ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ നായകനാക്കി നന്ദ് കിഷോർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ചിത്രീകരണം മൈസൂരിൽ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആർട്ട് വർക്കിന്റെ പ്ലാനിങ്ങും, ഒപ്പം ഹോളിവുഡിൽ നിന്ന് അക്കാദമി വിന്നിങ് സിനിമ ആയ മൂൺ ലൈറ്റിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോയും കൂടി വൃഷഭയുടെ ടീമിൽ എത്തുന്നു എന്നാണ് റിപ്പോർട്ട്.
ചിത്രത്തിന്റെ മുഴുവൻ ഷൂട്ടിംഗ് ഷെഡ്യൂളിലും പാലിക്കേണ്ട സാങ്കേതികതകൾ, സാമഗ്രികൾ, പ്രോട്ടോക്കോൾ എന്നിവയെക്കുറിച്ച് ക്രൂവിനെ നന്നായി മനസ്സിലാക്കി, സെറ്റിന്റെ വാസ്തുവിദ്യാ മാതൃക പ്രദർശിപ്പിക്കുന്ന ഒരു ചെറിയ വീഡിയോ നിർമ്മാതാക്കൾ ഇന്ന് പുറത്തുവിട്ടു.
ആക്ഷൻ എന്റർടൈൻമെന്റ് ചിത്രമായ വൃഷഭ കണക്ട് മീഡിയയും എ.വി.എസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്ത നിർമിക്കുന്ന ചിത്രമാണ്, മോഹൻലാലിനെ കൂടാതെ റോഷൻ, ഷാനയ കപൂർ എന്നിവർ അഭിനയിക്കുന്നു.
മോഹൻലാലിന്റെ പാൻ ഇന്ത്യയിൽ ഒരുങ്ങുന്ന വൃഷഭ അച്ഛന്റെയും മകന്റെയും കഥയാണ് പറയുന്നത്, അച്ഛൻ വേഷത്തിൽ മോഹൻലാലും മകന്റെ കഥാപാത്രമായി എത്തുന്നത് റോഷനാണ്. 2024 ൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ 4500-ലധികം തിയറ്ററിൽ റിലീസ് ചെയ്യും.