- ജവാൻ
- പത്താൻ
- അനിമൽ
- ലിയോ
- ജയിലർ
- സലാർ
- റോക്കി ഔർ റാണി കീ പ്രേം കഹാനി
- ആദിപുരുഷൻ
- പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം
- വാരിശു
1. ജവാൻ
2023-ൽ തന്നെ റിലീസ് ചെയ്ത പത്താൻ ചിത്രത്തിന് പിന്നാലെ ആണ്, ബോളിവുഡ് കിങ് ഖാനെ നായകനാക്കി ഒരുക്കിയ ജവാൻ പുറത്തിറങ്ങിയത്. തെന്നിന്ത്യൻ സംവിധായകൻ അറ്റ്ലീ സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. സെപ്റ്റംബർ 7-നാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്, ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രം കൂടിയായ ജവാനിൽ നായികയായി എത്തി ഇരുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാര ആണ്. 300 കോടിയ്ക്ക് നിർമ്മിച്ച ചിത്രം, ബോക്സ് ഓഫീസിൽ ആദ്യം ദിനം കൊണ്ട് തന്നെ 75 കോടി ആണ് നേടിയത്. മൊത്തം ബോക്സ് ഓഫീസ് കളക്ഷൻ ജവാൻ 1143 കോടിയോള്ളം ആണ് നേടിയത്. റെഡ് ചില്ലിസ് എന്റർടൈൻമെന്റ് ബാനറിൽ ഗൗരി ഖാൻ, ഗൗരവം വേർമ എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ വിജയ് സേതുപതി, ദീപിക പാടുകൊണ്ട്, പ്രിയാമണി, സന്യാ മലഹോത്ര, സുനിൽ ഗ്രോവർ, സഞ്ജീറ്റ ഭാറ്റാചര്യ, ഗിരിജ ഓക്, ലഹരി ഖാൻ, യോഗി ബാബു എന്നിവർ ആണ് മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.
2. പത്താൻ
2023-ന്റെ തുടക്കത്തിൽ ജനുവരി 25 റിലീസ് ചെയ്ത ഷാരുഖ് ഖാൻ ചിത്രം ആണ് പത്താൻ, ദീപിക പാടുകൊൺ, ജോൺ എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം കൂടി ആണ് പത്താൻ. വൻ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ പത്താൻ, മികച്ച കളക്ഷൻ ആണ് ആദ്യം ദിനം കൊണ്ട് മുന്നോട്ട് പോയത്. ഷാരുഖ് ഖാന്റെ കരിയറിലെ 2023-ലെ റെക്കോർഡ് തുക ആണ് പത്താനിലൂടെ തുടക്കം കുറിച്ചത്, 240 കോടിയ്ക്ക് നിർമ്മിച്ച ചിത്രം ആദ്യ ദിനം നേടിയത് 100 കോടി ആണ്. മൊത്തം 1050 കോടിയാണ് ചിത്രം നേടിയത്, ലോകമെമ്പാടും കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രം കൂടി ആണ് പത്താൻ. ആക്ഷൻ ത്രില്ലർ ചിത്രം കൂടി ആയ പത്താൻ, യഷ് രാജ് ഫിലംസിന്റെ ബാനറിൽ ആദിത്യ ചോപ്ര ആണ് നിർമ്മിച്ചത്. പത്താൻ ചിത്രത്തിലെ മികച്ച ഗാനങ്ങളും, സോഷ്യൽ മിഡിയയിൽ ഹൈടോപ് ലെവൽ റെക്കോർസ് ആണ് നേടി ഇരിക്കുന്നത്. കിങ് ഖാന്റെ ഈ വർഷത്തെ സിനിമ എടുത്ത് നോക്കുമ്പോൾ, 2023-ൽ ബോക്സ് ഓഫീസ് റെക്കോർഡ് കളക്ഷൻ നേടിയത് ഷാരുഖ് ഖാൻ ആണ്.
3. അനിമൽ
അടുത്തതായി തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം ആണ് അനിമൽ, രൺവീർ കപൂർ നായകനായി ഡിസംബർ 1-ന് പുറത്തിറങ്ങിയ ചിത്രം കൂടി ആണ് അനിമൽ. സന്ദീപ് റെഡി സംവിധാനം ചെയ്ത അനിമലിന്റെ ട്രൈലെർ പുറത്തിറങ്ങിയതോടെ, വൻ തോതിലുള്ള വിമർശനങ്ങളിൽ ചിത്രത്തിന് നേരിടേണ്ടി വന്നത്. 150 കോടിയ്ക്ക് നിർമ്മിച്ച അനിമൽ റിലീസ് ചെയ്ത ആദ്യം ദിനം കൊണ്ട് തന്നെ, മികച്ച കളക്ഷൻ ആണ് നേടിയത്. ആക്ഷൻ വയലന്സ് പ്രണയവും ഉൾപ്പെട്ട അനിമൽ ബോക്സ് ഓഫീസിൽ നേടിയത് 892 കോടി ആണ്. സമിശ്ര പ്രതികരണം പ്രേക്ഷകരിൽ നിന്ന് ലഭിച്ചു എങ്കിലും, ബോക്സ് ഓഫീസ് കളക്ഷനെ അത് ഒട്ടും തന്നെ ബാധിച്ചില്ല. ചിത്രത്തിൽ രൺബീർ കപൂർ കൂടാതെ അനിൽ കപൂർ, ബോബി ഡിയോൽ, രശ്മിക മന്ദാന, തൃപ്തി ദിമൃ എന്നിവർ ആണ് മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. ഇതുവരെയുള്ള രൺവീറിന്റെ കാരിയറിലെ മികച്ച ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയ ചിത്രമാണ് അനിമൽ. പ്രേക്ഷകർ പ്രതീക്ഷതിനേക്കാൾ ഗംഭീരം ആയിട്ടാണ് രൺവീർ കപൂറിന്റെ ചിത്രത്തിലെ അഭിനയം. ഗുൽഷൻ കുമാറും ടി-സീരീസും ചേർന്ന് ഒരു ടി-സീരീസ് ഫിലിംസ് അവതരിപ്പിക്കുന്ന സെന്റ് ഫിലിം ലിമിറ്റഡും ഭദ്രകാളി പിക്ചേഴ്സ് നിർമ്മാണം. സോഷ്യൽ മിഡിയയിൽ ഇപ്പോഴും ഏറെ ശ്രദ്ധയമാണ് അനിമലിലെ ഗാനങ്ങൾ.
4. ലിയോ
വിജയ് ആരാധകർ ഏറെ നാൾ കാത്തിരുന്ന ചിത്രം ആണ് ലിയോ, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഒക്ടോബർ 19-ന് റിലീസ് ചെയ്ത ചിത്രം ആണ് ലിയോ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടുന്ന ലിയോ, ഈ വർഷത്തിലെ വൻ ഹൈപ്പിൽ നടത്തിയ ഓപ്പണിങ് ബുക്കിങ് തന്നെ റെക്കോർഡ് സ്ഥാനമാണ് നേടിയത്. വിജയുടെ കരിയറിലെ ഹൈ കളക്ഷൻ നേടിയ ചിത്രം കൂടി ആണ് ലിയോ. 225 കോടിയ്ക്ക് നിർമ്മിച്ച ലിയോ ബോക്സ് ഓഫീസിൽ 618 കോടി രൂപയാണ് ചിത്രം നേടിയത്. ചിത്രം പ്രീ സെയില് ബിസിനിസില് തന്നെ ചിത്രം റെക്കോർഡ് ആണ് നേടിയത്. തമിഴ് സിനിമയുടെ റെക്കോർഡ് ചാർട്ടിൽ ആദ്യ സ്ഥാനം ലിയോ ആണ് നേടി ഇരിക്കുന്നത്. ചിത്രത്തിൽ സഞ്ജയ് ദത്ത്, തൃഷ, അർജുൻ സർജ, ഗൗതം വാസുദേവ്
5. ജയിലർ
ബീസ്റ്റ് ചിത്രത്തിന് ശേഷം ആഗസ്റ്റ് 9-ന് രാജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. നീണ്ട നാളുകൾക്ക് ശേഷമാണ് രാജിനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം പുറത്തിറങ്ങിയത്, പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടി ആണ് ജയിലർ. ഈ വർഷത്തെ കൂടുതൽ കളക്ഷൻ റെക്കോർഡ് പട്ടികയിൽ ജയിലർ ഉൾപ്പെടുന്നുണ്ട്, 180 കോടിയ്ക്ക് നിർമ്മിച്ച ജയിലർ മൊത്തം ബോക്സ് ഓഫീസിൽ 605 കോടി രൂപയാണ് നേടിയത്. ചിത്രത്തിലെ മിക്ക ഗാനങ്ങളും സോഷ്യൽ മിഡിയയിൽ ട്രാൻഡിങ്ങ് സ്ഥാനത്താണ് നിൽക്കുന്നത്, സൺ പിക്ചർസ് ബാനറിൽ കളനിധി മാരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിനായകൻ, രമ്യാ കൃഷ്ണൻ, വസന്ത് രവി, തമന്ന ഭട്ടിയ, യോഗി ബാബു, സുനിൽ, മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കിയേ ശ്രോഫ് എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു വിനായകന്റെയും നടൻ മോഹൻലാലിന്റെയും, മാത്യു എന്ന കഥാപാത്രമായി എത്തിയ മോഹൻലാലിന്റെ ഇൻഡ്രോ സീൻസ് ഒക്കെ തിയറ്ററിൽ കൈയ്യടി മേളമയിരുന്നു. ചിത്രത്തിൽ ഏറെ എടുത്ത് പറയേണ്ടത് ഗാനങ്ങളാണ്, അനിരുദ്ധ് സംഗീത സംവിധാനം ചെയ്ത ഗാനങ്ങൾ ചിത്രത്തെ കൂടുതൽ പ്രേക്ഷകരിലേക്ക് ആകർഷിക്കപ്പെട്ടു എന്നതാണ് സത്യം.
6. സലാർ
കെ.ജി.എഫ് എന്ന ബ്രമണ്ട ചിത്രത്തിന് ശേഷം, പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. ഡിസംബർ 22-ന് റിലീസ് ചെയ്ത ചിത്രത്തിൽ പ്രഭാസ്, പൃഥ്വിരാജ് എനിവർ ആണ് പ്രധാന കഥാപാത്രമായി എത്തി ഇരിക്കുന്നത്. 270 കോടിയ്ക്ക് നിർമ്മിച്ച സലാറിന്റെ പാർട്ട് വൺ ചെയസ് ഫയർ, ബോക്സ് ഓഫീസിൽ 700 കോടി രൂപയാണ് നേടിയത്. ഏറെ നാൾ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സലാർ, ചിത്രത്തിൽ മികച്ച പ്രകടനമാണ് പ്രഭാസ് അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. പാൻ ഇന്ത്യ ഫിലിസിന്റെ ആദ്യ ഭാഗമായ സലാർ ആക്ഷൻ അഡ്വഞ്ചർ ചിത്രം കൂടി ആണ്. തിയറ്ററിൽ റിലീസ് ചെയ്ത സലാറിന് ലോകമെമ്പാടും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്, ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന്റെ തിരിച്ചു വരവ് കൂടി ആണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കി ഇരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ് റിപ്പോർട്ട് പറയുന്നത്, ഒടിടി അവകാശം വിറ്റ് ഇരിക്കുന്നത് 120 കോടി ആണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹോംബാലെ ഫിലംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് നിർമ്മിച്ചിരിക്കുന്നത്, കേരളത്തിൽ നടൻ പൃഥ്വിരാജിന്റെ സ്വന്തം പ്രൊഡക്ഷസിലാണ് ചിത്രം തിയറ്ററിൽ വിതരണം ചെയ്തിരിക്കുന്നത്. വര്ദ്ധരാജ് മാന്നാര് എന്ന വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്, ചിത്രത്തിൽ ശ്രുതി ഹാസൻ, ഈശ്വരി റയോ, ടിന്നു ആനന്ദ്, ദേവരാജ്, ബോബി സിംഹ തുടങ്ങിയവർ ആണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
7. റോക്കി ഔർ റാണി കീ പ്രേം കഹാനി
കരൺ ജോഹർ സംവിധാനം ചെയ്ത്, ജൂലൈ 28-ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രമാണ് റോക്കി ഔർ റാണി കീ പ്രേം കഹാനി. ധർമ പ്രോഡക്ഷൻസ്, വ്യകോം 18 സ്റ്റുഡിയോസ് ബാനറിൽ ഹിരൂ യഷ് ജോഹർ, കരൺ ജോഹർ, അപൂർവ മെഹ്ട എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ആണീത്. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം 160 കോടിയ്ക്ക് ആണ് നിർമ്മിച്ചത്, എന്നാൽ ബോക്സ് ഓഫീസിൽ വൻ വിജയം തന്നെ നേടാൻ റോക്കി ഔർ റാണി കീ പ്രേം കഹാനിയ്ക്ക് കഴിഞ്ഞു. 357 കോടി രൂപയാണ് ചിത്രം നേടിയത്, ചിത്രത്തിൽ ധർമേന്ദ്ര, ജയ ബച്ചന, ശബാന അസമി, രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.
8. ആദിപുരുഷൻ
പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത്, ഈ വർഷം പുറത്തിറങ്ങിയ ചിത്രം ആയിരുന്നു അടിപുരുഷൻ. കൃതി സനോൻ, സൈഫ് അലി ഖാൻ, സണ്ണി സിംഗ് എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ജൂൺ 16-ന് റിലീസ് ചെയ്തത്. രാമ രാവണ യുദ്ധം പശ്ചാത്തല ആക്കിയാണ് ചിത്രം ഒരുങ്ങുന്നത്, റിലീസ് മുന്നേ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന് വേണ്ടി പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ ചിത്രം തിയറ്ററിൽ ഇറങ്ങിയതോടെ സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്, 400 കോടിയ്ക്ക് നിർമ്മിച്ച ആദിപുരുഷന് ലോകമെമ്പാടും നേടാൻ സാധിച്ചത് 395 കോടിയാണ്. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയപ്പോൾ തന്നെ ആദിപുരുഷൻ വിമർശനങ്ങൾക്ക് ഇര ആയിരുന്നു. 3ഡിയിൽ നിർമ്മിച്ച ചിത്രം തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. ടി സീരിസിന്റെ ബാനറിൽ ബുഷൻ കുമാർ, കൃഷ്ണൻ കുമാർ, ഓം റൗട്ട്, പ്രസാദ് സുറ്റർ, രാജേഷ് നായർ എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
9. പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം
വൻ താരനിര അണിചേർത്ത് മണിരത്നം സംവിധാനം ചെയ്ത്, ഏപ്രിൽ 28-ന് റിലീസ് ചെയ്ത ചിത്രമാണ് പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം. വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, തൃഷ, സോഭിത ദുളിപ്പാല, ഐശ്വര്യ ലക്ഷ്മി, ജയറാം എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 250 കോടിയ്ക്ക് നിർമ്മിച്ച ചിത്രം 344 കോടി ആണ് ബോക്സ് ഓഫീസിൽ നിന്ന് ലഭിച്ചത്. മദ്രാസ് ടോക്ക്കിസ്, ലൈക്ക പ്രോഡക്ഷൻസ് ബാനറിൽ മണിരത്നം, സുഭാസ്കരൻ അളിരാജഹ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
10. വാരിശു
വിജയ് ആരാധകർ 2023-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വാരിശു, വംഷി പൈടിപള്ളി സംവിധാനം ചെയ്ത് ജനുവരി 11-ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം ആണ്. വൻ പ്രേക്ഷകർ സ്വീകാര്യത നേടിയ വാരിശു 180 കോടിയ്ക്ക് ആണ് നിർമ്മിച്ചത്, എന്നാൽ ബോക്സ് ഓഫീസിൽ 303 കോടി രൂപയോളം ചിത്രം നേടി എടുത്തു. ശ്രീ വെങ്കട്ടശ്വര ക്രീയേഷൻസ്, പിവിപി സിനിമ ബാനറിൽ ഡിൽ രാജു, സീരിഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ആർ. ശരത്കുമാർ, ശ്രീകാന്ത്, ശ്യം, രശ്മിക മന്ദാന എന്നിവർ ആണ് അഭിനയിച്ചിരിക്കുന്നത്.
More From Flix Malayalam
- അദ്ദേഹത്തിന്റെ അതുല്യമായ മിഴിവും തിരിച്ചെത്തി, ഏഴ് കടൽ ഏഴ് മലൈ’യ്ക്ക് ആശംസകളുമായി വിഘ്നേഷ് ശിവൻ
- സൂര്യ43’ലെ ആദ്യ ഗാനത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്
- സൂപ്പർ ഗുഡ് ഫിലിംസ് പ്രൊഡക്ഷന്റെ ബാനറിൽ വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു
- 2024 സ്നേഹഭാഗ്യങ്ങളും സന്തോഷവും നൽകട്ടെ, 2023 കുട്ടികളുടെയും എന്റെ ഭാര്യയുടെയും കടുപ്പമേറിയ യാത്രയായിരുന്നു; ചിത്രങ്ങളുമായി നയസും വിക്കിയും
- ടൈം ട്രാവൽ പടവുമായി ദളപതി 68-ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
- വിജയ് അണ്ണനൊപ്പം പ്രവർത്തിക്കുന്നത് സന്തോഷമുള്ള കാര്യമാണ്, ലിയോ അപ്ഡേറ്റ് പുറത്ത് വിട്ട് ലോകേഷ് കനകരാജ്
- അപാരമായ അഭിമാനവും സന്തോഷവും പങ്കു വച്ച് നിവിൻ പോളിലോകേഷിനു പിന്നാലെ ധനുഷിന്റെ ഡയറക്ഷനിൽ മാത്യു തോമസ് നായകൻ, പോസ്റ്റർ പുറത്ത്
- പുതിയ തുടക്കം കുറിച്ച് വിഘ്നേഷ് ശിവന്റെ, ലവ് ഇൻഷുറൻസ് കോർപ്പറേഷൻ
- ജനങ്ങളുടെ സ്നേഹം കാണുമ്പോൾ എപ്പോഴും എനിക്ക് തോന്നാറുണ്ട്, സിനിമയിൽ ഉള്ളത് ഒന്നും അല്ല; നയൻതാര
- സിനിമയ്ക്ക് വേണ്ടി ഞാൻ എന്തു ചെയ്തു ചെയ്തില്ല എന്നതിലുപരി, എനിക്ക് ശരിയായിട്ടുള്ളതാണ് ചെയ്യുക; നയൻതാര