ഒരാളോട് ചിരിച്ച് സന്തോഷമായി സംസാരിക്കുന്നത് കൊണ്ട് ഒരു നഷ്ടമുണ്ടാവില്ല, നേരെ തിരിച്ചാണെങ്കിൽ സങ്കടമാകും ; മോഹൻലാൽ

മിനിസ്‌ക്രീനിലും, മിനിസ്ക്രീനിന് പുറത്തും സൗഹൃദങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന താരമാണ് മോഹൻലാൽ, ഇപ്പോൾ ഇതാ സൗഹൃദങ്ങങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടൻ മോഹൻലാൽ.

ഒരാളോട് നല്ല രീതിയിൽ പെരുമാറുന്നത് കൊണ്ട് യാതൊരു നഷ്ട്ടം വരുന്നില്ല എന്നും, മറിച്ച് ആണെങ്കിൽ വേദനയായിരിക്കും. പേഴ്സൺ ആയിട്ടുള്ള കാര്യങ്ങൾ മാറ്റി നിർത്തിട്ടാണ് പോസറ്റീവ് ആയിട്ട് സംസാരിക്കുന്നത് എന്ന് മോഹൻലാൽ പറയുന്നു.

“ഒരാളോട് ചിരിച്ച് സന്തോഷമായി സംസാരിക്കുക പറയുന്നത് സാധാരണ ചെയ്യേണ്ട കാര്യമാണ്, അതുകൊണ്ട് ഒരു നഷ്ട്ടം ഉണ്ടാകില്ല. നേരെ മറിച്ചാണ് പെരുമാറുന്നുണ്ടെങ്കിൽ അവർക്ക് ഭയങ്കര സങ്കടമാകും, വളരെ സന്തോഷമായിട്ട് ഇരിക്കുന്നുണ്ടെങ്കിൽ എന്നെ കാണുമ്പോൾ ഒരാൾ ചിരിച്ചില്ലെങ്കിൽ എനിക്ക് സങ്കടമാകും. അത് പോലെയാണ് തിരിച്ചും, നമ്മൾ ഏറ്റവും കൂടുതൽ വളരെ പ്രേസേന്റ് ആയിരിക്കാനാണ് ആഗ്രഹിക്കുന്നത്.

” എനിക്ക് എന്റേതായ കാര്യങ്ങൾ ഉണ്ടാകും, പക്ഷെ അതൊക്കെ നമ്മുടെ പേഴ്സൺ കാര്യമാണ്. അത് മറ്റുള്ളവരിലേക്ക് അറിയിക്കാതെ പോസറ്റീവ് ആയിട്ട് ഇരിക്കണം. സുഹൃത്ത് എന്ന് പറയുന്നത് സൗഹൃദം എല്ലായിടത്തും ഉണ്ടാകും, സുഹൃത്തുക്കൾ വളരെ കുറവായിരിക്കും. അപ്പോൾ എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്നത് തെറ്റില്ല എന്ന് വിശ്വാസിക്കുന്ന ആളാണ് ഞാൻ ” മോഹൻലാൽ പറഞ്ഞു.

ജീത്തു ജോസഫിന്റെയും ശാന്തി മായാദേവിയുടെയും തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘നേര്’. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ, വക്കിൽ വിജയ മോഹന്‍ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ എത്തുന്നത്. ഡിസംബർ 21-ന് തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ‘നേര്’.

Share Now