ജാക്കി ചാന്റെ മികച്ച 10 സിനിമകൾ

  1. ദി ഫോറിനർ
  2. ദി കരാട്ടെ കിഡ്
  3. റഷ് ഹവർ
  4. ദി സ്പൈ നെക്സ്റ്റ് ഡോർ
  5. ഹിഡൻ സ്ട്രൈക്ക്
  6. ഡ്രങ്കൻ മാസ്റ്റർ
  7. പോലീസ് സ്റ്റോറി
  8. ബ്ലീഡിംഗ് സ്റ്റീൽ
  9. റൈഡ് ഓൺ
  10. ഷാങ്ഹായ് നൂൺ

ലോകത്തിലെ ഏറ്റവും വലിയ സിനിമ താരങ്ങളിൽ ഒരാളായിരുന്നു ജാക്കി ചാൻ, എല്ലായിടത്തും ആക്ഷൻ സിനിമകളുടെ മുഖച്ഛായ മാറ്റി മറിച്ചത് ജാക്കി ചാൻ ആണ്. ആയോധന കല നടൻ എന്നതിലുപരി നടൻ, സംവിധായകൻ, സ്റ്റണ്ട്മാൻ, നിർമ്മാതാവ്, കോമഡി നടൻ, തിരക്കഥാകൃത്ത്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് അദ്ദേഹം. ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ മികച്ച സിനിമകൾ ആണ് താഴെ നൽകിയിരിക്കുന്നത്.

1.ദി ഫോറിനർ

മാർട്ടിൻ കാംബെൽ സംവിധാനം ചെയ്ത ആക്ഷൻ, ക്രൈം, ഡ്രാമയാണ് ദി ഫോറിനർ, 2017-ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിൽ ജാക്കി ചാൻ, പിയേഴ്സ് ബ്രോസ്നൻ എന്നിവർ ആൻ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച് ഇരിക്കുന്നത്. ജാക്കി ചാന്റെ സിനിമ കരിയറിലെ മികച്ച ചിത്രം ആണ് ദി ഫോറിനർ, യഥാർത്ഥത്തിൽ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു കഥയാണ് ദി ഫോറിനർ. ലണ്ടനിൽ താമസിക്കുന്ന ചൈനയിൽ നിന്നുള്ള ബിസിനസുകാരനായ ക്വാൻ്റെ കഥയാണ് പറയുന്നു, ഐആർഎയുടെ ബോംബ് സ്‌ഫോടനത്തിൽ തൻ്റെ ഏക മകൾ മരിച്ചതിന് പ്രതികാരം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം.

1992-ൽ സ്റ്റീഫൻ ലെതറിൻ്റെ ദി ചൈനാമാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കി ഇരിക്കുന്നത്. ചിത്രത്തിൽ ഒർല ബ്രാഡി, ഡെർമോട്ട് ക്രോളി, റേ ഫിയറോൺ, റോറി ഫ്ലെക്ക് ബൈർൺ, മൈക്കൽ മക്എൽഹാട്ടൺ, ചാർലി മർഫി, ലിയു താവോ, റൂഫസ് ജോൺസ്, സ്റ്റീഫൻ ഹോഗൻ, ലിയ വില്യംസ് എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്. ചില നല്ല ട്വിസ്റ്റുകളും അതിലെ രണ്ട് താരങ്ങളുടെ മികച്ച പ്രകടനവും ഉള്ള മികച്ച പ്ലോട്ടാണ് ചിത്രത്തിനുള്ളത്.

2. ദി കരാട്ടെ കിഡ്

ജാക്കി ചാൻ, ജേഡൻ സ്മിത്ത്, താരാജി പി ഹെൻസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ആണ് ദി കരാട്ടെ കിഡ്. ഹരാൾഡ് ബ്ലാക്ക് സംവിധാനം ചെയ്ത് 2010-ൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്, ജാക്കി ചാന്റെയും ജേഡൻ സ്മിത്തിന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിന് വിജയം കൈവരിച്ചത്. ഡ്രെ തൻ്റെ അമ്മയോടൊപ്പം ചൈനയിലേക്ക് പോകുകയും, ഒരു കൂട്ടം സഹപാഠികൾ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് സിനിമ പിന്തുടരുന്നത്. മിസ്റ്റർ ഹാൻ്റെ സഹായത്തോടെ ഡ്രെ കുങ്ഫു കല പഠിക്കുകയും, തനിക്കുവേണ്ടി നിലകൊള്ളാനുള്ള ആത്മവിശ്വാസം നേടുകയും ചെയ്യുന്നു.

ഷെൻവെയ് വാങ്, വെൻവെൻ ഹാൻ, ലൂക്ക് കാർബെറി, ജാരെഡ് മിന്നസ്, ഷിജിയ ലു, യു റോങ്ഗുവാങ്, ഹാരി വാൻ ഗോർക്കം, ടെസ് ഡു ക്രേ, അലൻ എൻജി, ജി വാങ് തുടങ്ങിയവർ ആണ് അഭിനയതാക്കൾ. ചിത്രത്തിൽ ദി ഡ്രെയും മിസ്റ്റർ ഹാനും തമ്മിലുള്ള ബന്ധം സിനിമയുടെ കേന്ദ്രബിന്ദുവാണ്, കൂടാതെ ആയോധന കല പരിശീലനത്തിലെ വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധ ശ്രദ്ധേയമാണ്.

3. റഷ് ഹവർ

1998-ൽ ബ്രെറ്റ് റാറ്റ്നർ സംവിധാനം ചെയ്ത് പുറത്ത് ഇറക്കിയ, ഏറ്റവും മികച്ച ആക്ഷൻ, കോമഡി ചിത്രങ്ങളിൽ ഒന്നാണ് റഷ് ഹവർ. ജാക്കി ചാൻ, ക്രിസ് ടക്കർ എന്നിവർ ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്, ജാക്കി ചാൻ്റെയും ക്രിസ് ടക്കറിൻ്റെയും ഡൈനാമിക് ജോഡി എല്ലാ പ്രതീക്ഷകളെയും തുടക്കം മുതൽ അവസാനം വരെ രസിപ്പിക്കുന്നുണ്ട്. 11 വയസ്സുള്ള കുട്ടിയെ രക്ഷിക്കാൻ വേണ്ടി, വ്യത്യസ് രാജ്യങ്ങിൽ നിന്ന് വന്ന രണ്ട് പോലീസുക്കർ ഒത്തുകൂടുന്നു. പിന്നീട് ഇരുവരും ചേർന്ന് ആ കുട്ടിയെ രക്ഷിക്കുകയയും കുറ്റവാളികളെ കണ്ടെത്തുകയും ചെയ്യുന്നു, അതിന് ഇടയിൽ ഇരു പോലിസുക്കർക്കിടയിൽ ഉണ്ടാകുന്ന രസകരമായ നിമിഷങ്ങൾ ആണ് ചിത്രത്തിൽ.

ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം റഷ് ഹവറിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും സീരിസ് പോലെ പുറത്ത് ഇറക്കിയിരുന്നു. ജൂലിയ ഹ്സു, ജിംഗ്ചു ഷാങ്, ടോം വിൽക്കിൻസൺ, എലിസബത്ത് പെന, സാറാ ഷാഹി, റോസ്ലിൻ സാഞ്ചസ്, ജോൺ ലോൺ, ടിസി മാ, ജെറമി പിവെൻ, ഹിരോയുകി സനദ, യുവാൻ അടാൽ, ജീൻ ലെബെൽ, വെയ്ൻ കിംഗ്, ബാരി വെബ്, ഷാങ് സിയി, ഐമി ഗാർഷ്യ, ജെയിംസ് ലൂ, ലിസ തോൺഹിൽ, പേജ് കെന്നഡി തുടങ്ങിയവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്.

4. ദി സ്പൈ നെക്സ്റ്റ് ഡോർ

ബ്രയാൻ ലെവൻ്റ് സംവിധാനം ചെയ്ത്, 2010-ൽ റിലീസ് ചെയ്ത ചിത്രം ആണ് ദി സ്പൈ നെക്സ്റ്റ് ഡോർ. ബോബ് എന്ന പേരുള്ള ഒരു സിഐഎ ഏജന്റിന്റെ കഥ ആണ് ഇത്, മൂന്ന് കുട്ടികളുള്ള അയൽവാസിയായ ഗില്ലിയനുമായി സൗഹൃദം സ്ഥാപിക്കുന്നു. അവളുമായി ഒരു പുതിയ ജീവിതം ആരംഭിക്കാനായി ബോബ് തീരുമാനിക്കുന്നു, ഒരു ദിവസം മൂന്ന് കുട്ടികളിൽ ഒരാൾ ബോബിൻ്റെ കമ്പ്യൂട്ടറിൽ നിന്ന് റഷ്യൻ അധികാരികളുടെ രഹസ്യ ഡാറ്റ ഡൗൺലോഡ് ചെയ്തു.

ബോബും അവൻ്റെ ഭാര്യയും കുട്ടികളും അകപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ കഥ. സാധാരണ ജാക്കി ചാന്റെ സിനിമകളിൽ നിന്ന് വ്യത്യസ്തമായ സിനിമയായിരുനന്നു ദി സ്പൈ നെക്സ്റ്റ് ഡോർ. കുടുംബത്തോടൊപ്പം കാണാൻ കഴിയുന്ന ആക്ഷനും കോമഡിയും ഇടകലർന്ന ഒരു സിനിമയാണ് ഇത്. ജാക്കി ചാൻ, ആംബർ വാലെറ്റ, മാഡലിൻ കരോൾ വിൽ, ചാഡ്‌ലി, അരീന ഫോർലേ മാഗ്നസ് ഷേവിംഗ്, കാത്‌ലീൻ ബൗഷെ, ലൂക്കാസ് ടിൽ, ബില്ലി റേ സൈറസ്, ജോർജ് ലോപ്പസ് എന്നിവർ ആണ് അഭിനയതാക്കൾ.

5. ഹിഡൻ സ്ട്രൈക്ക്

ജാക്കി ചാനും ജോൺ സീന പിലൗ അസ്ബേക് മാനും എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി, സ്കോട്ട് വോ സംവിധാനം ചെയ്ത് 2023-ൽ റിലീസ് ചെയ്ത ചിത്രമാണ് ഹിഡൻ സ്ട്രൈക്ക്. അതുല്യമായ സ്റ്റണ്ടുകളും പോരാട്ട രംഗങ്ങളുടെയും അഡ്വഞ്ചർ കോമഡി ചിത്രം ആണ് അഡ്വഞ്ചർ കോമഡി. ഇറാഖിലെ ബാഗ്ദാദിലെ ഒരു എണ്ണ ശുദ്ധീകരണശാലയിൽ, ജോലി ചെയ്യുന്ന ഒരു കൂട്ടം സാധാരണക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. അതിന് വേണ്ടി അവരുടെ സുരക്ഷക്കായി, രണ്ട് മുൻ സേന സൈനികർക്ക് ഒരു ദൗത്യമാണ് ചിത്രത്തിൽ കാണുന്നത്.

ചിത്രം നെറ്റ്ഫ്ലിക്സിലെ ആഗോള ടോപ്പ് 10 പുതിയ ട്രെൻഡിങ്ങിൽ ആണ് നിൽക്കുന്നത്. ഈ സിനിമയിലെ താര ശക്തിയുടെ വ്യാപ്തി ആണ് ഈ കഥ വിജയകരമായി തീർന്നത്. പിലൗ അസ്പേക്, മാ സിൻറുയി, ഷെൻവെയ് വാങ്, ജിയാങ് വെൻലി, റിമ സെയ്ദാൻ, ഗോങ് ജുൻ, അമേഡിയസ് സെറാഫിം, മാ ലി, ടാസിറ്റോ ഗാർസിയ, മൈക്കൽ കോൾട്ടെസ്, റേച്ചൽ ഹോളോവേ, ടിം മാൻ, ഡീഗോ ഡാറ്റി, നിയോ നിയോ, ലൈല എസ്സ് എൽ-അറബ്, ഹാനി അഡെൽ എന്നിവർ ആണ് ചിത്രത്തിലെ താരങ്ങൾ.

6. ഡ്രങ്കൻ മാസ്റ്റർ

ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയ 1970-കളിലെ ജാക്കിയുടെ ചിത്രങ്ങളിലൊന്നായിരുന്നു ഡ്രങ്കൻ മാസ്റ്റർ. യുവൻ വൂ-പിംഗ് സംവിധാനം ചെയ്ത ചിത്രത്തിൽ ജാക്കി ചാനെ കൂടാതെ യുവാൻ സിയു-ടിയാൻ, ഹ്വാങ് ജാങ്-ലീ, ഡീൻ ഷെക്ക് എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ. ഈ ചിത്രത്തിൽ ഗ്രാൻഡ് കുങ്‌ ഫു ഷോയാണ് ഉചിതമായിട്ട് അവതരിപ്പിക്കുന്നത്, എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ് ഡ്രങ്കൻ മാസ്റ്റർ.

ഒരു കൊലയാളിൽ നിന്ന് രക്ഷ നേടാൻ വേണ്ടി, മദ്യപാനിയായ മാസ്റ്ററിന്റെ ആയോധന കലയിൽ കുങ് ഫു പഠിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം. ഹ്സിയ ഹ്സു, ലിൻഡ ലിൻ, ബ്രാണ്ടി യുൻ, ഫംഗ് ഗിംഗ്-മാൻ, ഹാ ഹുവാങ്, കൗ ലം, ലോംഗ് ടിയാൻ ച്യൂങ്, ചുൻ ഹുവാ ലി, വാങ് ഹോ, വോങ് ചി മിംഗ്, ലിൻ ഡായ്, അനിത മുയി, പാൻ പാൻ യെങ്, ടാങ് ചിംഗ്, വാങ് ഹോ തുടങ്ങിയവർ ആണ് താരങ്ങൾ.

7. പോലീസ് സ്റ്റോറി

ജാക്കി ചാൻ, മാഗി ച്യൂങ്, ബ്രിജിറ്റ് ലിൻ, ചാർലി ചോ എന്നിവർ തകർത്ത് അഭിനയിച്ച ചിത്രം ആണ് പോലീസ് സ്റ്റോറി. ഹോങ്കോംഗ് ഫിലിം അവാർഡ് ലഭിച്ച ഈ ചിത്രം ജാക്കി ചാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 1985-ൽ റിലീസ് ചെയ്ത ഈ ചിത്രംത്തിൽ കെവിൻ എന്ന ഹോങ്കോംഗ് പോലീസുകാരനായി ജാക്കി ചാനാണ് അഭിനയിക്കുന്നത്. കൊലപാതകക്കുറ്റങ്ങളിൽ നിന്ന് തൻ്റെ പേര് ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു ഹോങ്കോംഗ് പോലീസുകാരൻ്റെ കഥയാണ് പറയുന്നത്.

ബിൽ തുങ്, മാർസ്, ചോർ യുൻ, ക്വോക്ക്-ഹങ് ലാം, ബെന്നി ലായ്, കെൻ്റ് ടോങ്, ബോവി വു, ലോ ഡാൻ, ബെൻ ലാം, തായ് ബോ, ഫംഗ് ഹാർക്ക്-ഓൺ, ജീൻ ഗിൽപിൻ, ചി ഫൈ ചാൻ, ഡേവിഡ് ലൗ ചി വിംഗ്, പോൾ ചാങ് ചുങ്ങ്, കിങ് ചു ലീ, ബ്രിഡ്ജറ്റ് ഹോഫ്മാൻ, യുൻ വാ, യുൻ-കിൻ ചൗ എന്നിവർ ആണ് താരങ്ങൾ.

8. ബ്ലീഡിംഗ് സ്റ്റീൽ

സയൻസ് ഫിക്ഷൻ ഗണത്തിൽ പെട്ട ചൈനീസ് ചിത്രം ആണ് ബ്ലീഡിംഗ് സ്റ്റീൽ, ജാക്കി ചാനെ നായകനാക്കി ലിയോ ഷാങ് സംവിധാനം ചെയ്ത ചിത്രം ആണ്. ഒരു ക്രൂരമായ ക്രിമിനൽ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ഒരു വ്യക്തിയെ സംരക്ഷിക്കുന്നതിനായി, ഒരു സേനാ ഏജൻ്റിനെയും പോലീസ് ഓഫീസറെയും അടിസ്ഥാനമാക്കിയുള്ളതാണ് കഥ.

ഷു ലു, നീന ഒ യംഗ്, ടെസ് ഹാബ്രിക്ക്, കോളിൻ മല്ലോയ്, എറിക്ക സിയ ഹൂ, ഡാമിയൻ ഗാർവി, കെയ്‌ഡ്‌ലിൻ ബോയ്, ഡേവിഡ് ടുറോക്ക്, എല്ലി പൗസോട്ട്, ഓൾഗ മില്ലർ, എറിക്ക സിയാ-ഹൗ, കിം ജിംഗൽ, ഗില്ലിയൻ ജോൺസ്, ടെമൂർ മമിഷാഷ്വിലി, നഥാനിയൽ ബോയ്ഡ് എന്നിവരാണ് മറ്റ് ചലച്ചിത്ര അഭിനേതാക്കൾ.

9. റൈഡ് ഓൺ

ലാറി യാങ് സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്ത് ഇറങ്ങിയ സിനിമയാണ് റൈഡ് ഓൺ. വിശ്വസ്തരായ സ്റ്റണ്ട്മാൻ, സ്റ്റണ്ട് വുമൺ എന്നിവർക്കുള്ള ആദരാഞ്ജലിയാണ് ഈ സിനിമയിൽ കാണിക്കുന്നത്. ഈ ചിത്രത്തിൽ കടം വാങ്ങുന്നവർ ആയിട്ടുള്ള പോരാട്ടത്തിൽ യഥാർത്ഥ ജീവിതം വൈറലാകുന്നു. എന്നാൽ ഇത് സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ ഒരു അഭിനേതാക്കളുടെയും കുതിരയുടെയും കഥയാണ്.

റൈഡ് ഓൺ സ്റ്റോറി ലൈനിൽ മനുഷ്യൻ പിതാവ് എങ്ങനെ കഠിനമായ അവസ്ഥയിലും, ജീവിതം നയിക്കാൻ പരിശ്രമിക്കണം എന്നാണ് ഓർമ്മിപ്പിക്കുന്നത്. ലിയു ഹാക്കൂൻ, വു ജിംഗ്, ഹൈക്സിയാങ് വാങ്, യു റോങ്ഗുവാങ്, ജോയി യുങ്, ലാങ് യൂ ടിംഗ്, ഗുയോ ഖിലിൻ, ഡ്യുവോ വാങ്, റേ ലൂയി, സ്റ്റാൻലി ടോങ്, വെസ്ലി വോങ്, ലിൻ കോങ്, ഗാവോ ഷുഗുവാങ് തുടങ്ങിയവർ ആണ് അഭിനയതാക്കൾ.

10. ഷാങ്ഹായ് നൂൺ

ടോം ഡെയുടെ സംവിധാനത്തിൽ 2000-ൽ പുറത്ത് ഇറങ്ങിയ ആക്ഷൻ കോമഡി ചിത്രമാണ് ഷാങ്ഹായ് നൂൺ. ജാക്കി ചാൻ, ഓവൻ വിൽസൺ, ലൂസി ലിയു എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളായി എത്തി ഇരിക്കുന്നത്. ചിത്രത്തിൽ ജാക്കി ചാനും ഓവൻ വിൽസണും മികച്ച കെമിസ്ട്രിയാണ് കാണുന്നത്, അവരുടെ സൗഹൃദം ആണ് ശരിക്കും സിനിമയുടെ ഏറ്റവും മികച്ച ഭാഗം.

ചൈനീസ് രാജകുമാരിയെ ഒരു സംഘം തട്ടിക്കൊണ്ട് പോവുകയും, രാജകുമാരിയെ രക്ഷിക്കാൻ വേണ്ടി ജാക്കി ചാൻ രക്ഷിക്കാൻ അമേരിക്കയിലേക്ക് പോകുന്നു. അമേരിക്കയിലേക്ക് എത്തിയ ജാക്കി ചാൻ കുറ്റവാളികളെ കണ്ടെത്താൻ വേണ്ടി കൊള്ളക്കാരനുമായി സൗഹൃദം കൂടുന്നു.

ബ്രാൻഡൻ മെറിൽ, ജേസൺ കോണറി, റോജർ യുവാൻ, വാൾട്ടൺ ഗോഗിൻസ്, എറിക് ചെൻ, റാഫേൽ ബേസ്, അഡ്രിയൻ ഡോർവൽ, റസ്സൽ ബാഡ്ജർ, ജോഡി തോംസൺ, കർട്ടിസ് ആംസ്ട്രോങ്, ജെയിംസ് കാർവർ, ക്രിസ്റ്റി ഗ്രീൻ, എലിസ നോർബറി, ഹെൻറി ഒ, അലൻ പീറ്റേഴ്സൺ, ടെറി കിംഗ്, ഷെയ്ൻ വൈലർ, കേറ്റ് ലുയ്ബെൻ, ജിം ഷീൽഡ്, ലീ ജെയ് ബാംബെറി തുടങ്ങിയവർ ആണ് ചിത്രത്തിലെ താരങ്ങൾ.

Related Articles Are :

Share Now