മമ്മൂട്ടി ജ്യോതിക എന്നവരെ കേന്ദ്രകഥാപാത്രമാക്കി ജിയോ ബേബി ഒരുക്കിയ ചിത്രമാണ് ‘കാതൽ ദി കോർ’. നവംബർ 23-ന് തിയറ്ററിൽ റിലീസ് ചെയ്‌ത ചിത്രം ഇതുവരെ മികച്ച അഭിപ്രായത്തോടെയാണ് മുന്നേറുന്നത്.
ഇപ്പോൾ ഇതാ സിനിമ കണ്ട തെന്നിന്ത്യൻ താരം സൂര്യ സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
” സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ ‘കാതൽ ദി കോർ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണ് ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങൾ!. നല്ല സിനിമയോടുള്ള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാർ. ജിയോ ബേബി സംഗീതം നിശബ്ദ ഷോട്ടുകൾ പോലും വോളിയം സംസാരിച്ചു, ഈ ലോകം നമുക്ക് കാണിച്ചുതന്നതിന് എഴുത്തുകാരായ ആദർശ്സുകുമാരൻ പോൾസൺ സ്‌കറിയ! സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചു തന്ന എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതികയും!!! അതിമനോഹരമായ മമ്മൂട്ടി കമ്പനി ” സൂര്യ കുറിച്ചു.
ചിത്രം ഇതുവരെ കേരളത്തിന് പുറമെ നിരവധി പേരാണ് ചിത്രം കണ്ട് പ്രശംസിച്ചിരുന്നത്. ഈ കഴിഞ്ഞ ദിവസം തെന്നിന്ത്യൻ നായിക സാമന്ത സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ഈ വർഷത്തെ മികച്ച ചിത്രമാണ് ‘കാതൽ ദി കോർ, മമ്മൂട്ടിയാണ് എന്റെ ഹീറോ. സിനിമ കണ്ടതിന് ശേഷം അതിൽ നിന്ന് പുറത്തേക്ക് വരാൻ കഴിയുന്നില്ല. ജിയോ ബേബി ഒരു പ്രതിഭയാണ് എന്ന് താരം കുറിക്കുകയുണ്ടായി.
നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക മലയാള സിനിമയിൽ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രം, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്തിരിക്കുന്നത്. സമൂഹത്തിൽ ഏറെ ചർച്ച വിഷയമാക്കേണ്ട ചിത്രം കൂടിയാണ് ജിയോ ബേബി സംവിധാനം ചെയ്തിരിക്കുന്നത്. പ്രണയത്തിന്റെ മറ്റൊരു കാഴ്ച്ചയാണ് ‘കാതൽ ദി കോർ’ റിൽ വ്യക്തമാക്കുന്നത്.