മിമിക്രിയിലൂടെ സിനിമ രംഗത്തെക്ക് എത്തിയ താരമാണ് കലാഭവൻ ഷാജോൺ, ഹാസ്യ പ്രകടനം കൊണ്ട് മലയാളികളെ ചിരിപ്പിച്ച ഷാജോൺ പിന്നീട് വ്യത്യസ്ത കഥാപാത്രങ്ങളിൽ വേഷമിട്ടു.
ഇപ്പോൾ ഇതാ, ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. മമ്മൂക്കയെ മലയാള സിനിമയ്ക്ക് കിട്ടിയത് വലിയ ചേഞ്ച് ആയെന്നും, വെൽ പ്ലാനിങ്ങിലാണ് ഓരോ സിനിമ എടുക്കുന്നത് എന്ന് ഷാജോൺ പറയുന്നു.
“മലയാള സിനിമയ്ക്ക് കിട്ടിയ വലിയ ചേഞ്ച് ആണ് മമ്മൂക്ക, മമ്മൂക്കയെ പോലൊരു ആക്ടർ അത്പോലെത്തെ കഥാപാത്രം ചെയ്യാൻ വേണ്ടി തീരുമാനിക്കുന്നത്. ഒപ്പം തന്നെ മമ്മൂക്കയുടെ ബ്രില്യൻസ് ഭയങ്കരമാണ്, ഒരു ആക്ടർ മാത്രമല്ല ഒരു പ്രൊഫോർമർ എന്നുപറയുന്ന ആൾ നിൽക്കുന്ന ഒപ്പം തന്നെ സ്റ്റാർഡാമാണ് മമ്മൂക്ക. കൂടെ കൂട്ടുന്ന വെൽ പ്ലാൻഡ് ആണ് മമ്മൂക്ക, ഞാൻ അദ്ദേഹത്തെ നോക്കി കാണുന്നത് അത് പോലെയാണ്”.
“കാതൽ പോലെയൊരു സിനിമ വരുന്നു, അതിന് ശേഷം റിലീസ് ചെയ്യുന്ന മറ്റൊരു സിനിമ വരുന്നു. അപ്പോൾ ഓരോ സിനിമ കഴിയുമ്പോഴും അടുത്തത് വരുന്നത്തിൽ വെൽ പ്ലാനിങ് ഉണ്ട്. അതാണ് ഞാൻ പറഞ്ഞത്, ആക്ടറിനോപ്പം തന്നെ സൂപ്പർ സ്റ്റാറുമാണ് മമ്മൂക്ക എന്ന് എനിക്ക് തോന്നിട്ടുള്ളത്. അത് പോലെത്തന്നെ ലാലേട്ടനും, ഇവരെ രണ്ട് പേരെ മാറ്റി സംസാരിക്കാത്ത മലയാള സിനിമയില്ലാലോ” കലാഭവൻ ഷാജോൺ പറഞ്ഞു.