മഹേഷ് നാരായണൻ ഇപ്പോൾ കൈ കോർക്കുന്നത് മെഗാ സ്റ്റാറിനൊപ്പം, കൂടെ ചാക്കോച്ചനും ഫഹദും

മഹേഷ് നാരായണന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ, കൂടാതെ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് മറ്റൊരു റിപ്പോർട്ട്.

60 കോടി ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം ഫെബ്രുവരിയിൽ ഷൂട്ട്‌ ആരംഭിക്കും എന്നാണ് വരുന്ന വാർത്ത. ആദ്യ ഷെഡ്യൂൾ ദുബായിൽ തുടങ്ങി ബ്രിട്ടൻ അടക്കമുള്ള ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഫഹദ് ഫാസിൽ ആണ്.

‘ടേക്ക് ഓഫ്‌’, ‘അറിയിപ്പ്’ എന്നി ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്, ‘ടേക്ക് ഓഫ്‌’ ചിത്രത്തിൽ ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി എത്തിയിട്ട് ഉണ്ടായിരുന്നു.

അതെസമയം മാലിക്, സി യു സൂൺ, മലയൻകുഞ്ഞ് എന്നി ഫഹദിന്റെ ചിത്രങ്ങളും മഹേഷ് നാരായണൻ ആണ് സംവിധാനം ചെയ്ത് ഇരുന്നത്. ഇത് ആദ്യമായിട്ടാണ് മമ്മൂട്ടിക്ക് ഒപ്പം മഹേഷ് നാരായണൻ കൈ കോർക്കുന്നത്, ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങൾ വൻ വിജയം നേടിയ മഹേഷ് മമ്മൂട്ടി കോംമ്പോ ഏറെ പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Share Now