സൂരറൈ പോട്രൂ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം സൂര്യയും സുധ കൊങ്കാരയും വീണ്ടും കൈക്കോർക്കുന്നു എന്നുള്ള റിപ്പോർട്ട് ഈ അടുത്തിടെ സോഷ്യൽ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു, സൂര്യയുടെ വരാനിരിക്കുന്ന പദ്ധതിയായ ‘സൂര്യ 43-മത്തെ ചിത്രത്തിൽ ദുൽഖർ സൽമാനും കൂടാതെ സൂര്യയുടെ നായികയായി ഏറെ നാളുകൾക്കു ശേഷം നസ്രിയ ഈ ചിത്രത്തിലൂടെ തമിഴിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഔദ്യോഗിക സ്ഥിരീകരണം ഇനിയും ബാക്കിയുണ്ടെങ്കിലും, നസ്രിയ ഇതിനകം തന്നെ പ്രോജക്റ്റിന് പച്ചക്കൊടി കാട്ടിയെന്നാണ് ഊഹാപോഹങ്ങൾ സൂചിപ്പിക്കുന്നത്. ജിവി പ്രകാശ് ഈ ചിത്രത്തിന് സംഗീതം ഒരുക്കാൻ ഒരുങ്ങുന്നു, സംഗീത സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ നൂറാമത്തെ പ്രോജക്റ്റ് എന്ന നിലയിൽ ഒരു സുപ്രധാന നാഴികക്കല്ല് കുറിക്കുന്നു.
ഈ വർഷാവസാനം മിക്കവാറും നവംബറിലോ ഡിസംബറിലോ ആയിരിക്കും ഷൂട്ട് തുടങ്ങുക, ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിൽ ഒരുങ്ങുന്ന ചിത്രം 1979-80 കാലഘട്ടത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു ഗ്യാങ്സ്റ്റർ ചിത്രമാണെന്നാണ് പറയപ്പെടുന്നത്.
ശിവ സംവിധാനം ചെയ്ത് സൂര്യ അഭിനയിക്കുന്ന കങ്കുവയാണ് വരാനിരിക്കുന്ന ചിത്രം, സൂര്യയുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങിയിരുന്നു. 300 കോടിയിലധികം രൂപയുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന കങ്കുവ 3ഡി സാങ്കേതിക വിദ്യയിലാണ് ചിത്രം ചിത്രീകരിക്കുന്നത്, ഇന്ത്യയിലുടനീളം 10 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വാന്തമാക്കിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്.
ഗ്രീൻ സ്റ്റുഡിയോയും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ദിഷാ പഠാണിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്, ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും, മോഷൻ പോസ്റ്ററും ആരാധകരിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.