മലയാള സിനിമയിലേക്ക് അഭിനയിക്കാൻ ആഗ്രഹമില്ലാതെ അപ്രതീക്ഷിതമായി വന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. എന്നിരുന്നാലും ധ്യാനിന്റെ സിനിമകൾ പ്രേക്ഷകർ ഇരുകൈ നീട്ടിയാണ് സ്വീകരിക്കുന്നത്.
അഭിനയരംഗത്തേക്ക് എത്തിയ ധ്യാനിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു ‘അടി കപ്യാരേ കൂട്ടമണി’. 2015-ൽ ജോൺ വർഗീസ് സംവിധാനം ചെയ്ത കോമഡി ഹൊററോർ ചിത്രമായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്നുള്ള സൂചനയിൽ ആണ് ചിത്രത്തിന്റെ ക്ലൈമാക്സ് അവസാനിക്കുന്നത്.
എന്നാൽ ഇപ്പോൾ ഇതാ ‘അടി കപ്യാരേ കൂട്ടമണി’യുടെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘ചീനാ ട്രോഫി’ ചിത്രത്തിന്റെ പ്രെസ്സ് മീറ്റിങ്ങിൽ ആണ് ധ്യാൻ ഇക്കാര്യം സംസാരിച്ചത്.
” ഒരു പടത്തിന്റെ കഥയുമായി ഒരാൾ ഇറങ്ങി നടക്കുന്നുണ്ട്, അത് ചെയ്യണോ വേണ്ടയോ എന്നുള്ള ചിന്തയിലാണ്. വലിയ ക്യാൻവാസിലുള്ള സിനിമയാണ്, അതിൽ ആവശ്യത്തിന് ആക്ഷൻ ഉണ്ട്. അതിന് അനുസരിച്ച് ശരീരം നന്നാക്കണം ഫിറ്റ് ആയിരിക്കണം, ഇപ്പോൾ ഒന്ന് മെലിഞ്ഞട്ടുണ്ട്. ഏട്ടന്റെ പടം കഴിഞ്ഞാൽ അടുത്തത് ‘അടി കപ്യാരേ കൂട്ടമണി 2’ അടുത്ത വർഷത്തിനായി ഡിസ്‌ക്കസ് നടക്കുന്നുണ്ട്”.
“അഹമ്മദ് ഖബീർ ആയിരിക്കും സംവിധാനം ചെയ്യുന്നത്, കഴിഞ്ഞ ദിവസം ചിത്രത്തെ കുറിച്ചുള്ള കഥ പറച്ചിൽ ഒക്കെ നടന്നു. അടുത്ത വർഷം എന്തായാലും കപ്യാർ 2 ചെയ്ത് കഴിഞ്ഞ് ഒരു ബ്രേക്ക് എടുക്കും ” ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
മലയാളികളുടെ എന്നും പ്രിയ താരങ്ങളാണ് ജയറാമും പാർവതിയും. നിരവധി നല്ല മലയാള സിനിമയിലൂടെ ജനമനസ്സിൽ കയറി പറ്റിയ താരങ്ങൾ കൂടിയാണ് ഇരുവരും. ഇരുവരുടെ വിവാഹശേഷം പാർവതി സിനിമ മേഖലയിൽ നിന്ന് പിന്മാറി. അച്ഛന്മ്മാരെ പോലെ തന്നെ അതെ പാത പിന്തുടരുന്നത് മക്കളിൽ കാളിദാസ് ജയറാമാണ്. തമിഴിലും മലയാളത്തിലും കാളിദാസ് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഈ അടുത്തിടെയാണ് ചെന്നൈയിൽ വച്ച് നടൻ കാളിദാസ് ജയറാമിന്റെ വിവാഹനിഛയം കഴിഞ്ഞത്. വിവാഹ നിഛയത്തിന്റെ വീഡിയോസും ചിത്രങ്ങലും എല്ലാം സോഷ്യൽ മിഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മോഡലും നടിയുമായ തരിണി കിലംഗരയരാണ് കാളിദാസിന്റെ വധു. കാളിദാസ് തന്നെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി തരിണിയുമായി പ്രണയത്തിൽ ആണെന്നുള്ള വിവരം പങ്കു വച്ചത്.
ഇപ്പോൾ ഇതാ കാളിദാസിന്റെ തമിഴിലും മലയാളത്തിലും വരാനിരിക്കുന്ന ‘രാജിനി’ ചിത്രത്തിന്റെ ഭാഗമായി നടന്ന ആഭിമുഖത്തിൽ, തരിണിയുടെ കാര്യം വീട്ടിൽ അറിയിച്ചത് അനിയത്തി മാളവിക ആയിരുന്നു എന്ന് സംസാരിക്കുകയാണ് കാളിദാസ് ജയറാം. അവൾ വീട്ടിൽ പറഞ്ഞത് കൊണ്ട് എനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി എന്ന് കാളിദാസ് പറഞ്ഞു.
” എന്റെ ഒരു സുഹൃത്ത് വഴിയാണ് ഞാൻ തരിണിയെ പരിചയപ്പെടുത്തത്. കണ്ടപ്പോൾ തന്നെ സിനിമയിൽ കാണുന്നത് പോലെ ഐ ലാവ് യു ചെന്ന് ഒന്നും പറഞ്ഞെതേയില്ല. അത് എങ്ങനെയോ മനസ്സിൽ ആക്കി എന്നുള്ളതാണ് സത്യം.”
” തരിണിയുമായിട്ടുള്ള പ്രണയം അനിയത്തി മാളവികയാണ് ആദ്യം കണ്ടെത്തിയത്, എന്റെ കാറിലെ ബ്ലൂട്ടൂത്ത് തരിണിയുടെ കോളുമായി കണക്റ്റ് ആയിരുന്നു. ആ പേര് വച്ച് എന്റെ അനിയത്തി കണ്ടെത്തി, അപ്പോഴേക്കും അമ്മയോടും അച്ഛനോടും ചെന്ന് പറഞ്ഞു. എങ്ങനെയോ ഞാൻ ആയിട്ട് പറയണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അവൾ ചെന്ന് പറഞ്ഞത്. പക്ഷെ അത് എനിക്ക് കൂടുതൽ എളുപ്പമായി.”
” തരിണിയുടെ അച്ഛനും അമ്മയും എന്റെ അച്ചന്മ്മാരെ പോലെ ചില്ല് ആണ്. വിവാഹ കാര്യം വീട്ടിൽ ചെന്ന് പറഞ്ഞതൊന്നും കൊഴപ്പമുണ്ടയിൽ അവർക്ക് ഒക്കെ ആയിരുന്നു. കല്യാണം എപ്പോൾ എന്ന് ഞങ്ങൾ തീരുമാനിച്ചിട്ടില്ല, തീയതി തീർച്ചയായും അടുത്ത വർഷമായിരിക്കും തീരുമാനിക്കുക”കാളിദാസ് പറഞ്ഞു.
Related News
ഞാൻ എക്സ്പെക്ട് ചെയ്ത ആക്ടർ അല്ല, പക്ഷെ വേറെ ലെവലാണ് റെസ്പോൺസ് കിട്ടിയത്; കാളിദാസ് ജയറാം
നിവിൻ പോളിയെ നായകനായി എത്തിയ രാംചാരൻ ബോസ്സ് ആൻഡ് കോ ചിത്രത്തിന്റെ പ്രെസ്സ് മീറ്റിംഗിൽ എത്തിയ വിനയ് ഫോർട്ടിന്റെ ലൂക്കാണ് സോഷ്യൽ മിഡിയയിൽ തരംഗം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നത്.
ഞാൻ ഒരു നടനാണ് എപ്പോഴും ഒരുപോലെ ഇരിക്കില്ല, എന്റെ കഥാപാത്രം അങ്ങനെയാണെങ്കിൽ ഞാൻ അങ്ങനെ ഇരിക്കും പ്രെസ്സ് മീറ്റിങ് ഉള്ളത് കൊണ്ട് മീശ വടിക്കാൻ തോന്നില്ല കാര്യം അത് ജസ്റ്റിസാണ്. അല്ലേലും എനിക്ക് അറിയാവുന്നതാണ് ഇത് കോമഡിയാകും എന്ന്, പക്ഷെ ഇത് ഇത്രയും കൂടുതൽ കോമഡിയായെന്ന് പ്രെസ്സ് മീറ്റിങ് കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് താരത്തിന് എതിരെ വന്ന ട്രോളുകൾക്ക് മറുപടി നൽകി വിനയ് ഫോർട്ട്
” മൂന്ന്, നാല് വർഷം പഴക്കമുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് മഞ്ജു, അങ്ങനെ മൂന്ന് നാല് വർഷമായി ഒരു സിനിമ ചെയ്യണമെന്ന് ആലോചിച്ചിട്ട്. മഞ്ജു അപ്പൻ എന്ന സിനിമ ചെയ്തതിനുശേഷം ഒന്നിക്കുന്ന സിനിമയാണ് പെരുമാനേ, അപ്പൊ പെരുമാനി ഒരു സങ്കല്പ്പിക ഗ്രാമം അവിടെ ഇതുപോലെയുള്ള രൂപവും, എനിക്ക് സിനിമയിൽ ഇത്പോലെ ബിഗ് ഇണ്ട് സ്വർണപല്ല് ഇണ്ട് ഭയങ്കര ഇൻട്രെസ്റ്റിംഗ് ആയിട്ടുള്ള ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കേണ്. അപ്പോഴാണ് നമ്മുടെ പ്രിയപ്പെട്ട വേറെയൊരു സിനിമ നമ്മൾ നാൾ അഞ്ച് മാസം ഇൻവെസ്റ്റികഷൻ ചെയ്ത സിനിമയാണ്, 2 മാസം ദുബായിൽ പോയി ഷൂട്ട് ചെയ്തു. അതിന്റെ പ്രെസ്സ് മീറ്റിങ് നടേക്കെന്ന് അപ്പൊ എന്റെ മുന്നിൽ വേറെ ഓപ്ഷൻ ഇല്ല എന്റെ മുഖം ഇങ്ങനെയാണ് അല്ലെങ്കിൽ ക്യാരറ്റർ പോലെ ഇരിക്കുന്നത് കൊണ്ട് ഒന്നില്ലെങ്കിൽ പ്രെസ്സ് മീറ്റിങ്ങിൽ പൂവാണ്ടിരിക്ക്യ, ഇതിന്റെ പ്രൊമോഷനിൽ പങ്കെടുക്കാതെ വീട്ടിൽ വെറുതെ ഇരിക്യാ.
ഞാൻ ഒരു നടനാണ് എപ്പോഴും ഒരുപോലെ ഇരിക്കില്ല, എന്റെ കഥാപാത്രം അങ്ങനെയാണെങ്കിൽ ഞാൻ അങ്ങനെ ഇരിക്കും പ്രെസ്സ് മീറ്റിങ് ഉള്ളത് കൊണ്ട് മീശ വടിക്കാൻ തോന്നില്ല കാര്യം അത് ജസ്റ്റിസാണ്. അല്ലേലും എനിക്ക് അറിയാവുന്നതാണ് ഇത് കോമഡിയാകും എന്ന്, പക്ഷെ ഇത് ഇത്രയും കൂടുതൽ കോമഡിയായെന്ന് പ്രെസ്സ് മീറ്റിങ് കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ആളുകൾ ഫോട്ടോയെടുത്ത ട്രോളുകൾ വന്നപ്പോഴാണ് അറിഞ്ഞത്” വിനയ് ഫോർട്ട് പറഞ്ഞു.
ഹനീഫ് അദേനി സംവിധാനം ചെയ്ത നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് ആൻഡ് കോ നിർമ്മിക്കുന്നത്, ചിത്രത്തിന് സെൻസർ ബോർഡ് യു/എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്.
പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടി എത്തുന്ന ചിത്രം യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്, ചിത്രം ഈ ആഗസ്റ്റ് 25 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘രാമചന്ദ്രബോസ് ആൻഡ് കോ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി, പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. ടീസറിൽ നിവിൻ പോളിയുടെ ശക്തമായ തിരിച്ചു വരാണ് കാണുന്നത്.
ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്ന ചിത്രം നല്ലവന്മാരായ കൊള്ളക്കാരുടെ മോഷണത്തെ ചുറ്റിപറ്റിയുള്ള കഥയാണ് ‘രാമചന്ദ്രബോസ് ആൻഡ് കോ’, യുഎഇയിലും കേരളത്തിലും ചിത്രീകരിച്ച ‘രാമചന്ദ്രബോസ് ആൻഡ് കോ’ മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.