‘എൻ്റെ അനിയൻ അനിയത്തി, അമ്മമാർ നിങ്ങളെ എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം’, കേരളത്തിൽ ഓളം സൃഷ്ട്ടിച്ച് ദളപതി

കേരത്തിൽ ഇത് ആദ്യമായിട്ടാണ് ഇതുപോലെ, ഒരു ഫാൻ ബേസ് ഉണ്ടാക്കിയ മറ്റൊരു അന്യഭാഷ നടൻ വേറെ ഇല്ല. വിജയുടെ വരാനിരിക്കുന്ന ദ ഗോട്ട് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി, ഈ അടുത്തിടെയാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. ദളപതി വിജയുടെ വരവ് അറിഞ്ഞ മലയാളികൾ, എയർപോർട്ടിൽ നിന്ന് വിജയ് കാണാനുള്ള ആവേശമായിരുന്നു ഓരോത്തർക്കും.

തമിഴ് നാട്ടിനു പുറമെ കേരളത്തിലും വലിയ ഫാൻ ബെസുള്ള നടൻ അത് വിജയാണ്. എയർപോർട്ടിൽ നിന്ന് ഇറങ്ങിയ വിജയുടെ കാറിന് തടിച്ചു കൂടിയ ആരാധകർ മൂലം, കാറിന് നിരവധി നാഷനഷ്ട്ടങ്ങളാണ് സംഭവിച്ചു എന്നുള്ള വാർത്ത വന്നിരുന്നു. വിജയ് വന്ന കാറിന്റെ കേട്പ്പാടുകൾ സംഭവിച്ച ദൃശ്യങ്ങൾ സോഷ്യൽ മിഡിയയിൽ പ്രചരിച്ചിരുന്നു.

ഇപ്പോൾ ഇതാ വിജയുടെ മറ്റൊരു വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്, ആരാധകരെ കാണാൻ വേണ്ടി ബേസിന്റെ മുകളിൽ കേറി മലയാളത്തിൽ സംസാരിക്കുക ഉണ്ടായി.

” എൻ്റെ അനിയൻ അനിയത്തി, ചേച്ചി ചേട്ടാ, എന്റെ അമ്മ അപ്പന്മാർ..നിങ്ങളെ എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ! നിങ്ങൾ ഓണ ദിവസത്തിൽ എത്രത്തോളം സന്തോഷത്തിൽ ഇരിക്കുന്നുവോ, അതെ അളവിൽ സന്തോഷമുണ്ട് നിങ്ങളെ കണ്ടതിൽ. എല്ലാവർക്കും കോടാനു കോടി നാൻട്രികൾ.. തമിഴ് നാട്ടിലെ എന്റെ നൻപൻ നൻപികൾ മാതിരി വേറെ ലെവൽ ആണ് നിങ്ങൾ. നന്ദി നിങ്ങളുടെ സ്നേഹത്തിന് കോടാനുകോടി നൻട്രികൾ” എന്നാണ് വിജയ് ആരാധകരോട് സംസാരിച്ചത്.

തലേരാത്രിയിൽ വിജയ് കാണാൻ എത്തിയ ആരാധർക്കായി, വിജയ് ബേസിൽ മുകളിൽ കേറി സെൽഫി എടുത്തിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയ വിജയ് ഇനി മാർച്ച് 23 വരെ തിരുവനന്തപുരത്ത് ഉണ്ടാകുകയൊള്ളു. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയവും, രാജ്യാന്തര വിമാനത്താവളമാകും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്റെ സംവിധായകൻ വെങ്കട് പ്രഭു ഈ അടുത്തിടെ തിരുവനന്തപുരത്ത് എത്തിയിരുന്നു.

Other Related Articles Are :

Share Now