മലയാളത്തിന്റെ സ്വന്തം പ്രിയ താരങ്ങളായ ജയറാമിന്റെയും പാർവതിയുടെയും മക്കളാണ് കാളിദാസും മാളവികയും, അച്ഛനെയും അമ്മയെയും പോലെ തന്നെ മകൻ കാളിദാസ് സിനിമയിൽ നിറസജീവമാണ് താരം. എന്നാൽ മകൾ മാളവിക സിനിമയിൽ സജീവമല്ല, അല്ലെങ്കിൽപോലും പ്രേക്ഷകർക്ക് കാളിദാസിനോട് എത്ര പ്രിയമോ അത്രയും തന്നെയാണ് മാളവികയോടും.

സോഷ്യൽ മിഡിയയിൽ വളരെ സജീവമായ മാളവിക ഈ അടുത്തിടെയാണ് താരപുത്രി പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയത്. ഇൻസ്റ്റാഗ്രാമിൽ ബോയ്ഫ്രണ്ടിനൊപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ടാണ് സൂചന നൽകിയത്, എന്നാൽ ചിത്രത്തിൽ ബോയ്ഫ്രണ്ടിന്റെ മുഖം കാണിക്കുന്നില്ലായിരുന്നു. പോസ്റ്റിന് താഴെ നിരവധി ആരാധകർ നടൻ ഉണ്ണിമുകുന്ദൻ ആണോ എന്ന് ചോദിച്ചവർ ഉണ്ട്.
ഇപ്പോഴിതാ മാളവികയുടെ ഇൻസ്റ്റാഗ്രാം സ്ട്രോയിൽ പങ്കു വച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. “ഞാൻ എടുത്തതിൽ വെച്ച് ഏറ്റവും നല്ല തീരുമാനത്തിന് ഐ ലവ് യു, ഇപ്പോളും എന്നേക്കും ജന്മദിനാശംസകൾ,” ക്യാപ്‌ഷൻ നൽകി ചിത്രത്തിൽ ആ ചെറുപ്പക്കാരനാണോ താരപുത്രിയുടെ ബോയ്ഫ്രണ്ട് തുടങ്ങിയ ചർച്ചയായിരിക്കുകയാണ് സോഷ്യൽ മിഡിയയിലെ പ്രേക്ഷകർ.