വി.ഹൗസ് പ്രൊഡക്ഷൻ ബാനറിൽ നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘യേഴ് കടൽ യേഴ് മലൈ’. ദേശിയ അവാർഡ് കരസ്ഥമാക്കിയ റാമിന്റെ സംവിധാനത്തിൽ ഒരുക്കിയ ചിത്രം, അന്താരാഷ്ട്ര ചലച്ചിത്ര മേള റോട്ടർഡാമിൽ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ബിഗ് സ്ക്രീൻ മത്സര വിഭാഗത്തിന് കീഴിലാണ് ‘യേഴ് കടൽ യേഴ് മലൈ’ തെരഞ്ഞെടുത്തത്.
‘അപാരമായ അഭിമാനവും സന്തോഷവും!ഞങ്ങളുടെ അഭിമാനകരമായ സംരഭവും സംവിധായകനുമായ റാമിന്റെ സമാനതകളില്ലാത്ത സൃഷ്ടിയായ യെഴുകടൽ ഏഴു മലൈ ബിഗ് സ്ക്രീൻ മത്സര വിഭാഗത്തിന് കീഴിൽ ആദരണീയമായ അന്താരാഷ്ട്ര ചലച്ചിത്ര മേള റോട്ടർഡാമിൽ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. അതെ! ഐഎഫ്എഫ്ആർ ആണ് വേൾഡ് പ്രീമിയർ.’ എന്ന ക്യാപ്ഷൻ നൽകി ചിത്രം പങ്കു വച്ചുകൊണ്ടാണ് നിവിൻ പോളി ഈക്കാര്യം അറിയിച്ചത്.
സുരേഷ് കാമാച്ചി നിർമ്മിച്ച ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ, സൂരി അഞ്ജലി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. 2023-ൽ ചിത്രത്തിന്റെ എല്ലാം പൂർത്തീകരിച്ചു എങ്കിലും റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടട്ടില്ല. ചിത്രത്തിന് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് യുവൻ ശങ്കർ ആണ്.