യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘ഗർർർ’ റിലീസ് തിയതി പുറത്ത്

ഹൊറർ ത്രില്ലർ ചിത്രമായ എസ്ര യ്ക്ക്‌ ശേഷം, ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രം ആണ് ‘ഗർർർ’. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനത്തിൽ ഒരുക്കുന്ന ചിത്രത്തിൽ, കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങൾ.ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടിരിക്കുകയാണ്, ജൂൺ 14-ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്.

ഇക്കഴിഞ്ഞ ദിവസം ആയിരുന്നു ചിത്രത്തിന്റെ ടീസർ പുറത്ത് ഇറക്കിയത്, ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ പതിമൂന്ന് ലക്ഷം പേർ ആണ് കണ്ടത്. തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന സിംഹത്തിന്റെ കൂട്ടിൽ ചാടിയതും, അയാളെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന രസകരമായ കാഴ്ച്ചയാണ് ടീസറിൽ കാണിക്കുന്നത്.

ടീസറിൽ ഏറെ പ്രതിക്ഷ തരുന്ന ഗർർർ ചിത്രം ഓഗസ്റ്റ് സിനിമ ബാനറിൽ ഷാജി നഡസൻ, ആര്യ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കൈലാസ് മേനോൻ, ഡോൺ വിൻസെന്റ്, ടോണി ടാർസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം കൈകാര്യം ചെയ്യുന്നത്.

അപ്പോൾ അത് യഥാർത്ഥ സിംഹം ആണലെ, ഷൂട്ടിങ് സെറ്റിലെ വീഡിയോമായി ചാക്കോച്ചൻ

ഈ മാസം 14-ന് റിലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ‘ഗർർർ’, ചിത്രത്തിന്റെ ടീസർ പുറത്ത് ഇറങ്ങിയപ്പോൾ അതിൽ കാണിച്ച സിംഹം ഗ്രാഫിക്സ് ആണെന്നാണ് വിചാരിച്ചത്. എന്നാൽ അത് യഥാർത്ഥ സിംഹം ആയിരുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടൻ കുഞ്ചാക്കോ ബോബൻ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുകയാണ്. അതും രസകരമായ ക്യാപ്ഷനോടെ.

‘ സിംഹം ഗ്രാഫിക്‌സ് ആണത്രേ ഗ്രാഫിക്സ്….അതും മാന്ത് കിട്ടിയ എന്നോട്. !!!!! ജൂൺ 14ന് ലോകമെമ്പാടും തിയറ്ററുകളിൽ ലയൺ റിലീസ് ചെയ്യുന്നു!!’ എന്നാണ് താരം കുറിച്ചത്. എന്നാൽ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേർ കമന്റുമായി എത്തിയത്. ‘ ഒരു സെൽഫി എടുത്തിട്ട് കോളാബ് ഇടായിരുന്നില്ലേ ചാക്കോച്ചാ?’ എന്ന് ഒരാൾ കമന്റ്‌ ഇട്ടപ്പോൾ ‘സിംഹത്തിന് ഭയങ്കര നാണം’ എന്നാണ് കുഞ്ചാക്കോ ബോബൻ നൽകിയ മറുപടി.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ രണ്ട് മില്യൺ ആളുകളാണ് കണ്ടത്. അതേസമയം ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി, കുഞ്ചാക്കോ ബോബൻ സ്കൂളിൽ പ്രവേശനത്തിൽ കുട്ടികൾക്ക് സിംഹത്തിന്റെ മുഖമൂടിയും, നെയിംസ്ലിപ്പും, കഥ പുസ്തകം നൽകിയിരുന്നു.

More From Flix Malayalam :

Share Now