‘റീനുനും, സച്ചിനേക്കാൾ ഇഷ്ടം ആ താരത്തിന്റെ തമാശയാണ്’ പ്രേമലു കണ്ട രാജമൗലിയുടെ പ്രതികരണം ഇങ്ങനെ
ചിത്രം തിയറ്ററിൽ റിലീസ് ചെയ്ത അന്ന് മുതൽ, വൻ ബ്ലോക്ക് ബസ്റ്റർ നേടിയ ചിത്രം ആയിരുന്നു ‘പ്രേമലു’. ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ നസ്ലെൻ കെ. ഗഫൂർ, മമിത ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് ചിത്രം തെലുങ്ക് പതിപ്പിലേക്ക് റിലീസ് ചെയ്തിരുന്നു. എന്നാൽ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിങ് ചെയ്തത് രാജമൗലിയുടെ മകൻ എസ്. എസ് കാർത്തികേയ ആണ്. അതേസമയം സിനിമ കണ്ട സാക്ഷാൽ രാജമൗലിയുടെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘കാർത്തികേയ തെലുങ്കിൽ പ്രേമലു ചെയ്തതിൽ വളരെ സന്തോഷം. അതൊരു ചിരി കലാപമായിരുന്നു. മീം/യൗവന ഭാഷയെ പൂർണ്ണമായി ശരിയാക്കുന്നതിൽ എഴുത്തുകാരൻ ഒരു മികച്ച ജോലി ചെയ്തു. ട്രെയിലറിലെ റീനു എന്ന പെൺകുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു. സിനിമയിൽ സച്ചിൻ എന്ന ബാലൻ പോലും പ്രിയങ്കരനാണ്. പക്ഷെ എൻ്റെ ഇഷ്ടം ആദി..ജെ.കെ.. തമാശയാണ് ‘ എന്നാണ് രാജമൗലി അദ്ദേഹത്തിന്റെ ഒഫീഷ്യൽ സോഷ്യൽ മിഡിയയിൽ കുറിച്ചത്.
കേരള ബോക്സ് ഓഫീസിൽ 100 കോടി നേടിയ ‘പ്രേമലു’വിൽ അൽത്താഫ് സലിം, ശ്യാം മോഹൻ എം, അഖില ഭാർഗവൻ, മീനാക്ഷി രവീന്ദ്രൻ, സംഗീത് പ്രതാപ്, ഷമീർ ഖാൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഭാവന സ്റ്റുഡിയോസ് ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യം പുഷ്കരൻ തുടങ്ങിയവർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കളർഫുൾ എന്റർടൈൻമെന്റുമായി ധ്യാൻ വീണ്ടും, കോപ്പ് അങ്കിൾ ഫസ്റ്റ് ലുക്ക്
നടൻ ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ‘കോപ്പ് അങ്കിളിൻ്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗീസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ദേവിക, വസിഷ്ട്ട എന്നിവർ ആണ് താരങ്ങൾ.
ഗുഡ് ആങ്കിൽ ഫിലംസ്, ക്രിയ ഫിലിം കോർപ് ആൻഡ് നെക്സ്റ്റൽ സ്റ്റുഡിയോസ് ബാനറിൽ സന്ദീപ് നാരായണൻ, പ്രേം അബ്രാം, രമേഷ് കറുത്തൂരി പയസ് തോമസ്, നിതിൻ കുമാർ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നത്.
‘ ചിരിയുടെയും വിനോദത്തിൻ്റെയും ഉല്ലാസകരമായ റോളർകോസ്റ്റർ സവാരി! 2024 വേനൽക്കാലത്ത് വരുന്ന ഈ ഹാസ്യ മാസ്റ്റർപീസ് ഉപയോഗിച്ച് നിങ്ങളുടെ ചിരിയുടെ പരിധി പുനർ നിർവചിക്കാൻ തയ്യാറാകൂ!’ എന്നാണ് ധ്യാൻ പങ്കു വച്ച പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.
മാരി സെൽവരാജിനൊപ്പം കാർത്തിയും കൈകോർക്കുന്നു.
ചുരുക്കം സിനിമയിലൂടെ പ്രേക്ഷക പ്രശംസ നേടിയ തമിഴ് സംവിധായകൻ ആണ് മാരി സെൽവരാജ്. ഇപ്പോൾ ഇത പ്രിൻസ് പിക്ചേഴ്സ് ബാനറിൽ അടുത്ത സിനിമയിൽ, കാർത്തിയും മാരി സെൽവരാജും ഒന്നിക്കുന്ന വർത്തയാണ് വരുന്നത്.
ഇത് കാർത്തിയുടെ ഇരുപത്തിയെട്ടാമത് ചിത്രം കൂടിയായിരിക്കും ഈ സിനിമ, ധ്രുവ് വിക്രമിനൊപ്പമുള്ള ചിത്രം പൂർത്തിയാക്കി കഴിഞ്ഞാൽ, അടുത്ത വർഷം 2025-ൽ ചിത്രീകരണം ആരംഭിക്കും. കാർത്തി പ്രോജക്ടിന് മുൻപ് ധനുഷുമായുള്ള ചിത്രത്തിന്റെ പദ്ധതി ആരംഭിക്കൂ എന്നാണ് മറ്റൊരു റിപ്പോർട്ട് വരുന്നത്.
Other Related Articles Are :
- രാവണപ്രഭു തൊട്ട് തുടങ്ങിയതല്ലേ, മോഹൻലാലുമായുള്ള സൗഹൃതത്തെ കുറിച്ച് സിദ്ദിഖ്
- എനിക്ക് എടുത്ത് പറയേണ്ട കാര്യം ഇല്ല, രണ്ട് പേരും ലെജൻട്രിമാരാണ് ; പ്രിയാമണി
- മമ്മൂക്കയെ പോലുള്ള ലേജൻട്രി ആക്ടരോട് ഒരു ബഹുമാനം തോന്നാന്നുള്ള കാരണം ഇതാണ്, വിനയ് ഫോർട്ട്
- ഇത് ലാലേട്ടന്റെ തിരിച്ചു വരവാണെന്ന് എനിക്ക് പേർസണലി ആയിട്ട് തോന്നിട്ടില്ല, പക്ഷെ പ്രേക്ഷകർക്ക് അങ്ങനെ ആയി എന്നുകൂടാ ; പ്രിയാമണി
- ഞാൻ കഥാപാത്രം ആയിട്ട് മാറാറില്ല, കഥാപാത്രത്തിനെ എന്നിലേക്കാണ് എത്തിക്കുന്നത്; വിജയ രാഘവൻ
- ഞാൻ ആ സ്പോട്ടിൽ എല്ലാ ദിവസവും പോകുന്നത് മമ്മൂക്കയെ കാണാൻ വേണ്ടിയാണ്, നരേൻ