‘തല്ലുമാല’ സംവിധായകൻ ഖാലിദ് റഹ്മാൻ്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്, ഇന്നായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നിരുന്നത്. നസ്‌ലെൻ കെ ഗഫൂറും ലുക്മാൻ അവറാനും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്‌മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നു നിർമിക്കുന്നു. ചിത്രം ഒരു സ്‌പോർട്‌സ് ഡ്രാമയിൽ ആണ് ഒരുക്കുന്നത്. ‘ഇഷ്‌ക് ‘ സിനിമയുടെ തിരക്കഥാകൃത്തായ രതീഷ് രവി ആണ് ചെയ്യുന്നത്.
ചിത്രത്തിൽ ഗണപതി, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത് എന്നിവർ ആണ് മറ്റ് താരങ്ങൾ. വിഷ്‌ണു വിജയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്.
തല്ലുമാലയ്ക്ക് ശേഷം ഒരു ആക്ഷൻ സിനിമ അല്ല, ഒരു സ്പോർട്സ് കോമഡി സിനിമയാണ് ഒരുക്കുന്നത്. ഒരു ചെറുപ്പക്കാരെ വച്ച് ഒരുക്കുന്ന കോമഡി സിനിമയാണ്, കഥ പശ്ചാത്തലം അവരുടെ ജീവിതകഥയും കാര്യങ്ങളും ആണ് സിനിമയിൽ ഉള്ളത്. ആലപ്പുഴയിൽ നടക്കുന്ന ഒരു കഥയായത് കൊണ്ട് തന്നെയാണ് പ്രധാന കഥാപാത്രങ്ങളും വരുന്നത് എന്ന് സംവിധാകയൻ ഖാലിദ് റഹ്മാൻ്റെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
Related Articles :
- മലയാളത്തിൽ ഭാവി ലേഡി സൂപ്പർ സ്റ്റാർ ആകാൻ പോകുന്ന നായിക, ആരാണ് എന്ന് മനസ്സിൽ ആയോ?
- പട്ടായയിൽ പിറന്നാൾ ആഘോഷമാക്കി ദിയ, ഭാവി വധുവിന് നൽകിയ സമ്മാനം ഡയമണ്ട്
- യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘ഗർർർ’ റിലീസ് തിയതി പുറത്ത്
- മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു.
- വിനീത് ഏട്ടൻ പറഞ്ഞ ഡയലോഗ് അന്ന് മനസിലാക്കിയില്ല, വിവാഹശേഷം മാധ്യമങ്ങളോട് സംസാരിച്ച് വധുവരന്മാർ
- മുമ്പെങ്ങുമില്ലാത്ത ഒരു അനുഭവം സമ്മാനിക്കാൻ അനുപമ, പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്
- ജിത്തു ജോസഫ് വേഷമിടുന്ന വെബ് സീരീസിന് തുടക്കം, അനുപമയുടെ നായകനായി ധ്രുവ വിക്രം
- ആടുജീവിതം തുടങ്ങിയപ്പോൾ ഞാൻ വിവാഹിതൻ അല്ല, മാക്രോ ലെൻസ് ഉപയോഗിച്ചാണ് ഷൂട്ട് ഉണ്ടാക്കിയത്; പൃഥ്വിരാജ്
- പ്രേമലു പ്രശംസിച്ച രാജമൗലി, വീണ്ടും ചിരിയുമായി ധ്യാൻ, സെൽവ രാജിനൊപ്പം കാർത്തി
- മുമ്പെങ്ങുമില്ലാത്ത ഒരു അനുഭവം സമ്മാനിക്കാൻ അനുപമ, പുതിയ ചിത്രത്തിന്റെ ടൈറ്റി