പൃഥ്വിരാജിന് ഇനി ചെയ്യാനുള്ള മേക്കപ്പ് ഒന്നുമില്ല, എല്ലാം ചെയ്തു കഴിഞ്ഞു ; രഞ്ജിത്ത് അമ്പാടി

Adujeevitham

ആടുജീവിതം എന്നൊരു പുസ്തകത്തെ അടിസ്ഥാനമാക്കി ബ്ലെസി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ആടുജീവിതം. മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം മാർച്ച് 28-ന് ലോകമെമ്പാടും തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

ചിത്രത്തിൽ യഥാർത്ഥ നജീബിന്റെ വേഷം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് ആണ്, അദ്ദേഹത്തിന്റെ സിനിമയിലെ ഓരോ ലൂക്കും ആചര്യപെടുത്തുന്ന രീതിയിൽ ആണ് മേക്കഓവർ ചെയ്തിരിക്കുന്നത്. മികച്ച ആർട്ടിസ്റ്റിന് ദേശീയ അവാർഡ് ലഭിച്ച രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്, ഇപ്പോൾ ഇതാ പൃഥ്വിരാജിന്റെ മേക്കഓവറിനെ കുറിച്ച് അദ്ദേഹം അടുത്തിടെ സംസാരിക്കുകയുണ്ടായി.

പൃഥ്വിരാജിന് ഇനി മേക്കപ്പ് ചെയ്യാൻ ഒന്നും ഇല്ല എന്നും, ചെയ്തിട്ടുള്ള ഓരോ മേക്കപ്പ് ഒരു സിനിമയ്ക്ക് ആവശ്യം വരുകയൊള്ളു എന്ന് അദ്ദേഹം പറയുകയുണ്ടായി.

‘ആടുജീവിതത്തിൽ പൃഥ്വിരാജിന് ഇനി മേക്കപ്പ് ചെയ്യാൻ ഉള്ളത് ആയിട്ട് ഒന്നും ഇല്ല, എല്ലാം ചെയ്തിട്ടുണ്ട്. ചില സിനിമകൾക്ക് മാത്രമേ മേക്കപ്പിന് വേറെ തരത്തിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമുള്ളൂ, ഇതങ്ങനെയല്ല ഇതിനകത്ത് ചെയ്യാത്ത വർക്കുകൾ ഇല്ല. ഈ സിനിമയിൽ ചെയ്തിട്ടുള്ള ഒന്നോ രണ്ടോ സീനുകളിൽ ചെയ്തിട്ടുള്ള മേക്കപ്പ്, ഒരു സിനിമയ്ക്ക് ആവശ്യമുള്ളു. അദ്ദേഹത്തിന്റെ കൈ ആയിക്കോട്ടെ നഖം ആയിക്കോട്ടെ പല്ല്, താടി, മുടി മീശ, സ്കിൻ ട്ടോൺ നമ്മുടെ ബോഡിയിൽ ഉള്ള പല ഭാഗങ്ങളും ചെയ്തിട്ടുണ്ട്’.’

‘ഇത് പോലെ ഒരു ഷൂട്ടിങ്ങിന് ഇടയിൽ അത്യാവശ്യമാണ് മൊബൈൽ ഫോൺ, എന്നാൽ നഖം വച്ചത് കൊണ്ട് സമയ ചെലവിന് മൊബൈൽ പോലും അദ്ദേഹത്തിന് നോക്കാൻ പറ്റില്ല. ഫോണിൽ വർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് രണ്ട് വിരലിലെ നഖം മാറ്റും, ഷൂട്ടിങ്ങിന് മുന്നേ ആ സ്പോട്ടിൽ വെയ്ക്കും. പിന്നെ നഖം ഉള്ളത് കൊണ്ട് ഓരോ ഷോട്ടിലും ഞാൻ ആണ് പല്ല് വച്ച് കൊടുക്കുന്നത്, വസ്ത്രം വരെ നടക്കാനും ഇരിക്കാനും ബുദ്ധിമുട്ടാണ്. ഒറ്റയ്ക്ക് ടോയ്‌ലറ്റിൽ പോകാൻ വരെ ബുദ്ധിമുട്ടായിരുന്നു അദ്ദേഹത്തിന് ‘, രഞ്ജിത്ത് അമ്പാടി പറഞ്ഞു.

More From Flixmalayalam :

എന്റെ ഭാര്യക്ക് നന്ദി പറയാനുള്ള വേദിയായിരുന്നു അത്, അറ്റ്ലീ

ഭാര്യ പ്രിയയാണ് ഇതുവരെയുള്ള എന്റെ വളർച്ചയ്ക്ക് കാരണം എന്ന് പറയുകയാണ് സംവിധായകൻ അറ്റ്ലീ.

ജവാന്റെ വിജയത്തിന് പ്രധാനവുമായ കാരണം പ്രിയയുടെ പിന്തുണയായിരുന്നു എന്നും, പ്രിയ അമ്മയാകുമ്പോൾ അവളുടെ മാനസികാവസ്ഥയിൽ എന്നോടൊപ്പമോ അമ്മയോടൊപ്പമോ ആഗ്രഹിച്ചിരുന്നു എന്ന് തമിഴ് ചാനലിൽ നൽകിയ ആഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു അറ്റ്ലീ.

“ബിഗിലിന് ശേഷം ജവാന് വേണ്ടി നാല് വർഷത്തെ ഇടവേളയുണ്ടായിരുന്നു. വൈകാരികമായ ആ യാത്രയിൽ പ്രിയയോടാണ് ആദ്യം നന്ദി പറയേണ്ടത്. പ്രിയയാണ് എന്റെ വളർച്ചയ്ക്ക് കാരണം, പ്രിയ അമ്മയാകുമ്പോൾ അവളുടെ മാനസികാവസ്ഥ വേറെയാണ്. ഒരു പ്രത്യേക കംഫർട്ട് സോണിൽ അമ്മയോടൊപ്പം താമസിക്കാൻ പ്രിയ ആഗ്രഹിച്ചേക്കാം. ഭർത്താവിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ആഗ്രഹിച്ചേക്കാം.”

” ആ നിമിഷം ഒന്നോ രണ്ടോ തവണ മാത്രമേ സംഭവിക്കുകയൊള്ളു മിക്ക സ്ത്രീകൾക്കും. ആ കംഫർട്ട് സോൺ വിട്ട് എന്നോടൊപ്പം ഉണ്ടായിരുന്നത് മറ്റൊന്നാണ്, തീർച്ചയായും ഞാൻ മാത്രമല്ല. സൈന്യം, വിദേശ സേവനങ്ങൾ തുടങ്ങിയ വളരെ പ്രധാനപ്പെട്ട ജോലികളിൽ പല ഭാര്യമാരും ഭർത്താക്കന്മാർക്ക് വേണ്ടി അത് ചെയ്യുന്നു. പക്ഷേ അവിടെ എന്റെ ഭാര്യയ്ക്ക് നന്ദി പറയാനുള്ള എന്റെ വേദിയായിരുന്നു ജവാൻ ഓഡിയോ ലേഞ്ച്.”

” ജവാന്റെ വിജയത്തിന് പിന്നിലെ ആദ്യത്തേതും പ്രധാനവുമായ കാരണം പ്രിയയുടെ പിന്തുണയായിരുന്നു. ഇപ്പോൾ പോലും അത് എന്നെ വളരെ വികാരഭരിതനാക്കുന്നു” അറ്റ്ലീ പറഞ്ഞു.

പഴയ അശോകേട്ടൻ അല്ല പഴയ അക്കോസേട്ടനും പുതിയ ഉണ്ണിക്കുട്ടനും; ചിത്രങ്ങളുമായി മോഹൻലാൽ

ashokan with unnikuttan

1992-ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് മോഹൻലാൽ, ജഗതീഷ് ശ്രീകുമാർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഓരുക്കിയ ‘യോദ്ധ’ എന്ന ചിത്രം ഒരു കാലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു, ഹാസ്യങ്ങൾ നിറഞ്ഞ രംഗങ്ങൾ കൊണ്ട് ഇപ്പോഴും ആരാധകർ കാണാൻ കൊതിക്കുന്ന ചിത്രമാണ് ‘യോദ്ധ’.

‘യോദ്ധ’ ചിത്രത്തിലെ മോഹൻലാലിനെയും ജഗതീഷ് ശ്രീകുമാറിനെപോലെതന്നെ ഏറെ ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രം കൂടിയാണ് ഉണ്ണിക്കുട്ടൻ, ചിത്രത്തിലെ അശോകേട്ടനും ഉണ്ണിക്കുട്ടനും രംഗങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ എന്നും ഒരു ഓർമയായിരിക്കും.

ഇപ്പോൾ ഇതാ മോഹൻലാൽ അദ്ദേഹത്തിന്റെ സോഷ്യൽ മിഡിയയിൽ ഉണ്ണിക്കുട്ടനൊപ്പമുള്ള ചിത്രമാണ് ആരാധകരിൽ ചർച്ച വിഷയമായി മാറുന്നത്, ‘പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’ എന്ന ക്യാപ്‌ഷനോടെയാണ് ചിത്രം മോഹൻലാൽ പങ്കു വച്ചിരിക്കുന്നത്.

എന്നിരുന്നാലും ഇതൊരു വല്ലാത്ത ട്വിസ്റ്റ്‌ ആയി പോയി, ഈ മനോഹരമായ ചിത്രം ക്യാമറയിൽ പകർത്തിയത് മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയാണ്. ചിത്രം ആരാധകരിൽ ഇടം നേടിയതോടെ നിരവധി പേരാണ് കമന്റ്‌ ചെയ്തിരിക്കുന്നത്.

ക്യാപ്‌ഷനിൽ മോഹൻലാൽ നൽകിയിരിക്കുന്ന അശോകേട്ടനും അല്ല അക്കോസേട്ടനും ആണ് എന്ന് ആരാധകർ തിരുത്തുന്നുണ്ട്,” ‘യോദ്ധ’ 2 ഭാഗം വരുവാ എന്നും, അശോകേട്ടൻ പഴകിയിട്ടൊന്നുല്ല ലാലേട്ടാ… ” തുടങ്ങിയ കമന്റുകളുമായിട്ടാണ് നിരവധി പേര് രംഗത്തെത്തുന്നത്.