ടൈം ട്രാവൽ പടവുമായി ദളപതി 68-ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ദളപതി വിജയുടെ 68-മത്തെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുതുവത്സരദിനത്തിൽ ആരാധകർക്കായി പുറത്തിറക്കിയിരിക്കുകയാണ്. ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ ( ദ ഗോട്ട്) എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

ലിയോയുടെ വൻ വിജയത്തിന് ശേഷം ഒരുങ്ങുന്ന ചിത്രം കൂടിയായ ‘ദ ഗോട്ട്’ പോസ്റ്ററിൽ, പാരച്യൂട്ട് ലാൻഡിങ്ങിന് ശേഷം രണ്ട് ദളപതി വിജയ് പരസ്പരം മുഷ്ടിചുരുട്ടി നടക്കുന്നതാണ് പോസ്റ്ററിൽ കാണുന്നത്. എന്നാൽ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ ഒരാൾ പ്രായമായതും മറ്റൊരാൾ വളരെ ചെറുപ്പക്കാരനായും തോന്നുന്നു.

എ.ജി.എസ് എന്റർടൈൻമെന്റ് ബാനറിൽ നിർമ്മിക്കുന്ന ചിത്രം വെങ്കട്ട് പ്രഭു ആണ് സംവിധാനം ചെയ്യുന്നത്. 2024-ൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഇപ്പോഴും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

ചിത്രത്തിൽ വിജയെ കൂടാതെ മീനാക്ഷി ചൗധരി, ജയറാം, പ്രഭുദേവ, മോഹൻ, ശാന്ത്, അജ്‌മൽ അമീർ, യോഗി ബാബു, വി.ടി.വി ഗണേഷ്, സ്നേഹ, ലൈല, അരവിന്ദ്, വൈഭവ്, പ്രേംജി അമരൻ, അജയ് രാജ് എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.

ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്, അടുത്തിടെ ഹൈദരാബാദിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. ജനുവരിയിൽ അടുത്ത ഷെഡ്യൂളിന് വേണ്ടി ശ്രീലങ്കയിൽ എത്തും എന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും വെങ്കട്ട് പ്രഭുവും വിജയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാൽ, ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

വിജയ് അണ്ണനൊപ്പം പ്രവർത്തിക്കുന്നത് സന്തോഷമുള്ള കാര്യമാണ്, ലിയോ അപ്ഡേറ്റ് പുറത്ത് വിട്ട് ലോകേഷ് കനകരാജ്

ദളപതി വിജയ് നായകമാക്കി ലോകേഷിന്റെ സംവിധാനത്തിൽ, ഒക്ടോബർ 19-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ലിയോ. 2023-ലെ തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിയിരുന്നു ലിയോ.

ഇപ്പോൾ ഇതാ, ലിയോ കുറിച്ച് ലോകേഷ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അപ്‌ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ്. നിലവിലെ പ്രതിബദ്ധതകൾ പൂർത്തിയാക്കിയ ശേഷം, ഞാൻ ലിയോ-2 വിന്റെ സ്ക്രിപ്റ്റ് തുടങ്ങും എന്ന് ലോകേഷ് പറഞ്ഞു.

” രജനി സാറിന്റെ തലൈവ 171, കൈത്തി 2 ഉം ഉൾപ്പെടുന്ന എന്റെ നിലവിലെ പ്രതിബദ്ധതകൾ പൂർത്തിയാക്കിയ ശേഷം. ഞാൻ ലിയോ-2 ന് വേണ്ടി സ്ക്രിപ്റ്റ് ചെയ്യാൻ തുടങ്ങും, വിജയ് അണ്ണയ്‌ക്കൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്പ്പോഴും ഒരു സന്തോഷമുള്ള കാര്യമാണ്. ഞങ്ങൾ ആഗ്രഹിക്കുന്നതെന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുണ്ട്” ലോകേഷ് പറഞ്ഞു.

വമ്പൻ ഹൈപ്പിൽ ലിയോ ചിത്രം റിലീസ് ചെയ്തെങ്കിലും, തിയറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. അതോടൊപ്പം തന്നെ 14 വർഷങ്ങൾക്ക് ശേഷമാണ് നടി തൃഷ വിജയ്ക്കൊപ്പം അഭിനയിച്ചത്. ബോക്‌സ് ഓഫീസിൽ ഒരു ബ്ലോക്ക്ബസ്റ്ററായിരുന്ന ലിയോ ലോകമെമ്പാടും 600 കോടി ഗ്രോസ് കളക്ഷൻ നേടിയത്.

കൈവശമുള്ള മലയാള കോമഡി തിരക്കഥകൾ തേടുന്നു

സൈറാ ബാനു, സൺ‌ഡേ ഹോളിഡേ, ബി.ടെക്, വൺ. പ്രിൻസസ്സ് സ്ട്രീറ്റ് എന്നി ചിത്രങ്ങൾക്ക് ശേഷം, മാക്ട്രോ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിനായി പൂർത്തീകരിച്ച കോമഡി കഥകൾ തേടുന്നു.

വൺ. പ്രിൻസസ്സ് സ്ട്രീറ്റ് ചിത്രം സംവിധാനം ചെയ്ത നവാഗതനായ സിമയോൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈവശമുള്ള മികച്ച കോമഡി തിരക്കഥകൾ ഞങ്ങൾ നൽകുന്ന കോണ്ടാക്റ്റിൽ ആയിക്കാവുന്നതാണ്. തെരഞ്ഞെടുത്ത മികച്ച കഥകൾ, കഥ വിശദികരിക്കാൻ ഞങ്ങൾ അവസരം നൽകുന്നതായിരിക്കും. ജനുവരി 2, 2024 വരെയാണ് അയക്കുന്നതിന്റെ അവസാനം തിയതി.

ആയിക്കേണ്ട വിലാസം

Subject: Malayalam Comedy Story

Whatsapp Only: +9177360 48111

Email:marketingmaqtro@gmail.com

ഒരാളോടും പരാധി ഇല്ലാത്ത വ്യക്തിയാണ് ഹനീഫ്, ഷൂട്ടിംഗ് നിൽക്കുമ്പോഴാണ് മരിച്ചു എന്നുള്ള വാർത്ത കേട്ടത്; ഹരിശ്രീ അശോകൻ

ഹാസ്യ കഥാപാത്രങ്ങിളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടനായിരുന്നു കലാഭവൻ ഹനീഫ്. ഒരു നടൻ എന്ന നിലയിൽ കലാഭവൻ ഹനീഫയുടെ വേഷങ്ങളിൽ നിന്ന് വേറിട്ട ഒന്നായിരുന്നു, ‘ഈ പറക്കും തളിക’യിലെ മണവാളന്റെ വേഷം. ഒരൊറ്റ സീൻ ആണെങ്കിലും ഫനീഫിന്റെ പ്രകടനം സിനിമയെ കൂടുതൽ ഹാസ്യത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഹരിശ്രീ അശോകൻ കലാഭവൻ ഫനീഫിനെ കുറിച്ച്, ഈ അടുത്തിടെ നടത്തിയ ആഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്ത് ഉണ്ടായാലും ആരോടും ഒരു പരാധി പറയാതെ വ്യക്തിയാണ് ഹനീഫ് എന്നും, ഷൂട്ട്‌ ചെയ്യുന്ന സെറ്റിൽ വച്ചായിരുന്നു ഹനീഫിന്റെ കാര്യം അറിഞ്ഞത് എന്ന് ഹരിശ്രീ അശോകൻ പറയുന്നു.

” ഹനീഫ് ഞാൻ ആയിട്ട് കമ്പനിയാകുന്നത് കലാഭവൻ പ്രോഗ്രാം വന്നതിന് ശേഷമാണ്. ഹനീഫ് ആയിട്ട് ഒരുപാട് കാലം പ്രോഗ്രാം ചെയ്തിട്ടുണ്ട്. അതിന് ശേഷം ഹനീഫ് ന്യൂസ് പരേഡിൽ കയറി, ആ കാലം അത്രെയും ഞാനും ജയറാമും ഹനീഫും സുദർശനും പരിപാടിയ്ക്ക് വേണ്ടി പുറത്തേക്ക് പോകാറുണ്ട്. അന്ന് ആ സമയത്ത് ജയറാം കലാഭവനില്ലായിരുന്നു, പിന്നീട് സിനിമയിൽ വച്ചാണ് ഞങ്ങൾ വീണ്ടും സുഹൃത്തുക്കൾ ആയത്. സിനിമയിൽ ഞങ്ങൾ തമ്മിലുള്ള നിരവധി കോംമ്പിനേഷൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്.”

“ഒരു ആളോടും പരാധി ഇല്ലാത്ത വ്യക്തിയാണ് ഹനീഫ്, എന്നാൽ അയാൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ആരോടെങ്കിലും പറയേമില്ല. വളരെ ഒതുങ്ങി കൂടി ആരെയും ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നിൽക്കുന്ന ഒരാളാണ്. ഞാൻ ഷൂട്ടിംഗ് നിൽക്കുമ്പോഴാണ് മരിച്ചു എന്നുള്ള വാർത്ത കേട്ടത്, വരാനിരിക്കുന്ന കുറച്ച് ചിത്രങ്ങളിൽ ഞാനും ഹനീഫുമായി വേഷങ്ങൾ ചെയ്തിട്ടുണ്ട്. അപ്പോഴാണ് ഞാൻ അവസാനമായി കണ്ടത്, സുഖമില്ലായിരുന്നു എന്ന് മരിച്ചതിന് ശേഷമാണ് ഞാൻ അറിയുന്നത്. നല്ലൊരു സുഹൃത്തും കൂടിയായിരുന്നു ഫനീഫ് ” ഹരിശ്രീ അശോകൻ പറഞ്ഞു.

ഇത് കാണുന്ന ടോവിനോ, ഉണ്ണി മുകുന്ദൻ ഇവൻ നമുക്ക് ഒരു എതിരാളി ആകുവോ, വൈറലായ ആസിഫിന്റെ ചിത്രം

Tiki Taka First Look Poster Viral Online

‘കള’യ്ക്ക് ശേഷം രോഹിത് വി.എസ് ഒരുക്കുന്ന ഒരു അഡാർ ആക്ഷൻ സിനിമയാണ് ‘ടിക്കി ടാക്ക’. ആസിഫ് അലി നായകനായി എത്തുന്ന ‘ടിക്കി ‘ടാക്ക’ യിലെ താരത്തിന്റെ ലുക്ക്‌ പോസ്റ്ററാണ് സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

‘ആർ യു റെഡി ഫോർ ഡെൻവേർ’ എന്ന ക്യാപ്‌ഷൻ നൽകി കൊണ്ട് മസ്സിൽ വച്ച് നിൽക്കുന്ന ആസിഫിനെയാണ് ചിത്രത്തിൽ കാണുന്നത്. ആസിഫിന്റെ ഇതുവരെയുള്ള സിനിമയിൽ വച്ചു നോക്കുമ്പോൾ ഏറ്റവും വലിയ പ്രോജക്റ്റാണ് ‘ടിക്കി ടാക്ക’.

ആസിഫ് അലിയെ കൂടാതെ ലുക്മാൻ അവറാൻ, ഹരിശ്രീ അശോകൻ, നസ്ലീൻ, വാമിഖ ഗബ്ബി, സന്തോഷ് പ്രതാപ്, സഞ്ജന നടരാജ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്‌ലീസ്’ എന്നി ചിത്രങ്ങൾക്ക് ശേഷം, ആസിഫ് അലിയ്ക്ക് ഒപ്പം ഇത്തവണ മൂന്നാം കൂട്ട്ക്കെട്ടിലാണ് രോഹിത് ഒന്നിക്കുന്നത്. അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറിൽ ജുവിസ് പ്രോഡക്ഷൻസ് അവതരിപ്പിക്കുന്നു ചിത്രം, സിജു മാത്യു, നാവിസ് സേവിയർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Related Articles

മക്കൾക്കോപ്പവും തൃഷ, ലിയോ സെറ്റിലെ ബിറ്റിഎസ് വീഡിയോമായി തൃഷ

BTS Photos From Thrisha With Childrens in Leo

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമാണ് ലിയോ, ഒക്ടോബർ 19 ന് റിലീസ് ചെയ്ത ലിയോ ലോകമെമ്പാടും ഒരാഴ്ച കൊണ്ട് 461 കോടി കളക്ഷൻ നേടി മുന്നേറുന്നത്.

ഇപ്പോൾ ഇതാ ലിയോ ചിത്രത്തിലെ സെറ്റിൽ നിന്നുള്ള സ്റ്റിലുകൾ വീഡിയോയാക്കി സോഷ്യൽ മിഡിയയിൽ പങ്കു വച്ചിരിക്കുകയാണ് നടി തൃഷ.

“ഓരോ സെക്കന്റിന്റെ നൂറിലൊന്ന് സമയവും ജീവിതത്തെ തീവ്രമായി ആസ്വദിക്കുകയാണ് ചിത്രങ്ങളെടുക്കുന്നത്” എന്ന ക്യാപ്‌ഷനോടെ പങ്കു വച്ച വീഡിയോയിൽ തൃഷയുടെ മക്കളായി എത്തിയ മാത്യു തോമസും, ഇയലും കൂടാതെ സഞ്ജയ്‌ ദത്ത് വീഡിയോയിൽ കാണാം.

‘ഗില്ലി’ ചിത്രത്തിന് ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് വിജയും തൃഷയും ഒന്നിക്കുന്നത്, സത്യ എന്ന കഥാപാത്രമായി വിജയുടെ ഭാര്യയായിട്ടാണ് തൃഷ ലിയോയിൽ എത്തുന്നത്. ചിത്രത്തിൽ മറ്റൊരു പ്രത്യേകത മലയാളി താരം മാത്യു തോമസിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ലിയോ, അതെസമയം ലോകേഷ് സസ്പെൻസാക്കി വച്ച വിജയുടെ സഹോദരിയായ ‘എലിസാ’ എന്ന കഥാപാത്രം മഡോണ സെബാസ്റ്റ്യനാണ് അവതരിപ്പിച്ചിരുന്നത്.

സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ എസ്. എസ് ലളിത കുമാർ, ജഗദീഷ് പളനിസ്വാമി എന്നിവർ നിർമ്മിച്ച ചിത്രത്തിൽ അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡ, എന്നിവരാണ് എത്തുന്നത്.

Other Trending Film News Related to Leo

ആ പ്രശ്നം അച്ഛനെ ഭയങ്കര ഫീൽ ചെയ്തു, ക്യാമറ കണ്ടാൽ പേടിയില്ല ആകെ പേടി ഒറ്റയ്ക്ക് നടക്കുമ്പോൾ വരുന്ന ക്യാമറയെയാണ് ; അർജുൻ അശോകൻ

ഒറ്റയ്ക്കോ ഫാമിലിക്കൊപ്പമോ നടക്കുമ്പോൾ വരുന്ന ക്യാമറയെയാണ് പേടി കൂടുതൽ എന്ന് അർജുൻ അശോകൻ.

അച്ഛൻ ആൽക്കഹോൾ ആണെന്ന് മാത്രം കട്ട്‌ ചെയ്ത് വളർത്തിയ മകൻ അച്ഛന് എതിരെയാണെന്നും, അതിന് ശേഷമുള്ള കാര്യങ്ങൾ ആരും കേട്ടട്ടില്ല. ആ പ്രശ്നം വന്നതോടെ അച്ഛന് പേർസണലി ഫീൽ എന്ന് ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ സംസാരിച്ചിരുന്നു അർജുൻ അശോകൻ.

” ക്യാമറ കണ്ടാൽ ഒട്ടും പേടിയില്ല ആകെ പേടിയുള്ളത് ഫാമിലിടെ കൂടെയോ ഒറ്റയ്ക്ക് നടക്കുമ്പോഴോ വരാറുള്ള ക്യാമറയോടാണ് പേടി. കാരണം അവർ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുമ്പോൾ അവർ ചോദിച്ച ചോദ്യത്തിന് ആയിരിക്കില്ല ഉത്തരം കൊടുക്കാൻ. അത് പിന്നെ നമ്മുക്ക് എതിരായിട്ട് തിരിയും”.

” ഈ അടുത്തിടെ നടന്ന ധന്യ ചേച്ചിയുടെ ഇന്റർവ്യൂയിൽ അച്ഛൻ ആൾക്കഹോളായിരുന്നു കുറച്ചു വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തിയിരുന്നു. എന്നാൽ അത് മാത്രം കട്ട്‌ ചെയ്ത വീഡിയോ പുറത്തു വിട്ടട്ട് വളർത്തി വലുതാക്കിയ മകൻ അച്ഛന് എതിരെ എന്നൊക്കെ സംസാരിച്ചിരുന്നു. മറിച്ച് അതിന് ശേഷം വെള്ളം അടി നിർത്തിയതും, മകളുടെ കല്യാണം നടത്തിയതും, വീട് വച്ചതും ഇതൊക്കെ സംസാരിച്ചത് ഒന്നും കേട്ടട്ടില്ല”.

” പുറത്ത് ഇറങ്ങുമ്പോൾ ആൾക്കാർ അച്ഛനോട് ചോദിക്കാൻ തുടങ്ങി, അർജുൻ എന്തിനാ ഇങ്ങനെ പറഞ്ഞത് എന്നൊക്കെ ഇതൊക്കെ കേട്ടിട്ട് അച്ഛന് പേർസണലി ഫീൽ ആയി. അപ്പോൾ ഞാൻ പറഞ്ഞു ‘ അച്ഛാ ഫുൾ ഇന്റർവ്യൂ കാണ്, അവിടെ ചോദിച്ച ചോദ്യത്തിന് റിപ്ലൈ കൊടുത്തോള്ളൂ ഞാനായിട്ട് പറഞ്ഞത് അല്ല ഇതാണ് ബേസിക്കലി നടന്നത്’ ” അർജുൻ അശോകൻ പറഞ്ഞു.

ചുമ്മാതല്ല ലോകേഷ് മാത്യൂവിനെ തേടി വന്നത്, അമ്മാതിരി പെർഫെക്റ്റ് മാച്ചിംഗ് അല്ലേ

Matthew Thomas Perfect Match With Vijay

ഒക്ടോബർ 19 ന് റിലീസ് ചെയ്ത ലിയോ ചിത്രം റെക്കോർഡുകൾ തൂക്കി വാരികൊണ്ടിരിക്കുകയാണ് ഓരോ ദിനവും, ലോകേഷ് യൂണിവേഴ്സൽ സിനിമാറ്റിക്കലിൽ ഉൾക്കൊള്ളുന്ന ലിയോ ചിത്രത്തിൽ മലയാളത്തിൽ നിന്ന് രണ്ട് മലയാളി താരങ്ങളായ മഡോണ സെബാസ്റ്റ്യനെയും, മാത്യു തോമസിനെയുമാണ് ലോകേഷ് കൊണ്ടു വന്നത്.

സിനിമയുടെ കാസ്റ്റിംഗ് അപ്ഡേറ്റ് പുറത്തിറങ്ങിയതോടെ മാത്യു തോമസിന്റെ കഥാപാത്രം എന്തായിരിക്കും എങ്ങനെയായിരിക്കും എന്നുള്ള കൺഫ്യൂഷനിൽ കേരളക്കാര ഒറ്റുനോക്കിയിരുന്നു. ട്രൈലെറിൽ പുറത്തിറങ്ങിയത്തോടെയാണ് മാത്യു തോമസ് ദളപതി വിജയുടെ മകനായിട്ടാണ് എത്തുന്നത് എന്നുള്ള വിവരം അറിയുന്നത്.

കുമ്പളങ്ങി നൈറ്റ്‌സ് മുതൽ ലിയോ വരെ എത്തി നിൽക്കുകയാണ് മാത്യു തോമസ്, ഇപ്പോൾ ഇതാ സോഷ്യൽ മിഡിയയിൽ വൈലായി കൊണ്ടിരിക്കുന്ന മറ്റൊരു സംഭവമാണ് ശ്രദ്ധ നേടുന്നത്. മാത്യു തോമസിനെ എന്ത് കൊണ്ട് ലോകേഷ് തെരഞ്ഞെടുത്തു എന്നുള്ളത്, അതിനുള്ള ഉത്തരം തന്നെ സോഷ്യൽ മിഡി കണ്ടേത്തി കഴിഞ്ഞു.

വിജയുടെ കുട്ടികാലത്തെ ചിത്രവും മാത്യു തോമസിന്റെ ലിയോയിലെ ലുക്കും തമ്മിൽ ഏറെ സാമ്യമാണ് എന്ന് സോഷ്യൽ മിഡിയ ചൂണ്ടി കാട്ടുന്നുണ്ട്, ലിയോയിൽ വിജയുടെ മകന്റെ കഥാപാത്രമാണെങ്കിലും മികച്ച പെർഫോമൻസ് തന്നെ മാത്യു തോമസ് കാഴ്ച്ച വെക്കുന്നുണ്ട്.

ലോകേഷ് കനകരാജ് വിജയ് രണ്ടാം കൂട്ട്ക്കെട്ടിൽ ഒരുക്കിയ ലിയോ വേൾഡ് വൈഡ് ബോക്സ്‌ ഓഫീസിൽ 500 കോടിയാണ് നേടിയത്, വിജയ്ക്ക് പുറമെ തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Other Trending Film News Related To Leo

പാർലമെന്റിൽ ഇരുന്നക്കാലത്ത് വന്ന കംപ്ലയിന്റ് കൊണ്ടുവന്നത് രാഷ്ട്രീയക്കാരല്ല, കാക്കി എന്റെ കുടുംബത്തിന്റെ ഭാഗമാണ് ; സുരേഷ് ഗോപി

Kaki is Part of My Family Suresh Gopi Words

6 വർഷം പാർലമെന്റിൽ ഇരുന്ന കാലഘട്ടത്തിൽ വന്നിട്ടിള്ള കംപ്ലയിന്റുകൾ രാഷ്ട്രീയക്കാരുടേതല്ല പ്രേജകളുടെയാണ് എന്ന് സുരേഷ് ഗോപി.

കാക്കി കാണുമ്പോൾ തന്നെ ഒരു ജീവനാണ് എന്നും, രാഷ്ട്രീയക്കാരുടെ ലേബലെ വേണ്ട ഒരു നിർവഹകാൻ മതി എന്ന് സുരേഷ് ഗോപി ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ സംസാരിച്ചിരുന്നു.

” സമൂഹത്തിൽ നല്ല പോലീസുക്കാരുണ്ടെങ്കിലും അവർക്ക് പോലും വർക്കിംഗ്‌ സൂൺ ഒരുക്കുന്ന ചുറ്റുപ്പാടുകളും, അവരുടെ കൂടെയുള്ള കറുപ്പ് നാണയങ്ങളുടെ അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. 6 വർഷം പാർലമെന്റിൽ ഇരുന്ന കാലഘട്ടത്തിൽ എന്റെ അടുത്ത് മാത്രം വന്നിട്ടിള്ള കംപ്ലയിന്റ് കൊണ്ടുവന്നത് ആരും രാഷ്ട്രീയക്കാരല്ല. രാഷ്ട്രീയതോട് വെറുപ്പ്, അല്ലെങ്കിൽ രാഷ്ട്രീയ ഇത് ഞങ്ങൾക്ക് നിർവഹിക്കേണ്ടതാണെന്ന് നിർബന്ധബുദ്ധിയുള്ള പ്രേജകളുടെ ഭാഗത്ത് വന്നിട്ടിള്ള പരാതിയാണ്. അതൊന്നും നുണയാണെന്ന് വിശ്വാസിക്കാൻ ഞാൻ തയ്യാറല്ല.”

“അവിടെ ആരെയാണ് ആരോപിക്കുന്നത് അതിന് സങ്കടം തോന്നിട്ടുണ്ട്, കാരണം കാക്കി എനിക്കിപ്പോഴും എന്റെ കുടുംബത്തിന്റെ ഭാഗമാണ്. കാക്കി കാണുമ്പോൾ തന്നെ ഒരു ജീവനാണ്, അത് കളങ്കം പെടുത്താൻ ഒരിക്കലും സഹിക്കാൻ പറ്റാത്ത കാര്യമാണ്. ഒരുപാട് ക്രൂരതകൾ ഇപ്പോഴും നടക്കുന്നുണ്ട് ഇനി അത് വളരാൻ വേണ്ടി അനുവദിക്കില്ല” സുരേഷ് ഗോപി പറഞ്ഞു.

” എനിക്ക് എപ്പോഴും അഡ്മിനിസ്ട്രേഷൻ ആവാനിഷ്ട്ടം ഒരു അഡ്മിനിസ്ട്രേഷനിലെ എഫ്ഫർട്ട് എടുക്കാൻ പറ്റണം, പൊളിറ്റീഷ്യൻസായിട്ട് അംഗീകരെ വേണ്ട എനിക്ക് സ്ഥാനം തരേവേണ്ട. അങ്ങനെയൊരു പോസിഷനിൽ വന്നാൽ ഞാൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും, മാക്സിമം അവർക്കായി വേണ്ടി. ഡെവലപ്പ്മെന്റ് ഭാഗമായിട്ട് കേട് കുറവും നന്മ കൂടുതലുള്ള ഏത് കാര്യവും ഞാൻ ചെയ്യും അതിനായി എനിക്ക് അവസരം കിട്ടിയാൽ. രാഷ്ട്രീയക്കാർ വേണ്ട ആ ലേബലെ വേണ്ട ഒരു നിർവഹകാൻ മതി ” സുരേഷ് ഗോപി കൂട്ടിചേർത്തു.

Other Film Blogs

ദളപതി 68-ലെ അപ്‌ഡേറ്റുകൾ നാളെ ആരംഭിക്കും, റിപ്പോർട്ട്

Thalapathy 68 Update

ലിയോയ്ക്ക് ശേഷം വിജയ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു വിജയ് ചിത്രമാണ് ദളപതി 68, വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68-യിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അപ്‌ഡേറ്റുകൾ നാളെ വിജയദശമി ദിനത്തിൽ ആരംഭിക്കുന്നതാണ്. നാളെ ഉച്ചയ്ക്ക് 12:05 ന് പൂജ വീഡിയോസും അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിശദാംശങ്ങൾ എല്ലാം പുറത്തുവിടുന്നതാണ്.

Thalapathy 68 Update

പൂജാ ഫോട്ടോകളും വീഡിയോയും ‘ലിയോ’ റിലീസിന് ശേഷം മാത്രമേ പുറത്തുവരൂ എന്നുള്ള വിവരം നേരത്തെ തന്നെ നിർമ്മിതാവ് അറിയിച്ചിരുന്നതാണ്, ദളപതി 68 ന് ഇതുവരെ പേര് ഇടാത്ത ചിത്രത്തിൽ മീനാക്ഷി ചൗധരി, ജയറാം, പ്രഭുദേവ, മോഹൻ എന്നിവർ എത്തുന്നുണ്ട്.

എ.ജി.എസ് എന്റർടൈൻമെന്റ് ബാനറിൽ നിർമ്മിക്കുന്ന ദളപതി 68 ദളപതി വിജയ്യുടെ 68-മത്തെ ചിത്രം കൂടിയാണ്, ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോഴും പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് തിയറ്ററിൽ റെക്കോർഡ് തുകയ്ക്ക് മുന്നേറുന്ന വിജയ് ചിത്രം ലിയോയാണ് ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം, റിലീസ് ചെയ്ത് നാലാം ദിനം കൊണ്ട് വേൾഡ് വൈഡ് ബോക്സ്‌ ഓഫീസിൽ 400 കോടിയോളമാണ് ഇതുവരെ ചിത്രം നേടിയത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറിൽ തൃഷ സഞ്ജയ് ദത്ത്,മഡോണ സെബാസ്റ്റ്യൻ, സാണ്ടി, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്

Dalapathi 68 Updates