ജൂനിയർ എൻടിആറിന്റെ ജന്മ ദിനത്തിൽ താരത്തിന്റെ റിലീസ് ചെയ്യാൻ ഇരിക്കുന്ന, ‘ദേവര’ സിനിമയിലെ ആദ്യ ഗാനം പുറത്ത് ഇറങ്ങി. ഇന്ത്യൻ മുഴുവൻ അറിയപ്പെടുന്ന സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് ഈണം പകർന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു കോടിയിലേറെ ആളുകൾ ആണ് ഗാനം കണ്ടത്, ‘ഫീയർ’ എന്ന ഗാനം അനിരുദ്ധ് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നി ഭാഷയിൽ ആലപിച്ചിട്ടുണ്ട്.
‘ആർആർആർ’ ചിത്രത്തിന് ശേഷം, ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് എൻടിആറിന്റെ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഒക്ടോബർ 10-നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ട് ഉള്ളത്.
ആക്ഷൻ മാസ് എന്റർടൈൻമെന്റ് ചിത്രം കൂടിയായ ‘ദേവര’ നന്ദമുരി താരക രാമറാവു ആർട്സ്, യുവസുധ ആർട്സ് ബാനറിൽ സുധാകർ മിക്കിളിനേനി, കൊസരാജു ഹരികൃഷ്ണ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. ജാൻവി കപൂർ , സെയ്ഫ് അലി ഖാൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
ജനതാ ഗ്യാരജ് മുതൽ ആണ് ജൂനിയർ എൻടിആറിനെ മലയാളികൾ കൂടുതൽ ശ്രദ്ധികാൻ തുടങ്ങിയത്. താരത്തിന്റെ ആക്ടിങ്, ഡാൻസിങ്, ഡയലോഗ് ഡെലിവറി എന്നിവ ഓക്കെ കിടുവാണ്. അവിടെ അറിയപ്പെടുന്നത് പോലെ തന്നെ വൺ ടേക് ആക്ടർ എന്നാണ് താരത്തെ മലയാളികളിൽ അറിയപ്പെടുന്നത്.
Related Articles :
- തീയിൽ കുരുത്ത നാനി, നാനി 31ന്റെ ടൈറ്റിൽ പുറത്ത്
- ഇതുവരെ കേൾക്കാത്തതും കാണാത്തതുമായ ചില പ്രണയകഥകളുമായി രശ്മിക മന്ദന്ന, ‘ദി ഗേൾഫ്രണ്ട്’ ഗ്ലിംപസ് വീഡിയോ
- വരാൻ പോകുന്നത് ഹെവി ഐറ്റം തന്നെ, പൃഥിരാജിന് പിറന്നാൾ സമ്മാനവുമായി സലാർ ടീം
- ഈ സെൽഫി സ്വർണ്ണമാണ്, വൈറലായി ഹാരി പോട്ടറിന് ഒപ്പമുള്ള മൃണാൽ താക്കൂറിന്റെ ചിത്രം
- റോക്കിങ് സ്റ്റാറിന്റെ നായികയായി ഇനി സായ് പല്ലവി, റിപ്പോർട്ട്
- ബാലയ്യയുടെ ‘ബോബി കൊള്ളി’യിൽ പാൻ ഇന്ത്യൻ താരം ഡിക്യു, വീണ്ടും തെലുങ്കിൽ
- ഭജേ വായു വേഗയുടെ ട്രൈലെർ തിയതി പുറത്ത്