മലയാളത്തിനു പുറമെ അന്യഭാഷയിൽ അഭിനയത്തിന്റെ മികച്ച കഴിവ് തെളിച്ച നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി, 2019 ൽ മഹി വി രാഘവ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മികച്ച ചിത്രമായിരുന്നു യാത്ര. വീണ്ടും വർഷങ്ങൾക്ക് ശേഷം മഹി വി രാഘവ് യാത്ര എന്ന ചിത്രത്തിന്റെ രണ്ടാം വരവിനെ അറിയിച്ചു കൊണ്ട് യാത്ര 2 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്.
യാത്ര-2വിൽ മമ്മൂട്ടിയും കൂടെ തമിഴ് സൂപ്പർ സ്റ്റാർ ജീവയും എത്തുന്നു, മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ജീവ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. 2009 മുതൽ 2019 വരെയുള്ള ആന്ധ്രാപ്രദേശിലെ അന്തരിച്ച മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ വേഷമാണ് മമ്മൂട്ടി യാത്രയിൽ ചെയ്തിരുന്നത്. അതിന്റെ തുടർച്ചയിൽ നടൻ ജീവ യാത്ര രണ്ടാം ഭാഗം അദ്ദേഹത്തിന്റെ മകൻ വൈ എസ് ജഗന്റെ വേഷത്തിലാണ് എത്തുക.യഥാർത്ഥ രാഷ്ട്രീയ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന കഥയാണ് യാത്ര-2.
യഥാർത്ഥ രാഷ്ട്രീയ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന കഥയാണ് യാത്ര-2, യാത്ര-2ലെ വൈ എസ് രാജശേഖർ റെഡ്ഡിയുടെ വേഷത്തിനായി മമ്മൂട്ടി 14 കോടി രൂപയാണ് പ്രതിഫലം വാങ്ങിച്ചിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, യാത്ര 2ൽ വൈ എസ് ജഗന്റെ വേഷത്തിനായി മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനെ സമീപിച്ചതായി പറയപ്പെടുന്നു, പക്ഷേ അദ്ദേഹം ഓഫർ നിരസിച്ചുരുന്നു.
വി സെല്ലുലോയിഡും ത്രീ ഓട്ടം ലീവ്‌സിന്റെ ബാനറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്.