ജോക്കർ ഫസ്റ്റ് പോസ്റ്റർ പുറത്ത്
ഒക്ടോബർ 4-ന് തിയേറ്ററുകളിൽ എത്താൻ ഇരിക്കുന്ന ജോക്കർ: ഫോളി എ ഡ്യൂക്സ് ഫസ്റ്റ് പോസ്റ്റർ പുറത്ത് ഇറങ്ങി. ജോക്വിൻ ഫീനിക്‌സിൻ്റെ റിട്ടേണിന്റെയും, ലേഡി ഗാഗയുടെ ഹാർലി ക്വിനിൻ്റെയും ഒരുമിച്ചുള്ള പോസ്റ്റർ ആണ് പുറത്തിറക്കിയിരിക്കുന്നത്.
കൂടാതെ ജോക്കർ 2-ന്റെ ട്രെയിലർ ഏപ്രിൽ 9 ചൊവ്വാഴ്ച റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്, ആദ്യ ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്‌കാർ ജോക്വിൻ ഫീനിക്‌സ് കോറിംഗ നേടിയിട്ടുണ്ട്. ത്രില്ലർ ചിത്രം കൂടിയായ “ജോക്കർ” സിനിമയുടെ തുടർച്ച സംവിധാനം ചെയ്യുന്നത് ടോഡ് ഫിലിപ്പ് ആണ്.
അല്ലു അർജുന്റെ നായികയായി സാമന്ത എത്തുന്നു, റിപ്പോർട്ട്
അറ്റ്‌ലീ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിനായി, നായക വേഷം ചെയ്യുന്നത് അല്ലു അർജുൻ ആണ്. എന്നുള്ള വാർത്ത സോഷ്യൽ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഇതാ അല്ലു അർജുന്റെ നായികയായി സാമന്ത ചർച്ചയിലാണ് എന്നാണ് റിപ്പോർട്ട്.
‘തെറി’, ‘മെർസൽ ‘ എന്നി ചിത്രങ്ങൾക്ക് ശേഷം, സംവിധായാകൻ അറ്റ്ലീയും സാമന്തയും മൂന്നാം തവണയാണ് ഒന്നിക്കുന്നത്. കൂടാതെ ‘സൺ ഓഫ് സത്യമൂർത്തി’ യ്ക്ക് ശേഷം, അല്ലു അർജുന്റെ നായികയായി രണ്ടാം തവണയാണ് സാമന്ത എത്തുന്നത്. ഒക്ടോബറിൽ ഷൂട്ട് തുടങ്ങാൻ ഇരിക്കുന്ന ചിത്രത്തിന് ഇത് വരെ പേര് പ്രഖ്യാപിച്ചിട്ടില്ല, എന്നിരുന്നാലും അല്ലു അർജുൻ്റെ ഏറ്റവും ചെലവേറിയ സിനിമയാണ്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, അല്ലു അർജുൻ്റെ ജന്മദിനമായ ഏപ്രിൽ 8-ന് ചിത്രത്തിന്റെ പ്രഖ്യാപനം പ്രതീക്ഷിക്കാം.
അതേസമയം ഈ പ്രോജക്‌റ്റ് സൺ പിക്‌ചേഴ്‌സ് ബാങ്ക് റോൾ ചെയ്യുമെന്നും, ഗീത ആർട്‌സ് സഹനിർമ്മാണം നടത്തുമെന്നും പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
യുദ്ധം അവസാനിച്ചു, ഇനി ഉയിർത്തെഴുന്നേൽപ്പ് ; ചിത്രം പങ്കു വച്ച് ടോവിനോ തോമസ്
‘ഫോറെൻസിക് ‘ എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയ്ക്ക് ശേഷം, ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോളും അനസ് ഖാനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ഇതാ, ചിത്രത്തിലെ യുദ്ധം അവസാനം എന്നുള്ള വിവരം സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചിരിക്കുകയാണ് ടോവിനോ തോമസ്.
‘യുദ്ധം അവസാനിച്ചു! യാനിക്ക് ബെൻ കൊറിയോഗ്രാഫി ചെയ്‌ത ഐഡൻ്റിറ്റിയ്‌ക്കായി ചില ഗംഭീര ആക്ഷൻ രംഗങ്ങൾ പൊതിയുന്നു.ഈ വരുന്ന സീസണിൽ, ടീം ഐഡന്റിറ്റി നിങ്ങൾക്ക് പൾസ്-പമ്പിംഗ് ആക്ഷൻ കണ്ണട നിറഞ്ഞ ഒരു ഗ്രിപ്പിംഗ് റൈഡ് വാഗ്ദാനം ചെയ്യുന്നു..! ഉയിർത്തെഴുന്നേൽപ്പിനായി ഒരുങ്ങുക……. ഐഡൻ്റിറ്റി’ എന്ന ക്യാപ്‌ഷനോടെയാണ് അറിയിച്ചത്.
വിജയ്ക്കും സൂര്യയ്ക്കും ശേഷം ഇനി വിദ്യുത് ജംവാൾ ശിവകാർത്തികേയനൊപ്പം
വിജയുടെ ‘തുപ്പാക്കി’ സൂര്യയുടെ ‘അഞ്ചാൻ എന്നി ‘ചിത്രങ്ങൾക്ക് ശേഷം, എ.ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയന്റെ 23-മത്തെ ചിത്രത്തിൽ വിദ്യുത് ജംവാൾ ഒരു വേഷം ചെയ്യുന്നു. ഇത് വരെ പേരിട്ടിട്ടില്ലാത്ത ഈ സിനിമയിൽ, വിദ്യുത് ജംവാൾ ശിവകാർത്തികേയന്റെ എതിരാളിയുടെ വേഷമാണ് ചെയ്യുന്നത്.
ചിത്രത്തിന്റെ ഭാഗമായി ശിവകാർത്തികേയനൊപ്പം ആക്ഷൻ സീക്വൻസുകൾ ചെന്നൈയിൽ ചിത്രീകരിക്കുന്നത്. ചിത്രത്തിൽ മലയാളത്തിൽ നിന്ന് മോഹൻലാൽ ഒരു വേഷം ചെയ്യും എന്നൊരു വാർത്ത വന്നിരുന്നു. ചിത്രം ദീപാവലിയ്ക്ക് ആയിരിക്കും റിലീസ് ചെയ്യുക എന്ന് റിപ്പോർട്ടുകൾ വന്നിരുന്നത്.
‘സ്പിരിറ്റ്’ൽ’ൽ പ്രഭാസിന് മൂന്ന് നായികമാർ
സംവിധായാകൻ സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രത്തിൽ മൂന്ന് നായകന്മാർ. മൃണാൽ ഠാക്കൂർ, രശ്മിക മന്ദന്ന, കീർത്തി സുരേഷ് എന്നിവരാണ് വേഷങ്ങൾ ചെയ്യാൻ പ്രതീക്ഷിക്കുന്നത്. ഷൂട്ട് ഡിസംബർ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
‘ദളപതി 69’ അപ്ഡേറ്റ് പുറത്ത്
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, എച്ച് വിനോദിന്റെ സംവിധാനത്തിൽ ‘തലപതി 69’ വരുന്നു. ചിത്രം ഒരു രാഷ്ട്രീയപരമായ സിനിമ ആയിരിക്കും ഒരുങ്ങുക എന്നാണ് റിപ്പോർട്ട് വരുന്നത്, തെലുങ്കിലെ വലിയ കമ്പനിയായ ഡിവിവി എൻ്റർടെയ്ൻമെൻ്റ് ആണ് ചിത്രം നിർമ്മിക്കും.
ഇപ്പോൾ താരം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട് ‘ സിനിമയുടെ ചിത്രീകരണത്തിലാണ്, എന്നിരുന്നാലും ചിത്രത്തെ കുറിച്ച് മറ്റ് അപ്ഡേഷൻ അണിയറ പ്രവർത്തകർ പുറത്തു വിട്ടട്ടില്ല.
യാഷിന്റെ സഹോദരിയായി കരീന കപൂർ ‘ടോക്സിക്’ ൽ, റിപ്പോർട്ട്
‘കെജിഎഫ് ‘ താരം യാഷിൻ്റെ വരാനിരിക്കുന്ന ‘ടോക്സിക്’ എന്ന സിനിമയിൽ, സഹോദരിയുടെ വേഷം ചെയ്യുന്നത് ബോളിവുഡ് താരം കരീന കപൂർ ആണ്. മലയാളി താരം ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്, ചിത്രത്തിൽ യാഷിന്റെ ജോഡിയായി എത്തുന്നത് കിയാര അദ്വാനിയാണ്. ചിത്രം ഏപ്രിലിൽ ബാംഗ്ലൂരിൽ ഷൂട്ടിംഗ് ആരംഭിക്കാൻ ഒരുങ്ങുന്നത് ഈ സിനിമയുടെ പ്രഖ്യാപനം ഏപ്രിൽ 10-ന് പ്രതീക്ഷിക്കാം.
‘ദസാര’ കോംബോ വീണ്ടും ഒന്നിക്കുന്നു, പോസ്റ്റർ പുറത്ത്തെ
ന്നിന്ത്യയിൽ തന്നെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ‘ദസറ’യുടെ സംവിധായകൻ, ശ്രീകാന്ത് ഒഡേലയ്‌ക്കൊപ്പം വീണ്ടും ഒരു സിനിമയ്‌ക്കായി സഹകരിക്കുന്നു. ‘നാനി33’ എന്ന് താൽക്കാലികമായി എന്ന് പേരിട്ടിട്ടുള്ള ചിത്രം, 2025 റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരിക്കുന്നത്. ‘ദസറ’ സിനിമയുടെ ഒരു വർഷം തികഞ്ഞിട്ടാണ് ‘ദസറ’ ടീം പുതിയ ചിത്രം പ്രഖ്യാപിച്ചത്, കൂടാതെ ചുവന്ന നിറങ്ങളിൽ കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ച് സിഗരറ്റ് വച്ച് നിൽക്കുന്ന നാനിയുടെ പോസ്റ്റർ പുറത്ത് ഇറക്കി ഇരുന്നു.
ഇത് നിവിന് എഴുതിയ പാട്ട് തന്നെ, ‘വർഷങ്ങൾക്ക് ശേഷം ‘ പുതിയ പാട്ട് പുറത്ത്
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ചിത്രം ആണ് ‘വർഷങ്ങൾക്ക് ശേഷം ‘, ഇപ്പോൾ ഇതാ ചിത്രത്തിലെ അടിപൊളി പാട്ട് പുറത്ത് ഇറക്കി ഇരിക്കുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിൽ ആണ്, “പ്യാര മേരാ വീര” എന്ന ഗാനം പുറത്ത് ഇറക്കി ഇരിക്കുന്നത്. ഗാനം 24 മണിക്കൂർ മുന്നേ 4.7 ലക്ഷം കാഴ്‌ചക്കാരും, ട്രെൻഡിംഗിൽ 3-മത്തെ സ്ഥാനത്താണ് നിൽക്കുന്നത്.
ഗാനത്തിന് താഴെ ‘ബോക്സ് ഓഫീസിൻ തോഴാ തിരികെ നീ നിവിന് വേണ്ടി എഴുതപ്പെട്ട വരികൾ’ എന്നൊക്കെയാണ് ആരാധകർ കുറിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ വരികൾക്ക് അമൃത് രാംനാഥ് ആണ് ആലപിച്ചിരിക്കുന്നത്.
ദിലീപിന്റെ അടുത്ത ചിത്രം ദി150, റിപ്പോർട്ട്ദി
ലീപിൻ്റെ അടുത്തതായി വരാനിരിക്കുന്ന D150’ൻ്റെ പൂജാ ചടങ്ങ് ഇന്ന് നടന്നു, ബിൻ്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദി150 ഷാരിസ് മുഹമ്മദ് ആണ് രചന നിർവഹിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം, ഒരു ഫാമിലി എൻ്റർടെയ്‌നർ ആണ്. ചിത്രം 2024-ൽ ഓണത്തിന് റിലീസിനുള്ള ആസൂത്രണമാണെന്നും റിപ്പോർട്ട് ഉണ്ട്.