അദ്ദേഹത്തിന്റെ അതുല്യമായ മിഴിവും തിരിച്ചെത്തി, ഏഴ് കടൽ ഏഴ് മലൈ’യ്ക്ക് ആശംസകളുമായി വിഘ്‌നേഷ് ശിവൻ

നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി കഥാപാത്രമാക്കി റാം സംവിധാനം ചെയ്ത ചിത്രമാണ് ‘ഏഴ് കടൽ ഏഴ് മലൈ’. 2 മിനിറ്റും ദൈർഘ്യമേറിയ ചിത്രത്തിന്റെ ഗ്ലിംപ്സ് ഇന്നലെയാണ് പുറത്തിറങ്ങിയത്, 24 മണിക്കൂർ കൊണ്ട് ട്രാൻഡിങ്ങിൽ ഒന്നാമതാണ് ഇപ്പോൾ ‘ഏഴ് കടൽ ഏഴ് മലൈ’ ഗ്ലിംപസ് വീഡിയോ.

നാലായിരം വർഷങ്ങൾക്ക് മുമ്പ് ആദ്യമായി പ്രണയിച്ചവളെ ഓരോ ജന്മത്തിലും തേടി പോവുന്ന, 8822 വയസ്സ് പ്രായമുള്ള മനുഷ്യന്റെ പ്രണയത്തെയാണ് വീഡിയോ കാണുന്നത്. ഇപ്പോൾ ഇതാ, ചിത്രത്തിന്റെ ഗ്ലിംപസ് വീഡിയോ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് സംവിധായകൻ വിഘ്‌നേഷ് ശിവൻ.

‘റാം സാറും അദ്ദേഹത്തിന്റെ അതുല്യമായ മിഴിവും തിരിച്ചെത്തി, എങ്ങനെ! ഈ സിനിമയ്‌ക്കായി കാത്തിരിക്കുന്നു, റോട്ടർഡാമിന് എല്ലാ ആശംസകളും!സൂരി നിങ്ങളുടെ അഞ്ജലി നിവിൻപോളി ഇഷ്യുവനൊപ്പം എപ്പോഴും മികച്ചതായി കാണപ്പെടുന്നു! അഭിനന്ദനങ്ങൾ ടീം’ എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് വിഘ്‌നേശ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കു വച്ചത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ‘ഏഴ് കടൽ ഏഴ് മലൈ’. വി. ഹൌസ് പ്രൊഡക്ഷൻ ബാനറിൽ സുരേഷ് കാമാച്ചി നിർമിക്കുന്ന ചിത്രത്തിൽ, അഞ്ജലി, സൂരി എന്നിവർ അഭിനയിക്കുണ്ട്.

Latest Film News:

Share Now