ഒരു സിനിമ ലോകം കാണുന്നതിന് മുൻപ് ഹൃദയത്തിൽ കാണുന്ന മനുഷ്യൻ ഡയറക്ടർ മാത്രമാണ് ; സുരേഷ് ഗോപി

Film Is The Dream Of The Director

ഒരു സിനിമ എന്നത് തിരക്കഥാക്യത്തിന്റെ സ്വപ്നമല്ല മറിച്ച് സംവിധാനം ചെയ്യുന്ന സംവിധായകന്റെതാണ് സുരേഷ് ഗോപി.

രഞ്ജി പണിക്കരുടെ കഥാപാത്രത്തിന് ബുള്ളറ്റ് സ്പീഡിലുള്ള ഡയലോഗ് ആണെന്നും, മിഥുൻ മാനുവലിന്റെ കഥാപാത്രത്തിന്റെ ഭയങ്കര തീറ്റയായിരുന്നു എന്ന് ഈ അടുത്തിടെ നടത്തിയ ആഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് സുരേഷ് ഗോപി.

Film Is The Dream Of The Director

” രഞ്ജി പണിക്കരുടെ പോലീസ് കഥാപാത്രം ചെയ്യുമ്പോൾ വളയാത്ത നട്ടെലുള്ള നായകനാണ്, ആൾക്കാർക്ക് ഒടിക്കാൻ പറ്റും പക്ഷെ ഒടിച്ചത് പിന്നെ ഒത്തുചേരും. ഭയങ്കര ബുള്ളറ്റ് സ്പീഡിലുള്ള ഡയലോഗ് കഥാപാത്രമായിരിക്കും തിരകഥാക്യത്ത് എഴുതിയതെങ്കിൽ അത് മാത്രമെ ചെയ്യാൻ പറ്റുകയോള്ളു. നേരെമറിച്ച് ഓരോ എഴുത്തുകാരനും വേറെയൊരു കാഴ്ച്ചപ്പാടോടെ എഴുതി വച്ചാൽ ആ കഥാപാത്രം ഞാനാകും, അതിന്റെ പിന്തുടർച്ചയാണെങ്കിലും ആ കഥാപാത്രം ചെയ്യാനും സാധിക്കും.”

” മിഥുൻ മാനുവൽ തോമസ് എഴുതി വച്ച കഥാപാത്രത്തിന് എനിക്ക് നല്ല തീറ്റയായിരുന്നു, എന്നെ വ്യത്യസ്തനായി കാണിക്കുന്ന കഥാപാത്രമായിരുന്നു എഴുത്തിലൂടെ അദ്ദേഹം നൽകിയത്. ഞാൻ ചെയ്യുന്ന കഥാപാത്രം കൂടിപോയാൽ പ്രേക്ഷകരോട് കാണിക്കുന്ന കമ്മിറ്റിമെന്റ് ആണ്, പിന്നെ നിങ്ങളാരും കുറ്റം പറയരുത്.”

” ഒരു സിനിമയുടെ ക്യാപ്‌റ്റനല്ല, ഒരു സിനിമ ലോകം കാണുന്നതിന് മുൻപേ ഹൃദയത്തിൽ കാണുന്ന മനുഷ്യൻ ഡയറക്ടർ മാത്രമാണ്, സ്ക്രിപ്റ്റ് റൈറ്റർ അല്ല. സ്ക്രിപ്റ്റ് റൈറ്റർ എഴുതി വച്ചതായിരിക്കില്ല സിനിമയിൽ വരുന്നത്, ഡയറക്ടറും ക്യാമറക്കാരനും ഉദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് ഒരു ഫ്രെയിം നിഛയ്ക്കുന്നത്. പക്ഷെ ഇത് എന്തായാലും ആ സിനിമ സംവിധായാകന്റെ സ്വപ്നമാണ്, ആ സംവിധായാകന്റെ സ്വപ്നത്തിൽ ഹരീഷ് മാധവൻ എന്താവണമോ അത് ഞാനായിട്ടുണ്ട്. ഓരോ ഷോട്ടിലും അദ്ദേഹത്തിന് പൂർണ തൃപ്തിയാവുന്നത് വരെ ഒന്നോ രണ്ടോ അതിൽ കൂടുതൽ ടെക്ക് എടുക്കാൻ ഞാൻ തയ്യാറാണ് ” സുരേഷ് ഗോപി പറഞ്ഞു

നടിപ്പിൻ നായകൻ സൂര്യയ്ക്ക് പകരം അർജുൻ വിജയ്, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

തമിഴ് സംവിധായകൻ ബാലയുടെ വരാനിരിക്കുന്ന വണങ്കാൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്, നടൻ അർജുൻ വിജയ്യാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. റോഷ്‌നി പ്രകാശാണ് ചിത്രത്തിൽ നായികായി എത്തുന്നത്.

ചെളിയിൽ പുരണ്ട നിൽക്കുന്ന അർജുൻ വിജയന്റെ ഒരു കൈയിൽ ഗണപതിയുടെ വിഗ്രഹവും മറ്റൊരു കൈയിൽ വൃദ്ധന്റെ പ്രതിമയുമാണ് പിടി നിൽക്കുന്ന നടൻ അർജുനെയാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ കാണുന്നത്.

ഈ വർഷം റിലീസ് ചെയ്യാൻ ഒരുങ്ങുന്ന വണങ്കാൻ സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷനിൽ സംവിധായകൻ ബാലയുടെ ബി സ്റ്റുഡിയോമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ജി. വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

അദ്യം വണങ്കാൻ ചിത്രത്തിൽ നായകനായി തെരഞ്ഞെടുത്തിരുന്നത് നടിപ്പിൻ നായകൻ സൂര്യയായിരുന്നു, എന്നാൽ സഹോദരനെ പോലെ കാണുന്ന സൂര്യയ്ക്ക് ഒരു ബുദ്ധിമുട്ട് പോലും ഉണ്ടാക്കരുത് എന്നും, കഥയിലെ ചില മാറ്റങ്ങൾക്ക് കാരണം സൂര്യയ്ക്ക് ചേരുമോ എന്നാ സംശയതാൽ ഇരുവരും ചർച്ച ചെയ്തത്തിനെ തുടർന്നാണ് സൂര്യ ചിത്രത്തിൽ നിന്ന് പിന്മാറിയെന്ന് ബാല തന്നെ ആ വിവരം ട്വിറ്ററിൽ അറിയിച്ചിരുന്നു.

ജി . എൻ . ആർ . കുമാരവേളൻ സംവിധാനം ചെയ്ത സിണം എന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് അർജുൻ വിജയ്യുടെ അവസാനമായി പുരട്ജിറങ്ങിയത്, മൂവി സ്ലൈഡ്സ് ബാനറിൽ ആർ . വിജയകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മിഷൻ : ചാപ്റ്റർ 1 – അച്ച്ചം എമ്പത്തു ഇല്ലൈയെ ചിത്രമാണ് അർജുൻ വിജയ്ന്റെ റിലീസ് ഒരുങ്ങാനിരിക്കുന്ന ചിത്രം, എ. എൽ വിജയ് സംവിധാനം ചെയ്ത ചിത്രത്തിൽ എമി ജാക്ക്സണാണ് നായികായി എത്തുന്നത്.