പോലീസ് ജീപ്പിൽ ബേസിലും ഗ്രേസും, ‘നുണക്കുഴി’ ഫസ്റ്റ് ലുക്ക്‌ പുറത്ത്

Nunakkuzhi First Look Poster

ബേസിൽ ജോസഫ്, ഗ്രേസ് ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നുണക്കുഴി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജീപ്പിനുള്ളിൽ പേടിച്ചിരിക്കുന്ന ബേസിലിനെയും ഗ്രേസിനെയും ആണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ കാണുന്നത്.

‘ലയേഴ്സ് ഡേ ഔട്ട്’ എന്നാണ് പോസ്റ്ററിലെ ടാഗ് ലൈൻ, നടൻ മോഹൻലാൽ ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടത്. കൂടാതെ ചിത്രം ഓഗസ്റ്റ് 15-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതാണ്.

‘കൂമൻ’, ‘പന്ത്രണ്ടാം മനുഷ്യൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ കെ.ആർ കൃഷ്ണ കുമാറാണ് ‘നുണക്കുഴി’യ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ. ജയൻ, സ്വാസിക സിദ്ദിഖ്, സൈജു കുറുപ്പ്, അജു വർഗീസ്, ബിനു പപ്പു, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More From Flixmalayalam:

മണിക്കൂർ ഓളം ഈ ലുക്കിൽ വരാൻ വേണ്ടി ഞാൻ സമയം കൊടുക്കേണ്ടി വന്നിട്ടുണ്ട്, ആസിഫ് അലി

Asif Ali New Film Look

ആസിഫ് അലി, ഷറഫുദ്ദീൻ, അമല പോൾ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അർഫാസ് അയൂബ് സംവിധാനം ചെയ്ത ചിത്രമാണ് ലെവൽ ക്രോസ്. ജൂലൈ 26-ന് റിലീസ് ചെയ്യാൻ ഇരിക്കുന്ന ലെവൽ ക്രോസ്-ൽ, ഏറ്റവും ശ്രദ്ധയമാകുന്നത് ആസിഫ് അലിയുടെ ലുക്ക്‌ ആണ്.

ഇപ്പോൾ ഇതാ, ആ ലുക്കിനെ പറ്റി ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി നടൻ ആസിഫ് അലി. ആ ലുക്കിലേക്ക് വരാൻ ഒരുപാട് സമയം കൊടുക്കേണ്ടി വന്നിട്ടുണ്ട് എന്നും, ഓർഡിനറി ലുക്ക് വരാനുള്ള സാധ്യത സംശയം ആയിരുന്നു എന്നും ആസിഫ് അലി പറഞ്ഞു.

‘ ഈ സ്ക്രിപ്റ്റിനോട് അല്ലെങ്കിൽ കഥാപാത്രത്തിന്റെ, സ്‌കെച്ച് മാച്ച് ചെയ്യുന്ന രീതിയിലുള്ള വേഷത്തോടെ ബ്ലണ്ട് ആയിട്ടാണ് പോകാറ്. ഇതിലേക്ക് വരുമ്പോൾ രഘു എന്ന ക്യാരക്റ്റർ, ഇയാൽ കംപ്ലീറ്റഡ് ആയിട്ട് പുറം ലോകവുമായി യാതൊരു ബന്ധം ഇല്ലാത്ത ആളായിട്ടാണ്. ആളുകളെ കാണുന്നത് തന്നെ വളരെ കുറവ് ആണ്. അദ്ദേഹത്തിന്റെ ലുക്കിനെ പറ്റി മൊത്തത്തിൽ ബോതേർഡ് അല്ല. അതാണ് എനിക്ക് ആദ്യം തന്ന ക്യാരക്റ്റർ സ്കെച്ച. അത് കഴിഞ്ഞപ്പോൾ അങ്ങനെ ഒരു ക്യാരക്റ്റർ ചെയ്യുമ്പോൾ ഓർഡിനറി ലുക്കിനെ പറ്റി റഫറൻസ് വരാനുള്ള സാധ്യതയുണ്ടെന്ന് സംശയം ഉണ്ടായിരുന്നു’.

‘പിന്നെ പറഞ്ഞാൽ അത്തരത്തിലുള്ള കഥാപാത്രം എനിക്ക് കിട്ടിട്ടില്ല, ഇതിലേക്ക് വന്നപ്പോൾ സ്ക്രിപ്റ്റ് നരേഷൻ മുതൽ രഘുവിന്റെ പെരുമാറ്റരീതിയ്ക്കും ലുക്കിനും ഈ സിനിമയിൽ അത്രയും പ്രാധാന്യമുണ്ട്. നമ്മൾ പറയാത്ത കാര്യങ്ങൾ ഓക്കേ ഈ ലുക്കിൽ കൂടെയാണ് കമ്മ്യൂണികേറ്റ് ചെയ്യുന്നത്. അതിന് വേണ്ടി കുറച്ച് സമയം എടുത്തിട്ടുണ്ട്, പ്രത്യേകിച്ച് റോണക്സ് ആയിട്ടുള്ള മൂന്നോ നാലോ മീറ്റിങ്ങിൽ ഞാൻ ഇരുന്നിട്ടുണ്ട്. പല പല രീതിയിലുള്ള ലുക്ക് കൊണ്ട് വന്നിട്ടുണ്ട്. അതിൽ ഏറ്റവും വലിയ കാര്യം നമ്മൾ ഈ ലുക്കിൽ കൺഫിസ്ഡ് ആവുക എന്നുള്ളതാണ്’.

‘സിനിമ ചെയ്യുന്ന സമയത്തും ഈ ലുക്കിലേക്ക് എത്തുന്നത് വലിയ തലവേദനയാണ്, ഒരു പത്ത് ദിവസത്തോളം ഈ ലുക്കിൽ എത്താൻ വേണ്ടി ഞാൻ സമയം കൊടുക്കേണ്ടി വന്നു. പിന്നെ ആ പല്ല് ചെയ്തിട്ടുണ്ടായിരുന്നു, എല്ലാം കൂടി വരുമ്പോൾ കുറെ മാറ്റങ്ങൾ ലുക്കിൽ വന്നു. പല്ല് വെക്കുമ്പോൾ ഡയലോഗ് പറയാനുള്ള പ്രശ്നം വരാൻ സാധ്യതയുണ്ട്. ദിവസത്തോളം നിൽക്കുമ്പോൾ നമ്മളെ ലിമിറ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. അപ്പോൾ അത് എല്ലാം വച്ചിട്ടാണ് ഈ ക്യാരക്റ്റർ സ്കെച്ചിലേക്ക് എത്തിയത്’ ആസിഫ് അലി പറഞ്ഞു.

അഭിഷേക് ഫിലിംസ് ബാനറിൽ, രമേഷ് പി പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. അപ്പു പ്രഭാകർ ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുമ്പോൾ, വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഈ അടുത്തിടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തിറക്കിയത്.

More From Flixmalayalam :

വരാൻ പോകുന്ന യുഗവും പുരാതനവും തമ്മിലുള്ള കോമ്പിനേഷൻ ആണോ, പ്രേക്ഷകരുടെ ആദ്യ പ്രതികരണം

Prabhas In 'Kalki 2898 AD'

ബാഹുബലി എന്ന ചിത്രത്തിന് ശേഷം പ്രഭാസിന്റെ മറ്റൊരു വിസ്മയ ചിത്രമായ, കൽക്കി 2898 എഡി ഇന്ന് തിയറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. പ്രതീക്ഷകളെ മറി കടത്തി കൊണ്ടുള്ള ഗംഭീര പ്രകടനമാണ് പ്രഭാസ് കാഴ്ച്ച വച്ചിരിക്കുന്നത്. നാഗ് അശ്വിന്റെ സംവിധാനം ചെയ്ത കൽക്കി 2898 എഡി, ആദ്യം കണ്ട പ്രേക്ഷകരിൽ കുളിർ ആണ് അനുഭവപ്പെട്ടത് എന്നാണ്.

‘ഇന്ത്യയിൽ ഇത് വരെ ഇങ്ങനെ ഒരു സിനിമ വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല, പ്രഭാസ് മാത്രമല്ല ഒരുപാട് മൾട്ടി സ്റ്റാർ പടമാണ്. ഇനി ഇത് വരാൻ പോകുന്ന യുഗവും പുരാതനവും തമ്മിലുള്ള കോമ്പിനേഷൻ ആണോ സിനിമ പറഞ്ഞ് അറിയിക്കാൻ പറ്റില്ല’, ‘ എല്ലാവരും വിസ്മയിപ്പിച്ചു, പ്രത്യേകിച്ച് കമൽ ഹാസന്റെയും പ്രഭാസിന്റെയും അഭിനയം. ശരിക്കും തിയറ്റർ എക്സ്പീരിയൻസ് ആണ്’, സിനിമ ബോളിവുഡ് മേക്കിങ് ആണ്, അമിതാഭ് ബച്ചൻ മുതൽ നമ്മുടെ ദുൽഖർ വരെ കിടിലം. സിനിമയുടെ കഥാപറിച്ചിൽ, മഹാഭാരതത്തിൽ തുടക്കം മുതൽ ഇത്രയും സൂപ്പർ ആയിട്ട് ചെയ്തിട്ടുണ്ടാവില്ല’ എന്നാണ് ചിത്രം ആദ്യം കണ്ട പ്രേക്ഷകരുടെ പ്രതികരണം.

മഹാഭാരത റഫറൻസും അശ്വത്ഥാമാവിൻ്റെ കഥയും മുതൽ തുടങ്ങി, കലിയുഗത്തിൻ്റെ അവസാനത്തോടെ ഒരു മനുഷ്യന് അഭിമുഖീകരിക്കാൻ കഴിയുന്ന ഇരുണ്ടതും സാങ്കേതികമായി ഭാവിയിൽ സംഭവിക്കാവുന്നതുമായ കഥയാണ് കൽക്കി 2898 എഡി.

അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ, ദിഷാ പടാനി, ശോഭന, അന്ന ബെൻ, ദുൽഖർ സൽമാൻ, എന്നിവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നി ഭാഷയിൽ റിലീസ് ചെയ്ത ചിത്രം വൈജയന്തി മൂവീസിൻ്റെ ബാനറിൽ സി അശ്വിനി ദത്ത് ആണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ചിത്രം വിതരണം ചെയ്തിരിക്കുന്നത് വേഫറർ ഫിലിംസ് ബാനർ ആണ്.

കൽക്കി 2898 എഡി-ലെ തരങ്ങളുടെ പ്രതിഫലം കോടികൾ, അതിൽ കമൽ ഹാസനും ദീപികയ്ക്കും മുന്നിൽ പ്രഭാസ്

ഏഴ് വർഷത്തിന് ശേഷമുള്ള പ്രഭാസിന്റെ ഒരു തിരിച്ചു വരവ് കൂടിയാണ് കൽക്കി 2898 എഡി എന്ന് പറയാം. പ്രേക്ഷകർ അത്രത്തോളം കാത്തിരിക്കുന്ന സിനിമയായ കൽക്കി 2898 എഡി ഇന്നലെ മികച്ച അഭിപ്രായമാണ് ലഭിച്ചത്.

ഇപ്പോൾ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയായി മാറിയിരിക്കുകയാണ് പ്രഭാസ്. റിപ്പോർട്ട് പ്രകാരം 600 കോടിയ്ക്ക് നിർമ്മിച്ച കൽക്കി 2898 എഡി-യിൽ അഭിനയിക്കാൻ, പ്രഭാസ് 80 കോടി രൂപയാണ് വാങ്ങിയതായിട്ടാണ് പറയപ്പെടുന്നത്. പ്രഭാസിന് കൂടാതെ ചിത്രത്തിൽ കമൽ ഹാസനും ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചനും ദീപിക പദുക്കോണും പ്രഭാസിന്റെ പ്രതിഫലത്തിന്റെ ഏഴ് ഐലക്കത്ത് പോലും വരില്ല.

പ്രഭാസിനെ പോലെ തന്നെ സ്ക്രീൻ പ്രെസെൻസിൽ ഒപ്പമുള്ള കഥാപാത്രം കൂടിയ അമിതാഭ് ബച്ചനും ദീപിക പദുക്കോണും, അതുപോലെ ചെറിയ വേഷം ചെയ്ത കമൽ ഹാസനും 20 കോടി രൂപയാണ് പ്രതിഫലം എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയ ദിഷ പടാനിയ്ക്ക് 5 കോടി രൂപയാണ് പ്രതിഫലം. കൽക്കി 2898 എഡി-യിലൂടെ ആദ്യ തെലുങ്കിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ദീപിക പദുക്കോണിന്റേത്.

ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസ് ചെയ്ത കൽക്കി 2898 എഡി, ആദ്യ ദിനം കൊണ്ട് 180 കോടി കളക്ഷൻ ആണ് ബോക്സ്‌ ഓഫീസിൽ നിന്ന് ലഭിച്ചത്. ആദ്യക്കാല കണുക്കുകൾ കോടികൾ ആണെങ്കിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിക്കൂട്ടിയ ചിത്രമായി മാറും കൽക്കി 2898 എഡി.

‘മൈ ക്യാപ്റ്റൻ’, കൽക്കി 2898 എഡി- ലെ ദുൽഖർ സൽമാൻ ലുക്ക്‌ പോസ്റ്റർ

രണ്ടാം ദിനവും ബോക്സ്‌ ഓഫീസ് തൂക്കിയിരിക്കുകയാണ് കൽക്കി 2898 എഡി’, ജൂൺ 27-ന് റിലീസ് ചെയ്ത ചിത്രം 298.5 കോടി രൂപയാണ് ഇതുവരെ കളക്ഷൻ നേടിയിരിക്കുന്നത്. ഇപ്പോൾ ഇതാ 8 പാർട്ടുകൾ ഉളള കൽക്കി സിനിമാറ്റിക് യുണിവേഴ്‌സിലെ ദുൽഖറിൻ്റെ ക്യാരക്റ്റർ പോസ്‌റ്റർ പുറത്തിറക്കിയിരിക്കുകയാണ്.

‘ക്യാപ്റ്റൻ’ എന്നാണ് ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രം, ‘ക്യാപ്റ്റന്റെ വേഷത്തിൽ കൈയിൽ ഒരു കൈകുഞ്ഞിനെ പിടിച്ച് നിൽക്കുന്ന ദുൽഖർ സൽമാനെയാണ് പോസ്റ്ററിൽ കാണുന്നത്. ദുൽഖർ സൽമാന്റെ ലുക്ക്‌ പോസ്റ്റർ, നടൻ പ്രഭാസ് ‘മൈ ക്യാപ്റ്റൻ’ എന്ന് ക്യാപ്ഷൻ നൽകി താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ നൽകിട്ടുണ്ട്.

ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ബാനർ വഴി, കേരളത്തിലെ 425 സ്ക്രീനിലേക്ക് ആണ് കൽക്കി 2898 എഡി എത്തിയിരിക്കുന്നത്.

അൺലോക്ക് ചെയ്തോ, ഇത് 1000 കോടിയും അതിൽ കൂടുതലും ഉണ്ടാകും; കൽക്കി 2898 എഡി കണ്ട് ഞെട്ടി വിജയ് ദേവരകൊണ്ട

ഒരു ദിവസം കൊണ്ട് തന്നെ, ഇന്ത്യൻ സിനിമയുടെ മുൻപന്തിയിൽ നിൽക്കുന്ന മറ്റ് സിനിമയുടെ എല്ലാ റെക്കോർഡും തകർത്ത് മുന്നേറുകയാണ് ‘കൽക്കി 2898 എഡി’. ഇപ്പോൾ ഇതാ ‘കൽക്കി 2898 എഡി’ കണ്ട് കഴിഞ്ഞ് നടൻ വിജയ് വിജയ് ദേവരകൊണ്ട ഇത് 1000 കോടിയും അതിൽ കൂടുതലും ഉണ്ടാകും എന്ന് കുറിക്കുകയുണ്ടായി.

‘വെറുതെ സിനിമ കണ്ടു, എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല.. തളർന്നുപോയ ഇന്ത്യൻ സിനിമ പുതിയ തലം അൺലോക്ക് ചെയ്തു!ഇത് 1000 കോടിയും അതിൽ കൂടുതലും ഉണ്ടാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’. എന്നാണ് സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്.

കൽക്കിയിൽ നടൻ വിജയ് ദേവരകൊണ്ട അർജുണന്റെ ക്യാമിയോ റോൾ ആയിട്ടാണ് എത്തിയിരുന്നത്. താരത്തിന്റെ ഇതുവരെ പുറത്ത് ഇറങ്ങിയ സിനിമയ്ക്ക് കിട്ടിയ പരിഹാസങ്ങൾക്ക് എല്ലാം, ഈയൊറ്റ ക്യാമിയോ കൊണ്ട് അദ്ദേഹം മാറ്റി പറയിപ്പിച്ചിട്ടുണ്ട് എന്നാണ് സോഷ്യൽ മിഡിയ പറയുന്നത്. 4 ദിവസം കൊണ്ട് തന്നെ കൽക്കി 112.15 കോടി രൂപയാണ് നേടിയത്.

അതേപോലെ തന്നെ നടൻ അല്ലു അർജുനും സിനിമ കണ്ട് ‘കൽക്കി 2898 എഡി’ ടീമിനെ പ്രശംസിച്ച് കൊണ്ട് സോഷ്യൽ മിഡിയയിൽ എത്തിയിരുന്നു. ‘കൽക്കി2898എഡി’ ടീമിന് അഭിനന്ദനങ്ങൾ. മികച്ച ദൃശ്യാനുഭവം. ഈ ഇതിഹാസത്തെ ശാക്തീകരിച്ചതിന് എൻ്റെ പ്രിയ സുഹൃത്ത് പ്രഭാസിനോട് ബഹുമാനം. രസകരമായ സൂപ്പർ ഹീറോയിക് സാന്നിധ്യം.

അമിതാഭ് ബച്ചൻ ജി, നിങ്ങൾ ശരിക്കും പ്രചോദനമാണ്, വാക്കുകളില്ല. ഞങ്ങളുടെ കമൽ ഹാസൻ സാറിന് അഭിനന്ദനങ്ങൾ, അടുത്തതിൽ കൂടുതൽ കാര്യങ്ങൾക്കായി തിരയുന്നു. പ്രിയ ദീപിക പദുക്കോൺ, നിങ്ങൾ അനായാസമായി അതിശയിപ്പിക്കുന്നു. ദിഷാ പടാനി ആകർഷകമായ സാന്നിധ്യം പ്രിയ. എല്ലാ കലാകാരന്മാർക്കും സാങ്കേതിക സംഘത്തിനും, പ്രത്യേകിച്ച് ഛായാഗ്രഹണം, കല, വസ്ത്രങ്ങൾ, എഡിറ്റ് & മേക്കപ്പ് എന്നിവയിൽ അഭിനന്ദനങ്ങൾ.

റിസ്ക് എടുത്ത് ഇന്ത്യൻ സിനിമയുടെ ബാർ ഉയർത്തിയതിന് വൈജയന്തി മൂവീസിനും അശ്വിനി ദത്ത് ഗാരു, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവർക്കും എല്ലാ സ്തുതികളും. ക്യാപ്റ്റൻ നാഗ് അശ്വിൻ ഗാരു ഓരോ സിനിമാ പ്രേമികളെയും വിസ്മയിപ്പിച്ചിരിക്കുകയാണ്. നമ്മുടെ തലമുറയിലെ ഒരു വഴിത്തിരിവായ ചലച്ചിത്രകാരന് അഭിനന്ദനങ്ങൾ. അവസാനമായി, ആഗോള ദൃശ്യകാഴ്ചകളുടെ നിലവാരവുമായി പൊരുത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള നമ്മുടെ സാംസ്കാരിക സംവേദനക്ഷമതയുള്ള ഒരു സിനിമ’ എന്നാണ് അല്ലു അർജുൻ കുറിച്ചത്.

Other Related Articles Are :

എനിക്ക് ആ ക്യാരക്റ്ററിന് ഉള്ളിൽ ഇരുന്നുള്ള പണിയാണ്, ഈ പടത്തിന്റെ ഒരു ഷോട്ടും പോലും കണ്ടട്ടില്ല; റോഷൻ മാത്യു

Roshan Mathew

കഴിഞ്ഞ വർഷം ഒക്ടോബർ 7-ന് റിലീസ് ചെയ്ത ചിത്രം ആണ് പാരഡൈസ്, പ്രസന്ന വിത്താനഗെ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരുന്നത്.

ഇപ്പോൾ ഇതാ, ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ പാരഡൈസ് ചിത്രത്തിന്റെ ക്യാരക്റ്ററിന് ഉള്ളിൽ ഇരുന്നുള്ള പണിയാണ് എന്നും. ഒരു ഷോട്ടും പോലും കണ്ടട്ടില്ല കണ്ടിട്ടില്ല എന്നും, പറയുകയാണ് നടൻ റോഷൻ മാത്യു.

‘ ഞാൻ ഈ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചിട്ടുണ്ടായില്ല, പ്രസന്ന സാർ ആയിട്ട് ഡിസ്‌ക്കസ് ചെയ്യുമ്പോൾ ഭയങ്കര രസമുള്ള സംസാരം ഉണ്ടാകും. എന്റെ ക്യാരക്റ്ററിന് ഉള്ളിൽ നിന്നുള്ള പണിയാണ്, നമ്മുടെ ക്യാരക്റ്റർ എന്ത് ചിന്തിക്കുന്നു എന്ത് ചെയ്യുന്നു എന്നൊരു ചിന്തിക്കേണ്ട ആവശ്യം ഇല്ലാത്ത സെറ്റ് ആണ് ‘പാരഡൈസ്”.

‘ഞാൻ ഈ പടത്തിന്റെ ഒരു ഷോട്ടും പോലും മോണിറ്ററിയിൽ കണ്ടിട്ടില്ല, പടം റിലീസ് ചെയ്തിരുന്നപ്പോൾ ഞാൻ മറ്റൊരു സിനിമയുടെ സെറ്റിൽ ആയിരുന്നു. ദർശന വിളിച്ചട്ടാണ് പറയുന്നത് ‘ എടാ പടം കണ്ടു, ഭയങ്കര രസമുള്ള പടമാണ് ‘ അപ്പോഴാണ് പ്രോമോഷനിൽ വന്ന രണ്ട് മൂന്ന് ഷോർട്ട് ക്ലിപ്പ് ആണ് ഞാൻ കാണുന്നത്’.

‘അങ്ങനെ ഡിക്റ്റാക്ച്ച്ഡ് ആയിട്ട് ഈ ക്യാരക്റ്റർ പരിപാടി മാത്രം കൊണ്ട് നടന്ന മതി, എന്നുള്ള രീതിയിൽ പോയതാണ് എന്റെ ജേർണിയിൽ. പക്ഷെ നോക്കി കഴിഞ്ഞാൽ അവന്റെ ജീവിതം മാത്രമാണ് ഉള്ളത്, അവന് അവന്റെ കാര്യങ്ങൾ മാത്രമാണ് ഉള്ളത്’ റോഷൻ മാത്യു പറഞ്ഞു.

Other Related Articles Are :

‘അടിച്ചു കേറി വാ’ ശരിക്കും എൻജോയ് ചെയ്യുന്നുണ്ടോ, മറുപടിയുമായി റിയാസ് ഖാൻ

Ellarum Adichu Kerivaa

ഇപ്പോൾ സോഷ്യൽ മിഡിയയിൽ, യുവാക്കളിൽ ഏറ്റവും അധികം വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയാണ് ‘അടിച്ചു കേറി വാ’. 2004-ൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ജലോത്സവം’. കുഞ്ചാക്കോ ബോബൻ, നവ്യ നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായിരുന്ന ദുബായ് ജോസ് എന്ന ക്യാരക്റ്റർ റിയാസ് ഖാനായിരുന്നു ചെയ്തിരുന്നത്. ചിത്രത്തിൽ കൂടെ ദുബായ് ജോസ് പറയുന്ന ഡയലോഗായ ‘അടിച്ചു കേറി വാ’ ഇപ്പോൾ തരംഗമായിരിക്കുകയാണ്.

Ellarum Adichu Kerivaa

ഇപ്പോൾ ഇതാ, ഈ അടുത്തിടെ ഇന്റർവ്യൂയിൽ ‘അടിച്ചു കേറി വാ’ ശരിക്കും എൻജോയ് ചെയ്യുന്നുണ്ടോ എന്നൊരു ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് റിയാസ് ഖാൻ.

‘ തീർച്ചയായും ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷങ്ങളിൽ ആണിപ്പോൾ, എത്ര സിനിമകൾ ഹിറ്റ് ആകുന്നുവോ അത് പോലെ എൻജോയ് ചെയ്യുന്നുണ്ട്. ഞാൻ ചെയ്ത ഒരു വേഷം അല്ലെ, ചില ലെജൻസ് പറയുന്നത് പോലെ നമ്മൾ ഈ ഭൂലോകത്ത് ഇല്ലെങ്കിൽ പോലും നമ്മൾ ചെയ്ത സിനിമകൾ അത് എപ്പോഴും കാണും’.

‘ സിനിമ അഭിനയിക്കുമ്പോൾ ആ സിനിമ ഹിറ്റ് ആവണം എന്ന് ആലോചിച്ചിട്ടുണ്ട്, ഒരു പീരിയഡ് കഴിഞ്ഞാൽ അതിൽ നിന്ന് വിട്ട് പോകും. ചില സിനിമയിൽ പാട്ട് ആയിരിക്കും, ചില സിനിമയിൽ ഇത് പോലെ ഡയലോഗ് ആണ് ഹിറ്റ് ആയിരിക്കുന്നത്’ റിയാസ് ഖാൻ പറഞ്ഞു.

Related Post

ആദ്യ കണ്മണിയുമായി വരുൺ ധവാനും നടാഷയും ഹൃത്വിക് റോഷൻ്റെ വീട്ടിലേക്ക്, അതും വാടകയ്ക്ക് ; റിപ്പോർട്ട്

Varun Dhawaan & Natasha To Move Into Hrithik Roshan’s House

ബോളിവുഡ് നടൻ വരുൺ ധവാനും നടാഷയും നടൻ ഹൃത്വിക് റോഷൻ്റെ വീട് വാടകയ്‌ക്കെടുത്തതായി റിപ്പോർട്ടുണ്ട്, അതും വരുണിന്റെയും നടാഷയുടെയും ആദ്യ കണ്മണിയ്ക്കൊപ്പമാണ് മാറിയിരിക്കുന്നത്. മുംബൈയിലെ ജുഹുവിലുള്ള ഹൃത്വിക് റോഷൻ്റെ വീട്ടിലേക്ക് ആണ് താമസം മാറിയിരിക്കുന്നത്, നടൻ അക്ഷയ് കുമാറും നിർമ്മാതാവ് സാജിദ് നദിയാദ്‌വാലയുമാണ് വരുണിന്റെ അയൽവാസികൾ. കടലിന് സമീപമുള്ള ഹൃത്വിക് റോഷൻ്റെ ആഡംബര അപ്പാർട്ട്‌മെൻ്റിന്, ഏകദേശം 8 ലക്ഷം രൂപയാണ് വാടക എന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം ജൂൺ 3-നാണ് വരുൺ ധവാനും നടാഷയ്ക്കും പെൺകുഞ്ഞ് പിറന്നത് എന്ന് പ്രഖ്യാപിച്ചത്. ‘ഞങ്ങളുടെ പെൺകുഞ്ഞ് ഇവിടെയുണ്ട്, അമ്മയ്ക്കും കുഞ്ഞിനുമുള്ള എല്ലാ ആശംസകൾക്കും നന്ദി’ എന്ന് ക്യാപ്‌ഷൻ നൽകികൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ അനിമേഷൻ വീഡിയോ പങ്കു വച്ചത്. ഇതുവരെ കുഞ്ഞിന് പേര് സ്ഥിരീകരിച്ചിട്ടില്ലാത്ത താരങ്ങൾ ‘ബേബി ധവാൻ’ എന്നാണ് പരാമർശിക്കുന്നത്.

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ്, ഫാഷൻ ഡിസൈനറായ നടാഷ ദലായെ 2021-ൽ വരുൺ ധവാൻ വിവാഹം ചെയ്തത്. 2010-ൽ ‘മൈ നെയിം ഈസ്‌ ഖാൻ ‘ എന്ന ചിത്രത്തിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് വരുൺ സിനിമയിൽ എത്തിയത്. പിന്നീട് കരൺ ജോഹറിന്റെ സംവിധാനത്തിൽ, 2012-ൽ റിലീസ് ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദി ഇയർ’ എന്ന ചിത്രത്തിലൂടെയാണ് വരുൺ അഭിനയ രംഗത്തേക്ക് എത്തുന്നത്. 2023-ൽ പുറത്ത് ഇറങ്ങിയ ‘ബവ്വാൽ’ ചിത്രമാണ് വരുൺ ധവാന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.

More From Flix Malayalam:

എല്ലാവരുടെയും കട്ടിലിന്റെ മേലിൽ അല്ലെ കിടക്ക, വൈറലായി പ്രണവിന്റെ ചിത്രം

Pranav Mohanlal’s Hampi adventure

മലയാള സിനിമയുടെ ലെജൻട്രി നടനായ മോഹൻലാലിന്റെ മകൻ ആണ് പ്രണവ് മോഹൻലാൽ, സിനിമയിൽ കൂടുതൽ സജീവമല്ലെങ്കിൽ പോലും ആരാധർക്ക് പ്രിയമാണ് പ്രണവിനെ. താരപുത്രൻ എന്ന നിലയിൽ സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ, യാത്ര ചെയ്യാൻ ആണ് താല്പര്യം എന്ന് ഒട്ടും മിക്ക മലയാളികൾക്കും അറിയാവുന്നതാണ്. നിരവധി യാത്ര ചിത്രങ്ങൾ ഓക്കേ പ്രണവ് മോഹൻലാലിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെക്കാറുമുണ്ട്.

pranav mohanlal

ഇപ്പോൾ ഇതാ, പ്രണവ് മോഹൻലാൽ ഈ അടുത്തിടെ ഹംപിയിൽ നിന്നുള്ള ഒരു ചിത്രമാണ് പങ്കു വച്ചിരുന്നത്. ‘ഹംപി’ എന്ന് ക്യാപ്ഷൻ നൽകി കൊണ്ട്, വലിയ പാറമലയിൽ നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ പ്രണവ് എത്തിയ സ്ഥലത്തെക്കാൾ കൂടുതൽ, പ്രണവ് കൊണ്ടുപ്പോയിരിക്കുന്ന വലിയ ബാഗ് ആണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന് താഴെ കമന്റ്‌ ബോക്സിൽ ‘എല്ലാവരുടെയും കട്ടിലിന്റെ മേലിൽ അല്ലെ കിടക്ക…എന്നാൽ അപ്പുവിന്റെ അങ്ങനല്ല’, എന്നും ‘ഹാവു.. ഇന്ത്യയിൽ തന്നെ ഇണ്ടല്ലോ ഭാഗ്യം’ തുടങ്ങിയ രസകരമായ കമന്റാണ് വരുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത, ‘ വർഷങ്ങൾക്ക് ശേഷം’ ചിത്രമാണ് പ്രണവിന്റെ അവസാനമായി പുറത്ത് ഇറങ്ങിയ ചിത്രം. പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നിവിൻ പോളി, അജു വർഗീസ് തുടങ്ങിയ താരങ്ങൾ അഭിനയിച്ചിരുന്നു. തിയറ്ററിൽ സൂപ്പർ ഹിറ്റ് ചിത്രമായ ‘ വർഷങ്ങൾക്ക് ശേഷം’, ഒടിടി പ്ലാറ്റ്ഫോമായ സോണിലീവിൽ സംരക്ഷണം ആരംഭിച്ചിരിക്കുകയാണ്.

Other Related News

ur blog category

ഞങ്ങളെ എന്തിനാണാവോ നിയോഗിച്ചിരിക്കുന്നത്, അത് പറയാനും പ്രവർത്തിക്കാനുമാണ് ; ബാബുരാജ്

ആന്റോ ജോസ് പരേര, അബി ട്രീസ പോൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ലിറ്റിൽ ഹാർട്ട്സ്’. ജൂൺ 7-ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്, എന്നാൽ ചിത്രത്തിൽ ജാതിയുടെയും, മതത്തിന്റെയും, പ്രണയത്തിന്റെയും വെല്ലുവിളി ഈ സിനിമയിലൂടെ കാണിക്കുന്നുണ്ട്. ഇപ്പോൾ ഇതാ നടൻ ബാബുരാജു സിനിമയുടെ റിലീസിന് പിന്നാലെ, മലയാള സിനിമയിയെ രാഷ്ട്രീയത്തെയും ജാതി പ്രശ്‌നത്തെയും കൂട്ടി കലർത്താൻ നോക്കരുത് എന്ന് സംസാരിക്കുകയുണ്ടായി.

‘ 1994-ലാണ് ഞാൻ സിനിമയിൽ വരുന്നത് പക്ഷെ ഇപ്പോൾ 2024 ആയപ്പോൾ എന്റെ മനസ്സിൽ ഒരു വിഷമം. സിനിമയ്ക്ക് അല്ലെങ്കിൽ കലാക്കാരന് രാഷ്ട്രീയം, മതം, വർഗ്ഗം ഇതൊക്കെ പാടില്ല എന്നുള്ള ആളാണ് ഞാൻ. വളരെ തെറ്റാണ്, ഞങ്ങളുടെ സിനിമയിൽ ഷൈൻ നിഗം എന്ന വ്യക്തി മുസ്ലിം സമുദായത്തിൽ പെട്ടവർ മാത്രമല്ല ചെയ്യുന്നത്’.

‘ഒരു ക്രിസ്ത്യനിയുണ്ട് ഒരു ഹിന്ദുമുണ്ട് പണിക്കരുണ്ട് എല്ലാവരുമുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി ക്യാഷ് മുടക്കിയിരിക്കുന്ന സാന്ദ്രയുടെ പൈസയ്ക്ക് നിറമില്ല മതം ഇല്ല ഒന്നും ഇല്ല. ഒരിക്കലും കലാകാരനെ മതത്തിന്റെ പേരിൽ കാണരുത്. എന്ത് എല്ലാം സ്റ്റെമെന്റസ് ആണ് ഉള്ളത്, കലാകാരനും സിനിമക്കാരനും അത് ഒരിക്കലും പാടില്ല ‘.

‘ഞങ്ങളുടെ സുഹൃത്തായ ഉണ്ണിമുകുന്ദൻ ആദ്യമായി ഈ സിനിമയ്ക്ക്, ‘ബാബുചേട്ടാ ഒരു സോൾട്ട് ആൻഡ് പേപ്പർ പോലെയൊരു ഫീലുണ്ട് ഈ സിനിമയ്ക്ക്’ എന്ന് വോയ്‌സ് മെസ്സേജ് അയച്ചിരുന്നു. ഞങ്ങളെ പോലെയുള്ള കലാക്കാരനെ തെറ്റിക്കാൻ നോക്കണ്ട അത് നടക്കില്ല’.

‘ഞങ്ങളെ എന്തിനാണാവോ നിയോഗിച്ചിരിക്കുന്നത്, അത് പറയാനും അത് പ്രവർത്തിക്കാനും അഭിനയിക്കാനും നിയോഗിക്കപ്പെട്ടവർ ആണ് ഞങ്ങൾ. ഞങ്ങൾ അവരിൽ നിന്ന് തുക വാങ്ങിച്ചുട്ടുള്ളവർ ആണ്. ഈ അടുത്തിടെ മമ്മൂക്ക വരെ പറഞ്ഞിരുന്നു, ഒരു തമാശ പറയണമെങ്കിൽ അവന്റെ ജാതി മതം രാഷ്ട്രീയം ഓക്കെ നോക്കേണ്ട അവസ്ഥയായി’. ബാബുരാജ് പറഞ്ഞു.

സെറ്റ്സാരീ ഉടുത്ത്, ടീനേജ് പ്രായത്തിലുള്ള നായിക ആരാണെന്ന് മനസ്സിൽ ആയോ?

സോഷ്യൽ മിഡിയ സജീവമായ ഈ കാലത്ത് താരങ്ങളുടെ കുട്ടികാലത്തെയുള്ള ചിത്രങ്ങൾ എന്നും മിഡിയയിൽ വൈറലാണ്. ചില ചിത്രങ്ങൾ ഏറെ കുറെ ആരാധകർക്ക് മനസ്സിൽ ആവാതെ പോകാറുമുണ്ട്, ഇപ്പോൾ ഇതാ ടീനേജ് പ്രായത്തിൽ, പച്ച ബ്ലൗസ് ധരിച്ച് സെറ്റ് സാരീയിൽ നിൽക്കുന്ന ചിത്രം പങ്കു വച്ചിരിക്കുകയാണ് അനുസിത്താര. ‘ടീനേജ് 19’ എന്ന് ക്യാപ്ഷൻ നൽകി കൊണ്ടാണ് അനുസിത്താര ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ ചിത്രം കണ്ട ആരാധകർ, ഒറ്റ നോട്ടത്തിൽ തന്നെ ആളെ പിടുത്തം കിട്ടി. ആയിരത്തിന് മുകളിൽ പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. ‘എന്തോ എവിടെയോ പാർവതിയെ പോലെ തോന്നുന്നുണ്ട്’ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. കൂടാതെ നാടൻ വിഷ്ണു ഉണ്ണികൃഷ്ണൻ ‘ഇതു നമ്മടെ ചിങ്ങിനി അല്ലെ ‘ എന്നാണ് കമന്റ്‌ ഇട്ടിരിക്കുന്നത്. എന്നാൽ ‘ഹിഹിഹി’ എന്നാണ് അനുസിത്താരയുടെ മറുപടി.

2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത ‘പൊട്ടാസ് ബോംബ് ‘ എന്ന മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അങ്ങോട്ട് നിരവധി മലയാള സിനിമയിൽ താരം അഭിനയിച്ചിരുന്നു, രാമകാന്ത് സർജു സംവിധാനം ചെയ്ത ‘വാതിൽ’ ചിത്രമാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

More From Flixmalayalam:

കുറേ കാലമായി മിസ് ചെയ്യുന്നു ഇങ്ങളെ, പാർവതി തിരുവോത്തും ഉർവശിയും ഒന്നിക്കുന്ന ‘ഉള്ളൊഴുക്ക്’ന്റെ പ്രോമോ പുറത്ത്

മലയാളികളുടെ എക്കാലത്തെയും മികച്ച താരങ്ങളാണ് പാർവതി തിരുവോത്തും ഉർവശിയും, ഇപ്പോൾ ഇതാ പാർവതി തിരുവോത്തും ഉർവശിയും ഒന്നിക്കുന്ന ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ പ്രോമോ പുറത്ത് വിട്ടിരിക്കുകയാണ്. വിവാഹവേഷത്തിൽ ചെക്കന്റെയും പെണ്ണിന്റെയും ഫോട്ടോഷൂട്ട്‌ ആണ് പ്രൊമോയിൽ കാണിക്കുന്നത്. വീഡിയോയിൽ ഒരു സാധാരണ പെൺകുട്ടിയുടെ കഥാപാത്രമായിട്ടാണ് പാർവതി തിരുവോത്തൻ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസർ ജൂൺ 3-നാണ് പുറത്ത് ഇറങ്ങുന്നത്.

New Movie Ullozhukk

‘ ഈ പുഞ്ചിരിയുടെ ചുവട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ എന്തൊക്കെയാണ്?’ എന്ന് ക്യാപ്‌ഷൻ നൽകി കൊണ്ടാണ് പാർവതി പ്രോമോ സോഷ്യൽ മിഡിയയിൽ പങ്കു വച്ചത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ‘ഉള്ളൊഴുക്ക്’ന്റെ ആദ്യ പോസ്റ്റർ ഈ അടുത്തിടെയാണ് പുറത്ത് ഇറക്കിയത്. വീടിന് ചുറ്റും വെള്ളത്തിൽ നിൽക്കുന്ന പാർവതിയെയും ഉർവശിയെയും ആണ് കാണിക്കുന്നത്.

‘ രഹസ്യങ്ങൾ ശാന്തമായ വെള്ളത്തിന് താഴെ ഇളക്കിവിടുന്നു!, ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത “ഉള്ളൊഴുക്ക്” എന്ന ചിത്രത്തിലൂടെ മറഞ്ഞിരിക്കുന്ന ആഴങ്ങളിലേക്ക് മുങ്ങുക. ഒരു സുഷിൻ ശ്യാം രചന’ എന്നാണ് പോസ്റ്റ്‌ പങ്കു വച്ച് പാർവതി കുറിച്ചത്.

ആർഎസ്വിപിയുടെയും മാക്ഗുഫിൻ പിക്ചർസിൻ്റെ ബാനറിൽ റോണി സ്ക്രൂവാല, ഹണി ട്രെഹാൻ, അഭിഷേക് ചൗബെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂൺ 21ന് തീയേറ്ററുകളിൽ എത്തുക.

ക്രിസ്റ്റോ ടോമി എന്ന ഒരു ഇടിവെട്ട് സംവിധായകൻ്റെ മാജിക്‌ ആയിരിക്കും ഇത് എന്ന് ആരാധകർ, ടീസർ പുറത്ത്

ക്രിസ്റ്റോ ടോമിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന, ‘ഉള്ളൊഴുക്ക്’ ന്റെ ടീസർ ഇന്ന് വൈകിട്ട് 4 മണിക്ക് പുറത്ത് ഇറങ്ങി. ഒരു മിനിറ്റും രണ്ട് സെക്കന്റ്‌ ദൈർഘ്യമേറിയ ടീസർ, ആർഎസ്വിപി മൂവീസ് എന്ന യൂട്യൂബ് ചാനലിൽ ആണ് പുറത്ത് വിട്ടത്. ടീസറിൽ പാർവതിയുടെയും ഉർവശിയുടെയും സംഭക്ഷണത്തിൽ, എന്തോ വലിയ നിഗൂഢമായ സംഭവം ഹൈഡ് ചെയ്യുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

Parvathy In Ullozhuk Film

2018-ൽ സിനിസ്താൻ ഇന്ത്യയുടെ സ്‌റ്റോറിടെല്ലേഴ്‌സ് സ്‌ക്രിപ്റ്റ് കോണ്ടസ്റ്റിൽ, ഒന്നാം സ്ഥാനം നേടിയ സ്ക്രീൻ പ്ല ഉളെള്ളൊഴുക്ക് ആണ്. രണ്ടാം സ്ഥാനം നേടിയത്, അമീർ ഖാൻ പ്രൊഡ്യൂസ്‌ ചെയ്‌ത്‌ ‘ലാപതാ ലേഡീസ്’ എന്ന സിനിമയ്ക്കാണ്.

അത്യാവശ്യം ഭയം ഉള്ളിൽ ഉണ്ടായിരുന്നു, അഞ്ചു ആയിട്ട് പെർഫോം ചെയ്യുന്ന സമയത്ത്, പാർവതി തിരുവോത്ത്

ജൂൺ 21-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം ആണ് ‘ഉള്ളൊഴുക്ക്’, ഇപ്പോൾ ഇതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പാർവതി തിരുവോത്തിന്റെ ആഭിമുഖം നടത്തുകയുണ്ടായിരുന്നു. ചിത്രത്തിൽ അഞ്ചു എന്ന കഥാപാത്രം ചെയ്യുന്ന സമയത്ത് ഉള്ളിൽ ഭയം ഉണ്ടായിരുന്നു എന്ന് സംസാരിക്കുകയുണ്ടായി പാർവതി.

‘ സാധാരണ സിനിമകകളിൽ ചെയ്യുന്ന തരത്തിലുള്ള ഒരു മാതൃക കുറിപ്പ് ഈ സിനിമയിൽ ചെയ്തിട്ടില്ലായിരുന്നു. ആദ്യം തന്നെ ഭയം കാരണമായിരുന്നു, കാര്യം എനിക്ക് പിടിച്ചാൽ കിട്ടുമോ എന്ന് കുറച്ച് കോൺഫിഡൻസ് കുറവുണ്ട്’.

‘ ഞാൻ ‘പൂ’ എന്ന് പറഞ്ഞ സിനിമയിൽ, പട്ടാസ് ഫാക്‌ടറിയിൽ വർക്ക് ചെയ്യുന്ന ഒരു പെൺകുട്ടിയായിട്ട് അഭിനയിച്ചിട്ടുണ്ട്. ഞാൻ ഇതുവരെ കണ്ടു പരിചയമില്ലാത്ത സ്ത്രീകളെ ഒക്കെ ഞാൻ അഭിനയിച്ചിട്ടുണ്ട്, പെട്ടെന്ന് ആലോചിക്കുമ്പോൾ ചിലപ്പോൾ ഒരു അഞ്ചുവിനെ ഒക്കെ കണ്ടിട്ടുണ്ടാവും എന്ന് നമുക്ക് വേണമെങ്കിൽ തോന്നാം. പക്ഷേ സാധാരണ ഏറ്റവും കൂടുതൽ പേടി, സാധാരണ ആയിട്ടുള്ള ഒരു കഥാപാത്രം ഏറ്റെടുക്കാൻ വ്യത്യസ്തമായിട്ടുള്ള വിശദാംശങ്ങൾ വലുത് ആകുമ്പോൾ കുറച്ചും കൂടി എളുപ്പത്തിൽ പഠിച്ചെടുക്കാൻ പറ്റും’.

‘ ഇതിൽ ചെറിയ ന്യൂൻസസ് ഒന്നും പഠിച്ചെടുക്കാൻ പറ്റില്ല, ബൈ ഹാർട്ട് ആക്കാൻ പറ്റില്ല. ഞാൻ ട്രൈ ചെയ്യുമ്പോൾ ഫെയിൽ ആകും, പിന്നെയും പഠിച്ച് ഫെയിൽ ചെയ്ത് പിന്നെ ശരിയാക്കാനേ പറ്റുകയോള്ളൂ. എനിക്ക് അതിന്റെ ഒരു ചെറിയ നിരാശ ഒക്കെ എനിക്ക് തുടക്കത്തിൽ ഉണ്ടായിരുന്നു. ക്രിസ്റ്റോളിനോട്‌ ഒരുപാട് ചോദ്യങ്ങളൊക്കെ ചോദിച്ച് ബുദ്ധിമുട്ടിച്ച് അവസാനം ചോദ്യങ്ങൾ ഏകദേശം നിന്നു. പിന്നിട് മനസ്സിലായി ചോദ്യ ഉത്തരത്തിൽ നിന്ന് ഉണ്ടാകുന്നത് അല്ല, അത്രയും സറണ്ടർ ചെയ്യണം. അത്യാവശ്യം ഭയം ഉള്ളിൽ ഉണ്ടായിരുന്നു, എല്ലാ ദിവസവും അഞ്ചു ആയിട്ട് പെർഫോം ചെയ്യുന്ന സമയത്ത് ‘ പാർവതി തിരുവോത്ത് പറഞ്ഞു.

More From Flixmalayalam :