വോയിസ്‌ ഓഫ് സത്യനാഥൻ ജൂലൈ 14 എത്തില്ല, കാരണം കാലാവസ്ഥ

പഞ്ചാബി ഹൌസ്, പാണ്ടി പട, റിംഗ് മാസ്റ്റർ തുടങ്ങിയ ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച റാഫിയുടെ സംവിധാനത്തിൽ, ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ്‌ ഓഫ് സത്യനാഥൻ. 3 വർഷങ്ങൾക്ക് ശേഷം ജൂലൈ 14 ന് തിയറ്ററിൽ റിലീസിനായി ഒരുങ്ങി നിന്ന വോയിസ്‌ ഓഫ് സത്യനാഥൻ തിയതി നീട്ടി വച്ചു, കേരളത്തിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് റിലീസ് മാറ്റിയത്.

ചിത്രത്തിലെ അണിയറ പ്രവർത്തകരാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് ജൂലൈ 14 ന് റിലീസ് ചെയ്യാന്നിരുന്ന വോയിസ്‌ ഓഫ് സത്യനാഥൻ ജൂലൈ 28 ലേക്ക് മാറ്റി എന്ന് സോഷ്യൽ മിഡിയ വഴി അറിയിച്ചത്.

ഫാമിലി എന്റർടൈൻമെന്റ് ഗണത്തിൽ പെടുന്ന വോയിസ്‌ ഓഫ് സത്യനാഥൻ ബാദുഷ സിനിമസിന്റെയും , ഗ്രാൻഡ് പ്രോഡക്ഷൻസിന്റെയും ബാനറിൽ ബാദുഷഎം എം , ഷിനോയ് മാത്യു , ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപ് കൂടാതെ വീണ നന്ദകുമാർ , ജോജു ജോർജ്, സിദ്ധിഖ് , അനുശ്രീ , അനുപമ ഖേർ , ജോണി ആന്റണി, മകരണ്ട് ദേഷ്പാന്റെ , ജഗപതി ബാബു, രമേശ്‌ പിശാറോഡി എന്നിവർ അഭിനയിക്കുന്നു.

സലാറിന്റെ പുതിയ അപ്ഡേഷൻ പുറത്ത്.

പ്രഭാസിനെ നായകനാക്കി ബ്രഹ്മണ്ട ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശാന്ത് നീല വരാനിരിക്കുന്ന ചിത്രത്തിന്റെ ടീസർ ജൂലൈ 6 ന് വൈകിട്ട് 5:12 ഹോംമ്പലെ ഫിലിംസ് എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്നതാണ്.

2023 സെപ്റ്റംബർ 28 ൽ ലോകമെമ്പടുമുള്ള തിയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ മലയാളി നടൻ പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു, സരൺ ശക്തി , ഈശ്വരി റോയി , സ്രിയ റെഡ്‌ഡി എന്നിവരാണ് മറ്റ്‌ അഭിനയതാക്കൾ.

ഹോംമ്പലെ ഫിലംസിന്റെ ബാനറിൽ വിജയ് കിർഗാണ്ടയൂർ ആണ് ചിത്രം നിർമ്മിക്കുന്നത്, ചിത്രത്തിലെ വർധരാജ മണ്ണാർ എന്ന കഥാപാത്രമായി എത്തുന്ന പൃഥ്വിരാജിന്റെ ക്യാരക്റ്റ്ർ പോസ്റ്റർ പുറത്തിറക്കിയിരുന്നു.

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത അധിപുരുഷൻ ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയത്, ചിത്രത്തിനു ഇതുവരെ ലാഭിച്ചോണ്ടിരിക്കുന്നത് ഒരു സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

‘ആലിയയുടെ റീലിനോളം ബജറ്റ് ഉണ്ടാകില്ല’ നടിയെ ട്രോൾ ചെയ്ത് രൺവീർ സിംഗ്

ആലിയ ഭട്ട് രൺവീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വരാനിരിക്കുന്ന റൊമാന്റിക് ചിത്രമായ റോക്കി ഔർ റാണി കി പ്രേം കഹാനി ‘ചിത്രത്തിലെ ആദ്യ ഗാനമായ ‘ തും ക്യാ മിലേ ‘ ഈ അടുത്തിടെയാണ് പുറത്തിറങ്ങിയത്. 

ഇപ്പോൾ ഇതാ ചിത്രത്തിലെ നായകനായ രൺവീർ സിംഗ് ‘ തും ക്യാ മിലേ ‘ ഗാനത്തിന് റീസുമായി ഇൻസ്റ്റാഗ്രാമിൽ എത്തിരിക്കുകയാണ്, ഈ ഗാനം കഴിഞ്ഞ ദിവസമാണ് ആലിയ ഭട്ട് കടൽത്തീരത്ത് ഇരുന്ന് ആലപ്പിക്കുന്ന വീഡിയോയുമായി ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കു വച്ചത്.                   

അതിനു പിന്നാലെയാണ് ആലിയയെ ട്രോളുമായി രൺവീർ സിംഗ് എത്തിയത്. ” ആലിയയുടെ റീലിനോളം ബജറ്റ് ഉണ്ടായിരുന്നില്ല” എന്ന രസകരമായ ക്യാപ്ഷൻ നൽകിയാണ് രൺവീർ സിംഗ് വീഡിയോ പങ്കു വച്ചത്.

റീൽസിലെ വിഎഫ്ക്സ് ഉപയോഗം “ബ്രഹ്മാസ്ത്രവും ആദിപുരുഷവും ചേർന്നതിനേക്കാൾ മികച്ചത്, ആദിപുരുഷിന്റെ വി എഫ് ക്സ് ടീമിനെ ട്രോളാനുള്ള ചില വഴികളാണിത് ” തുടങ്ങിയ രസകരമായ കമന്റുമായി ആരാധകർ എത്തിയത്.

അമിതഭ ഭാറ്റാചര്യയുടെ വരികൾക്ക്‌ അജിത്ത് സിംഗ്, ശ്രേയ ഖോഷ് ചേർന്ന് ആലപ്പിച്ച ഗാനമാണ് ‘തും ക്യാ മിലേ ‘, 7 വർഷത്തിനു ശേഷം കരൺ ജോഹർ സംവിധാനം ചെയ്ത് ജൂലൈ 28 തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ‘റോക്കി ഔർ റാണി കി പ്രേം കഹാനി’.

ചിത്രത്തിൽ ആലിയ ഭട്ട്, രൺവീർ സിംഗിനെ കൂടാതെ ധർമേന്ദ്ര , ജയ ബച്ചന , ഷബാന ആസ്മി , ഭാരതി സിംഗ്, അർജുൻ ബിജ്ലാനി, റോണിത് റോയ് എന്നിവരാണ് മറ്റ്‌ അഭിനയതാക്കൾ.

ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരുന്നു, ടീസറിൽ ആലിയ ഭട്ടിന്റെയും, രൺവീർ സിംഗിന്റെയും പ്രണയവും പ്രതിസന്ധികളുമാണ് റോക്കി ഔർ റാണി കി പ്രേം കഹാനിയിൽ. എന്നാൽ ചിത്രത്തിന്റെ ടീസർ ആരാധകരിൽ കാണാനുള്ള ആവേശം ജനിപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 

വയാകോം 18 സ്റ്റുഡിയോകളും ധർമ്മ പ്രൊഡക്ഷൻസും, ധർമ്മ പ്രൊഡക്ഷൻസ് സിനിമ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ഗല്ലി ബോയ് എന്ന ചിത്രത്തിനു ശേഷം ആലിയ ഭട്ടും രൺവീർ സിംഗും രണ്ടാം തവണയും ഒന്നിക്കുന്ന റൊമാന്റിക് എന്റർടൈൻമെന്റ് ചിത്രം കൂടിയാണ് റോക്കി ഔർ റാണി കി പ്രേം കഹാനി.