ലിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ എത്തിയ തൃഷ, വൈറൽ ചിത്രങ്ങൾ

ഒരു വർഷത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം നൽകി ഇന്ന് ഒക്ടോബർ 19 ആരാധകർ ഏറെ പ്രതിക്ഷയോടെ നോക്കി കണ്ട വിജയുടെ ലിയോ ചിത്രം തിയറ്ററിൽ റിലീസ് ചെയ്തിരിക്കുയാണ്, സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിൽ വിജയുടെ നായികയായി എത്തിയത് തൃഷയാണ്.

Trisha came to see leo first day show

ചെന്നൈയിലെ ഏറെ പ്രശസ്ത തിയറ്ററായ രോഹിണി തിയറ്ററിൽ ലിയോയുടെ ഫസ്റ്റ് ഷോ കാണാൻ എത്തിയ നടി തൃഷയുടെ ചിത്രങ്ങളാണ് സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്, വെള്ള ടീ ഷർട്ടും നീല ജീൻസും ധരിച്ച് സുഹൃത്തുക്കളും കുടുംബത്തിനൊപ്പമാണ് താരം എത്തിയത്.

വിജയുടെ ലിയോ ചിത്രം ആരാധകർ ഒരു ആഘോഷമാക്കിയാണ് ചിത്രത്തെ വരവേറ്റത്, ഇതുവരെ കാണാത്ത രീതിയിലുള്ള വിജയുടെ മാസ്സ് ആക്ഷൻ എന്റർടൈൻമെന്റ് ആരാധകരിൽ രോമാഞ്ചമാണ് ഉണ്ടാക്കിയത്. തിയറ്ററിൽ മൊത്തം വിജയ് ആറാടുകയാണ് ചെയ്തിരുന്നത് എന്ന് വ്യക്തമാണ്.

സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ലളിത കുമാറും, ജഗതീഷ് പളനിസ്വാമിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതം സംവിധായാകൻ.

More Leo Movie News

Share Now