
ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ, ആരാധർ ചിത്രത്തിന്റെ ഓരോ അപ്ഡേഷനു വേണ്ടി ആവേശത്തോടെയാണ് നോക്കി കാണുന്നത്. ഇപ്പോൾ ഇതാ ലിയോ ചിത്രത്തിന്റെ ഗാനത്തിന് എതിരെ കേസ് എടുത്തിരിക്കുകയാണ് പോലിസ്.
ദളപതി വിജയ് പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ ലിയോ ചിത്രത്തിലെ ആദ്യ സിംഗിൾ ഗാനമായ ‘നാ റെഡി’ ഗാനത്തിൽ ഡ്രഗ് അഡിഷനും, റൗഡിസവും പ്രോത്സാഹിപ്പിന്നതിനെ തുടർന്നാണ് പോലീസ് പരാതി എടുത്തിരിക്കുന്നത്.
ന ർ ക്കോ ട്ടി ക്സ് കണ്ട്രോൾ ആക്ടിലാണ് പോലിസ് സെൽവം എന്ന വ്യക്തി നൽകിയ പരാതിക്ക് പുറത്ത് വിജയ്ക്ക് എതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ‘ നാ റെഡി ‘ ഗാനത്തിൽ വിജയ് സിഗരറ്റ് വിലിക്കുന്നതും കള്ള് കുടിക്കുന്തും സെൽവം കൊടുത്ത പരാതിയിൽ ഉൾപ്പെടുത്തിട്ടുണ്ട്.
വിഷ്ണു എടവന്റെ വരികൾക്ക് അനിരുദ്ധ സംഗിതം ഒരുക്കിയ ‘ നാ റെഡി ഗാനം ദളപതി വിജയ്, അസൽ കോലാർ എന്നിവർ ചേർന്ന് ആലപിച്ചത്. ആദ്യ സിംഗിൾ, നാ റെഡി ഗാനം യൂട്യൂബിൽ 3 കോടിയോള്ളം ആളുകളാണ് കണ്ടത്.
സോഷ്യൽ മിഡിയയിൽ കൊടുങ്കാറ്റാണ് ആരാധകർ സൃഷ്ടിച്ചിരുന്നത്. എന്നാൽ ഇതിനുപിന്നാലെ സിനിമ അണിയറപ്രവർത്തകർ ഗാനത്തിൽ അടിയിൽ ഒരു നിരാകരണം നൽകിട്ടുണ്ട് . ” പുകവലി ആരോഗ്യത്തിന് ഹാനികരം” എന്ന് സന്ദേശം നൽകിട്ടുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ലിയോ.
വിജയും തൃഷയും 14 വർഷത്തിന് ശേഷം ഒന്നിക്കുന്നതിൽ വിജയ് ആരാധകരും, തൃഷ ആരാധകരും ആകാംഷയോടെയാണ് കാത്തിരിക്കുകയാണ്, ഒക്ടോബർ 19ന് ലിയോ ലോകമെമ്പാടും റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്