പേർളിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു, ഷാരൂഖ് ഖാനൊപ്പം പരസ്യത്തിൽ പേർളിയും

മലയാളികൾക്ക് താരങ്ങൾ എത്രത്തോളം പ്രിയമാണോ അത്രെയും തന്നെ ഏറെ പ്രിയപ്പെട്ടവരാണ് പേർളിയുടെ കുടുംബവും, ഡി4 ഡാൻസ് എന്ന പരിപാടിയിലൂടെ അവതരികയായി ജനശ്രദ്ധ നേടിയെടുത്ത താരം പിന്നീട് സിനിമയിലും തന്റെതായ കഴിവ് തെളിയിച്ച ഒരു വ്യക്തിയാണ് പേർളി മണി.

സോഷ്യൽ മിഡിയ പോലുള്ള ഇൻസ്റ്റാഗ്രാമിലും, യൂട്യൂബിലും ഏറെ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്, 28 ലക്ഷത്തോളം സബ്സ്ക്രൈബ്ർസാണ് പേർളിയുടെ യൂട്യൂബിൽ ചാനലിലുള്ള ആളുകളുടെ എണ്ണം. 3.9 മില്യൺ ഫോളോവെഴ്സാണ് ഇൻസ്റ്റാഗ്രാമിൽ പേർളിയെ പിന്തുടരുന്നത്, പേർളി യൂട്യൂബിൽ പങ്കു വെക്കുന്ന ഓരോ വിശേഷങ്ങൾ കാണാൻ തന്നെ ആരാധകർ ആവേശത്തോടെയാണ് നോക്കി കാണുന്നത്.

ഇപ്പോൾ ഇതാ പേർളി മണി ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്, താരം ബോളിവുഡ് കിങ് ഖാനായ ഷാരുഖ് ഖാനൊപ്പം ഡാർക്ക് ഫന്റാസിയുടെ പരസ്യത്തിൽ അഭിനയിച്ചിരിക്കുകയാണ് . ഷാരുഖ് ഖാനൊപ്പമുള്ള പരസ്യ വീഡിയോ പേർളി വീഡിയോ കാണിക്കുന്നുണ്ട്. എന്നാൽ ഈ പരസ്യത്തിൽ തനിക്ക് മാത്രമല്ല എല്ലാവർക്കും ഷാരുഖ് ഖാനൊപ്പം പരസ്യത്തിൽ അഭിനയിക്കാം എന്ന് കൂടി പേർളി കൂട്ടിചേർത്തു.

പേർളിയുടെ വാക്കുകൾ ഇങ്ങനെ “നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇത്രയും ഫോട്ടോസ് എടുക്കുന്നത് എന്ന് ബികോസ് ഞാൻ ഒരു പരസ്യത്തിൽ അഭിനയിക്കാൻ പോകുന്നു, വിത് ഹൂ ദി വൺ ഒൺലി കിങ് ഖാൻ. നിങ്ങൾ വിചാരിക്കുന്നുണ്ടാകും വെറും കിങ് ഖാൻ എന്ന് ശരിക്കുമുള്ള കിങ് ഖാൻ ഷാരുഖ് ഖാന്റെ കൂടെ ഞാൻ അഭിനയിക്കാൻ പോവുകയാണ്. വിശ്വാസിക്കാൻ പറ്റുന്നില്ലലെ, വെൽ നിങ്ങൾ തന്നെ നോക്കിക്കോളൂ.

സത്യം പറഞ്ഞു കഴിഞ്ഞാൽ ഇത് നിങ്ങൾക്കും ചെയ്യാൻ പറ്റും, ഓൾ യു ഹാവ് ടു ഡു ദിസ്‌ വിസിറ്റ് ‘ darkfantasyandwithsrk. In’ അതിൽ പോയിട്ട് നിങ്ങളുടെ ഫോട്ടോ എടുത്ത് നിങ്ങൾ അപ്‌ലോഡ് ചെയ്യുക നിങ്ങൾ കൊടുക്കുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ആ ആഡ് നിങ്ങൾക്ക് അയച്ചു തരും.

ഇനി ഇത് മാത്രമല്ല നിങ്ങളുടെ ടിവിയിൽ വരെ ആഡ് വരാൻ ചാൻസുണ്ട്, ഈ വീഡിയോ നിങ്ങളുടെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത് ‘sunfeastdarkfantasy’ പേജിൽ ടാഗ് ചെയ്ത് ഇഷ്ട്ടമുള്ള ക്യാപ്‌ഷൻ കൊടുത്തിട്ട് ഹാഷ് ടാഗ് കൊടുത്തിട്ട് ‘my fantasy and with srk ‘ എന്ന് അടിക്കുക എന്നിട്ട് ആ വീഡിയോ പോസ്റ്റ് ചെയ്യുക.

ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന വീഡിയോ അവർ ടിവിയിൽ ആഡായിട്ട് വരും, എന്തായാലും ഞാനും പോസ്റ്റ് ചെയ്യാനാണ് പ്ലാൻ ” പേർളി പറഞ്ഞു.

എന്നിരുന്നാലും നേരിട്ട് ഷാരുഖ് ഖാനെ കണ്ടില്ലെങ്കിൽ എന്താ ഷാരുഖ് ഖാനൊപ്പം പരസ്യത്തിൽ അഭിനയിക്കാൻ ഇങ്ങനെയുള്ള വേളകൾ കിങ് ഖാൻ ആരാധകർക്ക് ഏറെ സന്തോഷകരമായ ഒന്നാണ്.

Share Now