ഒരു നീണ്ട ഒരിടവേളയ്ക്ക് ശേഷം ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി, തങ്കമണി – ദി ബ്ലീഡിംഗ് വില്ലേജും എന്ന ഹാഷ്ടാഗിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത്.
കേരള രാഷ്ട്രീയ ചരിത്രം തങ്കമണി എന്ന മലയോര ഗ്രാമത്തെ അടയാളപ്പെടുത്തി 1986 ലെ പൊലീസ് നരനായാട്ടിന്റെ പേരിൽ ആ നാടിന്റെ കഥയാണ് തങ്കമണി
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി. ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്ന ദിലീപിന്റെ D-148-മത്തെ ചിത്രം കൂടിയാണ് തങ്കമണി – ദി ബ്ലീഡിംഗ് വില്ലേജും.
ദിലീപിന്റെ നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ,അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ, തൊമ്മൻ മാങ്കുവ, രമ്യ പണിക്കർ, മുക്ത, ശിവകാമി എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സംമ്പത് റാം എന്നിവരാണ് മറ്റ് അഭിനയതാക്കൾ.