സിദ്ദുവിനൊപ്പം എൻ്റെ 10 കിലോമീറ്റർ ബൈക്ക് യാത്ര പൂർത്തിയാക്കി, വീഡിയോമായി അദിതി റാവു ഹൈദരി

നടി അദിതി റാവു ഹൈദരി ഭാവി വരൻ സിദ്ധാർത്ഥത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മിഡിയയിൽ പങ്കു വച്ചിരിക്കുകയാണ്. ഇറ്റലിയിലെ ടസ്‌കനിയിൽ താഴ്‌വരയിൽ ഇരുവരും സൈക്കിൾ യാത്ര ചെയ്യുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ ഞാൻ ഒരു ലാ ലാ ലാ ബൈക്ക് സവാരിക്ക് പോകുകയാണെന്ന് കരുതി… വെട്ടിച്ചുരുക്കി:- മലയിറങ്ങി, ചരൽക്കല്ലുകൾക്ക് മുകളിൽ, ഏറ്റവും പ്രധാനമായി ടസ്കാൻ താഴ്‌വരയിൽ ഒരു 10 കിലോമീറ്റർ ബൈക്ക് യാത്ര. ഒരു യഥാർത്ഥ ഹെൽമെറ്റിനായി എൻ്റെ 10 കിലോമീറ്റർ ബൈക്ക് സവാരി പൂർത്തിയാക്കി, സിദ്ദുവിനൊപ്പം എൻ്റെ 10 കിലോമീറ്റർ ബൈക്ക് യാത്ര പൂർത്തിയാക്കി, സൈക്കിളിൽ കയറുന്നതിനിടയിൽ ഇത് ചിത്രീകരിച്ച സിദ്ദു തൻ്റെ ഹൃദയം വായിൽ വെച്ച് സ്വയം കൈനീട്ടി, കാരണം ഞാൻ സ്വപ്നം കാണാൻ തുടങ്ങി പാറക്കെട്ടിൽ നിന്ന് വീഴുമെന്ന് അദ്ദേഹം കരുതി!!!! ‘ എന്ന അടിക്കിറുപ്പാണ് വീഡിയോയ്ക്ക് താഴെ കുറിച്ചത്.

ഇക്കഴിഞ്ഞ മാർച്ച്‌ 28-ന് ആയിരുന്നു തെലങ്കാനയിൽ വച്ച് അദിതി റാവുവിന്റെയും സിദ്ധാർത്ഥിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയ മോതിരം അണിഞ്ഞിട്ടുള്ള ചിത്രം പങ്കു വച്ച് ‘അവൾ എസ് പറഞ്ഞു’, അവൻ എസ് പറഞ്ഞു ‘ എന്ന് ക്യാപ്‌ഷൻ നൽകികൊണ്ടാണ് താരങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. അതിന് പിന്നാലെ നിരവധി താരങ്ങൾ ഇരുവർക്കും ആശംസകളുമായി എത്തിയിരുന്നു.

‘ഹീരമാണ്ഡി: ദി ഡയമണ്ട് ബസാർ’ ചിത്രമാണ് അദിതി റാവു ഹൈദരിയുടെ ഈ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഈ ചിത്രം സഞ്ജയ്‌ ലീല ഭംസലി ആണ് സംവിധാനം ചെയ്തത്.

അതേസമയം കമൽ ഹാസന്റെ വരാനിരിക്കുന്ന ‘ഇന്ത്യൻ 2 ‘ ചിത്രമാണ് സിദ്ധാർത്ഥിന്റെ റിലീസിനായി ഒരുങ്ങാൻ ഇരിക്കുന്നത്. ചിത്രത്തിലെ സിദ്ധാർത്ഥിന്റെയും രകുൽ പ്രീതിയുടെയും റൊമാറ്റിക് ഗാനമായ ‘നീലൂർപ്പം’ ലിറിക്സ് വീഡിയോ പുറത്തിറങ്ങി.

More From Flixmalayalam

Share Now