വൻ കളക്ഷൻ സ്വന്തമാക്കിയ മഹേഷ്‌ ബാബുവിന്റെ സിനിമകൾ

  1. ബിസിനെസ്സ് മാൻ
  2. സീതമ്മ വക്കിട്ടോ സിരിമല്ലേ ചേട്ടൂ
  3. സർക്കാർ വാരി പാട
  4. മഹർഷി
  5. സരിലേരു നീകെവ്വരു
  6. ഭാരത് അനേ നേനു
  7. ദൂകുഡു
  8. സ്പൈഡർ
  9. ശ്രീമന്തുഡു
  10. ബ്രഹ്മോത്സവം

തെലുങ്ക് സിനിമയിൽ ബാലതാരമായി എത്തിയ താരം, ഇന്ന് അറിയപ്പെടുന്ന സൂപ്പർ സ്റ്റാർ താരം ആണ് നടൻ മഹേഷ്‌ ബാബു. രാജിനികാന്തിന് ശേഷം ഏറ്റവും കൂടുതൽ പ്രതിഫലം രണ്ടാമത്തെ നടൻ ആണ് മഹേഷ്‌ ബാബു. ഇപ്പോൾ ഇതാ, മഹേഷ്‌ ബാബുവിന്റെ കരിയറിൽ ഹൈ കളക്ഷൻ നേടിയ 10 സിനിമകൾ.

1. ബിസിനെസ്സ് മാൻ

പുരി ജഗന്നാഥിന്റെ സംവിധാനത്തിൽ 2012-ൽ പുറത്ത് ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ബിസിനെസ്സ് മാൻ. മഹേഷ് ബാബു, കാജൽ അഗർവാൾ എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രം അവതരിപ്പിച്ചത്. ആ വർഷത്തെ മികച്ച മാസ് എന്റർടൈൻമെന്റ് ചിത്രം കൂടിയായ ബിസിനെസ്സ് മാൻ, അഞ്ച് കോടിയ്ക്ക് മുകളിൽ ആണ് കളക്ഷൻ നേടി എടുത്തത്. മഹേഷ് ബാബു അസാധാരണമായ സൂപ്പർ മാസ് പെർഫോമൻസ് ആണ് ചിത്രത്തിൽ നടത്തി ഇരിക്കുന്നത്.

സൂര്യഭായി എന്ന കഥാപാത്രത്തിലാണ് മഹേഷ് ബാബു അവതരിപ്പിച്ച് ഇരിക്കുന്നത്, ചിത്രത്തിന്റെ കഥ പോകുന്നത് ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാറ്റിലേക്കും എളുപ്പത്തിൽ വളർന്നു. മുംബൈയിലെ മാഫിയയുടെ ഭരണാധികാരിയായി നയിക്കുന്നതാണ്. പ്രകാശ് രാജ്, ധർമ്മവരപ്പു സുബ്രഹ്മണ്യം, നാസർ, ബ്രഹ്മാജി, ഭരത് റെഡ്ഡി, സഞ്ജയ് സ്വരൂപ്, രഘു ബാബു, ദേവീദാസ് ചിപ്പ, ഗണേഷ് എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്.

2. സീതമ്മ വക്കിട്ടോ സിരിമല്ലേ ചേട്ടൂ

ശ്രീകാന്ത് അദ്ദള സംവിധാനം ചെയ്ത് വെങ്കിടേഷ്, മഹേഷ് ബാബു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം ആണ് സീതമ്മ വക്കിട്ടോ സിരിമല്ലേ ചേട്ടൂ. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ റിയലിസ്റ്റിക് സിനിമകളിൽ ഒന്നാണ് ഈ സിനിമ. ചിത്രത്തിന്റെ ഇതിവ്യത്തം എന്നത് സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തെയും ബന്ധങ്ങളുടെ പ്രാധാന്യത്തെയും കുറിച്ചാണ് ചിത്രം പറയുന്നത്. 2013-ൽ പുറത്ത് ഇറക്കിയ ഈ ചിത്രത്തിന് 93 കോടിയാണ് ബോക്സ്‌ ഓഫീസിൽ നിന്ന് കളക്ഷൻ നേടിയെടുത്തത്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തികച്ചും മികച്ച പ്രകടനം ആണ് കാഴ്ച്ച വച്ചിരിക്കുന്നത്. ചിത്രത്തിൽ സാമന്ത റൂത്ത് പ്രഭു, പ്രകാശ് രാജ്, ജയസുധ, റാവു രമേശ്, കോട്ട ശ്രീനിവാസ റാവു, തനിക്കെല്ല ഭരണി, വേണു മാധവ്, രാമപ്രഭ, ബ്രഹ്മാനന്ദ, തേജസ്വി മടിവാഡ, കൽപിക ഗണേഷ്, ശ്രീനിവാസ റെഡ്ഡി, മുരളി മോഹൻ, ആഹുതി പ്രസാദ് എന്നിവർ ആണ് മറ്റ് താരങ്ങൾ. ദക്ഷിണേന്ത്യയിലെ എക്കാലത്തെയും ഒരു ക്ലാസിക് ഫീൽ ഗുഡ് മൂവിയാണ് സീതമ്മ വക്കിട്ടോ സിരിമല്ലേ ചേട്ടൂ.

3. സർക്കാർ വാരി പാട

2022-ൽ ബോക്സ്‌ ഓഫീസിൽ വൻ കളക്ഷൻ നേടിയ, മഹേഷ്‌ ബാബുവിന്റെ ചിത്രം ആണ് സർക്കാർ വാരി പാട. പരശുരാമൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് 180 കോടിയാണ് നേടി എടുത്തത്, ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായികയായി എത്തുന്നത്. യുഎസ് എയിൽ ഫിനാൻഷ്യൽ കോർപ്പറേഷനുക്കാരായ മഹിയിൽ നിന്ന് കലാവതി 10,000 ഡോളർ ലോൺ എടുക്കുന്നു. കടം വാങ്ങിയിട്ടും കൃത്യസമയത്ത് പണം നൽകാത്തെ, കലാവതിയുടെ പിതാവ് രാജേന്ദ്രനാഥിൽ നിന്ന് പണം തിരികെ വാങ്ങാൻ ഇന്ത്യയിലേക്ക് പോകുന്നു.

ചിത്രത്തിലെ മികച്ച ആക്ഷൻ, കോമഡിയിൽ ഉള്ള പ്രകടനം അവതരിപ്പിക്കാനുള്ള മ മഹേഷ് ബാബു തികച്ചും രസകരമാണ്. ഇന്ത്യൻ സിനിമയിലെ തന്നെ യുവ താരങ്ങളിൽ മഹത്തായ നടൻ മഹേഷ്‌ ബാബു. സൗമ്യ മേനോൻ, നദിയ, വെണ്ണല കിഷോർ, സമുദ്രക്കനി, സുബ്ബരാജു, നാഗേന്ദ്ര ബാബു, സത്യം രാജേഷ്, പോസാനി കൃഷ്ണ, തനിക്കെല്ല ഭരണി, ബ്രഹ്മാജി, രവി പ്രകാശ്, അനീഷ് കുരുവിള, അജയ്, മാകെ രാമ കൃഷ്ണ, മഹേഷ് മഞ്ജരേക്കർ, പരാഗ് ത്യാഗി എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.

4. മഹർഷി

വംശി പൈടിപ്പള്ളി സംവിധാനം ചെയ്ത്, മഹേഷ്‌ ബാബുവിന്റെ സിനിമ കരിയർ മാറ്റി മറിച്ച സിനിമയാണ് മഹർഷി. 2019-ൽ തിയറ്ററിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് ബോക്സ്‌ ഓഫീസിൽ 200 കോടിയാണ് നേടിയത്. പൂജ ഹെഗ്ഡെ ആണ് നായികയായി എത്തിയിരുന്നത്, കൃഷി എത്ര പ്രയാസം എറിയതാണെന്നും കർഷകർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ആണ് ചിത്രത്തിൽ കാണിക്കുന്നത്. സൂപ്പർ സ്റ്റാറിൻ്റെ 25-ാമത്തെ ചിത്രം കൂടിയായ മഹർഷി, അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരുന്നു.

ചിത്രത്തിന്റെ കഥയിലേക്ക് പോവുകയാണെങ്കിൽ, ഒറിജിൻ ഇങ്കിൻ്റെ സിഇഒ റിഷി കോളേജിൽ ഒരു ഒത്തുചേരലിൽ കൂടുന്നു. കൂടാതെ അവൻ തൻ്റെ സുഹൃത്തുക്കളായ പൂജയെയും, രവിയെയും കുറിച്ച് അന്വേഷിക്കുകയും, ജീവിതത്തിലെ ഞെട്ടിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് അറിയുകയും ചെയ്യുന്നു.

അല്ലരി നരേഷ്, പ്രകാശ് രാജ്, ജഗപതി ബാബു, നാസർ, പ്രുധ്വി രാജ്, രാജീവ് കനകല, മുകേഷ് ഋഷി, ജയസുധ, സായ് കുമാർ, വെണ്ണല കിഷോർ, ശ്രീനിവാസ റെഡ്ഡി, കോട്ട ശ്രീനിവാസ റാവു, ബ്രഹ്മാജി, രവി പ്രകാശ്, തനിക്കെല്ല ഭരണി, പോസാനി കൃഷ്ണ, അനീഷ ദാമ, അനന്യ, ആനന്ദ്, റാവു രമേഷ് എന്നിവർ ആണ് താരങ്ങൾ.

5. സരിലേരു നീകെവ്വരു

2020-ൽ അനിൽ രവിപുടി സംവിധാനം ചെയ്ത് ആക്ഷൻ ചിത്രം ആണ് സരിലേരു നീകെവ്വരു. മഹേഷ് ബാബു, രശ്മിക മന്ദന്ന എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബോക്സ്‌ ഓഫീസിൽ 260 കോടി നേടിയ ഈ ചിത്രം, സൈനിക ഉദ്യോഗസ്ഥൻ്റെ അമ്മയെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്. മെഡിക്കൽ കോളേജ് പ്രൊഫസറായ ഭാരതിയെ രാഷ്ട്രീയ സ്വാധീനത്തിൻ്റെ മേൽക്കൈ കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു. മേജർ അജയ് കൃഷ്ണൻ അവൻ്റെ സഹപ്രവർത്തകന് പരിക്കേറ്റ വിവരം അറിയിക്കാൻ ഭാരതിയെ കാണുന്നു.

രാഷ്ട്രീയ ലോകത്തെ വെല്ലുവിളിച്ച ഭാരതിക്ക് നീതി കൊണ്ടുവരാൻ സഹായിക്കുകയും, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുകയും ചെയ്യുന്നു. വിജയശാന്തി, സംഗീത, ഹരി തേജ, പ്രകാശ് രാജ്, കൗമുദി, സുബ്ബരാജു, ജയപ്രകാശ് റെഡ്ഡി, ബ്രഹ്മാനന്ദ, അനസൂയ ഭരദ്വാജ്, രോഹിണി, ആദി പിനിസെറ്റി, വെണ്ണല കിഷോർ, പ്രഭു, മുരളി ശർമ്മ, സത്യദേവ് കാഞ്ചരണ, തനിക്കെല്ല ഭരണി, റാവു രമേശ്, രാജീവ് കനകല, രഘു ബാബു, പോസാനി കൃഷ്ണ, രാജേന്ദ്രൻ പ്രസാദ്, ബ്രഹ്മാജി, അജയ്, അനിൽ സുങ്കര എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.

6. ഭാരത് അനേ നേനു

മഹേഷ്‌ ബാബുവിന്റെ കരിയരിലെ മറ്റൊരു മികച്ച ചിത്രം ആണ് ഭാരത് അനേ നേനു. ബോക്സ്‌ ഓഫീസിൽ നിന്ന് 225 കോടി നേടിയ ഈ ചിത്രം, സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്. ബോളിവുഡിൽ നിന്നും മുൻ നിര നായികയായ കിയാര അദ്വാനി ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. തീവ്രമായ രാഷ്ട്രീയ സിനിമയാണ് ഭാരത് അനേ നേനു, ശക്തമായ ഒരു രാഷ്ട്രീയ സന്ദേശവും നല്ല പ്രമേയവും ചിത്രം നൽകുന്നുണ്ട്.

യുകെയിൽ നിന്ന് വിരുദ്ധ പഠനം നേടിയ ഭരത് റാം, തൻ്റെ പിതാവിൻ്റെ മരണത്തെ തുടർന്ന് ആന്ധ്രാപ്രദേശിലേക്ക് എത്തുന്നു. എന്നാൽ ചില സാഹചര്യങ്ങൾ കാരണം പിതാവിൻ്റെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും, പിന്നീട് രാഷ്ട്രീയക്കാരിൽ നിന്ന് ഉണ്ടാകുന്ന ഭീഷണികളെ മാറി കടക്കുന്ന് പൊതുജനങ്ങൾക്ക് സേവനം നൽകുന്നതാണ് കഥ.

സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ ചിന്തിക്കുന്ന ഇന്നത്തെ യുവാക്കൾക്ക് ശക്തമായ സന്ദേശവും നൽകുന്ന ഈ സിനിമയാണ്. ചിത്രത്തിൽ ശരത് കുമാർ, അമാനി, റാവു രമേഷ്, ബ്രഹ്മാജി, പ്രകാശ് രാജ്, പോസാനി കൃഷ്ണ മുരളി, ദേവരാജ്, പി. രവി ശങ്കർ, സിതാര, ദേവദാസ് കനകല, ജീവ, മഹാദേവൻ, പ്രുധ്വി രാജ് എന്നിവർ ആണ് മറ്റ് വേഷങ്ങൾ അവതരിപ്പിച്ച് ഇരിക്കുന്നത്.

7. ദൂകുഡു

ശ്രീനു വൈറ്റ്‌ലയുടെ സംവിധാനത്തിൽ 2011-ൽ റിലീസ് ചെയ്ത ചിത്രം ആണ് ദൂകുഡു. മഹേഷ് ബാബു, സാമന്ത, പ്രകാശ് രാജ്, സോനു സൂദ് എന്നിവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്. ആക്ഷൻ കോമഡി, സസ്‌പെൻസ് എന്നിവയുടെ മികച്ച സംയോജന വിനോദമാണ് ഈ സിനിമ. അപകടത്തെ തുടർന്ന് കോമയിൽ ആയ അച്ഛനെ, ഈ അവസ്ഥയ്ക്ക് കാരണക്കാരായ കുറ്റവാളികളെ അന്വേഷിച്ച് കണ്ടെത്തുന്ന അജയ് എന്ന പോലീസുക്കാരന്റെ കഥയാണ്.

ബ്രഹ്മാനന്ദ, സായാജി ഷിൻഡെ, എം എസ് നാരായണ, കോട്ട ശ്രീനിവാസ റാവു, വെണ്ണല കിഷോർ, സോണിയ ദീപ്തി, ചന്ദ്ര മോഹൻ, നാസർ, പ്രഗതി, തനിക്കെല്ല ഭരണി, സുധ, സുമൻ, രവി പ്രകാശ്, സുബ്ബരാജു, ധർമ്മവരപ്പു സുബ്രഹ്മണ്യം, ബ്രഹ്മാജി, രാജീവ് കനകല, ശ്രീനിവാസ റെഡ്ഡി, അജയ്, വിനയ പ്രസാദ്, രഘു ബാബു, ശ്രാവൺ, പ്രുധ്വി രാജ്, നാഗേന്ദ്രൻ ബാബു എന്നിവർ ആണ് താരങ്ങൾ.

8. സ്പൈഡർ

എ ആർ മുരുകദോസ് സംവിധാനം ചെയ്ത ചിത്രം ആണ് സ്പൈഡർ, 2017-ൽ റിലീസ് ചെയ്ത സ്പൈഡർ ബോക്സ്‌ ഓഫീസിൽ നിന്ന് 150 കോടിയോള്ളം ആണ് കളക്ഷൻ ലഭിച്ചത്. ശിവ എന്ന ഇൻ്റലിജൻസ് ഓഫീസർ ഫോൺ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്, സീരിയൽ കില്ലറെ ട്രാക്ക് ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്ക് യോജിച്ച തരത്തിൽ ആണ് താരങ്ങൾ അഭിനയിച്ച് ഇരിക്കുന്നത്. മഹേഷും മുരുകദോസും ടീമും ചേർന്ന് നടത്തിയ മികച്ച ശ്രമത്തിൽ, സൈക്കോപാത്ത് കില്ലറായി വന്ന എസ് ജെ സൂര്യയുടെ പ്രകടനമാണ് ശ്രദ്ധേയമായിരുന്നത്.

ശിവ എന്ന ഐബി ഓഫീസറുടെ കഥാപാത്രം ആണ് മഹേഷ് ബാബു അവതരിപ്പിച്ചിരുന്നത്. രാകുൽ പ്രീത് സിംഗ്, ഭരത്, പ്രിയദർശി പുളികൊണ്ട, ഷാജി ചെൻ, ആർജെ ബാലാജി, ജയപ്രകാശ്, ഹിമജ, സായാജി ഷിൻഡെ, എസ്.ജെ.സൂര്യ, നാഗിനീട്, ഹരീഷ് പേരടി, സമ്പത്ത് റാം, അജയ് രത്നം, ജോർജ്ജ് മരിയൻ, പരുചൂരി വെങ്കിടേശ, ജശ്വന്ത് കണ്ണൻ, നദിയ, ബ്രഹ്മാനന്ദ, രാജ്ശേഖർ അനീങ്ങി, സെൻട്രയൻ, ദീപ രാമാനുജം എന്നിവർ ആണ് ചിത്രത്തിലെ താരങ്ങൾ.

9. ശ്രീമന്തുഡു

കൊരട്ടാല ശിവയുടെ സംവിധാനത്തിൽ ആക്ഷൻ ഡ്രാമയിൽ ഒരുക്കിയ ചിത്രം ആണ് ശ്രീമന്തുഡു. 2015-ൽ റിലീസ് ചെയ്ത ചിത്രത്തിൽ ശ്രുതി ഹാസൻ, മഹേഷ്‌ ബാബു എന്നിവർ ആണ് പ്രധാന താരങ്ങൾ. കർഷകരുടെ പ്രശ്‌നങ്ങൾ, കമ്പനി ജീവനക്കാരുടെ പ്രശ്‌നങ്ങൾ കമ്പനി ഉടമകൾക്ക് അവ എങ്ങനെ പരിഹരിക്കാനാകും എന്നത് സിനിമയെക്കുറിച്ചാണ് പറയുന്നത്.

ഒരു കോടീശ്വരൻ തൻ്റെ ഗ്രാമം ദത്തെടുക്കുകയും എല്ലാത്തിനും അവരെ സഹായിക്കുന്നു, കുടുംബത്തിനും സമൂഹത്തിനും വേണ്ടിയുള്ള മൂല്യങ്ങൾ ഒരുമിച്ച് നായകൻ കൊണ്ടുവരുന്നു എന്നതാണ് ഇതിവ്യത്തം.

ജഗപതി ബാബു, ദേവി ശ്രീ പ്രസാദ്, രാജേന്ദ്ര പ്രസാദ്, മുകേഷ് ഋഷി, ശിവാജി രാജ, സമ്പത്ത് രാജ്, സുബ്ബരാജു, മുഹമ്മദ് അലി, തേജസ്വി മടിവാഡ, വെണ്ണല കിഷോർ, അമ്മാനി, സിതാര, രവി വർമ്മ, ബ്രഹ്മാനന്ദ, നദിയ, ശ്രീറാം എഡിഡ, ആനന്ദ്, നിക്കിത അനിൽ, രവി പ്രകാശ് എന്നിവർ ആണ് ചിത്രത്തിലെ അഭിനയതാക്കൾ.

10. ബ്രഹ്മോത്സവം

ശ്രീകാന്ത് അദ്ദള സംവിധാനം ചെയ്ത്, 2016-ൽ ബോക്സ്‌ ഓഫീസിൽ നിന്ന് 82 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രമാണ് ബ്രഹ്മോത്സവം. ഫാമിലി എന്റർടൈൻമെന്റ് ചിത്രമായ ബ്രഹ്മോത്സവത്തിൽ മഹേഷ് ബാബു, കാജൽ അഗർവാൾ, സാമന്ത റൂത്ത് എന്നിവർ ആണ് പ്രധാന താരങ്ങൾ. സിനിമ കുടുംബത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, കുടുംബബന്ധങ്ങൾ എങ്ങനെ നിലനിറുത്താമെന്നും ഈ ബന്ധങ്ങൾ ജീവിതത്തിൽ മറ്റെന്തിനേക്കാളും ഉയർന്നത് എങ്ങനെയാണെന്നും സിനിമ പറയുന്നത്.

പ്രണിത സുഭാഷ്, ജയസുധ, അവന്തിക വന്ദനപു, സായാജി ഷിൻഡെ, കൃഷ്ണ ഭഗവാൻ, തനിക്കെല്ല ഭരണി, റാവു രമേശ്, രേവതി, ശരണ്യ പൊൻവണ്ണൻ, നാസർ, മുകേഷ് ഋഷി, പോസാനി കൃഷ്ണ, പരുചൂരി വെങ്കടേശ്, വെണ്ണേല കിഷോർ, ജയപ്രകാശ് റെഡ്ഡി, ബ്രഹ്മാജി, പ്രകാശ് രാജ്, രഘു ബാബു, ജയപ്രകാശ്, സത്യരാജ്, ശ്രീരഞ്ജനി തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ.

Other Related Articles Are :

Share Now