കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണ് മുന്നിലുള്ളത്, പൃഥ്വിരാജ് സുകുമാരൻ

മലയാള നടനും , സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന് വിലയത്ത് ബുദ്ധയുടെ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ അപകടത്തെ തുടർന്ന് താരം ചികിത്സയിൽ ആയിരുന്നു. എന്നാൽ അതിനു പിന്നാലെ ശസ്ത്രക്രിയയിൽ നടന്റെ വലതുകാൽ മുറിച്ചുമാറ്റിയെന്നും, നിരവധി വാർത്തകൾ പുറത്തു വന്നിരുന്നു.

അതിനു പിന്നാലെയാണ് താരം ഇന്നലെ സോഷ്യൽ മിഡിയ വഴി അദ്ദേഹത്തിന്റെ ആരോഗ്യം വിവരം ആരാധകർക്കായി പങ്കു വച്ചത്.

ഹലോ!

“അതെ..
വിലയത്ത് ബുദ്ധയുടെ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ എനിക്ക് ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാൽ, ഞാൻ ഒരു കീ ഹോൾ സർജറി നടത്തിയ വിദഗ്ധരുടെ കൈയിലാണ്, ഇപ്പോൾ ഞാൻ വീണ്ടെടുക്കുകയാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണ് മുന്നിലുള്ളത്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ എന്റെ പരമാവധി ശ്രമിക്കും, പൂർണ്ണമായി സുഖം പ്രാപിക്കാനും എത്രയും വേഗം പ്രവർത്തനത്തിലേക്ക് തിരികെ വരാനും വേദനയിൽ നിന്ന് പോരാടുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. എത്തിച്ചേരുകയും ഉത്കണ്ഠയും സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.”

ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന പൃഥ്വിരാജിന്റെ വിലായത്ത ബുദ്ധ ചിത്രത്തിലെ അക്ഷൻ രംഗ ചിത്രികരണ വേളയിൽ ബസിൽ നിന്ന് ചാടിയതിനെ തുടർനാണ് കാലിന് പരിക്ക് ഏറ്റത്. ജൂൺ 25 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനെ കാലിലെ കീഹോൾ സർജറിക്ക് വിധേയനാക്കി.

ഇതിനെ തുടർന്ന് 6 ആഴ്ച വരെ താരത്തിന് ബെഡ് റെസ്റ്റ് വേണമെന്നാണ് ഡോക്ടരുടെ റിപ്പോർട്ട്, അതുവരെ വിലയത്ത് ബുദ്ധ ചിത്രത്തിന്റെ ചിത്രികരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുനയാണ്. താരത്തിന്റെ അസുഖം പൂർണമായി ഭേതമായതിനു ശേഷമായിരിക്കും ഷൂട്ടിംഗ് പുരോഗമിക്കുക.

മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരു അപൂർവമായ ചന്ദനമരത്തിനു വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലയത്ത് ബുദ്ധ. ചിത്രത്തിൽ പൃഥ്വിരാജ് ഡബിൽ മോഹനാവാൻ എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. 

പൃഥ്വിരാജിന്റെ അണിയറയിൽ അടുത്തത്തായി വരാനിരിക്കുന്ന ചിത്രമാണ് സാലർ, ചിത്രത്തിൽ പൃഥ്വി രാജിനെ കൂടാതെ പ്രഭാസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വർധരാജ മണ്ണാർ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് സാലറിൽ വേഷമിടുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം സെപ്തംബർ 28ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതാണ്.

ബോക്സ്‌ ഓഫീസിൽ ഹിറ്റായ ലൂസിഫർ ചിത്രത്തിനു ശേഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ, ലൂസിഫറിന്റെ തുടർ ഭാഗമായി മോഹൻലാലിനെ നായകനാക്കി വരാനിരിക്കുന്ന പൃഥ്വിരാജിന്റ് മറ്റൊരു പ്രൊജക്റ്റാണ് എമ്പൂരാൻ. ആടുജീവിതമാണ് മറ്റൊരു പ്രൊജക്റ്റ്‌, ചിത്രത്തിന്റെ ചിത്രികരണം പൂർത്തീകരിച്ചു എന്നുള്ള വിവരം അദ്ദേഹം സോഷ്യൽ മിഡിയയിലൂടെ അറിയിക്കുകയുണ്ടായി.

Share Now