വിക്രം എന്ന ഒരൊറ്റ സിനിമയിലൂടെ ജനപ്രീതി നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്, അദ്ദേഹം വിജയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരിൽ ശ്രദ്ധ നേടുന്നത്. ഒരുപാട് പേരുടൊപ്പം വർക്ക് ചെയ്തട്ടുണ്ടെങ്കിലും അവരൊക്കെ സാർ എന്നാണ് വിളിച്ചെന്നും എന്നാൽ, വിജയ്ക്കൊപ്പമുള്ള സെറ്റിൽ വച്ച് സാർ എന്ന് വേണ്ട എന്നും അണ്ണാ എന്ന് വിളിച്ചാൽ മതിയെന്നാണ് ലോകേഷ് കനകരാജ് പറഞ്ഞു.
” ദളപതിയെ പറ്റി പറയാൻ ഒരുപാട് ഉണ്ട്. ഒരുപാട് താരങ്ങൾക്ക് ഒപ്പം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. സാർ എന്നാണ് അവരെയെല്ലാം വിളിച്ചിരുന്നത്. എല്ലാവരോടും എനിക്ക് ബഹുമാനമുണ്ട്. എന്നാൽ അണ്ണനെന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞത് അദ്ദേഹം മാത്രമാണ് “.
ലോകേഷ് കനകരാജും വിജയും വീണ്ടും കൈക്കോർക്കുന്ന ചിത്രമാണ് ലിയോ, ആരാധർ എറെ നാൾ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19ന് ലിയോ ലോകമെമ്പാടും റിലീസിന് ഒരുങ്ങുന്നതാണ്.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ വിജയും തൃഷയും വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രേത്യേകത ചിത്രത്തിനുണ്ട്, സഞ്ജയ് ദത്ത്, അർജുൻ സർജ, പ്രിയ ആനന്ദ്, ഗൗതം മേനോൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു വലിയ താരനിരയാണ് ലിയോയിൽ.