രാവണപ്രഭു തൊട്ട് തുടങ്ങിയതല്ലേ, മോഹൻലാലുമായുള്ള സൗഹൃതത്തെ കുറിച്ച് സിദ്ദിഖ്

മലയാള സിനിമയുടെ ഇതിഹാസ നായകൻ മോഹൻലാലുമായുള്ള സൗഹൃതത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ സിദ്ദിഖ്.

രാവണപ്രഭു തൊട്ടുള്ള കൂട്ട്ക്കെട്ടാണ് എന്നും, എല്ലാവരും ഇഷ്ട്ടപ്പെടുന്ന കോമ്പിനേഷൻ ആണ് ഞാനും മോഹൻലാലും എന്ന് സിദ്ദിഖ് പറയുന്നു. ‘ഖൽബ്’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് താരം ഇക്കാര്യം സംസാരിച്ചത്.

” ലാലേട്ടനുമായുള്ള സൗഹൃതം ‘രാവണപ്രഭു’ തൊട്ടുള്ളതാണ്, അതിന് മുൻപ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിൽ പോലും എല്ലാവരും ഇഷ്ട്ടപ്പെടുന്ന കോമ്പിനേഷനാണ് നിങ്ങളുടേത്. പ്രത്യേകിച്ച് ഓപ്പോസിറ്റ് സൈഡ് ആണെങ്കിലും പൊതുവെ ആളുകൾക്ക് വലിയ സന്തോഷമാണ്, പക്ഷെ അത് സ്‌ക്രീനിൽ മാത്രമെയൊള്ളു. എല്ലാവർക്കും അറിയാവുന്നതാണ് അത്രയും അടുത്ത സുഹൃത്താണ് എന്നുള്ളത്, മോതിരം വരെ ഊരി തരുന്ന ആളാണ് മോഹൻലാൽ”.

കൂടാതെ, സിദ്ദിഖ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാമിൽ മോഹൻലാലുമായുള്ള ‘നേര്’ ന്റെ സെറ്റിൽ വച്ചുള്ള ചിത്രത്തെയും കുറിച്ച് സംസാരിച്ചിരുന്നു.

” അത് വലിയ സന്തോഷമുള്ള കാര്യമാണ്, പുതുവത്സര ആഘോഷത്തിൽ മോഹൻലാൽ അയച്ചു തന്ന ഫോട്ടോയാണ്. അത് സിനിമയിലെ ഫോട്ടോയല്ല, ഞങ്ങൾ രണ്ട് പേരും സംസാരിച്ചിരുന്നപ്പോൾ അറിയാതെ എടുത്ത ചിത്രമാണ്” സിദ്ദിഖ് പറഞ്ഞു.

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ‘നേര്’ ചിത്രമായിരുന്നു സിദ്ദിഖിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച ചിത്രം 11 ദിവസം കൊണ്ട് 60 കോടിയാണ് ലഭിച്ചത്.

ഇത്‌ ലാലേട്ടന്റെ തിരിച്ചു വരവാണെന്ന് എനിക്ക് പേർസണലി ആയിട്ട് തോന്നിട്ടില്ല, പക്ഷെ പ്രേക്ഷകർക്ക് അങ്ങനെ ആയി എന്നുകൂടാ ; പ്രിയാമണി

ഇത്രയും നാൾ മോഹൻലാലിന്റെ വീഴ്ച്ചയെ പരിഹസിച്ചു നടന്നവരെ കൊണ്ട്, ഇപ്പോൾ ഒരൊറ്റ എതിർ അഭിപ്രായം പോലുമില്ലാതെ പോസിറ്റീവ് മാത്രം പറയിപ്പിക്കുന്ന ചിത്രമായിരിക്കുകയാണ് ‘നേര്’.

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഇമോഷണൽ കോർട്ട് റൂം ഡ്രാമയായ ‘നേര്’, 9 ദിവസം കൊണ്ട് 50 കോടിയാണ് നേടിയത്. ചിത്രത്തിൽ അഭിനച്ച ഓരോത്തരുടെയും കഥാപാത്രങ്ങൾ മികച്ച രീതിയിലാണ് സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്.

‘നേര്’ൽ ലാലേട്ടന്റെ തിരിച്ചു വരവ് എന്നാണ് തിയറ്ററിൽ നിന്ന് കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം. എന്നാൽ ഇപ്പോഴിതാ, ‘നേര്’ൽ ലാലേട്ടന്റെ തിരിച്ചു വരവാണെന്ന് പേർസണലി തോന്നിട്ടില്ല എന്ന് പറയുകയാണ് പ്രിയാമണി.

” എനിക്ക് പേർസണലി ആയിട്ട് അങ്ങനെ തോന്നിട്ടില്ല, പക്ഷെ പ്രേക്ഷകരുടെ കാഴ്ച്ചപാടിൽ കാണുമ്പോൾ ഇതുവരെയുള്ള ചിത്രങ്ങളിൽ ലാലേട്ടന്റെ ഒരു തിരിച്ച് വരവ് തന്നെയായിരിക്കും. പക്ഷെ ഇപ്പോൾ നേര് തൊട്ട് ലാലേട്ടൻ തിരിച്ച് വന്നിരിക്കുകയാണ്”.

“ഞാൻ മോഹൻലാൽ സാറിന്റെ വലിയ ഫാൻ കൂടിയാണ്, അപ്പോൾ എന്റെ പേർസണലി സാറിന്റെ ഒരുപാട് ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് പ്രേക്ഷകർ എന്ത് കൊണ്ട് അങ്ങനെ പറയുന്നു എന്ന് എനിക്ക് മനസ്സിലാക്കാം” പ്രിയാമണി പറഞ്ഞു.

“മോഹൻലാൽ സാർ സ്ക്രീനിൽ വന്നു കഴിഞ്ഞാൽ തന്നെ ഇഷ്ട്ടമാണ്, മോഹൻലാൽ എന്ന് ഒരു നടൻ കംപ്ലീറ്റ് ആക്ടർ ആണ്. ലാലേട്ടൻ ചെയ്യുന്ന ഏത് കഥാപാത്രം ആയാലും ഏത് ഭാഷയായാലും ചെയ്യുന്നത് ഗംഭീരമായിട്ടാണ്. മലയാളത്തിലുപരി പാൻ ഇന്ത്യയിൽ വർക്ക് ചെയ്യുന്ന സാറിന്റെ അഭിനയം ഏത് പ്രേക്ഷകർക്കും ഇഷ്ട്ടപ്പെടുന്നതാണ്” എന്ന് പ്രിയാമണി കൂട്ടിചേർത്തു

ദൃശ്യം കണ്ടതിന് ശേഷമാണ് സാറിന്റെ കൂടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹം വന്നത്, പിന്നെ ഒന്നും നോക്കിയില്ല ; പ്രിയാമണി

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത്, ഡിസംബർ 21-ന് റിലീസ് ചെയ്ത ചിത്രമാണ് ‘നേര്’. ആദ്യ ഷോയിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സത്യം തെളിയിക്കാൻ നടത്തുന്ന ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണ് ‘നേര്’.

ഇപ്പോൾ ഇതാ ‘നേര്’ ചിത്രത്തിൽ എത്തിയ സാഹചര്യവും കാരണവും വെളിപ്പെടുത്തുകയാണ് നടി പ്രിയാമണി.

” നേര് സിനിമ എന്റെ കരിയർ ഗ്രാഫിലെ മറ്റൊരു തൂവലായിരിക്കും, ദൃശ്യം കണ്ടതിനു ശേഷം ജീത്തു സാറിനോപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. നേരിലേക്ക് എടുത്ത എന്റെ തീരുമാനം നിമിഷങ്ങൾക്കകം എടുത്ത തീരുമാനമായിരുന്നു”.

“എന്റെ തമിഴ് പടമായ ‘ക്യു.ജി’ ചിത്രത്തിന്റെ പോസ്റ്റർ നടി മീന ജീത്തു സാറിന് അയച്ചുക്കൊടുത്തു. ആ പോസ്റ്റ് ജീത്തു സാറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ടാഗ് ചെയ്തിരുന്നു, ഞാൻ അത് റീഷെയർ ചെയ്തപ്പോൾ തന്നെ ഇൻസ്റ്റാഗ്രാം വഴി സാർ എനിക്ക് മെസ്സജ് അയച്ചു. ‘പ്രിയാമണി ഞാൻ ജീത്തു ജോസഫ് ആണ് ദയവായി എന്നെ ഉടൻ വിളിക്കാമോ എന്ന് പറഞ്ഞു'”.

” അന്ന് ഞാൻ ഹൈദരാബാദിൽ തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു, അന്ന് സാർ എന്നോട് ഒരു പടം ചെയ്യുന്നുണ്ട് മോഹൻലാലിനൊപ്പം ഒരു കോർട്ട് ഡ്രാമയാണ് ദൃശ്യം സിനിമയല്ല. അതിലെ ഒരു ക്യാരക്റ്റ്റിനു വേണ്ടി പാർട്ട്‌ ആകണം എന്ന്, ഞാൻ പറഞ്ഞു സാർ എനിക്ക് ഒരു ദിവസം സമയം തരൂ എന്ന്”.

“ആ നേരത്ത് എനിക്ക് രാത്രിയിലായിരുന്നു ഷൂട്ട്‌, ഞാൻ എന്റെ മാനേജറിനോട് പറഞ്ഞ് ഇത്‌ ലാൽ സാറിനോപ്പമുള്ള കോമ്പിനേഷനാണ് എന്തായാലും ചെയ്യണം എന്ന്. ആ സമയത്ത് ചെയ്യാനിരുന്ന 3 പ്രൊജക്റ്റിന്റെ ഡേറ്റ് മാറ്റി, ജീത്തു ജോസഫിനെ വിളിച്ചപ്പോൾ മോഹൻലാലിന് ഡേറ്റ് ഇഷ്യൂ വന്നു എന്ന് പറഞ്ഞു. പിന്നെ എല്ലാവരെയും വിളിച്ച എങ്ങനെയെങ്കിലും എനിക്ക് ഇത്‌ ചെയ്യണം എന്ന് പറഞ്ഞാണ് എത്തിയത്” പ്രിയാമണി പറഞ്ഞു.