1992-ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് മോഹൻലാൽ, ജഗതീഷ് ശ്രീകുമാർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഓരുക്കിയ ‘യോദ്ധ’ എന്ന ചിത്രം ഒരു കാലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു, ഹാസ്യങ്ങൾ നിറഞ്ഞ രംഗങ്ങൾ കൊണ്ട് ഇപ്പോഴും ആരാധകർ കാണാൻ കൊതിക്കുന്ന ചിത്രമാണ് ‘യോദ്ധ’.
‘യോദ്ധ’ ചിത്രത്തിലെ മോഹൻലാലിനെയും ജഗതീഷ് ശ്രീകുമാറിനെപോലെതന്നെ ഏറെ ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രം കൂടിയാണ് ഉണ്ണിക്കുട്ടൻ, ചിത്രത്തിലെ അശോകേട്ടനും ഉണ്ണിക്കുട്ടനും രംഗങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ എന്നും ഒരു ഓർമയായിരിക്കും.
ഇപ്പോൾ ഇതാ മോഹൻലാൽ അദ്ദേഹത്തിന്റെ സോഷ്യൽ മിഡിയയിൽ ഉണ്ണിക്കുട്ടനൊപ്പമുള്ള ചിത്രമാണ് ആരാധകരിൽ ചർച്ച വിഷയമായി മാറുന്നത്, ‘പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’ എന്ന ക്യാപ്‌ഷനോടെയാണ് ചിത്രം മോഹൻലാൽ പങ്കു വച്ചിരിക്കുന്നത്.
എന്നിരുന്നാലും ഇതൊരു വല്ലാത്ത ട്വിസ്റ്റ് ആയി പോയി, ഈ മനോഹരമായ ചിത്രം ക്യാമറയിൽ പകർത്തിയത് മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയാണ്. ചിത്രം ആരാധകരിൽ ഇടം നേടിയതോടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ക്യാപ്‌ഷനിൽ മോഹൻലാൽ നൽകിയിരിക്കുന്ന അശോകേട്ടനും അല്ല അക്കോസേട്ടനും ആണ് എന്ന് ആരാധകർ തിരുത്തുന്നുണ്ട്,” ‘യോദ്ധ’ 2 ഭാഗം വരുവാ എന്നും, അശോകേട്ടൻ പഴകിയിട്ടൊന്നുല്ല ലാലേട്ടാ… ” തുടങ്ങിയ കമന്റുകളുമായിട്ടാണ് നിരവധി പേര് രംഗത്തെത്തുന്നത്.