ഞാൻ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്, നടൻ ആണെന്നുള്ള കാര്യം മറന്നുതന്നെ പോയി അപ്പോൾ ; ദിലീപ്

‘ബാന്ദ്ര’ ചിത്രത്തിന്റെ ഭാഗമായി നടത്തിയ ആഭിമുഖത്തിൽ ‘ചാന്ത്പൊട്ട്’ ലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ദിലീപ്.

സിനിമ കഴിഞ്ഞട്ടും ആ കഥാപാത്രം എന്നെ പിന്തുടർന്നുകൊണ്ടേയിരുന്നു എന്ന് ദിലീപ്.ആ അവസ്ഥയിൽ ഞാൻ ഒറ്റയ്ക്ക് ഇരുന്ന് കരയുന്ന സാഹചര്യം വരെ വന്നു എന്നും നടൻ ആണെന്നുള്ള കാര്യം വരെ മറന്നു ഞാൻ അപ്പോൾ ദിലീപ് പറഞ്ഞു.

“സിനിമ കഴിഞ്ഞ് ഒന്നര മാസം വരെ എന്നെ ഫോണ്ട് ചെയ്തിരുന്ന ക്യാരക്റ്റർ ആയിരുന്നു ‘ചാന്ത്പൊട്ട്’. എന്റെ ഇരിപ്പും നടപ്പും ഒകെ അങ്ങനെ തന്നെയായിരുന്നു, പല ഇന്റർവ്യൂസിലും ഞാൻ ആക്കാര്യം പറഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ ഒരിക്കൽ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്, ഞാൻ ഇങ്ങനെ ആയി പോകോ എന്നുള്ള വിഷയത്തിൽ വന്നിട്ടുണ്ട്. അത്രെയും എന്നിൽ ആ ക്യാരക്റ്റർ ഇമ്പാക്ട് ആയി കഴിഞ്ഞു.”

” പിന്നെ ‘സ്പീഡ്’ സിനിമയ്ക്കായി എക്സസൈസ് ചെയ്തും, ഓട്ടം ചാട്ടം ഇതിലേക്ക് മാറാനുള്ള ശ്രമം നടത്തിയിരുന്നു. അതിന് മുൻപ് നോക്കുമ്പോഴും ഇരിക്കുമ്പോഴും നോട്ടം ഒകെ രാധയുടെ ഹാങ്ങ്‌ ഓവർ ഉണ്ടായിരുന്നു. പിനെ പതുകെ പതുകെ പോയി” ദിലീപ് പറഞ്ഞു.

‘രാമലീല’യ്ക്ക് ശേഷം ദിലീപിന്റെ കരിയർ തന്നെ മാറ്റിമരിച്ച അരുൺ ഗോപിയാണ് ‘ബാന്ദ്ര’ സംവിധാനം ചെയ്തിരിക്കുന്നത്. നവംബർ 10ന് റിലീസ് ചെയ്ത ‘ബാന്ദ്ര’യ്ക്ക് തിയറ്ററിൽ ഇന്ന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. തെന്നിന്ത്യൻ താരം തമന്നയാണ് ചിത്രത്തിലെ ദിലീപിന്റെ നായിക, തമന്നയുടെ ആദ്യ മോളിവുഡ് എൻട്രിയ്ക്ക് പോസിറ്റീവ് റിപ്പോർട്ട്സുമായിട്ടാണ് മുന്നേറുന്നത്.

ആ ഗാനം പ്ലാൻ ചെയ്ത് കോറിഗ്രാഫ് ചെയ്തത് ആയിരുന്നില്ല, നിത്യ മേനോൻ

Chinna Chinna Song From Urumi Is Not Planned Choreography

2011 ൽ സന്തോഷ്‌ ശിവൻ സംവിധാനം ചെയ്ത് പൃഥിരാജ്, ജനലിയ, പ്രഭു ദേവ്, നിത്യ മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രമായിരുന്നു ‘ഉറുമി’. ഇപ്പോൾ ഇതാ ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ‘ഉറുമി’ ചിത്രത്തിൽ നിത്യ, പ്രഭു ദേവ കോംമ്പോയിൽ തകർത്താഭിനയിച്ച ‘ചിന്ന ചിന്ന’ എന്ന ഗാനം പ്ലാൻ ചെയ്ത് കോറിഗ്രാഫ് ചെയ്ത് ചെയ്തിരുന്നല്ല എന്ന് നിത്യ മേനോൻ.

” എന്റെ മനസ്സിൽ വരുന്ന ആ ഗാനം കോറിഗ്രാഫ് ചെയ്തതായിരുന്നില്ല അത് ഓൺ ദി സ്പോട്ടിൽ എടുത്ത ഗാനമാണ്. സന്തോഷം അധികം സംവിധാനം ചെയ്യുന്ന ഒരാളെയല്ല വളരെ യാദൃശ്ചികയൊരു ഗാനം. ഭയങ്കര സ്പോൺടാണെസായിട്ടും ഫ്ലൂവേഡായിട്ടും ചെയ്ത ഗാനമായിരുന്നു, അത് ഒരിക്കലും പ്ലാൻ ചെയ്ത് കോറിഗ്രാഫ് ചെയ്ത ഗാനമല്ലായിരുന്നു.”

” ഷൂട്ട്‌ സമയത്ത് ഗാനത്തിന്റെ ലിറിക്സ് തന്നു, ഷൂട്ട്‌ ചെയ്യുന്നിടയിൽ എന്റെ കൈയിൽ നിന്നാണ് ഗാനത്തിൽ അഭിനയിച്ചത്” നിത്യ മേനോൻ പറഞ്ഞു.

തെക്കൻ തല്ലുകേസ് ചിത്രത്തിനു ശേഷം ശ്രീജിത്ത്‌ എൻ സംവിധാനം ചെയ്ത ‘മാസ്റ്റർ പീസ്’ വെബ് സിരീസ് ആണ് നിത്യ മേനോനന്റെ പുറത്തിറങ്ങിയ ചിത്രം. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്ററിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

നിത്യ മേനോനെ കൂടാതെ ഷറഫുദീൻ, രഞ്ജി പണിക്കർ, മല പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.സെൻട്രൽ അഡ്വർസിങ് ബാനറിൽ മാത്യു ജോർജ് നിർമ്മിച്ചിരിക്കുന്ന മാസ്റ്റർ പീസ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷയിൽ ലഭിക്കും, കേരത്തിലെ രണ്ടാത്തെ വെബ് സിരീസ് ചിത്രം കൂടിയാണ് മാസ്റ്റർ പീസ്.

പാർലമെന്റിൽ ഇരുന്നക്കാലത്ത് വന്ന കംപ്ലയിന്റ് കൊണ്ടുവന്നത് രാഷ്ട്രീയക്കാരല്ല, കാക്കി എന്റെ കുടുംബത്തിന്റെ ഭാഗമാണ് ; സുരേഷ് ഗോപി

Kaki is Part of My Family Suresh Gopi Words

6 വർഷം പാർലമെന്റിൽ ഇരുന്ന കാലഘട്ടത്തിൽ വന്നിട്ടിള്ള കംപ്ലയിന്റുകൾ രാഷ്ട്രീയക്കാരുടേതല്ല പ്രേജകളുടെയാണ് എന്ന് സുരേഷ് ഗോപി.

കാക്കി കാണുമ്പോൾ തന്നെ ഒരു ജീവനാണ് എന്നും, രാഷ്ട്രീയക്കാരുടെ ലേബലെ വേണ്ട ഒരു നിർവഹകാൻ മതി എന്ന് സുരേഷ് ഗോപി ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ സംസാരിച്ചിരുന്നു.

” സമൂഹത്തിൽ നല്ല പോലീസുക്കാരുണ്ടെങ്കിലും അവർക്ക് പോലും വർക്കിംഗ്‌ സൂൺ ഒരുക്കുന്ന ചുറ്റുപ്പാടുകളും, അവരുടെ കൂടെയുള്ള കറുപ്പ് നാണയങ്ങളുടെ അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. 6 വർഷം പാർലമെന്റിൽ ഇരുന്ന കാലഘട്ടത്തിൽ എന്റെ അടുത്ത് മാത്രം വന്നിട്ടിള്ള കംപ്ലയിന്റ് കൊണ്ടുവന്നത് ആരും രാഷ്ട്രീയക്കാരല്ല. രാഷ്ട്രീയതോട് വെറുപ്പ്, അല്ലെങ്കിൽ രാഷ്ട്രീയ ഇത് ഞങ്ങൾക്ക് നിർവഹിക്കേണ്ടതാണെന്ന് നിർബന്ധബുദ്ധിയുള്ള പ്രേജകളുടെ ഭാഗത്ത് വന്നിട്ടിള്ള പരാതിയാണ്. അതൊന്നും നുണയാണെന്ന് വിശ്വാസിക്കാൻ ഞാൻ തയ്യാറല്ല.”

“അവിടെ ആരെയാണ് ആരോപിക്കുന്നത് അതിന് സങ്കടം തോന്നിട്ടുണ്ട്, കാരണം കാക്കി എനിക്കിപ്പോഴും എന്റെ കുടുംബത്തിന്റെ ഭാഗമാണ്. കാക്കി കാണുമ്പോൾ തന്നെ ഒരു ജീവനാണ്, അത് കളങ്കം പെടുത്താൻ ഒരിക്കലും സഹിക്കാൻ പറ്റാത്ത കാര്യമാണ്. ഒരുപാട് ക്രൂരതകൾ ഇപ്പോഴും നടക്കുന്നുണ്ട് ഇനി അത് വളരാൻ വേണ്ടി അനുവദിക്കില്ല” സുരേഷ് ഗോപി പറഞ്ഞു.

” എനിക്ക് എപ്പോഴും അഡ്മിനിസ്ട്രേഷൻ ആവാനിഷ്ട്ടം ഒരു അഡ്മിനിസ്ട്രേഷനിലെ എഫ്ഫർട്ട് എടുക്കാൻ പറ്റണം, പൊളിറ്റീഷ്യൻസായിട്ട് അംഗീകരെ വേണ്ട എനിക്ക് സ്ഥാനം തരേവേണ്ട. അങ്ങനെയൊരു പോസിഷനിൽ വന്നാൽ ഞാൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും, മാക്സിമം അവർക്കായി വേണ്ടി. ഡെവലപ്പ്മെന്റ് ഭാഗമായിട്ട് കേട് കുറവും നന്മ കൂടുതലുള്ള ഏത് കാര്യവും ഞാൻ ചെയ്യും അതിനായി എനിക്ക് അവസരം കിട്ടിയാൽ. രാഷ്ട്രീയക്കാർ വേണ്ട ആ ലേബലെ വേണ്ട ഒരു നിർവഹകാൻ മതി ” സുരേഷ് ഗോപി കൂട്ടിചേർത്തു.

Other Film Blogs

ഒരു സിനിമ ലോകം കാണുന്നതിന് മുൻപ് ഹൃദയത്തിൽ കാണുന്ന മനുഷ്യൻ ഡയറക്ടർ മാത്രമാണ് ; സുരേഷ് ഗോപി

Film Is The Dream Of The Director

ഒരു സിനിമ എന്നത് തിരക്കഥാക്യത്തിന്റെ സ്വപ്നമല്ല മറിച്ച് സംവിധാനം ചെയ്യുന്ന സംവിധായകന്റെതാണ് സുരേഷ് ഗോപി.

രഞ്ജി പണിക്കരുടെ കഥാപാത്രത്തിന് ബുള്ളറ്റ് സ്പീഡിലുള്ള ഡയലോഗ് ആണെന്നും, മിഥുൻ മാനുവലിന്റെ കഥാപാത്രത്തിന്റെ ഭയങ്കര തീറ്റയായിരുന്നു എന്ന് ഈ അടുത്തിടെ നടത്തിയ ആഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് സുരേഷ് ഗോപി.

Film Is The Dream Of The Director

” രഞ്ജി പണിക്കരുടെ പോലീസ് കഥാപാത്രം ചെയ്യുമ്പോൾ വളയാത്ത നട്ടെലുള്ള നായകനാണ്, ആൾക്കാർക്ക് ഒടിക്കാൻ പറ്റും പക്ഷെ ഒടിച്ചത് പിന്നെ ഒത്തുചേരും. ഭയങ്കര ബുള്ളറ്റ് സ്പീഡിലുള്ള ഡയലോഗ് കഥാപാത്രമായിരിക്കും തിരകഥാക്യത്ത് എഴുതിയതെങ്കിൽ അത് മാത്രമെ ചെയ്യാൻ പറ്റുകയോള്ളു. നേരെമറിച്ച് ഓരോ എഴുത്തുകാരനും വേറെയൊരു കാഴ്ച്ചപ്പാടോടെ എഴുതി വച്ചാൽ ആ കഥാപാത്രം ഞാനാകും, അതിന്റെ പിന്തുടർച്ചയാണെങ്കിലും ആ കഥാപാത്രം ചെയ്യാനും സാധിക്കും.”

” മിഥുൻ മാനുവൽ തോമസ് എഴുതി വച്ച കഥാപാത്രത്തിന് എനിക്ക് നല്ല തീറ്റയായിരുന്നു, എന്നെ വ്യത്യസ്തനായി കാണിക്കുന്ന കഥാപാത്രമായിരുന്നു എഴുത്തിലൂടെ അദ്ദേഹം നൽകിയത്. ഞാൻ ചെയ്യുന്ന കഥാപാത്രം കൂടിപോയാൽ പ്രേക്ഷകരോട് കാണിക്കുന്ന കമ്മിറ്റിമെന്റ് ആണ്, പിന്നെ നിങ്ങളാരും കുറ്റം പറയരുത്.”

” ഒരു സിനിമയുടെ ക്യാപ്‌റ്റനല്ല, ഒരു സിനിമ ലോകം കാണുന്നതിന് മുൻപേ ഹൃദയത്തിൽ കാണുന്ന മനുഷ്യൻ ഡയറക്ടർ മാത്രമാണ്, സ്ക്രിപ്റ്റ് റൈറ്റർ അല്ല. സ്ക്രിപ്റ്റ് റൈറ്റർ എഴുതി വച്ചതായിരിക്കില്ല സിനിമയിൽ വരുന്നത്, ഡയറക്ടറും ക്യാമറക്കാരനും ഉദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് ഒരു ഫ്രെയിം നിഛയ്ക്കുന്നത്. പക്ഷെ ഇത് എന്തായാലും ആ സിനിമ സംവിധായാകന്റെ സ്വപ്നമാണ്, ആ സംവിധായാകന്റെ സ്വപ്നത്തിൽ ഹരീഷ് മാധവൻ എന്താവണമോ അത് ഞാനായിട്ടുണ്ട്. ഓരോ ഷോട്ടിലും അദ്ദേഹത്തിന് പൂർണ തൃപ്തിയാവുന്നത് വരെ ഒന്നോ രണ്ടോ അതിൽ കൂടുതൽ ടെക്ക് എടുക്കാൻ ഞാൻ തയ്യാറാണ് ” സുരേഷ് ഗോപി പറഞ്ഞു

മലയാള സിനിമ എന്നെ ഒഴിവാക്കി, വിളിച്ചതും മുഴുവൻ അന്യഭാഷ ; അഭിരാമി

മലയാളത്തിൽ നിന്ന് ഓഫർ കുറഞ്ഞതു കൊണ്ട് അന്യഭാഷയിൽ നിന്ന് ഓഫറുകൾ ലഭിച്ചത് എന്നും, മലയാള സിനിമയിൽ നിന്ന് എന്നെ വിളിക്കാത്തത് എന്തുകൊണ്ടാണ് എന്ന് ഫോക്കസ് ചെയ്യാറില്ല എന്ന് നടി അഭിരാമി.

സുരേഷ് ചേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നതിൽ സന്തോഷമുള്ള കാര്യമാണ് എന്ന് നടി അഭിരാമി സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വരാനിരിക്കുന്ന ‘ഗരുഡൻ’ ചിത്രത്തിന്റെ പ്രെസ്സ് മീറ്റിങ്ങിൽ സംസാരിച്ചിരുന്നു.

” വേറെ ഭാഷകളിൽ നിന്ന് തിരക്കായിരുന്നു അതുകൊണ്ട് മലയാളത്തിൽ നിന്ന്വ വരുന്ന ഓഫറുകൾ എനിക്ക് എടുക്കാൻ പറ്റാതെയായി പോയി, സത്യം പറയുകയാണെങ്കിൽ മലയാളത്തിൽ നിന്ന് എനിക്ക് ഓഫർ കുറവായിരുന്നു അന്യഭാഷയിൽ നിന്നാണ് കൂടുതൽ വന്നത്. ‘ഗരുഡൻ’ ചിത്രത്തിൽ ഇങ്ങനെ ഒരു ഓഫർ വന്നപ്പോൾ എടുക്കണം എന്ന് എനിക്ക് തോന്നി അതുകൊണ്ടാണ്.

മലയാളത്തിൽ എന്തുകൊണ്ടാണ് എന്നെ വിളിക്കുന്നു എന്ന് ഞാൻ ഫോക്കസ് ചെയ്യുന്നതാണ് എനിക്ക് ഇഷ്ട്ടം, അതുകൊണ്ട് വിളിക്കുന്നില്ല എന്ന് ഫോക്കസ് ചെയ്യുന്നതിൽ എനിക്ക് താല്പര്യമില്ല.

സുരേഷ് ചേട്ടന്റെ കൂടെ ഞാൻ അഭിനയിക്കുന്നത് ആറാമത്തെ സിനിമയാണ്, തമിഴിലും ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട് അതുകൊണ്ട് സുരേഷ് ചേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നതിൽ എനിക്ക് സന്തോഷമുള്ള കാര്യമാണ്. സെറ്റിൽ വളരെ അധികം കംഫോർട്ടബിളായിട്ട് ഇരിക്കുന്ന, നല്ല ഭക്ഷണങ്ങൾ വാങ്ങി തരുന്ന, നല്ല അഡ്വൈസ് തരുന്ന ഒരു സഹോദരനെപോലെയാണ് എനിക്ക് സുരേഷ് ചേട്ടൻ” നടി അഭിരാമി പറഞ്ഞു.

പോലീസ് വേഷം ചെയ്ത് മടുത്തിട്ടില്ല,വ്യത്യാസത കൊണ്ടുവരാൻ സഹായിച്ചത് അവരുടെ വാചകങ്ങളാണ്; സുരേഷ് ഗോപി

സുരേഷ് ഗോപി ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒന്നിച്ചെത്തിയ സിനിമയാണ് ഗരുഡൻ, റിലീസിന് ഒരുങ്ങുന്ന ഗരുഡൻ ചിത്രത്തിന്റെ പ്രെസ്സ് മീറ്റിങ്ങിൽ പോലീസ് കഥാപാത്രങ്ങൾ എത്രത്തോളമാണ് വ്യത്യാസമാകുന്നത് എന്നും, പോലീസ് കഥാപാത്രങ്ങൾ എത്രത്തോളം മികച്ചതക്കാൻ എഴുത്തുക്കരുടെ കഴിവാണ് എന്ന് വ്യക്തമാക്കുകയാണ് സുരേഷ് ഗോപി.

“ഒരുപാട് എന്ന് പറയുമ്പോൾ മതിയാവുന്നോളം പോലീസ് വേഷം ചെയ്യണമെന്ന് ഞാൻ പറയുന്നില്ല ഇനി ഒരുപാട് പോലീസ് വേഷം ചെയ്യണമെന്നുണ്ട്, പക്ഷെ ഇത് ഒരു അഭിനയതാവിന്റെ മാത്രം മികവ് അല്ല എത്രമാത്രം വ്യത്യാസമാകുന്നു എന്നുള്ളതിന്റെ ഒരു ആദ്യത്തെ ഫീഡിങ്ങ് ബോട്ടിൽ എന്നു പറയുന്നത് സ്ക്രിപ്റ്റാണ്. ആ സ്ക്രിപ്റ്റ് എത്രമാത്രം വ്യത്യാസമാക്കുന്ന ലിബെർട്ടി തരുന്നുവോ അവിടെയാണ് കലാകാരന്റെ മികവ്.

രഞ്ജി പണിക്കാർക്ക് വ്യത്യാസങ്ങൾ എന്നല്ല പക്ഷെ തണ്ടെലുള്ള പോലീസ്ക്കാരന്റെ കോളിറ്റി ഒരിക്കലും കൈമോശം വരാത്ത തരത്തിലുള്ള പോലീസ് കഥാപാത്രങ്ങൾ തന്നിരുന്നു.

അതിൽ നിന്ന് വിജയ് തമ്പി, കെ.മധു ഇവരുടെ കുറച്ച് എല്ലാ സിനിമകൾ മാറിമാറി വന്നിട്ടുണ്ടെങ്കിലും എനിക്ക് തോന്നുന്നത് കാക്കി അധികം ദൂരം പ്രത്യക്ഷപ്പെടാത്ത, എന്നാൽ ഒരു തീക്ഷണമായ ജേഷ്ഠകളും വളരെ സർട്ടിലായിട്ടുള്ള ഇൻവെസ്റ്റികഷൻ പറ്റേണും എല്ലാം പ്രകടിപ്പിക്കുന്ന ഒരു കഥാപാത്രമായിട്ടേ എനിക്ക് എന്തെങ്കിലും വ്യത്യാസത പ്രകടമാക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് എഴുതിലെ വ്യത്യാസത തന്നെയാണ്. ആ എഴുത്തുക്കാരൻ എനിക്ക് സംസാരിക്കാൻ തന്ന വാചകങ്ങളുടെ വ്യത്യാസമാണ് എനിക്ക് ആ വ്യത്യാസത കൊണ്ടുവരുവാൻ സഹായിച്ചിട്ടുള്ളത് ” സുരേഷ് ഗോപി പറഞ്ഞു.

അരുൺ വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗരുഡൻ മാജിക് ഫ്രെയിം പ്രൊഡക്ഷൻ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, ജഗദിഷ്, അഭിരാമി, ദിവ്യ പിള്ളായ്, ദിലീഷ് പോത്തൻ എന്നിവരാണ് അഭിനയിക്കുന്നത്, പാപ്പൻ ചിത്രത്തിനു ശേഷം വീണ്ടും പോലീസ് വേഷത്തിലാണ് സുരേഷ് ഗോപി ഗരുഡൻ ചിത്രത്തിലെത്തുന്നത്.