കൊടുങ്കാറ്റുപോലെ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്, പ്രൊജക്റ്റ്‌ കെ

വൈജയന്തി മൂവീസിന്റെ ബാനറിൽ നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രോജക്ട് കെ എന്ന ചിത്രത്തിൽ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു, പ്രൊജക്റ്റ്‌ കെ പ്രഖ്യാപിച്ചത്തോടെ ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ദീപികയുടെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു, വളരെ തീക്ഷ്ണമായ നോട്ടത്തോടുള്ള ദീപികയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററായിരുന്നു റിലീസ് ചെയ്തിരുന്നത്.

അശ്വിനി ധത്ത് നിർമിക്കുന്ന ചിത്രം സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും, ചിത്രത്തിൽ അമിതാബ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുകോൺ, ദിഷ പതാനി തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അഭിനയിക്കുന്നു.

സയൻസ് ഫിക്ഷനും ഡ്രാമയും ഒത്തുചേരുന്ന് ഒരുക്കിയ പ്രൊജക്റ്റ്‌ കെ സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കാനിരിക്കുകയാണ്. ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോളാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്.

Share Now