ആദ്യ ഭാഗത്ത് മൂന്നിൽ ഒരാൾ ആസിഫ് ആയിരുന്നു, എന്നാൽ ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് മാറി തന്നു ; നദിർഷാ

2015-ലെ ബ്ലോക്ക്‌ ബസ്റ്റർ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി, ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രം അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് അടുത്തിടെ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ചിത്രത്തിന്റെ ഭാഗമായി, നടത്തിയ ആഭിമുഖത്തിൽ സംവിധായകൻ നദിർഷാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അമർ അക്ബർ അന്തോണിയുടെ ആദ്യ ഭാഗത്ത് മൂന്നു പേരിൽ ഒരാൾ ആസിഫ് ആണ്, എന്നാൽ ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് മാറി തന്നു എന്ന് നദിർഷാ പറഞ്ഞിരുന്നു.

‘ അമർ അക്ബർ അന്തോണി-യുടെ സെക്കന്റ്‌ പാർട്ടിന് വേണ്ടി രാജുനെ ഗുരുവായൂർ അമ്പല നടയിലെ സെറ്റിൽ വച്ച് കണ്ടിരുന്നു. അത് വർക്ക് ഔട്ട്‌ ആണെങ്കിൽ ചെയ്യാം എന്നാണ് രാജു പറഞ്ഞത്, കാരണം ആദ്യത്തെ പാർട്ടിലെ എല്ലാവരും ഉണ്ടായലാണ് ഇവർ ഡേറ്റ് തരുകയോള്ളു’.

‘ അമർ അക്ബർ അന്തോണി-യിലെ ആദ്യ ഭാഗത്ത് മൂന്നു പേരിൽ ഒരാൾ ആസിഫ് ആയിരുന്നു, പക്ഷെ രാജുവിലേക്ക് വന്നപ്പോൾ ‘എടോ പോടോ’ എന്നൊക്കെ വിളിച്ച് അഭിനയിക്കാൻ പറ്റുന്ന ഒരു ഗ്രുപ്പ് ഞങ്ങൾ ക്ലാസ്മേറ്റ്സ് ആണ്. ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് ഒരു മടിയും കൂടാതെയാണ് മാറി തന്നത് ‘.

‘അമർ അക്ബർ അന്തോണി-യുടെ ഡയറക്ടർ ഞാൻ ആണ് എന്ന് കേട്ടപ്പോൾ, കഥ പോലും കേൾക്കണ്ട ഇക്ക അല്ലെ ഡയറക്ടർ ഞാൻ വന്നു ചെയ്തോളാം എന്നാണ് ആസിഫ് പറഞ്ഞത് ‘ നദിർഷാ പറഞ്ഞു.

ദേവരയിലൂടെ എൻ.ടി.ആർ എല്ലാ റെക്കോർഡുകളും തകർക്കും, ആദ്യ ഗാനം പുറത്ത്

ജൂനിയർ എൻടിആറിന്റെ ജന്മ ദിനത്തിൽ താരത്തിന്റെ റിലീസ് ചെയ്യാൻ ഇരിക്കുന്ന, ‘ദേവര’ സിനിമയിലെ ആദ്യ ഗാനം പുറത്ത് ഇറങ്ങി. ഇന്ത്യൻ മുഴുവൻ അറിയപ്പെടുന്ന സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് ഈണം പകർന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു കോടിയിലേറെ ആളുകൾ ആണ് ഗാനം കണ്ടത്, ‘ഫീയർ’ എന്ന ഗാനം അനിരുദ്ധ് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നി ഭാഷയിൽ ആലപിച്ചിട്ടുണ്ട്.

‘ആർആർആർ’ ചിത്രത്തിന് ശേഷം, ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് എൻടിആറിന്റെ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഒക്ടോബർ 10-നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ട് ഉള്ളത്.

ആക്ഷൻ മാസ് എന്റർടൈൻമെന്റ് ചിത്രം കൂടിയായ ‘ദേവര’ നന്ദമുരി താരക രാമറാവു ആർട്സ്, യുവസുധ ആർട്സ് ബാനറിൽ സുധാകർ മിക്കിളിനേനി, കൊസരാജു ഹരികൃഷ്ണ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. ജാൻവി കപൂർ , സെയ്ഫ് അലി ഖാൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ജനതാ ഗ്യാരജ് മുതൽ ആണ് ജൂനിയർ എൻടിആറിനെ മലയാളികൾ കൂടുതൽ ശ്രദ്ധികാൻ തുടങ്ങിയത്. താരത്തിന്റെ ആക്ടിങ്, ഡാൻസിങ്, ഡയലോഗ് ഡെലിവറി എന്നിവ ഓക്കെ കിടുവാണ്. അവിടെ അറിയപ്പെടുന്നത് പോലെ തന്നെ വൺ ടേക് ആക്ട‌ർ എന്നാണ് താരത്തെ മലയാളികളിൽ അറിയപ്പെടുന്നത്.

Related Articles :

മലയാളത്തിൽ ഭാവി ലേഡി സൂപ്പർ സ്റ്റാർ ആകാൻ പോകുന്ന നായിക, ആരാണ് എന്ന് മനസ്സിൽ ആയോ?

Baby Anaswara Rajan

‘ഉദാഹരണം സുജാത’ എന്ന ആദ്യ സിനിമയിലൂടെ, ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ മകളായി വന്ന് അഭിനയിച്ച താരമാണിത്. മഞ്ജു വാര്യരുടെ മകളായി വൻ അഭിനയം കാഴ്ച്ച വച്ചതോടെ, അന്ന് തൊട്ട് എവിടെ ചെന്നാലും മലയാളത്തിലെ ഭാവി ലേഡി സൂപ്പർ സ്റ്റാർ എന്നാണ് ഈ താരത്തെ ആരാധർ പറയുന്നത്. ഈ താരം മറ്റ് ആരും അല്ല, യുവ മുൻനിര താരങ്ങളിൽ തിളങ്ങി നിൽക്കുന്ന നടിയാണ് അനശ്വര രാജൻ.

‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിന് അവാർഡ് അനശ്വര രാജന് ലഭിച്ചിട്ടുണ്ട്. അനശ്വര രാജന്റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണിത്. മലയാളത്തിൽ ബാലതാരമായി എത്തിയ അനശ്വര, ഇന്ന് ഇപ്പോൾ മലയാളത്തിൽ തിരക്ക് ഏറിയ നടിയും കൂടിയാണ്.

മലയാളത്തിൽ ഉദാഹരണം സുജാത, തണ്ണീർ മത്തൻ ദിനങ്ങൾ, എവിടെ, വാങ്ക്, സൂപ്പർ ശരണ്യ, അവിയൽ, ആദ്യരാത്രി, മൈ സന്റാ, മൈക്ക്, പദ്മിനി, പ്രണയ വിലാസം, നേര്, എബ്രഹാം ഓസ്ലർ തുടങ്ങിയ ചിത്രത്തിലൂടെ അനശ്വരയുടെ അഭിനയത്തിന് ഏറെ പ്രശംസ നേടിയിരുന്നു.

മലയാളത്തിന് പുറമെ 2023-ൽ തമിഴിൽ തഗസ് എന്ന സിനിമയും, തൃഷയ്ക്ക് ഒപ്പം ‘റാങ്കി’ എന്നി ചിത്രത്തിലും അഭിനയിച്ചു. അതെ വർഷം തന്നെ ഹിന്ദിയിൽ ‘യാരിയാൻ 2’ ലും അഭിനയിച്ചിട്ടുണ്ട്.

മലയാളീ ഫ്രം ഇന്ത്യ, ഗുരുവായൂർ അമ്പല നടയിൽ എന്നി ചിത്രങ്ങൾ ആണ് അനശ്വരയുടെ റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രങ്ങൾ.

More from Flixmlayalam :

മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു.

Chackochan And Priyamani New Movie

മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും അടുത്ത ചിത്രത്തിനായി ഒന്നിക്കുന്നു. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്നലെ രാവിലെ കൊച്ചിയിൽ വച്ച് നടന്നിരുന്നു.


Kunchacko Boban's New Movie Pooja

നടൻ ജിത്തു അഷ്‌റഫിന്റെ സംവിധാനത്തിൽ, ഷാഹി കബീർ ആണ് ചിത്രത്തിന് തിരക്കഥ എഴുതി ഇരിക്കുന്നത്. ഇമോഷണൽ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ ജഗദീഷ്, മനോജ് കെ യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, അനുനാഥ്, വൈശാഖ് ശങ്കർ എന്നിവരാണ് മറ്റ് താരങ്ങൾ.

സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്, ഛായാഗ്രഹണം ഒരുക്കുന്നത് കണ്ണൂർ സ്ക്വാഡ് ഡയറക്ടർ റോബി വർഗീസ് രാജ് ആണ്. ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്.

More From Flixmalayalam :

ഇരട്ട വേഷത്തിൽ അർജുൻ വിജയുടെ 36-മത്തെ ചിത്രം, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

Arjun Vijay In Double Role

നടൻ അരുൺ വിജയുടെ വരാനിരിക്കുന്ന ‘റേട്ട തല’ ചിത്രത്തിന്റെ, കൗതുകരമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറങ്ങി. ക്രിസ് തിരുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് എന്നാണ് പോസ്റ്ററിൽ കാണുന്ന സൂചന.

ചിത്രത്തിൽ അർജുൻ വിജയ് ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത് എന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ‘റേട്ട തല’ അർജുൻ വിജയുടെ 36-മത്തെ ചിത്രം കൂടിയാണ്. ഗോവ, പോണ്ടിച്ചേരി, തരംഗംപാടി, ചെന്നൈയിലും അന്താരാഷ്ട്ര ലൊക്കേഷനുകളിലും ചിത്രീകരിക്കും എന്നൊരു റിപ്പോർട്ട് ഉണ്ട്‌.

ബോബി ബാലചന്ദ്രൻ നിർമിക്കുന്ന ചിത്രത്തിന് സാം സി എസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ടിജോ ടോമി ഛായാഗ്രഹണവും ആൻ്റണിയുടെ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. ഏപ്രിൽ 29-ന് ചിത്രീകരണം ആരംഭിക്കാൻ പോകുന്നത്.

അതേസമയം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ലോഞ്ച് ചടങ്ങ് പരിപാടിയിൽ അർജുൻ വിജയ് ചിത്രത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഈ സിനിമ താരത്തിന് ശരിക്കും ആവേശമാണ് ഉണ്ടായത്, ചിത്രത്തിന്റെ കഥ ക്രിസ് തിരുകുമാരൻ പറയുമ്പോൾ ഒരു പ്രേക്ഷകർ എന്ന നിലയിൽ ആണ് കേട്ടത്. ഇതിൽ താരത്തെ എക്സ്സൈറ്റ് ചെയ്ത കാര്യം ഡബിൾ ക്യാരക്ടർ രണ്ടാം തവണയാണ് ചെയ്യുന്നത്, ചിത്രത്തിലെ ടൈറ്റിൽ കേട്ടപ്പോൾ തന്നെ ഒരു കൗതുകം തോന്നി, അതിലെ രണ്ട് കഥാപാത്രങ്ങളും വളരെ വ്യത്യാസമാണ് എന്ന്വി അർജുൻ വിജയ് സംസാരിച്ചു.

Other Articles :

ബജ്രംഗി ഭായ്ജാനിയുടെ രണ്ടാം ഭാഗം വരുന്നു, സ്ക്രിപ്റ്റിംഗ് റെഡി; റിപ്പോർട്ട്

Bajrangi Bhaijaan Part 2

2015-ലെ ബോളിവുഡ് ബോക്സ്‌ ഓഫീസിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ സിനിമയാണ് ‘ബജ്രംഗി ഭായ്ജാൻ’. ചിത്രത്തിൽ പ്രധാനമായും സൽമാൻ ഖാൻ, കരീന കപൂർ, ഹർഷാലി മഹോൽത്ര എന്നിവ ആയിരുന്നു കഥാപാത്രങ്ങൾ. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഒരു പെൺകുട്ടിയെ, ബജ്രംഗി എന്ന വ്യക്തി പാകിസ്ഥാനിലേക്ക് എത്തിക്കുന്ന യാത്രയാണ് ഈ ചിത്രത്തിൽ ഇതിവ്യത്തം.

ഇപ്പോൾ ഇതാ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ‘ബജ്രംഗി ഭായ്ജാൻ’ 2 സ്ക്രിപ്റ്റിംഗ് പൂർത്തിയായി എന്നാണ് വാർത്തകൾ വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുകയും, ആദ്യം സംവിധാനം ചെയ്ത കബീർ ഖാൻ ഇത്തവണയും ചിത്രത്തിന്റെ തുടർച്ച സംവിധാനം ചെയ്തേക്കില്ല എന്നും റിപ്പോർട്ട് ഉണ്ട്‌.

ആയുഷ് ശർമ്മയെ കേന്ദ്രകഥാപാത്രമാക്കി വരാനിരിക്കുന്ന ‘റുസ്ലാൻ’ എന്ന സിനിമയുടെ പ്രൊമോഷന്റെ പരിപാടിയിലാണ്, ബജ്രംഗി ഭായ്ജാൻ 2-ന്റെ തിരക്കഥ തയ്യാറാണെന്ന് വെളിപ്പെടുത്തിയത്. വി വിജയേന്ദ്ര പ്രസാദ് ഉടൻ തന്നെ സൽമാൻ ഖാന് തിരക്കഥ പറഞ്ഞു കൊടുക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വാർത്ത വന്നതോടെ പ്രേക്ഷകർ ഏറെ ആവേശത്തോടെ ആണ് ചിത്രത്തിന് ആയിട്ട് കാത്തിരിക്കുന്നത്. കോമഡി ആക്ഷൻ ചിത്രം കൂടിയായ ബജ്രംഗി ഭായ്ജാൻ ആദ്യ ഭാഗത്തിൽ, 969 കോടി കളക്ഷൻ ആണ് നേടി എടുത്തത്. നവാസുദ്ദീൻ സിദ്ദിഖി, ഓം പുരി, രാജേഷ് ശർമ്മ, സുനിൽ ചിറ്റ്ക്കര, മെഹർ വിജ് എന്നിവർ ആയിരുന്നു മറ്റ് താരങ്ങൾ.

മനീഷ് ശർമ്മയുടെ സംവിധാനത്തിൽ, കഴിഞ്ഞ വർഷം സൽമാൻ ഖാന്റെ അവസാന ചിത്രം ആയിരുന്നു ടൈഗർ 3. ചിത്രത്തിൽ കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവർ ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.

More From Flix Malayalam :

ഷാരുഖ് ഖാനൊപ്പം ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ച് സുഹാന ഖാൻ, റിപ്പോർട്ട്

Shah Rukh Khan and Suhana Khan To The Big Screen

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് കിങ് ഖാന്റെ മകൾ സുഹാന ഖാൻ, “കിംഗ്” എന്ന് പേരുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സുജോയ് ഘോഷ് ആണ്. അതേസമയം ഷാരൂഖ് ഖാൻ അഭിനയിക്കുന്ന ‘കിംഗ്’ എന്ന ചിത്രത്തിൽ മകളുടെ ആദ്യ സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ്. ഇപ്പോൾ ചിത്രം പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്, ഷാരൂഖ് ഖാൻ 200 കോടി രൂപയാണ് നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട് വരുന്നത്. ഗ്ലോബൽ ആക്ഷൻ ത്രില്ലർ ചിത്രമായത് കൊണ്ട് തന്നെ സിദ്ധാർത്ഥ് ആനന്ദ് സ്റ്റണ്ട് ഡയറക്ടർമാരുമായി ചർച്ചകൾ നടത്തിവരികയാണ്. ചിത്രം 2025-ൻ്റെ രണ്ടാം പകുതിയിൽ സ്‌ക്രീനിൽ എത്തുന്നതാണ്.

2023-ൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത കോമഡി ചിത്രമായ ദി ആർച്ചീസ് എന്ന സിനിമയിൽ സുഹാന ഖാൻ അഭിനയിച്ചിരുന്നു. സോയ അക്തർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ‘ജബ് തും ന തീൻ’ എന്ന ഗാനവും താരം ആലപിച്ചിരുന്നു.

Other Related Articles Are :

ഐസ്‌ലാൻഡിക് പ്രകൃതി ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇതാണ്, ഐസ്‌ലാൻഡിൽ നിന്നുള്ള ചിത്രങ്ങളുമായി ആഹാന കൃഷ്ണ

Ahaana Krishna Images

യാത്ര പോകാനും വ്യത്യസ്ത ഭക്ഷണവും കാഴ്ച്ചയും ആസ്വാദിക്കാൻ താല്പര്യമാണ് നടി ആഹാന കൃഷ്ണയ്ക്ക്. കുടുംബത്തിനൊപ്പവും സുഹൃത്തുകൾക്കൊപ്പവും അല്ലാതെ ഒറ്റയ്ക്കും താരം നിരവധി യാത്രകൾ ചെയ്തിട്ടുണ്ട്. നടി എന്ന നിലയിൽ യൂട്യൂബർ കൂടിയായ ആഹാന കൃഷ്ണ, പോകുന്ന യാത്ര വിശേഷങ്ങൾ സോഷ്യൽ മിഡിയ വഴി പങ്കു വെക്കാറുണ്ട്. ഒരു യാത്ര കഴിഞ്ഞാൽ അടുത്ത സിനിമ എന്നാണ് എന്ന് ചോദിക്കുന്നതിൽ ഉപരി, ആരാധകർ ആഹാനയോട് ചോദിക്കുന്ന അടുത്ത ട്രിപ്പ്‌ എവിടേക്ക് ആണ് എന്നാണ്.

ഇപ്പോൾ ഇതാ താരം യാത്ര പോയിരിക്കുന്നത് ഐസ്ലാൻഡിൽ ആണ്, ഐസ്ലാൻഡിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ ആഹാനയുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വച്ചിട്ടുണ്ട്. വെള്ള വസ്ത്രം ധരിച്ച് മരങ്ങൾക്കിടയിലെ ചൂടുള്ള കുളത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ മഞ്ഞ് മൂടിയ പൈൻ മരങ്ങൾക്കിടയിലുള്ള ഈ ചൂടുള്ള കുളങ്ങളിൽ അഭിനിവേശത്തിലാണ്, ഐസ്‌ലാൻഡിൽ ധാരാളം ഭൗമതാപ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ. ഈ വെള്ളമെല്ലാം ഭൂമിയുടെ ഉപരിതലത്തിനടിയിൽ സ്വാഭാവികമായി ചൂടാക്കപ്പെടുന്നു, ഈ ചൂടുള്ള കുളങ്ങളും ചൂടുനീരുറവകളുമാണ് ഐസ്‌ലാൻഡിക് പ്രകൃതി ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം’ എന്നാണ് ചിത്രത്തിന് താഴെ കുറിച്ച് ഇരിക്കുന്നത്.

അതുപോലെ തന്നെ, ഡയമണ്ട് ബീച്ചിൽ നിന്ന് ഐസ് ബെർഗ് ക്രിസ്റ്റൽസ് നിറഞ്ഞ ഐസ്‌ലാൻഡിൽ നിന്നുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഡയമണ്ട് ബീച്ച് ഐസ് ബെർഗ് ക്രിസ്റ്റൽസ് നിറഞ്ഞ ഐസ്‌ലാൻഡ് എനിക്ക് കുറച്ച് പ്രധാന ഓർമ്മകൾ സമ്മാനിച്ചു, ഇത് തീർച്ചയായും പട്ടികയിൽ വളരെ ഉയർന്നതാണ് ‘ എന്ന് കുറിച്ചത്.

കൂടാതെ തന്നെ ഐസ്‌ലാൻഡിൽ രാത്രിയിൽ നിന്നുള്ള അതിമനോഹരമായ അറോറ ഹാർട്ട് കാഴ്ച്ചയും ആഹാന പങ്കു വച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ആഹാന കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും കൂട്ടി സിംഗപ്പൂരിൽ ആണ് യാത്ര പോയിരുന്നു.

Other Related Articles Are :

ഞങ്ങളുടെ സ്വപ്നം വെറും 30 ദിവസത്തിനുള്ളിൽ, മറ്റൊരു സന്തോഷ വാർത്ത പങ്കു വച്ച് നയൻ‌താര

Nayanthara's New Office

തെന്നിന്ത്യൻ താര സുന്ദരിയും ലേഡി സൂപ്പർ സ്റ്റാറും ആണ് നയൻ‌താര, ഇപ്പോൾ ഇതാ താരത്തിന്റെ ഓഫീസിന്റെ കുറച്ചു ചിത്രങ്ങൾ ആണ് പങ്കു വച്ചിരിക്കുന്നത്. വെറും 30 ദിവസത്തിനുള്ളിൽ ആണ് പണിതു തീർന്ന ഓഫീസ് കെട്ടിടമാണ് പണിതത്, നികിത റെഡിയാണ് കെട്ടിടത്തിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്.

‘അതിൻ്റെ സൃഷ്ടിയിലേക്കുള്ള ഒരു ദർശനത്തിൻ്റെ മാന്ത്രിക യാത്ര, ഞങ്ങളുടെ സ്വപ്ന ഓഫീസ് രൂപപ്പെടുത്തുന്നു. എല്ലായ്പ്പോഴും അസാധ്യമായത് ചെയ്യുന്നതിനും, അക്ഷരാർത്ഥത്തിൽ ഈ സ്വപ്നം 30 ദിവസത്തിനുള്ളിൽ സാക്ഷാത്കരിക്കുന്നതിനും ഈ രത്നത്തിന് നിഖിതറെഡി വളരെ സ്നേഹം!.

നിങ്ങളാണ് ഏറ്റവും മികച്ചത്, ഇത് ഒരു അവിസ്മരണീയമായ അനുഭവമായിരുന്നു, ഈ ഇടം ഒരുമിച്ച് ഉണ്ടാക്കിയത്.എല്ലാം പൂർണതയിൽ ചെയ്തുവെന്ന് ഉറപ്പാക്കുന്നതിന് ദി സ്റ്റോറേ കളക്റ്റീവിലെ നിങ്ങളുടെ ടീമിന് വലിയ ആലിംഗനം! ‘ എന്ന് അടിക്കുറുപ്പോടെയാണ് നയൻ‌താര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നയൻ‌താരയുടെ ഈ പോസ്റ്റിന് താഴെ ഡിസൈനർ നിഖിതറെഡി, ‘ഓ ഇത് വളരെ മധുരമാണ്, എപ്പോഴും എന്നപോലെ നിങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഓരോ ഭാഗവും നന്നായി ആസ്വദിച്ചു. വലുതും മികച്ചതും, നിങ്ങളോട് മാത്രമുള്ളതും മാത്രം സ്നേഹിക്കുന്നതും ചെയ്യാൻ നിങ്ങൾ ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നു.

എന്നേയും നിങ്ങളുടെ സ്വപ്ന ഓഫീസിൽ എന്നേയും വിശ്വസിച്ചതിന് നിങ്ങൾക്ക് വലിയ നന്ദി. ഇതിലും നല്ല അവസരം ചോദിക്കാമായിരുന്നില്ലേ. നിങ്ങളുടെ സ്നേഹത്തിനും നല്ല വാക്കുകൾക്കും വളരെ നന്ദി ‘ എന്ന് കമന്റ്‌ ബോക്സിൽ കുറിച്ചു.

എത്ര വലിയ താരം ആണെങ്കിലും, നയൻ‌താര താരത്തിന്റെ കുറച്ചു സമയം എങ്കിലും കുടുംബത്തിന് വേണ്ടി മാറ്റി വെക്കാറുണ്ട്. മക്കൾ ഉണ്ടായതിന് ശേഷം മക്കളെയും കൂടെ കൂട്ടി കൊണ്ട് പോകാറും ഉണ്ട്‌. താരം ഇപ്പോഴും കേരളത്തിൽ തന്നെയാണ്. നയൻ‌താരയുടെ ഇൻസ്റ്റാഗ്രാമിൽ ഭർത്താവിനോപ്പവും ഇരട്ടക്കുട്ടികൾക്ക് ഒപ്പവുമുള്ള പുതിയ ചിത്രം പങ്കിട്ടുണ്ട്. ‘ ശാന്തത കൊടുങ്കാറ്റിൽ നിന്നുള്ള മോചനമല്ല, കൊടുങ്കാറ്റിനിടയിലെ സമാധാനമാണ് ‘ എന്ന് കുറിപ്പ് എഴുതി മകൾക്കൊപ്പം സൂര്യാസ്ഥമയം കാണുകയാണ് നയൻ‌താര.

ഇക്കഴിഞ്ഞ ദിവസമായിരുന്നു നയൻ‌താര കൊച്ചിയിൽ എത്തിയിരുന്നത്, നയൻ‌താരയുടെ അച്ഛന്റെ ജന്മദിനം ആഘോഷമാക്കൻ വേണ്ടി. പിറന്നാളിന് അച്ഛന് ഒപ്പമുള്ള നയൻ‌താരയുടെ ചെറുപ്പത്തിലുള്ള ചിത്രം വൈറലായി കഴിഞ്ഞു, ചെറുപ്പത്തിലുള്ള അതെ നയൻ‌താരയുടെ മുഖഛായം ആണ് മക്കളിൽ ഉലഗത്തിന്. പിന്നാലെ വിഘ്‌നേഷ് ശിവന്റെ മുഖഛായവുമാണ് ഉയിരിനും എന്ന് ആരാധകർ കണ്ടെത്തിയത്.

അതേസമയം കൊച്ചി എംജി റോഡിൽ സുഹൃത്തുകൾക്കൊപ്പം ഐസ് ക്രീം കഴിച്ച്, നയൻ‌താരയുടെ ഫോട്ടോയുള്ള തനിഷ്ക് എന്ന ജ്വല്ലറിയ്ക്ക് മുന്നിൽ ഉള്ള കടയിൽ താരം എത്തിയിരുന്നു. ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവൻ ആണ്, വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കു വച്ചത്.

ഇപ്പോൾ നയൻ‌താരയും വിഘ്‌നേഷ് ശിവനും തെന്നിന്ത്യയിലെ തന്നെ പവർ ഫുൾ ദമ്പതിമാർ ആണ്. ഈ കഴിഞ്ഞ ദിവസമാണ് ഇരുവരുടെ വ്യക്തി ജീവിതത്തെ പറ്റിയും, വിവാഹത്തിന് ശേഷവും, മക്കളെ കുറിച്ചും ഹലോ ഇന്ത്യ മാഗസിനിൽ പങ്കു വച്ചിരുന്നു. അതിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടും സോഷ്യൽ മിഡിയയിൽ വൈറൽ ആണ്, തൂവെള്ള നിറത്തിലുള്ള ഗൗൺ ധരിച്ച് നയൻ‌താരയും കറുത്ത കോട്ടും വെളുത്ത ഷർട്ട്‌ ധരിച്ച് വിഘ്‌നേഷ് ശിവനും.

ആര് എന്ത് പറഞ്ഞാലും ഇവരാണ് രണ്ട് കുട്ടികളുടെ അമ്മ, മക്കളെ കൊഞ്ചിക്കുന്ന നയൻ‌താരയുടെ വീഡിയോ

മെയ് 12-ന് ലോകമെമ്പാടും മാതൃദിനത്തോടനുബന്ധിച്ച്, നിരവധി താരങ്ങൾ ആണ് അവരുടെ അമ്മയുടെ ചിത്രങ്ങൾ പങ്കു വച്ച് ആഘോഷമാക്കിയത്. എന്നാൽ തമിഴ് സംവിധായകൻ അതിമനോഹരമായ ഒരു വീഡിയോ ആണ് ഇന്നലെ പോസ്റ്റ് ചെയ്തത്. അതും ഇരട്ടകുട്ടികളായ ഉയിരിനെയും ഉലഗത്തിനെയും അമ്മ നയൻ‌താര, കൊഞ്ചിക്കുന്നതും ആവരോടൊപ്പം കളിക്കുന്നതുമായ വീഡിയോ ആണ് പോസ്റ്റ് ചെയ്തത്.

വീഡിയോയ്ക്ക് താഴെ വിഘ്‌നേഷ് ശിവൻ ’10 എന്ന സ്കെയിലിൽ നിങ്ങൾ അമ്മയാകുമ്പോൾ 99 ആണ്! മാതൃദിനാശംസകൾ! വീണ്ടും വീണ്ടും പറയും! നിങ്ങളാണ് എൻ്റെ ഉയിർ ഉലകം ഏറ്റവും മികച്ചത് ‘ എന്നൊരു ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

അതും കൂടാതെ വീഡിയോ കണ്ട് നിരവധി ആരാധകർ ആണ്, യഥാർത്ഥ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് അമ്മ എന്നും. ഒരു നവജാത ശിശുവിൻ്റെ അമ്മ എന്ന നിലയിൽ, ലേഡി സൂപ്പർ സ്റ്റാറിനെ ഒരു അമ്മയായി കാണുന്നതിൽ വളരെ സന്തോഷമുണ്ട്. ലോകം എന്ത് പറഞ്ഞാലും സാരമില്ല, നിറഞ്ഞ മനസ്സോടെ അവർ 2 കുട്ടികളെ പരിപാലിക്കുന്നു എന്നൊക്കെയാണ് വീഡിയോയ്ക്ക് കമന്റ്‌ വരുന്നത്.

More From Flix Malayalam :

വർഷങ്ങൾക്ക് ശേഷം ഒരു ജെഴ്ണിയാണ്, ധ്യാന്റെയും പ്രണവിന്റെയും മാറ്റത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ

Vineeth Sreenivasan New Film

മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു സിനിമയാണ് ‘വർഷങ്ങൾക്ക് ശേഷം ‘, ഇപ്പോൾ ഇതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖം നടത്തുക ഉണ്ടായി. ചിത്രത്തിലെ ഓരോ വിശേഷങ്ങൾ പങ്കു വച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

വർഷങ്ങൾക്ക് ശേഷം ഒരു ജെഴ്ണിയാണ്

വർഷങ്ങൾക്ക് ശേഷം എന്ന ഒരു സിനിമ ജെഴ്ണിയാണ്, ഒരാളുടെ ജീവിതത്തിന്റെ ഒരു കാലഘട്ടം തൊട്ട് അത് 70’സിൽ തുടങ്ങി പ്രേസേന്റിൽ വരുന്ന പല കാലഘട്ടത്തിലാണ് പോകുന്നത്. ചിത്രത്തിൽ രണ്ട് കഥാപാത്രങ്ങളെയാണ് ഫോളോ ചെയ്യുന്നത്, ഒന്ന് പ്രണവ് ചെയ്ത കഥാപാത്രവും ധ്യാന്റെ കഥാപാത്രവും. ഇവരുടെ രണ്ട് പേരെ ഫോളോ ചെയ്യുമ്പോൾ, അവരുടെ സ്വപ്നങ്ങൾ എത്തി പിടിക്കാനുള്ള ശ്രമിങ്ങൾക്ക് കിടയിൽ എത്തി പെടുന്ന സ്ഥലങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളും. അതിന് ശേഷം, വർഷങ്ങൾക്ക് ശേഷം എന്താണ് പിന്നീട് വരുന്ന കാര്യമുള്ള ജെഴ്ണിയാണ്.

അതായത്, സിനിമ തുടങ്ങിയിടത്ത് നിന്ന് മുഴുവൻ ആയിട്ടും വേറെ തലത്തിൽ ആണ് സിനിമ നിൽക്കുന്നത്. പിന്നെ ഓരോ ടെക്നിഷന്മാർ ഇതിന് അകത്തും, ആർട്ട്‌ ചെയ്യുമ്പോൾ നമ്മൾ ഒരിക്കലും ജീവിച്ചിട്ടില്ലാത്ത കാലത്തെയാണ് ഉണ്ടാക്കി എടുക്കുന്നത്. അത് ഒരിക്കലും എവിടെയും ലൈവ് ആയിട്ട് എടുക്കാൻ പറ്റില്ലല്ലോ, അപ്പോൾ അതിന്റെ ത്രില്ല് ഒരു ഭയങ്കരമാണ്.

അതിൽ നിന്ന് പ്രസേന്റിലേക്ക് വരുന്ന സമയത്ത് മൊത്തത്തിൽ വേറെയാണ് ഷൂട്ടിംഗ് ചെയ്യുന്നത്, ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് അരിഡ് അലക്സിലും സെക്കന്റ്‌ ഹാഫ് സോണി വെൻസിൽ ആണ്. രണ്ടിലും ലുക്കിൽ വ്യത്യാസമുണ്ട്, ഒരു പടത്തിൽ തന്നെ രണ്ട് ഡിഫറെന്റ് ലുക്ക് കൈൻഡ് ഓഫ് സിനിമ എക്സ്പീരിമെന്റ് ചെയ്തിട്ടുണ്ട്.

ഈ സിനിമയിൽ പാട്ടിനെ പാട്ടായി നിർത്തിട്ടുണ്ട്

നമ്മൾ ഒട്ടും ഓണ്‍ ദ ഫെയ്സ് ആയിട്ടോ ചെയ്യാൻ നോക്കിയിട്ടില്ല, സെക്കൻഡ് ഹാഫില്‍ നിവിൻ പോളിയുടെ ഏരിയയിൽ റൈറ്റ് ഓൺ ദി ഫേസ് എന്ന് പറയുന്നത് പോലെ മെലഡി ഉണ്ട്. എന്നാൽ, ഫാസ്റ്റ് ഹാഫിൽ ആളുകൾ അത് ആസ്വദിക്കാൻ വേണ്ടിയുള്ള ഗാനങ്ങൾ എന്റെ സിനിമയിൽ വന്നട്ടില്ല. ഒട്ടും പുഷ് ചെയ്യാതെ പാട്ടിനെ പാട്ടായി നിർത്തിയിട്ടുണ്ട്.

ഞാൻ ആദ്യം അമൃത്തിന്റെ പാട്ടുകൾ കേട്ടിട്ടുണ്ട്, കുറുക്കൻ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ശ്രുതി എനിക്ക് ‘മനസ്സേ’ എന്നൊരു ഗാനം കേൾപ്പിച്ചു തന്നിട്ടുണ്ട്. ആ സമയത്ത് ഞാൻ പുതിയ കമ്പോസ്സെഴ്സ് വരുമ്പോൾ ഞാൻ മാർക്ക് ചെയ്ത് വെക്കും. അങ്ങനെ മാർക്ക് ചെയ്തിട്ടുള്ള ഒരാൾ ആണ് അമൃത്, പിന്നെ എന്റെ അപ്പാർട്ട്മെന്റിൽ താമസിച്ച ഒരാളുടെ ക്ലോസ് ഫ്രണ്ട് ആയിരുന്നു അദ്ദേഹം.

അത് അറിഞ്ഞപ്പോൾ ദിവ്യയോട് ചോദിച്ചപ്പോൾ ദിവ്യ പറഞ്ഞു, ‘അദ്ദേഹം എന്നെ മീറ്റ് ചെയ്യാൻ പറ്റോ എന്ന് ചോദിച്ചാർന്നു എന്ന്, അങ്ങനെയാണ് മീറ്റ് ചെയ്യുന്നത്. പക്ഷെ അമൃത് പാടാൻ ആണ് അവസരം ചോദിച്ചു കൊണ്ടിരിക്കുന്നത്, ഞാൻ ആണെങ്കിൽ ഗാനം കമ്പോസ് ചെയ്യാൻ ആയിരുന്നു. ഏന്തെങ്കിലും പാട്ട് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, ഞാൻ കേൾക്കുന്ന എല്ലാ പാട്ടും എന്റെ സിനിമയ്ക്ക് പറ്റിയ പാട്ട് ആയിരുന്നു.

ധ്യാന്റെയും പ്രണവിന്റെയും മാറ്റത്തെ കുറിച്ച്

അപ്പുവിന്റെ കേസിൽ ആണെങ്കിൽ, ഹൃദയം കഴിഞ്ഞിട്ട് അപ്പു വേറെ പടം ഒന്നും ചെയ്തിട്ടില്ല. കേരളത്തിലും നിൽക്കുന്നില്ല പുറത്താണ് യാത്ര കൂടുതലും, ഞാൻ വിചാരിച്ചു ഒന്നിന് തുടങ്ങേണ്ടി വരും എന്ന്. നമ്മുക്കെപ്പോഴും നാട് വിട്ടിട്ട് ടച്ച് പോയി കഴിഞ്ഞാൽ, പിന്നെ ലാംഗ്വേജ് തിരിച്ചു പിടിക്കാൻ ഭയങ്കര പാടാണ്. പക്ഷേ അപ്പുന് ഭയങ്കര ഈസി ആണ്.

ഇപ്പോൾ അപ്പു ഭയങ്കരമായിട്ട് ട്രസ്റ്റ് നമ്മളോട് തോന്നാൻ തുടങ്ങി, ഹൃദയത്തിൽ വർക്ക് ചെയ്തിരുന്ന എല്ലാവരും തന്നെയാണ് ഈ സിനിമയിൽ ഉള്ളത്. അതുകൊണ്ട് തന്നെ ട്രസ്റ്റ് ഓൾറെഡി ഉള്ളത് അതുകൊണ്ട്, പെർഫോം ചെയ്യുന്ന അവർക്ക് ഭയങ്കര ഹെല്പ് ഫുൾ ആയിരിക്കും. അതും ചുറ്റുള്ള ആളുകളെ മറന്നിട്ട് അഭിനയിക്കുക എന്നുള്ളത്, കംഫോർട്ട് അതാണ് മെയിൻ ആയിട്ട് നമുക്ക് വേണ്ടത്.

ധ്യാനിന്റെ കേസിൽ സീസൺ ആയിട്ടുള്ള ഒരു ആക്ടർ ആണ്, എനിക്ക് തോന്നിയിട്ടുള്ളത് അധിക കാര്യങ്ങൾ ഒന്നും പറയേണ്ട. പർട്ടിക്കുലർ ആയിട്ടുള്ള സീനിൽ ധ്യാനെ നോട്ട് ചെയ്തു വെച്ചിട്ടുണ്ട്, ഇമോഷണലി ഹെവി ആയിട്ടുള്ള സീനുകളിൽ മാത്രം ദൂരെ മാറി നിന്ന് ഒന്ന് പ്രാക്ടീസ് ചെയ്തിട്ട് വരും. അല്ലാത്ത സമയത്ത് ധ്യാൻ ധ്യാൻ തന്നെയായിരിക്കും, നമ്മുടെ പടത്തിൽ വളരെ മെഷർഴ്ഡ് ആയിട്ട് ചെയ്തിട്ടുമുണ്ട്.

സിനിമയിൽ ഓൾഡേജ് ആയിട്ടുള്ള കഥാപാത്രം ചെയ്യുമ്പോൾ, ആ സീനിൽ ആ സമയത്ത് ബോഡി ലാംഗ്വേജ് ഫസ്റ്റ് ഹാഫിലെ ബോഡി ലാംഗ്വേജ് രണ്ടും രണ്ടായിട്ടാണ് തന്നെ പിടിച്ചിട്ടുണ്ട്. ഒന്ന് നമുക്ക് ആർട്ടിഫിഷൽ ആയിട്ട് തോന്നുകയില്ല ഒന്നും അധികം ആയിട്ട് ചെയ്തിട്ടും ഇല്ല.

വലിയ പ്രൊജക്റ്റ്‌ ചെയ്തിരുന്ന കല്യാണി നേരിട്ട് ചോദിച്ച് ഡേറ്റ് അഡ്ജസ്റ്റ് ചെയ്തു

ബേസിൽ ജോസഫും അജു വർഗീസും ജിത്തു ജോസഫിന്റെ സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്, നമ്മുക്ക് വേണ്ടി അവർ ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് തന്നു. അത് പോലെ നീരജിന്റെ ഏതോ പ്രൊജക്റ്റിന്റെ ഇടയിൽ നമ്മുക്ക് വേണ്ടി കറക്റ്റ് ആയിട്ടുള്ള ഡേറ്റിൽ നീരജ് വന്നു. അങ്ങനെ എല്ലാവരും ആവരുടെ പ്രൊജക്റ്റ്‌ ചെയ്യുന്നവർ നമ്മുക്ക് ആയിട്ട് അഡ്ജസ്റ്റ് ചെയ്ത് തന്നു. കല്യാണി ഏതോ വലിയ പ്രൊജക്റ്റ്‌ ചെയ്യുന്ന സമയത്ത് നേരിട്ട് ഡേറ്റ് ചോദിച്ചു വാങ്ങി.

തങ്കത്തിൽ ഞാൻ അധികം എഫ്ഫർട്ട് എടുത്തിട്ടില്ല, പക്ഷെ മുകുന്ദൻഉണ്ണിയിൽ അങ്ങനെ അല്ല

തങ്കത്തിൽ ഞാൻ കാര്യമായിട്ട് എഫ്ഫർട്ട് എടുത്തിട്ടില്ല, ആ സ്പെസിൽ എത്തുമ്പോൾ അവർ നമ്മളെ കൊണ്ട് എന്തെങ്കിലും ചെയ്പ്പിക്കും. പക്ഷെ മുകുന്ദൻ ഉണ്ണിയിൽ അങ്ങനെ അല്ല, മുകുന്ദൻ ഉണ്ണിയിൽ ശരിക്കും എനിക്ക് വർക്ക് ഉണ്ടായിരുന്നു. ചില സീൻ ഒക്കെ സിംഗിൾ ടേക്കിൽ ടോപ് ബോട്ടൻ പോകും, അതിൽ അഡ്വക്കേറ്റ് ആയത് കൊണ്ട് സംസാരിക്കുന്ന പോയ്ന്റ്സ് മനപാഠം പഠിക്കണം. ഡയലോഗ് പറയുന്നതിന് ഇടയിൽ കണ്ണ് ചിമ്മാൻ പാടില്ല, അപ്പോൾ അങ്ങനെത്തെ കുറെ കാര്യം ശ്രദ്ധിക്കണം.

തട്ടത്തിൻ മറയത്തിൽ അവരെ അധിക സംസാരിപ്പിച്ചിട്ടില്ല, പക്ഷെ ഹൃദയത്തിൽ സംസാരിപ്പുച്ചിട്ടുണ്ട്

തട്ടത്തിൻ മറയത്തിൽ സമയത്ത് ഞാൻ ഒരുപാട് ആലോചിച്ചിട്ടുണ്ട്, ആണും പെണ്ണും ഒരു പരിധി കൂടുതൽ റൊമാൻസ് കാണിച്ചാൽ ആൾക്കാർ തിയറ്ററിൽ കൂവും. അത് കൊണ്ട് തന്നെ ഇവരെ അധികം സംസാരിപ്പിക്കണ്ട എന്നുള്ളത് തന്നെ ഞാൻ തീരുമാനിച്ചു കഴിഞ്ഞു, സിനിമ നോക്കി കഴിഞ്ഞാൽ അവർ വളരെ കുറവ് ആയിട്ടാണ് സംസാരിക്കുന്നത്. അത് ആ സിനിമയ്ക്ക് വലിയ കേട്പ്പാട് സംഭവിക്കാത്തത്.

ഹൃദയത്തിൽ എനിക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല, അത് ശരിക്കും ഓരോ കഥാപാത്രങ്ങളും ചില കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്താൽ തന്നെ അവരുടെ ഉള്ളിൽ എന്ത് എന്ന് മനസ്സിൽ ആകു. ഹൃദയത്തിൽ ദർശന, ‘അന്ന് ഞാൻ നിന്നോട് ക്ഷമിച്ചാർന്നു എങ്കിൽ നമ്മൾ ഇപ്പോഴും ഒരുമിച്ച് ഉണ്ടായേനെ എന്ന്, അത് സ്നേഹിച്ചിട്ടുള്ള ഒരുപാട് പേര് പല തവണ ചോദിച്ചിട്ടുള്ള ചോദ്യം ആയിരിക്കും.

അന്ന് വേണ്ട ഇത് വലിയ പ്രശ്നം ആക്കി എടുക്കണ്ട എന്ന് വിചാരിച്ചിരുന്നുവെങ്കിൽ, നമ്മൾ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും നമ്മൾ ഇപ്പോഴും ഒരുമിച്ച് ഉണ്ടാകും എന്ന്. അപ്പോൾ അത് പറഞ്ഞാലേ കാര്യം ഉണ്ടാകു, ഹൃദയത്തിൽ പറയേണ്ട പല കാര്യങ്ങളും അത് കമ്മ്യൂണിക്കേറ്റ് ആകുകയൊള്ളു.

More From Flix Malayalam :