കലാഭവൻ ഷാജോണിന്റെ മറ്റ് സിനിമയിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് ‘ആട്ടം’ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ, ‘ആട്ടം’ എന്ന ചിത്രത്തിലെ ഷാജോണിന്റെ കഥാപാത്രത്തിലേക്ക് എത്തിചേർന്നതിനെ കുറിച്ച് താരം സംസാരിക്കുകയുണ്ടായി.
ഓരോ കഥാപാത്രത്തിന് വേണ്ടി ഹോംവർക്ക് ചെയ്തിട്ടല്ല സെറ്റിൽ ചെല്ലുന്നത് എന്നും, മറ്റ് സിനിമയിലെ ക്യാരക്റ്റർ നോക്കിയല്ല ചെയ്തിരിക്കുന്നത്. അതൊക്കെ ആനന്ദിന് ആണ് ഏൽപ്പിച്ചിരിക്കുന്നത് എന്ന് ഷാജോൺ പറയുന്നു.
” എന്നെ സംബന്ധിച്ചിടത്തോളം ഒരു ഹോംവർക്ക് ചെയ്യാത്ത ഒരാളാണ് ഞാൻ, നമ്മൾ സെറ്റിൽ ചെല്ലുമ്പോൾ ഡയറക്ടർ എന്താണോ പറയുന്നത് അത് നമ്മുടേതായ രീതിയിൽ ചെയ്ത് കാണിച്ചു കൊടുക്കും. അതിനകത്ത് അവർക്ക് കറക്ഷൻസും കാര്യങ്ങളും ഉണ്ടെങ്കിൽ ശരിയാക്കും അങ്ങനെയാണ് ചെയ്യുന്നത്, അല്ലെങ്കിൽ ഇങ്ങനെത്തെ സിനിമ വന്നിട്ടുണ്ടെങ്കിൽ അതിലെ ക്യാരക്റ്റർ എങ്ങനെയാണ് ചെയ്തിരിക്കുന്നത് അങ്ങനെ നോക്കിട്ട് ചെയ്യുന്ന ആളേയല്ല ഞാൻ”.
” പക്ഷെ ഈ സിനിമയിൽ ഫുൾ ഞാൻ ആനന്ദിന് വിട്ട് കൊടുത്തിരിക്കുകയാണ്, നമ്മൾ ഓരോ ദിവസവും ചെല്ലുമ്പോഴും തലേദിവസത്തെ സ്ക്രിപ്റ്റ് തരും. ഷൂട്ടിങ്ങിന് തലേദിവസം അസിസ്റ്റന്റ് വിളിച്ച് നാളെ ചെയ്യേണ്ട സീൻ അപ്പോൾ തന്നെ അയച്ചു തരും. പുതിയ രീതിയായതു കൊണ്ട് ചെയ്യാനുള്ള ആവേശം വരും” കലാഭവൻ ഷാജോൺ പറഞ്ഞു.