എൻ്റെ കൊച്ചു സ്ത്രീ എനിക്കായി ഉണ്ടാക്കിയത്, വനിതാദിനത്തിൽ വൈറലായ ആലിയ പോസ്റ്റ്

ഇന്ന് മാർച്ച് 8 ലോകമെമ്പാടും വനിത ദിനമാണ്, ബോളിവുഡ് താരങ്ങൾ അവുടെ പ്രിയപെട്ട വനിതകൾക്ക് ഒപ്പം പോസ്സ് നൽകി വനിത ദിനം ആഘോഷമക്കുക്കയാണ്. എന്നാൽ അതിന് നിന്ന് വളരെ വ്യത്യസ്തമാർന്ന ചിത്രമാണ്, നടി ആലിയ ഭട്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് ഇരിക്കുന്നത്. ഹാർട്ട് ഷേയ്പ്പുള്ള കളിപ്പാട്ടത്തിന്റെ ഒരു സൈഡ് കടിച്ചിരിക്കുന്ന ഫോട്ടോയാണ്, ആലിയ ഭട്ട് പങ്കു വച്ച് ഇരിക്കുന്നത്.

എൻ്റെ കൊച്ചു സ്ത്രീ എനിക്കായി ഇത് ഉണ്ടാക്കി.. ഞാൻ ഇത് നിങ്ങളുമായി പങ്കിടുന്നു.. വനിതകൾക്ക് വനിതാദിനാശംസകൾ.. ഇന്നും നിങ്ങളുടെ ജീവിതകാലം മുഴുവൻ എല്ലാ ദിവസവും ആഘോഷിക്കാൻ ഒരു മിനിറ്റ് എടുക്കൂ! “ എന്ന ക്യാപ്‌ഷൻ നൽകി കൊണ്ട് ആണ് പോസ്റ്റ്. പോസ്റ്റിന് പിന്നാലെ നിരവധി കമന്റുകൾ ആണ് ആരാധകർ റാഹയെ കുറിച്ച് എഴുതി ഇടുന്നത്.

ഒരു വയസ്സായ മകൾ റാഹയെ സമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്, ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ആയിരുന്നു. കപൂർ ഫാമിലിയ്ക്ക് ഒപ്പം ക്രിസ്മസ് ആഘോഷിക്കാൻ എത്തിയ, ആലിയയ്ക്കൊപ്പവും രൺവീനൊപ്പമാണ് റാഹയുടെ മുഖം ആരാധകർ കണ്ടത്. അന്ന് തൊട്ട് താരപുത്രി റാഹ സോഷ്യൽ മിഡിയയിലെ മിന്നും താരമായി കഴിഞ്ഞു, താരദമ്പതിമാരെ എവിടെ വച്ച് കണ്ടാലും ക്യാമറ കണ്ണുകൾ റാഹയെ ആണ് ഒപ്പി എടുക്കുന്നത്.

ഇക്കഴിഞ്ഞ് ദിവസങ്ങൾ ആയിരുന്നു, അറിയാപെടുന്ന കോടിശ്വരനായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹം. വിവാഹ ആഘോഷ ചടങ്ങിൽ നിന്ന് മകൾ റാഹയുടെ മനോഹരമായ ചിത്രം, സോഷ്യൽ മിഡിയയിൽ വൈറൽ ആയിരുന്നു. റാഹയെ എടുത്തിരിക്കുന്ന ആലിയയുടെ ചിത്രമാണ് വൈറൽ ആയത്, അതേസമയം അനന്ത് അംബാനിയുടെയും അടുത്തേക്ക് കുട്ടി റാഹയുമായി ചെല്ലുന്ന ആലിയയുടെ വീഡിയോ ഇപ്പോഴും വൈറൽ ആണ്. അന്ന് ആലിയയും റാഹയും ബ്രൗൺ കളറിൽ പ്രിൻ്റ് ചെയ്ത വസ്ത്രങ്ങളിൽ ആണ് പരിപാടിയിൽ പ്രത്യേക്ഷപ്പെട്ടത്. ആലിയയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാമിൽ മകൾ റാഹയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കു വച്ചിരുന്നു, ഇത് ആദ്യമായിട്ടാണ് മകക്കൊപ്പമുള്ള പൂർണമായ രീതിയിൽ പോസ്റ്റ് ആലിയ പങ്കു വച്ചത്.

മൂന്ന് ദിവസത്തോളം നീണ്ട് നിന്ന ആഘോഷ രാവിൽ നിരവധി ബോളിവുഡിലെ അറിയപ്പെടുന്ന സെലിബ്രേട്ടികൾ പങ്കു ചേർന്നിരുന്നു. കൂടാതെ ഹോളിവുഡിൽ നിന്ന് തന്നെപോപ്പ് ഐക്കൺ ഗായിക റിഹാന, ബിൽ ഗേറ്റ്‌സ്, മാർക്ക് സക്കർബർഗും ഭാര്യയും ലൈക്ക്, ഇവന്ക ട്രൂമ്പും മകളും എന്നിവർ വിവാഹ ചടങ്ങിൽ പങ്കു ചേർന്നിരുന്നു.

അതേസമയം ആനന്ദ് അംബാനിയുടെ വിവാഹ ദിവസത്തിൽ റാഹയുടെ മറ്റൊരു ചിത്രം സോഷ്യൽ മിഡിയയിൽ കൊടുംക്കാറ്റായി മാറിയിരുന്നു. രൺബീറും ആലിയയും ജാംനഗറിൽ റാഹയ്‌ക്കൊപ്പം കളിക്കുന്ന ഫോട്ടോ വൈറൽ ആയിരുന്നു. ചുവപ്പും ഷർട്ടും ഡാർക്ക്‌ നീലയുള്ള ടൗസറിൽ രൺവീറും, നീല ഗൗണിൽ ആലിയയും വെളുത്ത വസ്ത്രത്തിൽ റാഹയുമാണ് ഫോട്ടോയിൽ ഉള്ളത്.

അടുത്തിടെ ആലിയ ഭട്ടിന്റെ ഇൻസ്റ്റാഗ്രാമിൽ, ഇറ്റാലിയൻ ബ്രാൻഡ് ഗുച്ചിയുടെ ലോഞ്ച് ഇവൻ്റിൽ നിന്നുള്ള പുതിയ ലുക്ക്‌ ഏറെ ചർച്ചയായിരുന്നു. ബോസ് ലേഡി എന്ന ആലിയയുടെ ലുക്കിനെ ആരാധകർ പറഞ്ഞിരുന്നത്, കറുത്ത പാൻ്റും കോട്ടും സ്വർണ്ണ ചെയിനും കമ്മലും ധരിച്ച് വളരെ ക്ലാസ്സ്‌ ലുക്കിൽ ആണ് ആലിയയെ കാണപ്പെട്ടത്. എന്നാൽ ആലിയ ഉപയോഗിച്ച ഗുച്ചി ബ്രാൻഡിന്റെ ബാഗിനെ പറ്റി സോഷ്യൽ മിഡിയയിൽ വിമർശനം ആലിയ്ക്ക് എതിരെ ഉയർന്നിരുന്നു.

റിച്ചി മേത്തയുടെ സംവിധാനത്തിൽ ആലിയ ഭട്ട് എക്സിക്യൂട്ടീവ് പ്രൊഡ്യൂസ് ചെയ്ത ചിത്രമാണ് പോച്ചർ. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ഈ സിരീസ് എട്ട് എപ്പിസോഡാണ് ഉള്ളത്. നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു, ഭട്ടാചാര്യ എന്നിവർ ആണ് സിരീസിൽ അഭിനയിച്ച് ഇരിക്കുന്നത്..

More From Flix Malayalam :

Share Now