ഷാരുഖ് ഖാനൊപ്പം ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ച് സുഹാന ഖാൻ, റിപ്പോർട്ട്

Shah Rukh Khan and Suhana Khan To The Big Screen

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് കിങ് ഖാന്റെ മകൾ സുഹാന ഖാൻ, “കിംഗ്” എന്ന് പേരുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സുജോയ് ഘോഷ് ആണ്. അതേസമയം ഷാരൂഖ് ഖാൻ അഭിനയിക്കുന്ന ‘കിംഗ്’ എന്ന ചിത്രത്തിൽ മകളുടെ ആദ്യ സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ്. ഇപ്പോൾ ചിത്രം പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്, ഷാരൂഖ് ഖാൻ 200 കോടി രൂപയാണ് നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട് വരുന്നത്. ഗ്ലോബൽ ആക്ഷൻ ത്രില്ലർ ചിത്രമായത് കൊണ്ട് തന്നെ സിദ്ധാർത്ഥ് ആനന്ദ് സ്റ്റണ്ട് ഡയറക്ടർമാരുമായി ചർച്ചകൾ നടത്തിവരികയാണ്. ചിത്രം 2025-ൻ്റെ രണ്ടാം പകുതിയിൽ സ്‌ക്രീനിൽ എത്തുന്നതാണ്.

2023-ൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത കോമഡി ചിത്രമായ ദി ആർച്ചീസ് എന്ന സിനിമയിൽ സുഹാന ഖാൻ അഭിനയിച്ചിരുന്നു. സോയ അക്തർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ‘ജബ് തും ന തീൻ’ എന്ന ഗാനവും താരം ആലപിച്ചിരുന്നു.

Other Related Articles Are :

ലണ്ടനിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഈ നാല് വിഡ്ഢികളാണ് എന്റെ ഏക കുടുംബം, ഡങ്കി ടീസർ പുറത്ത്

ഈ വർഷത്തെ മൂന്നാമത്തെ ചിത്രവുമായി വീണ്ടും കിങ് ഖാൻ എത്തുന്നു, വർഷങ്ങൾക്ക് ശേഷം മികച്ച കൺടെന്റുമായി ഡങ്കി ടീസർ ഇന്ന് കിങ് ഖാന്റെ ജന്മദിനത്തിൽ അണിയറപ്രവർത്തകർ പുറത്തിറക്കി.

ഒരു മിനിറ്റും 45 സെക്കന്റ്‌ ദൈർഘ്യമേറിയ ഡങ്കി ടീസർ റെഡ് ചില്ലി എന്റർടൈൻമെന്റ് യൂട്യൂബിൽ ചാനലിലാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ചുരുങ്ങിയ മണിക്കൂർ കൊണ്ട് തന്നെ ട്രാൻഡിങ്ങിൽ 61 ലക്ഷം പേരാണ് കണ്ടത്. ഹർഡി എന്ന കഥാപാത്രമായിട്ടാണ് ഷാരുഖ് ഖാൻ എത്തുന്നത്.

” അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ ശ്രമിക്കുന്ന ലളിതവും യഥാർത്ഥവുമായ ആളുകളുടെ കഥ. സൗഹൃദത്തിന്റെയും, സ്നേഹത്തിന്റെയും, ഒരുമിച്ചിരിക്കുന്നതിന്റെയും.”

വീട് എന്ന ബന്ധത്തിൽ!ഹൃദയസ്പർശിയായ ഒരു കഥാകൃത്തിന്റെ ഹൃദയസ്പർശിയായ കഥ. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്, നിങ്ങൾ എല്ലാവരും ഞങ്ങളോടൊപ്പം വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

ഡങ്കി ഡ്രോപ്പ് 1 ഇവിടെയുണ്ട്….ഈ ക്രിസ്തുമസിന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ഡങ്കി റിലീസ് ചെയ്യുന്നു ” എന്ന ക്യാപ്‌ഷനോടെയാണ് ഷാരുഖ് ഖാൻ ടീസർ സോഷ്യൽ മിഡിയയിൽ പങ്കു വച്ചത്.

2023 ഡിസംബർ ക്രിസ്മസിന് റിലീസിനായി ഒരുങ്ങാൻ ഇരിക്കുന്ന ഡങ്കി രാജ്കുമാർ ഹിരാനിയാണ് സംവിധാനം ചെയ്യുന്നത്. തപ്‌സി പന്നു, ബൊമൻ ഇറാനി, വിക്കി കൗശൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടൈൻമെന്റ്ബാനറിൽ രാജ്കുമാർ ഹിരാനി ഫിലിംസ് ചിത്രം നിർമ്മിക്കുന്നത്, ചിത്രത്തിന്റെ സംഗീത സംവിധായകൻ പ്രീതം ആണ്.

ഈ വർഷം പതിവ് തെറ്റിച്ചില്ല, പിറന്നാൾ ആശംസകളുമായി ആരാധകർ മന്നത്തിനു മുന്നിൽ

2023 നവംബർ 2 ബോളിവുഡ് കിങ് ഖാൻ എന്ന അറിയപ്പെടുന്ന ഷാരുഖ് ഖാന്റെ 58 മത്തെ ജന ദിനമാണ്, എന്നാൽ ഈ വർഷത്തിന് കിങ് ഖാന്റെ കരിയറിലെ മികച്ച വർഷമാണ്. കാരണം ഈ വർഷം തന്നെ പുറത്തിറങ്ങിയ ജവാൻ, പത്താൻ എന്നി രണ്ട് ചിത്രങ്ങളും ബോക്സ്‌ ഓഫീസിൽ കുതിച്ചു ഉയർന്നുള്ള കളക്ഷനാണ് നേടിയത്.

പതിവ് പോലെ തന്നെ നവംബർ 2-ന് കിങ് ഖാന്റെ മന്നത്തിനു മുന്നിൽ ആശംസ നേരുന്നതിനായി ആരാധകർ അർദ്ധരാത്രിയിൽ തടിച്ചു കൂടിയിരുന്നു. ബ്ലാക്ക് ടീ ഷർട്ടും കൂളിംഗ് ഗ്ലാസ്സ് ധരിച്ച് മന്നത്തിനു മുന്നിൽ അദ്ദേഹത്തിന്റെ സിഗനേച്ചർ കാണിച്ചതും ആരാധകരുടെ ആവേശത്തിലുള്ള ആഹ്ലാതം വീഡിയോയിൽ കാണാവുന്നതാണ്.

അതെസമയം കിങ് ഖാന്റെ പിറന്നാൾ ദിനത്തിൽ ഈ വർഷത്തെ മൂന്നാമത്തെ ചിത്രമായ ‘ഡങ്കി’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. രാജ്കുമാർ ഹിരാന സംവിധാനം ചെയ്യുന്ന ‘ഡങ്കി’ 2023 ക്രിസ്മസിന് റിലീസ് ചെയ്യുന്നതാണ്.

കൂടാതെ തമിഴ് സംവിധായകൻ അറ്റ്ലീ സംവിധാനം ചെയ്ത ജവാൻ ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നയൻ‌താര, ദീപിക പാടുകൊൺ, വിജയ് സേതുപതി, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്

കിങ് ഖാന്റെ ഡങ്കി റിലീഫ് തിയതി മാറ്റി, പുതിയ തിയതി പുറത്ത്

ബോളിവുഡ് കിങ് ഖാനായ ഷാരുഖ് ഖാന്റെ ഡിസംബർ 22 ൽ റിലിസ് ചെയ്യാനിരുന്ന ഡങ്കി ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയതിനെ തുടർന്ന് പുതിയ റിലിസ് തിയതി പുറത്തു വിട്ടിരിക്കുകയാണ്, രാജ്കുമാർ ഹിരാനിയാണ് ഡങ്കി സംവിധാനം ചെയ്യുന്ന ഡങ്കി 2023 ക്രിസ്മസിന് ലോക്ക് ചെയ്തതായി റിപ്പോർട്ടുകൾ വരുന്നു.

പ്രശാന്ത് നീല സംവിധാനം ചെയ്ത് പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സലാറിന്റെ റിലീസ് തിയതി ഡിസംബർ 22 ന് ആയതിനാൽ ഷാരൂഖ് ഖാന്റെ ഡങ്കി ചിത്രവുമായി ഒരു ഏറ്റുമുട്ടാനുള്ള സാധ്യതയാണ് ഇതിന്റെ സൂചന, എന്നാൽ പോസ്റ്റ്-പ്രൊഡക്ഷൻ ടൈംലൈനുകൾ വൈകിയതിനാൽ ഡങ്കി ഡിസംബർ 22 മുതൽ മാറ്റിവെച്ചേക്കാമെന്നാണ് ഫിലിം അനലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്തത്.

തമിഴ് സംവിധായകൻ അറ്റ്ലീയുടെ ആദ്യ ബോളിവുഡ് സംവിധാനത്തിൽ പുറത്തിറങ്ങിയ ജവാൻ ചിത്രമാണ് ഷാരുഖ് ഖാന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, ബോക്സ്‌ ഓഫീസിൽ വമ്പൻ കളക്ഷൻ നേടിയ ജവാൻ മൊത്തം 1125.20 കോടി രൂപയാണ് ഇതുവരെ നേടിയ റിപ്പോർട്ട്.

ഷാരുഖ് ഖാനെ കൂടാതെ തെന്നിന്ത്യൻ ലേഡി സൂപ്പർ നയൻ‌താരയായിരുന്നു ചിത്രത്തിലെ നായിക, വിജയ് സേതുപതി, ദീപികപടുകൊൺ എന്നിവരാണ് മറ്റ് അഭിനയതാക്കൾ. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ജവാന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്, റിപ്പോർട്ട് പ്രകാരം ഷാരുഖ് ഖാന്റെ പിറന്നാൾ ദിനമായ നവംബർ 2 ന് നെറ്റ്ഫ്ലിക്സിൽ റിലിസ് ചെയ്യുന്നതാണ്.

ഇതിഹാസത്തിന്റെ തണലിൽ ഒരു നേതാവായി മമ്മൂട്ടി കൂടെ ജീവയും, യാത്ര2 ന്റെ ഫസ്റ്റ് ലുക്ക്‌

മലയാളത്തിനു പുറമെ അന്യഭാഷയിൽ അഭിനയത്തിന്റെ മികച്ച കഴിവ് തെളിച്ച നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി, 2019 ൽ മഹി വി രാഘവ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മികച്ച ചിത്രമായിരുന്നു യാത്ര. വീണ്ടും വർഷങ്ങൾക്ക് ശേഷം മഹി വി രാഘവ് യാത്ര എന്ന ചിത്രത്തിന്റെ രണ്ടാം വരവിനെ അറിയിച്ചു കൊണ്ട് യാത്ര 2 വിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്.

യാത്ര-2വിൽ മമ്മൂട്ടിയും കൂടെ തമിഴ് സൂപ്പർ സ്റ്റാർ ജീവയും എത്തുന്നു, മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ജീവ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. 2009 മുതൽ 2019 വരെയുള്ള ആന്ധ്രാപ്രദേശിലെ അന്തരിച്ച മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ വേഷമാണ് മമ്മൂട്ടി യാത്രയിൽ ചെയ്തിരുന്നത്. അതിന്റെ തുടർച്ചയിൽ നടൻ ജീവ യാത്ര രണ്ടാം ഭാഗം അദ്ദേഹത്തിന്റെ മകൻ വൈ എസ് ജഗന്റെ വേഷത്തിലാണ് എത്തുക.യഥാർത്ഥ രാഷ്ട്രീയ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന കഥയാണ് യാത്ര-2.

യഥാർത്ഥ രാഷ്ട്രീയ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന കഥയാണ് യാത്ര-2, യാത്ര-2ലെ വൈ എസ് രാജശേഖർ റെഡ്ഡിയുടെ വേഷത്തിനായി മമ്മൂട്ടി 14 കോടി രൂപയാണ് പ്രതിഫലം വാങ്ങിച്ചിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, യാത്ര 2ൽ വൈ എസ് ജഗന്റെ വേഷത്തിനായി മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനെ സമീപിച്ചതായി പറയപ്പെടുന്നു, പക്ഷേ അദ്ദേഹം ഓഫർ നിരസിച്ചുരുന്നു.

വി സെല്ലുലോയിഡും ത്രീ ഓട്ടം ലീവ്‌സിന്റെ ബാനറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്.