കോളേജ് സീനിയേഴ്സിന്റെ റാഗിങ്ങിന് എതിരെ അടിക്കാൻ പുറത്ത് നിന്നൊരു ഗുണ്ട സംഘം, വൈറലായ ഫഹദിന്റെ ഗുണ്ട വേഷം

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആവേശം ചിത്രികരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്, ഫഹദ് ഫാസിലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

Fahad Fasil in Avesham

കോമഡി എന്റർടൈൻമെന്റ് വിഭാഗത്തിൽ പെടുന്ന ബാംഗ്ലൂർ അടിസ്ഥാനമാക്കിയുള്ള കഥയാണ് ആവേശം, ഫഹദ് ഫാസിലും ഗുണ്ടകളെയുമാണ് ചിത്രത്തിൽ കാണുന്നത്, അൻവർ റഷീദ് എന്റർടൈൻമെന്റും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ചേർന്നുള്ള ബാനറിൽ നസ്രിയയാണ് ചിത്രം നിർമ്മിക്കുന്നത്.

ജാതീയതയെയും അടിച്ചമർത്തലിനെയും അടിസ്ഥാനമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രമായ മാമന്നനാണ് ഫഹദ് ഫാസിലിന്റെ ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം, ഒടിടി പ്രീമിയറിന് തൊട്ടുപിന്നാലെ ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ ട്രാൻഡിംഗിലാണ് താരം.

Other Articles

Share Now