അത് ആലോചിക്കുമ്പോൾ തന്നെ ബുദ്ധിമുട്ടുണ്ടായി എനിക്ക്, ആ കഥാപാത്രം ചെയ്യുമ്പോൾ ; അനശ്വര രാജൻ

Anaswara Rajan New Movie

സംവിധായകൻ ജീത്തു ജോസഫിന്റെ ചിത്രം അദ്ദേഹം വാഗ്ദാനം ചെയ്തതുപോലെ തന്നെ, അദ്ദേഹത്തിന്റെ കടമ നിർവ്വഹിച്ചിരിക്കുകയാണ്. ‘നേര്’ പൂർണമായും ഒരു കോടതിമുറി നാടകമാണ്, പിടിമുറുക്കുന്ന സ്‌ക്രീൻ പ്ലേ പ്രേക്ഷകരിൽ ഇനിയെന്ത് സംഭവിക്കുമെന്ന ആകാംക്ഷയാണ് ചിത്രം കണ്ട പ്രേക്ഷകരിൽ.

ചിത്രത്തിൽ മോഹൻലാലിനൊപ്പം തന്നെ കയ്യടി നേടിയ കഥാപാത്രമായിരുന്നു നടി അനശ്വര രാജന്റേത്, കണ്ണുകാണാത്ത സാറ എന്ന കഥാപാത്രമാണ് താരം ചിത്രത്തിൽ അഭിനയിച്ചത്.

ഇപ്പോൾ ഇതാ, സാറ എന്ന കഥാപാത്രം അഭിനയിച്ചപ്പോൾ നേരിടേണ്ടി വന്ന അനുഭവം വെളിപ്പെടുത്തുകയാണ് അനശ്വര രാജൻ. ഷൂട്ട്‌ കഴിഞ്ഞട്ട് കഥാപാത്രത്തിൽ നിന്ന് വിട്ടുനിൽക്കാൻ ബുദ്ധിമുട്ട് തോന്നിയെന്ന് അനശ്വര രാജൻ പറയുന്നു. ഈ അടുത്തിടെ നടന്ന ആഭിമുഖത്തിലാണ് താരം ഈക്കാര്യം സംസാരിച്ചത്.

“ആ കഥാപാത്രത്തിന്റെ മെൻഡൽ സ്പേസിൽ നിൽക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, സാധാരണ ഈ സിനിമയുടെ പ്രധാന വിഷയത്തിൽ. എന്താണ് നടന്നത് എന്നുള്ളത് ഷൂട്ട്‌ ചെയ്ത സമയത്ത്, ആ ഷൂട്ട്‌ ചെയ്യുന്ന സമയത്തും ആരും ഇണ്ടാർന്നില്ല”.

” ഷൂട്ട്‌ ചെയ്ത് കഴിഞ്ഞട്ട് എനിക്ക് അത് ആലോചിക്കുമ്പോൾ തന്നെ ബുദ്ധിമുട്ടായി, ആ സ്പേസിൽ തന്നെ. അത് കഴിഞ്ഞ് ശാന്തി ചേച്ചിടെ അടുത്ത് പോയി കേട്ടിപ്പിടിച്ച്, സാറയുടെ മെൻഡൽ സ്പേസ് നിൽക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ഷൂട്ട്‌ കഴിഞ്ഞട്ടും ആ ഒരു കണ്ണ് കാണാത്ത പെൺക്കുട്ടിയെ കുറിച്ച് ആലോചിക്കുമ്പോൾ, എനിക്ക് അത്ഭുതം തോന്നിട്ടുണ്ട്” അനശ്വര രാജൻ പറഞ്ഞു.

Other Related Articles Are :