കൈതിയിൽ എന്റെയും കാർത്തിയുടെയും വിശ്രമം പുറത്ത് കസേരയിൽ ആയിരുന്നു, ഗ്യാപ് കിട്ടിയാൽ മാത്രമാണ് ഉറങ്ങുകയൊള്ളു ; നരേൻ

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിറ്റി തുടക്കമായ ചിത്രമാണ് ‘കൈതി’, 2019-ൽ ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കാർത്തി നായകനായി എത്തിയ ചിത്രമായിരുന്നു ‘കൈതി’. തമിഴിൽ റിലീസ് ചെയ്തെങ്കിലും വൻ സ്വീകാരിതയാണ് ചിത്രത്തിന് എങ്ങും ലഭിച്ചത്.

കാർത്തിയെ പോലെ തന്നെ ഇൻസ്‌പെക്ടർ ബിജോയ് എന്ന കഥാപാത്രമായി എത്തിയ നരേൻ, പ്രേക്ഷകരിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കൈതി’ 2 ഭാഗത്തിന് മുന്നേ 10 മിനിറ്റുള്ള ഷോർട്ട് ഫിലിം ഉണ്ടാകും, അതായിരിക്കും എൽ.സി.യു-വിന്റെ തുടക്കം എന്നുള്ള അപ്ഡേറ്റ് നരേൻ നേരത്തെ തന്നിരുന്നു.

ഇപ്പോൾ ഇതാ ‘കൈതി’ ചിത്രികരണ വേളയിലെ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നരേൻ. ഷൂട്ടിംഗ് ഇടയിൽ വിശ്രമം പുറത്ത് കസേരയിൽ ആയിരുന്നു എന്നും , ഗ്യാപ് കിട്ടിയാൽ മാത്രമാണ് ഉറങ്ങാൻ പോവുകയൊള്ളു എന്ന് നരേൻ പറയുന്നു.

” ‘കൈതി’യുടെ വൈകിട്ട് 6 മണി മുതൽ രാത്രി വരെയായിരുന്നു ഷൂട്ട്‌, രാത്രിയിൽ ആയതോണ്ട് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു ഷൂട്ട്‌. സാധാരണ ക്ഷിണം വരുമ്പോൾ കാരവാനിലാണ് പോയി കിടക്കുന്നത്, പക്ഷെ ഇവിടെ ഞാനും കാർത്തിയും പുറത്ത് കസേരയിൽ ആയിരുന്നു വിശ്രമം”.

” എപ്പോഴെങ്കിലും ഭയങ്കരമായി വയ്യാണ്ടാകുമ്പോൾ മാത്രം രണ്ടര മണിക്കൂർ ഉറങ്ങാൻ പോകും, അതും ഗ്യാപ് കിട്ടിയാൽ മാത്രം. ലോകേഷിന്റെ ആദ്യത്തെ ബിഗ് ബഡ്ജറ്റിലെ ചിത്രമായിരുന്നു കൈതി, 60 ദിവസത്തോളം ഷൂട്ട്‌ ഉണ്ടായിരുന്നു. ഞങ്ങൾക്ക് അപ്പോഴേ അറിയാമായിരുന്നു ഇത്‌ വലിയ സംഭവം ആണ് എന്നുള്ളത്, അതുകൊണ്ടാണ് പിടിച്ച് നിൽക്കാൻ പറ്റിയത് ” നരേൻ പറഞ്ഞു.

ഞാൻ ആ സ്പോട്ടിൽ എല്ലാ ദിവസവും പോകുന്നത് മമ്മൂക്കയെ കാണാൻ വേണ്ടിയാണ്, നരേൻ

മമ്മൂക്കയുമായുള്ള അടുപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ നരേൻ, ശ്യം സാറിന്റെ ഒരേ കടൽ സെറ്റിൽ വച്ചാണ് മമ്മൂക്കയെ കാണുന്നത് എന്ന് നരേൻ.

സീൻസ് ഇല്ലെങ്കിൽ പോലും, എല്ലാ ദിവസവും മമ്മൂക്കയെ കാണാൻ പോകും എന്ന് നരേൻ പറയുന്നുണ്ട്. ‘ക്വീൻ എലിസബത്ത്’ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെക്കാൻ നടത്തിയ ആഭിമുഖത്തിലാണ് നരേൻ സംസാരിച്ചത്.

“ശ്യം സാർ ഡയറക്ടർ ചെയ്യുന്ന സിനിമയായിരുന്നു ഒരേ കടൻ, മമ്മൂക്കയായിട്ട് ആദ്യം വർക്ക് ചെയ്യുന്ന ചിത്രം കൂടിയാണ്. അപ്പോൾ മമ്മൂക്കായിട്ടുള്ള സീൻസ് വളരെ കുറവാണ്, നമ്മൾ കണ്ട് വളർന്നു മുഖമണലോ മമ്മൂട്ടിയുടേത്. എന്നാലും ഞാൻ ആ സ്പോട്ടിൽ എല്ലാ ദിവസവും പോകും മമ്മൂക്കയെ കാണാൻ. പറ്റുവെങ്കിൽ മമ്മൂട്ടിയുടെ അടുത്ത് ഇരുന്ന് സംസാരിക്കും”.

” അന്ന് മമ്മൂക്ക എന്നോട് പലപ്പോഴും ചോദിക്കും എന്തുകൊണ്ടാണ് ചെന്നൈയിൽ നിൽക്കുന്നത് എന്ന്, കേരത്തിൽ വന്നൂടെ എന്ന്. അതാണ് മമ്മൂക്കയുമായുള്ള എന്റെ ഓർമ്മയിൽ ഉള്ളത്, ഇത്തവണ നാട്ടിൽ വന്നപ്പോൾ മമ്മൂക്കയോട് ചോദിച്ചു മമ്മൂക്കയാണ് ആദ്യം പറഞ്ഞത് നാട്ടിൽ വരാൻ എന്ന്. ആ ഒരു അടുപ്പം മമ്മൂക്കയായിട്ട് ആ സിനിമയിൽ ഡെവലപ്പ് ചെയ്തത് ആണ്” നരേൻ പറഞ്ഞു.

ആ ക്യാരക്റ്ററിനു വേണ്ടി എന്നെ വിളിക്കണം എന്ന് റോണിടെ മനസ്സിൽ ഉണ്ടായിരുന്നു, നരേൻ

യഥാർത്ഥ കഥയെ ആസ്പതമാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത്, മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു കണ്ണൂർ സ്‌ക്വാഡ്. ഈ വർഷത്തെ മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു കണ്ണൂർ സ്‌ക്വാഡ്.

ഇപ്പോൾ ഇതാ, കണ്ണൂർ സ്‌ക്വാഡിലെക്ക് റോണിയ്ക്ക് എന്നെ വിളിക്കണം എന്നുണ്ടായിരുന്നു എന്ന് നരേൻ. ‘ക്വീൻ എലിസബത്ത്’ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ, നടത്തിയ ആഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

“റോണിനെ ആദ്യം മീറ്റ് ചെയ്തത് ആ പ്രൊജക്റ്റിൽ വർക്ക് ചെയ്യണം എന്ന് പറഞ്ഞട്ടില്ല. ആ ക്യാരക്റ്റർ എന്നെ വിളിക്കണം എന്ന് റോണിടെ മനസ്സിൽ ഉണ്ടായിരുന്നു, പക്ഷെ എങ്ങനെ ചോദിക്കും എന്നുള്ളതായിരുന്നു റോണിയ്ക്ക് “.

” എന്നോട് ചോദിച്ചത് ഇന്ന ക്യാരക്റ്ററിന് ആര് ഫിറ്റ് ആകും എന്നാണ്. ഒരു സീനിയർ ആർട്ടിസ്റ്റിന്റെ പേരാണ് ആദ്യം പറഞ്ഞത്, അദ്ദേഹം അല്ലെങ്കിൽ വേറെ ഒരാൾ. അപ്പോൾ ഞാൻ പറഞ്ഞ് കിഷോർ കറക്റ്റ് ആയിരിക്കും എന്ന്, കാരണം എന്റെ മനസ്സിൽ വന്നത് കിഷോർ ആയിരുന്നു. നല്ല കാസ്റ്റിംഗ് ആണ് നോക്കട്ടെ എന്നാണ് റോണി അന്ന് പറഞ്ഞത് ” നരേൻ പറഞ്ഞു.

ആ ഷോർട്ട്സ് കാണുമ്പോൾ ആരെയോ കൊന്നട്ട് വരുന്നത് പോലെയാണ് ഫീൽ ചെയ്തത്, മീര ജാസ്മിൻ

മലയാള സിനിമയിലെ മികച്ച ക്ലൈമാക്‌സ് സീനുകളിൽ മുൻപന്തിയിൽ കാണുന്ന സീനാണ്, ‘കസ്‌തൂരിമാൻ’ നിലെ അവസാനത്തെ മീര ജാസ്മിൻ അഭിനയിച്ച രംഗങ്ങൾ.

2003-ൽ എ.കെ.ലോഹിദാസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ‘കസ്തൂരിമാൻ’. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്സ്‌ സീനിനെ പറ്റി സംസാരിക്കുകയാണ് മീര ജാസ്മിൻ.

കൊല്ലുന്ന സീനോക്കെ കാണുമ്പോൾ കൊന്നിട്ട് വരുന്നത് പോലെയാണ് തോന്നുന്നത് എന്നും, അതൊക്കെ ചെയ്യാൻ സാധിച്ചത് ദൈവ അനുഗ്രഹം കൊണ്ടാണ് എന്ന് മീര ജാസ്മിൻ പറയുന്നു. ഈ അടുത്തിടെ ‘ക്വീൻ എലിസബത്ത്’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി, നടത്തിയ ആഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

“ഷമ്മി തിലകനെ കൊല്ലുന്ന രാത്രിയിലെ സീൻ ഇപ്പോഴും വിശ്വാസിക്കാൻ പറ്റുന്നില്ല, ആ സീനിൽ എടുത്തത്. ആ ഷോർട്ട്സ് കാണുമ്പോൾ എനിക്ക് ഇപ്പോഴും ആരെയോ കൊന്നട്ട് വരുന്നത് പോലെ തോന്നുന്നത്. രക്തത്തിന്റെ മണം നമ്മുക്ക് ഫീൽ ചെയ്യും, അത് കാണുമ്പോൾ തന്നെ ഫീൽ ചെയ്യും. ഞാൻ ചെയ്തായിട്ടല്ല കാണുന്നത് സിനിമായിട്ട് കാണുമ്പോൾ, പിന്നെ ഇത്‌ എങ്ങനെ ചെയ്തു എന്നുള്ളത് ദൈവ അനുഗ്രഹമാണ്”.

“അത്പോലെ തന്നെ ചാക്കോച്ചന്റെ പാട്ടിൽ വയലിൽ നന്നായിട്ട് അദ്ദേഹം ചെയ്തിട്ടുണ്ട്, ഒരു പ്രൊഫോമർ ചെയ്യുന്നത് പോലെയാണ് ചെയ്തിരിക്കുന്നത്. അവസാനത്തെ സീനിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഡയലോഗ് പോലും ഇല്ലാതെ, ചാക്കോച്ചനെ ജസ്റ്റ്‌ നോക്കുന്ന സീനോക്കെ നമ്മുടെ നെഞ്ച് കീറിപോകുന്ന ഫീലാണ് എനിക്ക് കിട്ടുന്നത്” മീര ജാസ്മിൻ കൂട്ടിചേർത്തു.’

മകൾ’ ചിത്രത്തിന് ശേഷം മീര ജാസ്മിൻ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘ക്വീൻ എലിസബത്ത്’. എം.പത്മകുമാർ സംവിധാനത്തിൽ നരേനാണ് നായകൻ, നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം നരേനും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണീത്.

ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.പത്മകുമാർ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡിസംബർ 29-നാണ് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.

കൈതി2-ന് മുന്നേ ഒരു ഷോർട്ട് ഫിലിം ചെയ്യുന്നുണ്ട്, അതായിരിക്കും എൽ.സി.യു- വിന്റെ തുടക്കം; നരേൻ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമയിരുന്നു കൈതി. എൽ.സി.യു-വിന്റെ ഭാഗം കൂടിയായ കൈതിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.

ഇപ്പോൾ ഇതാ കൈതി 2-വിന് ഒരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ് നടൻ നരേൻ. നരേൻ, മീരാ ജാസ്മിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി, ‘ക്വീൻ എലിസബത്ത് ‘ചിത്രത്തിന്റെ, പ്രെസ്സ് മീറ്റിങ്ങിലായിരുന്നു നരേൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

” ലോകേഷ് രജിനി സാറിനോപ്പം ഒരു ചിത്രം ചെയ്യുന്നുണ്ട്, അതിന് ശേഷമാണ് കൈതി 2 അടുത്ത വർഷം തുടങ്ങുക. അതിനു മുൻപ് ലോകേഷും ഞാൻ എൽ.സി.യു-മായി കണക്റ്റ് ആവുന്ന, ഒരു 10 മിനിറ്റിലുള്ള ഷോർട്ട് ഫിലിം ലോകേഷ് തയ്യാറാക്കിയിട്ടുണ്ട്. അതാണ് യൂണിവേഴ്‌സിൻ്റെ തുടക്കം” നരേൻ പറഞ്ഞു.

എം.പത്മകുമാർ സംവിധാനത്തിൽ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം, നരേനും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ക്വീൻ എലിസബത്ത്’. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.പത്മകുമാർ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

എൽ.സി.യു- വിന്റെ ഭാഗമായി വിജയിനെ നായകനാക്കി ലോകേഷ് അടുത്തിടെ പുറത്തിറക്കിയ ചിത്രമാണ് ‘ലിയോ’. സമ്മിശ്ര പ്രതികരണം ലഭിച്ച ‘ലിയോ’യ്ക്ക്’യ്ക്ക് ബോക്സ്‌ ഓഫീസ് കളക്ഷൻ റെക്കോർഡാണ് തകർത്തത്.

മീരയും നരേനും വീണ്ടും കോംബോ, ക്വീൻ എലിസബത്ത് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങൾ ഓൺസ്ക്രീനിൽ, ഹിറ്റ് കോംബോവുമായി തിയേറ്ററുകളിലേക്ക് എത്തുന്നു.

അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം, വർഷങ്ങളുടെ ഇടവേളയിൽ മീരാ ജാസ്മിൻ, നരേൻ വീണ്ടും കോംബോ ഒന്നിക്കുന്ന ചിത്രം ക്വീൻ എലിസബത്ത് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഫാമിലി,റൊമാൻറിക്, കോമഡി എന്റർടൈൻമെന്റിൽ ഒരുങ്ങുന്ന ചിത്രം തിയറ്ററിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്, നീണ്ട വർഷങ്ങൾക്ക് ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾക്കായി ആരാധകർ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

” ചില ബന്ധങ്ങൾ നമ്മുടെ ജീവിതത്തിൽ പതിഞ്ഞിട്ടുണ്ട്, സമയവും ദൂരവും കൊണ്ട് ഒരിക്കലും കുറയ്ക്കാൻ കഴിയാത്ത മറ്റുള്ളവ. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീ എം പത്മകുമാർ സംവിധാനം ചെയ്യുന്ന എലിസബത്ത് രാജ്ഞിയുടെ ഏറ്റവും പുതിയ പോസ്റ്റർ ഞങ്ങൾ വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്നു. ഉടൻ സിനിമകളിൽ കാണാം. ” എന്ന അടിക്കുറുപ്പോടെയാണ് താരം പോസ്റ്റർ സോഷ്യൽ മിഡിയയിൽ പങ്കു വച്ചിരിക്കുന്നത്.

എം. പത്മകുമാർ സംവിധാനം ചെയ്ത ‘ക്വീൻ എലിസബത്തി’ലൂടെ ശക്തമായ കഥാപാത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു തിരിച്ചു വരവ് നടത്തുടകയാണ് മീരാ ജാസ്മിൻ, അതോടൊപ്പം സൗമ്യനും നിഷ്കളങ്കനുമായ മുപ്പത്തഞ്ചു വയസ്സുകാരനായ അലക്സ് എന്ന കഥാപാത്രമായിട്ടാണ് നരേൻ ചിത്രത്തിലെത്തുന്നത്.

ചിത്രീകരണം പൂർത്തിയാക്കിയ ഫാമിലി, റൊമാന്റിക്, ഡ്രാമ, ക്വീൻ എലിസബത്ത് കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രികരണം. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി,മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ , ശ്രുതി രജനികാന്ത്,പേളി മാണി,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് 160 കോടിയിലേറെ ബോക്സ്‌ ഓഫീസിൽ കളക്ഷൻ നേടിയ 2018 എന്ന ചിത്രമാണ് നരേന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, കേരളം നേരിട്ട മഹാപ്രളയത്തെ ആസ്പതമാക്കി ഒരുക്കിയ 2018 ൽ നരേൻ മൽസ്യതൊഴിലാളിയായിട്ടാണ് അഭിനയിച്ചത്. ചിത്രത്തിൽ ടോവിനോ തോമസ്, ലാൽ, കുഞ്ചാക്കോ ബോബൻ, തൻവി റാം, ഇന്ദ്രൻസ്, നരേൻ, സുധിഷ്, അജു വർഗീസ്, അപർണ ബലമുരളി തുടങ്ങിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.