കാന്താരാ പോലെ ഒക്കെ ഇനി ഡബ്ബ് ചെയ്ത് ഇറക്കേണ്ടി വരുമോ, ആർ ഡി എക്സിന് അഭിനന്ദനങ്ങളുമായി ഉദയനിധി സ്റ്റാലിൻ

ഓണപ്രമാണിച്ച് തിയറ്ററിൽ എത്തിയ ആക്ഷൻ എന്റർടൈൻമെന്റ് ചിത്രമാണ് ആർ ഡി എക്സ് , ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ തകർത്ത് ആടിയ ആർ ഡി എക്സ് തിയറ്ററിൽ നിന്ന് അടിയുടെ ഇടിയുടെ മാരക എക്സ്പീരിയൻസാണ് പ്രേക്ഷകർ സമ്മാനിച്ചത്.

ആർ ഡി എക്സ് തിയറ്ററിൽ പോസിറ്റീവ് പ്രതികരണത്തിനിടെ ചിത്രത്തെ പ്രേശംസിച്ചുക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും, നിർമ്മിതാവുമായ ഉദയനിധി സ്റ്റാലിൻ.

‘ ആർ ഡി എക്സ് മലയാളം സിനിമ! കൊള്ളാം! ഇന്ത്യയിലെ മികച്ച ആയോധന കല/ആക്ഷൻ സിനിമ! വലിയ സ്‌ക്രീനിൽ പോയി കാണൂ, ഈ സിനിമയെ പിന്തുണയ്ക്കൂ! RDX ടീമിന് അഭിനന്ദനങ്ങൾ ‘, എന്ന് ഉദയനിധി സ്റ്റാലിൻ അദ്ദേഹത്തിന്റെ സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചു. ഉദയനിധി സ്റ്റാലിൻ പങ്കു വച്ച പോസ്റ്റ് നീരജ് മാധവ് താരത്തിന്റെ സോഷ്യൽ മിഡിയയിൽ പങ്കു വച്ചുക്കൊണ്ട് ‘വളരെ നന്ദി സർ RDX കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ടത് അഭിമാന നിമിഷമാണ് ‘, താരം കുറിച്ചു.

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ, കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്ത് അൻബ് അറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഓടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ്.

ആർ ഡി എക്സ് ബോക്സ്‌ ഓഫീസിൽ ആദ്യ ദിനം തന്നെ 1.25 കോടി രൂപയാണ് നേടിയത്, അഞ്ച് ദിവസം കൊണ്ട് തന്നെ ചിത്രം കേരള ബോക്സ്‌ ഓഫീസിൽ 14 കോടിയാണ് നേടിയെടുത്തത്.

RDX movie review : അടി ഇടിയുമായി ഒരു ഗംഭീര ട്രീറ്റ് തന്നെ.. ആർ.ഡി.എക്സ് റിവ്യൂ

ആക്ഷൻ ചിത്രം കാണുവാനുള്ള മലയാളികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ചുകൊണ്ട് ആർ ഡി എക്സ് ഇന്ന് തിയറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്, ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ തകർത്ത് ആടിയ ആർ ഡി എക്സ് തിയറ്ററിൽ നിന്ന് അടിയുടെ ഇടിയുടെ മാരക എക്സ്പീരിയൻസാണ് സമ്മാനിച്ചത്, ആർ ഡി എക്സ്ന് എല്ലായിടത്തും പോസിറ്റീവ് പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചോണ്ടിരിക്കുന്നത്.

ഉയർന്ന വോൾട്ടേജ് ആക്ഷനുകളുള്ള ഒരു മികച്ച ഫെസ്റ്റിവൽ സീസൺ സിനിമ, പ്രേക്ഷകർക്ക് ചിത്രീകരിച്ച വികാരങ്ങളുമായി ബന്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ് അരങ്ങേറ്റക്കാരൻ നഹാസ് അതിൽ വിജയിച്ചു. ആന്റണി, ഷെയ്ൻ,നീരജ് എന്നിവരിൽ നിന്നുള്ള മികച്ച പെർഫോമൻസാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കഥയിൽ പുതുമ ഒന്നുമില്ല, പക്ഷേ ക്ലൈമാക്സ് ഫൈറ്റ് സീൻ സിനിമയെ വീണ്ടും ഉയർത്തി, പ്രത്യേകിച്ചും ബാബുആന്റണി ഉൾപ്പെടുന്ന ശ്രദ്ധേയമായ നിമിഷങ്ങൾ.

(റോബർട്ട് ഡോണി സേവ്യർ) എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്, മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്ത് അൻബ് അറിവാണ്. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഓടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ്.