ബേബിമൂൺ ആസ്വദിക്കുന്ന അമ്മ, ചിത്രവുമായി ദീപിക പദുക്കോൺ

Deepika And Ranveer

ബോളിവുഡിലെ മറ്റ് താരദമ്പതിമാരെ പോലെ തന്നെ പവർ ഫുൾ ആയിട്ടുള്ള ദമ്പതിമാരാണ് ദീപികയും രൺവീറും. താരങ്ങൾ ഇപ്പോൾ ഒരു കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ്, ഇന്നലെ ദീപിക താരത്തിന്റെ സോഷ്യൽ മിഡിയയിൽ ഒരു പോസ്റ്റ് പങ്കു വച്ചിരുന്നു.

ദീപികയുടെ പുറകിലുള്ള ടാൻ ലൈനുകൾ കാണിക്കുന്ന ചിത്രം ആണ് താരം ഇന്നലെ പോസ്റ്റ് ചെയ്തിരുന്നത്. പോസ്റ്റിന് പിന്നാലെ നിരവധി ആരാധകർ ആണ് ‘ബേബിമൂൺ ആസ്വദിക്കുന്ന അമ്മ, നിങ്ങളുടെ ബേബി ബമ്പ് പോസ്റ്റിനായി ശരിക്കും കാത്തിരിക്കുകയാണ്, എന്ന് കുറിച്ചത്. അതിന് പിന്നാലെയാണ് ‘നെടുവീർപ്പിടുക എന്നെ സ്ലോ ലൈഫിലേക്ക് തിരികെ കൊണ്ടുപോകൂ!, എന്ന് ഭർത്താവായ രൺവീർ സിംഗ് മറുപടി കുറിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 29-ന് ആയിരുന്നു 2024 സെപ്റ്റംബറിൽ ആദ്യ കുഞ്ഞിന്റെ വരവ് അറിയിച്ചത്, കുഞ്ഞു ഉടുപ്പുകളും കളിപ്പാട്ടങ്ങളും ഷൂസും നിറഞ്ഞ ചിത്രങ്ങലോടെയാണ് പോസ്റ്റ്‌ പങ്കു വച്ചത്. ബോളിവുഡ് സെലിബ്രേട്ടികൾ മുഴുവനും പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരുന്നു. അന്ന് തൊട്ട് ആരാധകർ കാത്തിരിക്കുകയാണ് ബേബി ബമ്പ്, എന്നാൽ ഇതുവരെ സോഷ്യൽ മിഡിയ ദീപികയുടെ ബേബി ബമ്പ് പുറത്തു വന്നട്ടില്ല. അതുകൊണ്ട് തന്നെ താര ഗർഭിണിയാണോ എന്നൊരു സംശയം സോഷ്യൽ മീഡിയക്കാർക്ക് ഉണ്ട്‌.

ഇപ്പോൾ താരത്തിന്റെ ഗർഭക്കാല ശുശ്രുയ്ക്കായി ബാംഗ്ലൂർ ദീപികയുടെ അമ്മയുടെ അടുത്ത് ആണ്, എന്നിരുന്നാലും വർഷങ്ങളോളുടെ ആരാധകരുടെ കാത്തിരിപ്പിന് ഒരു വിരാമം ലഭിച്ചിരിക്കുകയാണ്.

2013-ൽ പുറത്ത് ഇറങ്ങിയ രാം-ലീല എന്ന ചിത്രത്തിലൂടെ ആയിരുന്നു, രൺവീർ സിംഗും ദീപിക പദുക്കോണും പ്രണയത്തിൽ ആകുന്നത്. പിന്നീട് നീണ്ട 5 വർഷത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്.

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് ഒടുവിൽ ഇറങ്ങിയ ചിത്രമായ ഫൈറ്റർ ആണ് ദീപികയുടെ ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ഹൃത്വിക് റോഷൻ, അനിൽ കപൂർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബോക്സ്‌ ഓഫീസിൽ വൻ കളക്ഷൻ വാരികൂടിയ ഫൈറ്റർ നെറ്റ്ഫ്ലിക്സിൽ കാണാം.

ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടം ആസ്വദിക്കുന്ന ദീപിക, കുഞ്ഞിനുവേണ്ടി എംബ്രോയ്ഡറി പങ്കു വച്ച് താരം

ഇന്നലെ ദീപിക പദുക്കോൺ പങ്കു വച്ച ചിത്രമാണ് സോഷ്യൽ മിസിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വരാൻ ഒരുങ്ങുന്ന താരങ്ങളുടെ കുഞ്ഞിന് വേണ്ടി ദീപിക ഒഴിവു സമയങ്ങളിൽ, ത്രെഡ് എംബ്രോയ്ഡറി ചെയ്യുന്ന പോസ്റ്റാണ് പങ്കു വച്ചിരിക്കുന്നത്. ‘പൂർത്തിയാക്കിയ പതിപ്പ് പങ്കിടാൻ എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു!’ എന്നാണ് ചിത്രത്തിന് താരം ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.

അതേസമയം ‘സിംഘം എഗെയ്ൻ’ എന്ന ചിത്രത്തിലെ സെറ്റിൽ നിന്നുള്ള ദീപിക പദുക്കോണിൻ്റെ ചിത്രം ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലായിരിക്കുകയാണ്. പോലീസ് വേഷത്തിൽ നിൽക്കുന്ന ദീപിക പദുക്കോണിനെയാണ് ചിത്രത്തിൽ കാണുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, കരീന കപൂർ ഖാൻ, രൺവീർ സിംഗ്, അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ എന്നിവർ ആണ് അഭിനയിക്കുന്നത്.

ഇത് പ്രെഗ്നൻസി ഗ്ലോ ആണ് എന്ന് സോഷ്യൽ മിഡിയ, നിറവയറുമായി വേദിയിൽ ദീപിക പദുക്കോൺ

നടി ദീപിക പദുക്കോൺ താരത്തിന്റെ പ്രെഗ്നൻസി കാലം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്, ഇന്ന് താരത്തിന്റെ സൗന്ദര്യ ഉൽപ്പന്നമായ 82°E പ്രൊമോട്ട് ചെയ്യാൻ ആയി മുംബൈയിൽ എത്തിയിരുന്നു. മഞ്ഞ ഗൗണിൽ പ്രെഗ്നൻസി ഗ്ലോയിൽ നിറവയറിലായിരുന്നു ദീപിക എത്തിചേർന്നത്.

കൂടാതെ ബേബി ബമ്പ് കാണിച്ചു കൊണ്ടുള്ള നിരവധി ചിത്രങ്ങൾ ദീപിക, ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കു വച്ചിരുന്നു. പ്രെഗ്നൻസി സമയത്ത് വിശ്രമത്തിൽ ആയിരുന്നു ദീപിക ഇക്കഴിഞ്ഞ വോട്ട് എടുപ്പിൽ ആയിരുന്നു, നിറവയറിൽ ആദ്യമായി മിഡിയക്ക് മുന്നിൽ എത്തിയത്. ഭർത്താവ് രൺവീർ സിംഗിന്റെ കൈ പിടിച്ച് കാറിൽ നിന്ന് ഇറങ്ങുന്ന വീഡിയോസും ചിത്രങ്ങളും വൈറലായിരുന്നു.

More From Flixmalayalam :

സിനിമയിൽ ഏത് കഥാപാത്രം വന്നാലും ചെയ്യണം, റിയൽ ലൈഫിൽ ബേസിൽ കുരുത്തംകെട്ടവനാണ്; മഞ്ജു പിള്ളായ്

സിനിമ എന്നത് ഒരു മേഖലയാണ്, ‘ഗോദ’ കണ്ടതിനു ശേഷം ബേസിലിന്റെ കൂടെ വർക്ക് ചെയ്യണമെന്ന് ഉണ്ടായിരുന്നു എന്നും ഈ അടുത്തിടെ നടന്ന അഭിമുഖത്തിൽ മഞ്ജു പിള്ളായ് സംസാരിക്കുക ഉണ്ടായി.

“ഒരു ആക്ടർ എന്ന നിലയിൽ ഇന്നത് എന്നുള്ളത് തിരഞ്ഞെടുക്കാൻ സാധിക്കില്ല, കാരണം സിനിമ മേഖല എന്നൊരു പേര് മാത്രമെ ഉള്ളു. ആ സിനിമയിൽ ഏത് കഥാപാത്രം വന്നാലും നമ്മൾ ചെയ്യണം, കാരണം എത്രയോ മാസ്സ് സിനിമകലും ഫാമിലി സിനിമകളും ഹിറ്റ് ആകുന്നത്.”

ഒരു ആക്ടർ എന്നതിലുപരി ഡയറക്ടർ ബേസിനെ കുറിച്ച് മഞ്ജു പിള്ളായ് പറഞ്ഞ വാക്കുകൾ ഇങ്ങനെ:

” ബേസിൽ സംവിധാനം ചെയ്ത സിനിമയോ ബേസിൽ എങ്ങനെയുള്ള വ്യക്തിയാണ് എന്നൊന്നും അറിയില്ല. ‘ഗോദ’ സിനിമ കണ്ടതിനു ശേഷം ബേസിൽ ഡയറക്റ്റ് ചെയ്ത ചിത്രത്തിൽ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ‘ജയ് ജയ് ജയ് ജയ് ഹേ’യിലെ ക്ലൈമാക്സ്‌ ചെയ്യാൻ സാധിച്ചത്. അന്നും എനിക്ക് ബേസിനെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, പിന്നെ ‘ഫാലിമി’ യുടെ സെറ്റിൽ വച്ചാണ് ബേസിൽ എന്നൊരു വ്യക്തിയെ കൂടുതൽ അറിയാൻ സാധിച്ചത്.”

” റിയൽ ലൈഫിൽ ബേസിലാണ് കുരുത്തംകെട്ടവൻ, വടി എടുത്ത് അടിക്കാനുള്ള കുരുത്തംകെട് ബേസിലിന്റെ കൈയിൽ ഉണ്ട്‌. സെറ്റിൽ ചൊറിഞ്ഞു ചൊറിഞ്ഞു കൊണ്ടിരിക്കും, ഞാൻ എപ്പോഴും വിളിക്കും കുരുത്തംകെട്ടവൻ എന്ന് ” മഞ്ജു പിള്ളായ് കൂട്ടിചേർത്തു.

ബോയ്ഫ്രണ്ടായതുമുതലേ ഉള്ള ശീലമാണ്; ഭാര്യയെ നിയന്ത്രിക്കുന്ന ടോക്സിക് ഭർത്താവാണോ രൺവീർ, വെളിപ്പെടുത്തലുമായി ആലിയ ഭട്ട്

ബോളിവുഡ് സിനിമയിലെ ഏറെ ആരാധകറുള്ള താരദമ്പതികളാണ് ആലിയ ഭട്ടും രൺവീർ കപൂറും, സോഷ്യൽ മിഡിയയിൽ സജീവമായ ഇരുവരും താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർ ഏറെയാണ്. ആലിയയുടെയും രൺവീറിന്റെയും വിശേഷങ്ങളെക്കാൾ ആരാധകർക്ക് ഏറെ കൂടുതൽ കാണാനും വിശേഷങ്ങൾ അറിയാനും മകൾ കുട്ടിറാഹയുടെയാണ്.

ഇപ്പോൾ ഇതാ ആലിയ ഭർത്താവ് രൺവീറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മിഡിയയിൽ ആരാധകരിൽ ചർച്ച വിഷയമായി മാറികൊണ്ടിരിക്കുന്നത്. ഭർത്താവ് രൺബീർ കപൂർ ആലിയയുടെ ചുണ്ടുകളുടെ സ്വാഭാവിക നിറം കാണാൻ ഇഷ്ട്ടമെന്നും, ലിപ്സ്റ്റിക്ക് ഇട്ടാൽ തുടച്ചു കളയണമെന്നും പറയും. കാമുകൻ ആയിരുന്നപ്പോഴും പറയുമായിരുന്നു, ഇതിനെതുടർന്നാണ് നിരവധി ആരാധകർ ഭാര്യയെ നിയന്ത്രിക്കുന്ന ടോക്സിക് ഭർത്താവാണോ രൺവീർ കപൂർ എന്ന് തുടങ്ങിയ കമന്റുമായി സോഷ്യൽ മിഡിയയിൽ എത്തിയത്.

2022 ഏപ്രിലായിരുന്നു ഇരുവരുടെയും വിവാഹം, വിവാഹകഴിഞ്ഞ് ചുരുങ്ങിയ മാസത്തിനകം ആലിയ്ക്കും രൺവീറിനും പെൺകുഞ്ഞ് പിറന്നു. റാഹ എന്നാണ് മകൾക്ക് താരദമ്പതികൾ നൽകിയ പേര്, അതേസമയം 2022 ൽ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്രം എന്ന ചിത്രത്തിലൂടെയാണ് ആലിയയും രൺവീറും ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രം.

ആലിയ ഭട്ട് രൺവീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഈ അടുത്തിടെ റിലീസ് ചെയ്ത റൊമാന്റിക് ചിത്രമായ റോക്കി ഔർ റാണി കി പ്രേം കഹാനി ചിത്രമാണ് ആലിയയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. വയാകോം 18 സ്റ്റുഡിയോകളും ധർമ്മ പ്രൊഡക്ഷൻസും, ധർമ്മ പ്രൊഡക്ഷൻസ് സിനിമ ചേർന്ന് നിർമ്മിച്ച ചിത്രം 7 വർഷത്തിനു ശേഷം കരൺ ജോഹർ സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു നടനാകാനും, നായകനാകാനും ഞാൻ ആഗ്രഹിച്ചതിന്റെ കാരണം അവരാണ്, ‘ഡോൺ’ രാജവംശത്തിന്റെ ഭാഗമായതിൽ നന്ദി പങ്കു വച്ച് രൺവീർ സിംഗ്

ഹിന്ദി സിനിമയിലെ മുൻനിരനായകന്മാരിൽ ഏറെ ജനശ്രദ്ധയുള്ള നടനാണ് രൺവീർ സിംഗ്, ഷാറുഖ് ഖാന്റെ ഏറ്റവും മികച്ച ആക്ഷൻ സീരിസ് ഡോൺ സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് ഫർഹാൻ അക്തർ. പക്ഷെ ഷാരൂഖിന് പകരം രൺവീർ സിങ് ആകും ഡോണിന്റെ വേഷത്തിൽ എത്തുക എന്നുള്ള റിപ്പോർട്ടുകൾ ഈ അടുത്തിടെ സോഷ്യൽ മിഡിയയിൽ ആരാധകരിൽ ചർച്ച ചെയ്യപ്പെട്ടത്തിൽ ഒന്നായിരുന്നു.

എന്നാൽ ആ വാർത്ത സത്യമാണ് ഫർഹാൻ അക്തർ സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ നായകനയി എത്തി വലിയ വിജയം നേടിയെടുത്ത ഡോൺ സീരീസിലെ മൂന്നാമത്തെ ഭാഗത്തിൽ ഈ തവണ ഡോൺ ആകാൻ പോകുന്നത് ഷാരൂഖ് ഖാൻ അല്ല, പകരം രൺവീർ സിംഗ് ആണ്.ഈ ഒരു സന്തോഷ വാർത്ത രൺവീർ സിംഗ് സംവിധാകൻ ഫർഹാൻ അക്തർക്കും പ്രേക്ഷകർക്കും നന്ദി അറിയിച്ചു കൊണ്ടും, ഞാനെന്ന വ്യക്തിയെയും നടനെയും രൂപപ്പെടുത്തിയത് അവരാണ് എന്നും, അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ അമിതാഭ് ബച്ചനെയും ഷാരൂഖ് ഖാനെയും അനുകരിക്കുന്ന കുറിച്ച് ചിത്രങ്ങളുമായി ഇൻസ്റ്റാഗ്രാമിൽ എത്തി,

” ദൈവമേ! ഇത് ചെയ്യണമെന്ന് ഞാൻ വളരെക്കാലമായി സ്വപ്നം കാണുന്നു!

കുട്ടിക്കാലത്ത് ഞാനും അമിതാഭ് ബച്ചനെയും ഷാരൂഖ് ഖാനെയും കാണുകയും ആരാധിക്കുകയും ചെയ്യുന്ന മറ്റുള്ളവരെപ്പോലെ സിനിമകളോട് പ്രണയത്തിലായിരുന്നു – ഹിന്ദി സിനിമയിലെ രണ്ട് ജി.ഒ.എ.ടി. അവരെപ്പോലെ വളരണമെന്ന് ഞാൻ സ്വപ്നം കണ്ടു. ഒരു നടനാകാനും ഹിന്ദി സിനിമയിലെ നായകനാകാനും ഞാൻ ആഗ്രഹിച്ചതിന്റെ കാരണം അവരാണ്. എന്റെ ജീവിതത്തിൽ അവരുടെ സ്വാധീനവും പറഞ്ഞറിയിക്കാനാവില്ല. ഞാനെന്ന വ്യക്തിയെയും നടനെയും രൂപപ്പെടുത്തിയത് അവരാണ്. അവരുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നത് എന്റെ ബാല്യകാല സ്വപ്നത്തിന്റെ പ്രകടനമാണ്’.

‘ഡോൺ’ രാജവംശത്തിന്റെ ഭാഗമാകുക എന്നത് എത്ര വലിയ ഉത്തരവാദിത്തമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി കഥാപാത്രങ്ങൾ ചെയ്തതുപോലെ പ്രേക്ഷകർ എനിക്കൊരു അവസരം നൽകുകയും സ്നേഹം ചൊരിയുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എന്നെ വിശ്വസിച്ച് തന്നതിന് ഫർഹാനും റിതേഷിനും നന്ദിഈ മാന്യമായ മേലങ്കിയും എന്നിലുള്ള വിശ്വാസവും. നിങ്ങളുടെ വിശ്വാസവും ബോധ്യവും എനിക്ക് നൽകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.എന്റെ രണ്ട് സൂപ്പർനോവകളായ ബിഗ് ബിയും എസ്ആർകെയും, എനിക്ക് നിങ്ങളെ അഭിമാനിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.എന്റെ പ്രിയപ്പെട്ട പ്രേക്ഷകരേ, എല്ലായ്‌പ്പോഴും എന്നപോലെ, ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു…

നിങ്ങളെ രസിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കുമെന്ന്..’ഡോൺ’.താങ്കളുടെ സ്നേഹത്തിനു നന്ദി.” എന്ന ക്യാപ്‌ഷനോടെ ചിത്രങ്ങൾ പങ്കു വച്ചു.

ഫർഹാൻ അക്തർ സംവിധാനം ഡോണിൽ രൺവീർ സിംഗിന്റെ നായികയായി കിയാരാ അദ്വാനി എന്നാണ് റിപ്പോർട്ട് പറയുന്നത്,ആലിയ ഭട്ട് രൺവീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി 7 വർഷത്തിനു ശേഷം കരൺ ജോഹർ സംവിധാനം ചെയ്ത് ജൂലൈ 28 തിയറ്ററിൽ റിലീസ് ചെയ്ത ‘റോക്കി ഔർ റാണി കി പ്രേം കഹാനി’. റൊമാന്റിക് ചിത്രമാണ് രൺവീർ സിംഗിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, തിയറ്ററിൽ മികച്ച പ്രതികരണം കൊണ്ട് മുന്നോട്ട് പോകുന്ന റോക്കി ഔർ റാണി കി പ്രേം കഹാനി റിലീസ് ചെയ്ത് 13 ദിവസം കൊണ്ട് 4.10 കോടിയോള്ളം ബോക്സ്‌ ഓഫീസിൽ കളക്ഷൻ നേടിയെടുത്തു.

‘ആലിയയുടെ റീലിനോളം ബജറ്റ് ഉണ്ടാകില്ല’ നടിയെ ട്രോൾ ചെയ്ത് രൺവീർ സിംഗ്

ആലിയ ഭട്ട് രൺവീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വരാനിരിക്കുന്ന റൊമാന്റിക് ചിത്രമായ റോക്കി ഔർ റാണി കി പ്രേം കഹാനി ‘ചിത്രത്തിലെ ആദ്യ ഗാനമായ ‘ തും ക്യാ മിലേ ‘ ഈ അടുത്തിടെയാണ് പുറത്തിറങ്ങിയത്. 

ഇപ്പോൾ ഇതാ ചിത്രത്തിലെ നായകനായ രൺവീർ സിംഗ് ‘ തും ക്യാ മിലേ ‘ ഗാനത്തിന് റീസുമായി ഇൻസ്റ്റാഗ്രാമിൽ എത്തിരിക്കുകയാണ്, ഈ ഗാനം കഴിഞ്ഞ ദിവസമാണ് ആലിയ ഭട്ട് കടൽത്തീരത്ത് ഇരുന്ന് ആലപ്പിക്കുന്ന വീഡിയോയുമായി ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കു വച്ചത്.                   

അതിനു പിന്നാലെയാണ് ആലിയയെ ട്രോളുമായി രൺവീർ സിംഗ് എത്തിയത്. ” ആലിയയുടെ റീലിനോളം ബജറ്റ് ഉണ്ടായിരുന്നില്ല” എന്ന രസകരമായ ക്യാപ്ഷൻ നൽകിയാണ് രൺവീർ സിംഗ് വീഡിയോ പങ്കു വച്ചത്.

റീൽസിലെ വിഎഫ്ക്സ് ഉപയോഗം “ബ്രഹ്മാസ്ത്രവും ആദിപുരുഷവും ചേർന്നതിനേക്കാൾ മികച്ചത്, ആദിപുരുഷിന്റെ വി എഫ് ക്സ് ടീമിനെ ട്രോളാനുള്ള ചില വഴികളാണിത് ” തുടങ്ങിയ രസകരമായ കമന്റുമായി ആരാധകർ എത്തിയത്.

അമിതഭ ഭാറ്റാചര്യയുടെ വരികൾക്ക്‌ അജിത്ത് സിംഗ്, ശ്രേയ ഖോഷ് ചേർന്ന് ആലപ്പിച്ച ഗാനമാണ് ‘തും ക്യാ മിലേ ‘, 7 വർഷത്തിനു ശേഷം കരൺ ജോഹർ സംവിധാനം ചെയ്ത് ജൂലൈ 28 തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ‘റോക്കി ഔർ റാണി കി പ്രേം കഹാനി’.

ചിത്രത്തിൽ ആലിയ ഭട്ട്, രൺവീർ സിംഗിനെ കൂടാതെ ധർമേന്ദ്ര , ജയ ബച്ചന , ഷബാന ആസ്മി , ഭാരതി സിംഗ്, അർജുൻ ബിജ്ലാനി, റോണിത് റോയ് എന്നിവരാണ് മറ്റ്‌ അഭിനയതാക്കൾ.

ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരുന്നു, ടീസറിൽ ആലിയ ഭട്ടിന്റെയും, രൺവീർ സിംഗിന്റെയും പ്രണയവും പ്രതിസന്ധികളുമാണ് റോക്കി ഔർ റാണി കി പ്രേം കഹാനിയിൽ. എന്നാൽ ചിത്രത്തിന്റെ ടീസർ ആരാധകരിൽ കാണാനുള്ള ആവേശം ജനിപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 

വയാകോം 18 സ്റ്റുഡിയോകളും ധർമ്മ പ്രൊഡക്ഷൻസും, ധർമ്മ പ്രൊഡക്ഷൻസ് സിനിമ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ഗല്ലി ബോയ് എന്ന ചിത്രത്തിനു ശേഷം ആലിയ ഭട്ടും രൺവീർ സിംഗും രണ്ടാം തവണയും ഒന്നിക്കുന്ന റൊമാന്റിക് എന്റർടൈൻമെന്റ് ചിത്രം കൂടിയാണ് റോക്കി ഔർ റാണി കി പ്രേം കഹാനി.