2024 സ്നേഹഭാഗ്യങ്ങളും സന്തോഷവും നൽകട്ടെ, 2023 കുട്ടികളുടെയും എന്റെ ഭാര്യയുടെയും കടുപ്പമേറിയ യാത്രയായിരുന്നു; ചിത്രങ്ങളുമായി നയസും വിക്കിയും

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെയും വിഘ്‌നേശ് ശിവന്റെയും പുതുവത്സരാഘോഷത്തിലെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇരട്ടക്കുട്ടികളായ ഉയിരിനും ഉലഗത്തിനൊപ്പമുള്ള ചിത്രങ്ങളാണ് താരങ്ങൾ പങ്കു വച്ചിരിക്കുന്നത്, അതോടൊപ്പം തന്നെ ആരാധകർക്ക് പുതുവത്സര ആശംസകൾ നയൻ‌താര പോസ്റ്റിനു താഴെ കുറിച്ചിട്ടുണ്ട്.

‘ ഈ വർഷം എല്ലാവർക്കും ഒരുപാട് സ്നേഹ ഭാഗ്യങ്ങളും സന്തോഷവും 2024 ആശംസകൾ നൽകട്ടെ ‘ നയൻ‌താര കുറിച്ചു.

ഇതോടൊപ്പം തന്നെ, 2023-ലെ മികച്ച നല്ല ഓർമ്മകളും കൈയ്പ്പേറിയ ഓർമ്മകളും സംവിധായകൻ വിഘ്‌നേശ് ശിവനും പങ്കു വച്ചിട്ടുണ്ട്.

‘ നൂറുകണക്കിന് അഡിഗലുകൾക്കിടയിൽ, ദശലക്ഷക്കണക്കിന് മിഡ്‌ഹിഗൽ 2023 ഈ രണ്ട് ആൺകുട്ടികളുടെയും എന്റെ ഭാര്യയുടെയും ഉപാധികളില്ലാതെ കടുപ്പമേറിയതും എന്നാൽ യാത്ര ചെയ്യാവുന്നതുമായ ഒന്നായിരുന്നു. അങ്ങനെ പുരോഗതി തുടരാനും എന്റെ അഭിലാഷ ലക്ഷ്യങ്ങൾക്കായി കഠിനാധ്വാനം ചെയ്യാനും എല്ലാ ഊർജവും നൽകുന്നു!’

‘കടലോളം വലിപ്പമുള്ള മനുഷ്യരുള്ള ഹൃദയത്തിൽ ഫലം കായ്ക്കാൻ കൈയോളം വലിപ്പമുള്ള മനുഷ്യരുണ്ടാകുന്നത് മനോഹരം!’

‘നമ്പിക്കൈയുടൻ നാഗർവോം… നല്ല ഒരു ആൺഡാഗാ ഇഡ്ഡു അമൈയും ഇന്ദ്ര നല്ല എന്നതുടൻ!!!പുതുവത്സരാശംസകൾ നൻബർഗലേ!2023-ൽ എനിക്ക് സംഭവിച്ച ഏറ്റവും മികച്ച ഗാനം ഈ ഗാനമായതിനാൽ ഈ പോസ്റ്റിനായി ‘രതമാരേ’ലേക്ക് മടങ്ങുക,’ എന്ന് കുറിക്കുകയുണ്ടായി.

നീലേശ് കൃഷ്ണാ സംവിധാനം ചെയ്ത് നയൻ‌താരയുടെ ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘അന്നപൂർണി’. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

പുതിയ തുടക്കം കുറിച്ച് വിഘ്‌നേഷ് ശിവന്റെ, ലവ് ഇൻഷുറൻസ് കോർപ്പറേഷൻ

‘ലവ് ടുഡേ’ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥനെ നായകനാക്കി, വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ് ഇൻഷുറൻസ് കോർപ്പറേഷൻ’. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും ഇന്നലെ ചെന്നൈയിൽ നടന്നിരുന്നു.

‘ദിവ്യമായ പൂജയ്‌ക്കൊപ്പം ലവ് ഇൻഷുറൻസ് കോർപ്പറേഷൻ കിക്ക്-സ്റ്റാർട്ട് ചെയ്യാൻ ആവേശത്തിലാണ്. ഈ പുതിയ തുടക്കത്തിന് നന്ദി അറിയിക്കുകയും ഈ സിനിമാ സാഹസികതയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ ഹൃദയംഗമമായ അനുഗ്രഹം തേടുകയും ചെയ്യുന്നു!കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക ‘ എന്ന അടിക്കുറുപ്പോടെയാണ് പൂജ ചിത്രങ്ങൾ വിഘ്‌നേശ് ശിവൻ പങ്കു വച്ചത്.

ചിത്രത്തിൽ പ്രദീപ് രംഗനാഥനൊപ്പം കൃതി ഷെട്ടി, എസ്.ജെ സൂര്യ, യോഗി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ ബാനറിൽ, വിസ്നേഷ് ശിവനും ലളിത് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീത സംവിധാനം ഒരുക്കുന്നത് അനിരുദ്ധ് ആണ്.

കൂടാതെ ചിത്രത്തിൽ പ്രദീപ് രംഗനാഥന്റെ സഹോദരിയായി നയൻതാര എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത വർഷത്തെക്കാണ് എൽഐസി സിനിമയുടെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അതിന് ശേഷമാണ് എൽഐസിയുടെ റിലീസ് തീയതി ടീം പ്രഖ്യാപിക്കുക.

Other Film News

ജനങ്ങളുടെ സ്നേഹം കാണുമ്പോൾ എപ്പോഴും എനിക്ക് തോന്നാറുണ്ട്, സിനിമയിൽ ഉള്ളത് ഒന്നും അല്ല; നയൻ‌താര

മലയാളം, തമിഴിന് പുറമെ ബോളിവുഡിൽ സ്ഥാനം ഉറപ്പിച്ച ഒരേയൊരു ലേഡി സൂപ്പറാണ് നയൻ‌താര. താരത്തിന്റെ സിനിമയാത്രയിൽ തന്നെ ഒരുപാട് വീഴ്ച്ചയും ഉയർച്ചയും തരണം ചെയ്തിട്ടാണ്, ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താരമായി നിൽക്കുന്നത്.

ഇപ്പോൾ ഇതാ താരത്തിന്റെ ഇന്നത്തെ ഈ നിലയിൽ ഏറ്റവും പ്രാധാന്യം അഹിക്കുന്നത്, ലോകമെമ്പാടുമുള്ള ജനങ്ങളുടെ സ്നേഹമാണ് എന്ന് സംസാരിക്കുകയാണ് നയൻ‌താര. പണമോ പേരോ എന്ത് വേണമെങ്കിലും സാമ്പത്തികാം എന്നും, ജനങ്ങളുടെ സ്നേഹമാണ് സാമ്പത്തിക്കുന്നതിൽ ബുദ്ധിമുട്ട് എന്ന് നയൻ‌താര പറയുന്നു.

” എന്ത് വേണമെങ്കിലും സാമ്പത്തികാം, പണമോ അതും അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശസ്തി എന്ന പേര് ലഭിക്കും. എന്നാൽ ലോകമെമ്പാടുമുള്ള ആളുകളിൽ നിന്നുള്ള വളരെയധികം സ്നേഹം അത് അവിശ്വസനീയമാണ്. അത് നോക്കുമ്പോഴാണ് എനിക്ക് എപ്പോഴും തോന്നുന്നത്, നമ്മൾ സിനിമ ഉള്ളത് ഒന്നും അല്ല”.

“തമിഴ് സിനിമയ്ക്ക് ഞാൻ കൊടുത്തത് എന്റെ ജീവിതം തന്നെയാണ്, എന്റെ ജീവിതത്തിൽ എനിക്കുള്ളതെല്ലാം. അത് പേര് ആയാലും പണം ആയാലും ബഹുമാനം ആയാലും എല്ലാം എനിക്ക് സിനിമ കൊടുത്തതാണ്” നയൻ‌താര കൂട്ടിചേർത്തു.

നയൻ‌താരയെ നായികയാക്കി ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘അന്നപൂർണി’, സിനിമ കരിയറിലെ 75-മത്തെ ചിത്രമായ ‘അന്നപൂർണി’, ഇപ്പോഴും തിയറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്നത്.

നിങ്ങൾ എന്നോട് ചെയ്യുന്ന എല്ലാത്തിനും വളരെ നന്ദിയുണ്ട്, വിക്കിയ്ക്ക് നൽകിയ നയൻസിന്റെ പിറന്നാൾ കുറിപ്പ്

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെ ഭർത്താവും തമിഴ് സംവിധാകനുമായ വിഘ്‌നേഷ് ശിവന്റെ പിറന്നാൾ ദിനമാണ് ഇന്ന്, സ്നേഹസ്പർശിനമായ വാക്കുകൾ കൊണ്ട് വിഘ്‌നേശ് ശിവനൊപ്പമുള്ള ചിത്രങ്ങൾ പങ്കു വച്ചു കൊണ്ട് നയൻ‌താര ഇതാദ്യമായി താരത്തിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ എത്തിയിരിക്കുന്നത്.

” ജന്മദിനാശംസകൾ, ഈ പ്രത്യേക ദിനത്തിൽ നിങ്ങളെക്കുറിച്ച് ഒരുപാട് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ തുടങ്ങിയാൽ കുറച്ച് കാര്യങ്ങളിൽ മാത്രം നിർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല!! എന്നിൽ ചൊരിഞ്ഞ സ്നേഹത്തിന് ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ് !! ഞങ്ങളുടെ ബന്ധത്തോട് നിങ്ങൾക്കുള്ള ബഹുമാനത്തിന് ഞാൻ വളരെ നന്ദിയുള്ളവനാണ് !! നിങ്ങൾ എന്നോട് ചെയ്യുന്ന എല്ലാത്തിനും ഞാൻ വളരെ നന്ദിയുള്ളവനാണ്. നിന്നെ പോലെ ആരുമില്ല !! എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി, അത് വളരെ സ്വപ്നവും അർത്ഥവും മനോഹരവുമാക്കിയതിന് !!

നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളാണ് ഏറ്റവും മികച്ചത് !! എന്റെ പൂർണ്ണഹൃദയത്തോടും ആത്മാവോടും കൂടി, ജീവിതത്തിലെ എല്ലാറ്റിന്റെയും ഏറ്റവും മികച്ചത് എന്റെ ജീവനോടെ ഞാൻ ആഗ്രഹിക്കുന്നു, ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും ഞാൻ നിങ്ങളെ അനുഗ്രഹിക്കട്ടെനമ്മുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ, ദൈവമേഎനിക്ക് നിന്നെ ഇഷ്ടം ആണ് ” എന്ന് ക്യാപ്‌ഷനോടെയാണ് നയൻ‌താര കുറിച്ചിരിക്കുന്നത്.

നയൻ‌താരയുടെ ആദ്യ ബോളിവുഡ് അരങ്ങേറ്റം കൂടിയ ജവാൻ’ ട്രെയിലർ ലോഞ്ചിനാണ് താരം ഇൻസ്റ്റാഗ്രാം പേജ് ആദ്യമായി അക്കൗണ്ട് തുടങ്ങിയത്, തുടങ്ങി ചുരുങ്ങിയ ദിനം കൊണ്ട് തന്നെ നയൻ‌താരയുടെ ഇൻസ്റ്റാഗ്രാമിൽ 5.5 മില്യൺ ഫോളോവെഴ്സാണ് താരത്തെ പിന്തുടരുന്നത്. മക്കളായി ഉയിരിനെയും ഉലഗത്തെയും എടുത്ത് കുട്ടികൾക്കൊപ്പം ഒരു റീൽ പങ്കിട്ടുകൊണ്ടാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയ വിവരം നയൻ‌താര അറിയിച്ചത്.

ബോളിവുഡിൽ കിങ് ഖാന്റെ നായികയായി എത്തിയ നയൻ‌താരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായ ജവാൻ ബോക്സ്‌ ഓഫീസിൽ വൻ കുതിച്ചു കയറ്റമാണ് നടക്കുന്നത്, പതിനൊന്നു ദിവസം കൊണ്ട് തന്നെ ലോകമെമ്പാടും 858.68 കോടി കളക്ഷനാണ് നേടിയെടുത്തത്.

സെപ്റ്റംബർ 28 ന് ജയം രവി നയൻ‌താര എന്നിവരെ കേന്ദ്രകഥാപാത്രമായി ഐ അഹ്‌മദ്‌ സംവിധാനം ചെയ്ത് റിലീസ് തയ്യാറെടുക്കുന്ന ചിത്രമാണ് ഇറൈയ്ൻ, പാഷൻ സ്റ്റുഡിയോ ബാനറിൽ സുധൻ സുന്ദരം, ജി . ജയറാം എന്നിവർ ചേർന്ന് നിർമിക്കുന്നത്.

ആറ് വർഷത്തെ പരിശ്രമവും സ്‌നേഹവും, നയൻതാരയുടെ ചർമ്മസംരക്ഷണം ഇനി നിങ്ങൾക്കും

തെന്നിന്ത്യൻ സിനിമ മേഘലയിൽ മുൻനിര നായികന്മാരിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റെതായ സ്ഥാനം നേടിയെടുത്ത ലേഡി സൂപ്പറാണ് നയൻ‌താര, ആദ്യ ബോളിവുഡ് അരങ്ങേറ്റം കൂടിയായ ജവാനിൽ മികച്ച പ്രകടനമാണ് താരം കാഴ്ച്ച വച്ചിരിക്കുന്നത്. താരത്തിന് ഓരോ ദിനവും പ്രായം ചെല്ലുമ്പോഴും നയൻ‌താരയുടെ സൗന്ദ്യരത്തിന് പിന്നിൽ എന്താണ് രഹസ്യം ചോദിക്കാത്ത ആരാധകറില്ല, ഏതൊരു പൊതുവേദിയിൽ എത്തുന്ന താരത്തിന് എതിരെ ഉന്നയ്ക്കുന്ന ചോദ്യങ്ങളിൽ ഒന്നായിരിക്കും സൗന്ദ്യരഹസ്യം.

സിനിമയിൽ ശ്രദ്ധ പുലർത്തുന്നത് പോലെ തന്നെയാണ് നയൻ‌താരയുടെ ബിസിനസ്സ് കാര്യങ്ങളിലും, ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പം തന്നെ റൗഡി പിക്ചർസ് എന്ന പ്രൊഡക്ഷനും നയൻ‌താരയ്ക്കുണ്ട്. ഇപ്പോഴിതാ ലേഡി സൂപ്പർ ചർമ്മസംരക്ഷണ പ്രോഡക്ടസ് വിപണിയുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം പേജിൽ, 9സ്കിൻ എന്നാണ് ബ്യൂട്ടി ബ്രാൻഡിന് പേര് നൽകിയിരിക്കുന്നത്. ഇതിനുമുന്നേ ലിപ് ബാം ബിസിനെസ്സായ ദ ലിപ് ബാം സംരംഭം താരത്തിന് നിലവിലുണ്ട്.

” ആറ് വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെയും സ്‌നേഹത്തിന്റെയും വെളിപ്പെടുത്തലിൽ ഇന്ന് ഞങ്ങൾ അതീവ സന്തുഷ്ടരാണ്.

പ്രകൃതിയുടെയും ആധുനിക ശാസ്ത്രത്തിന്റെയും പിന്തുണയുള്ള നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ സ്വയം പരിചരണ ദിനചര്യകൾ ഉയർത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫോർമുലകൾ ഉപയോഗിച്ച് നിങ്ങളെപ്പോലെ അതുല്യമായ ഉൽപ്പന്നങ്ങൾ ക്യൂറേറ്റ് ചെയ്യുന്നതിൽ ഞങ്ങൾ ഞങ്ങളുടെ ഹൃദയം പകർന്നു. ഈ സ്വയം പ്രണയ യാത്രയിൽ ഞങ്ങളോടൊപ്പം ചേരൂ, ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് ഹലോ പറയൂ!

ഞങ്ങൾ @9SKINOfficial അവതരിപ്പിക്കുന്നു. നിങ്ങൾ അർഹിക്കുന്ന ആത്മസ്നേഹത്തിന്റെ അധ്വാനം ഇപ്പോൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കാരണം നമുക്ക് വേണ്ടത് ആത്മ സ്നേഹമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.9SKIN യാത്ര 2023 സെപ്റ്റംബർ 29-ന് ആരംഭിക്കുന്നു. അതിശയകരമായ ഒരു ചർമ്മസംരക്ഷണ അനുഭവത്തിനായി തയ്യാറെടുക്കൂ! ” എന്ന ക്യാപ്ഷനോടെയാണ് വിവരം പങ്കു വച്ചത് താരം.

അതുപോലെ തന്നെ 2023 സെപ്റ്റംബർ 29-നാണ് 9 സ്കിൻ പ്രോഡക്റ്റ് വിൽപ്പന ആരംഭിക്കുന്നത്. ഈ അടുത്തിടെ പുറത്തിറങ്ങിയ ജവാൻ ചിത്രമാണ് നയൻ‌താരയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം, ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പതുക്കോണും, വിജയ്സേതുപതിയുമാണ് താരങ്ങൾ. ചിത്രം ഇറങ്ങി 7 ദിവസം കൊണ്ട് തന്നെ 700 കോടി രൂപ ബോക്സ്‌ ഓഫീസ് കളക്ഷൻ നേടിയെടുത്തത്.

നയൻ‌താരയും, ജയം രവിയും കേന്ദ്രകഥാപാത്രമാക്കി ഐ മ്മദ്യ്ത്ക്ന്ന ചിത്രമാണ് ഇരെരവൻ,രാഹുൽ ബോസ്, ആശിഷ് വിദ്യാർത്ഥി, നരേൻ എന്നിവരാണ് മറ്റ്‌ അഭിനയതാക്കൾ.