‘ഗീതാഗോവിന്ദം’ എന്ന തെലുങ്ക് സിനിമയിലൂടെ ജനശ്രദ്ധ നേടിയ താരം ആണ് രശ്മിക മന്ദന്ന. സോഷ്യൽ മിഡിയയിൽ വളരെ സജീവമായ താരം ആരാധകർക്കായി എന്നും പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. അതൊക്കെ തന്നെ പ്രേക്ഷകരിൽ ഏറെ ചർച്ച വിഷയമായി മാറാറും ഉണ്ട്, ഇപ്പോൾ ഇതാ രശ്മിക മന്ദന്ന ടോക്കിയോയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വച്ച ചിത്രങ്ങൾ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.
‘ കുറച്ചുകാലമായി ഒരു പ്രിയപ്പെട്ട ഡയറി എഴുതാൻ കഴിഞ്ഞില്ല, പക്ഷേ ഇത് ടോക്കിയോയിൽ നിന്നുള്ള എൻ്റെ പ്രിയപ്പെട്ട ഡയറി നിമിഷങ്ങളാണ് ‘ എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.
ഈ അടുത്തിടെ മുൻപ് തന്നെ നടി രശ്മിക മന്ദന്ന, ക്രഞ്ചി റോൾ ആനിമേഷൻ അവാർഡുകളിൽ പങ്കെടുത്തിയിരുന്നു. അന്ന് മുതൽ, രശ്മിക ടോക്കിയോ നഗരങ്ങളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ തന്നെ ജപ്പാനിൽ നടന്ന അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി, ഇന്ത്യൻ സെലിബ്രിറ്റി എന്ന അംഗീകാരം രശ്മികയ്ക്ക് ലഭിക്കുകയും ഉണ്ടായിരുന്നു.
‘വർഷങ്ങളായി പോകണമെന്ന് സ്വപ്നം കണ്ട ഒരു സ്ഥലമായിരുന്നു ജപ്പാൻ, കുട്ടിക്കാലം മുതൽ ഒരിക്കലും അത് സാധ്യമാകുമെന്ന് വിചാരിച്ചിരുന്നില്ല. ഒരാൾക്ക് അവാർഡ് നൽകുന്ന ഒരു അവാർഡ് ഷോയുടെ ഭാഗമാകാം. ആനിമേഷൻ ലോകത്തിൻ്റെ സ്രഷ്ടാക്കൾ!!! ഒപ്പം ഒടുവിൽ അത് സത്യമായി..!!
‘ ഇവിടെ എല്ലാവരേയും കണ്ടുമുട്ടാൻ കഴിഞ്ഞു, ഇവിടെ അവിശ്വസനീയമായ സ്നേഹം സ്വീകരിക്കുന്നു. ഇത്രയും ഊഷ്മളമായ സ്വീകരണം ലഭിക്കുന്നു, ഭക്ഷണം, കാലാവസ്ഥ, സ്ഥലം വളരെ വൃത്തിയുള്ള, ഇത്രയും മനോഹരമായ ആളുകൾ. ഇത് അതിശയകരമാണ്! നന്ദി ജപ്പാൻ! നിങ്ങൾ വളരെ സ്പെഷ്യൽ ആണ്, ഇപ്പോൾ എല്ലാ വർഷവും തിരികെ വരാൻ പോകുന്നു ‘ എന്ന ക്യാപ്‌ഷൻ നൽകി കൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, വനിതാ ദിനത്തിൽ നടി ടോക്കിയോയിൽ നിന്ന് പോസ്റ്റ് ചെയ്ത ചിത്രം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പിങ്ക് കളർ തൊപ്പിയും, നീല കളർ സ്വെറ്ററും ധരിച്ചുള്ള ചിത്രം ആയിരുന്നു താരത്തിന്റെ വേഷം. എന്നാൽ ചിത്രത്തിൽ ഏറെ ആകർഷണിയമായി പ്രേക്ഷകർക്ക് തോന്നിയത് പിങ്ക് നിറത്തിലുള്ള തൊപ്പി ആണ്. ഇതേ കളർ ഉള്ള തൊപ്പി നടൻ ദേവരകൊണ്ടയുടെയാണ് എന്നാണ് കമന്റ് ബോക്സിൽ എഴുതി കുറുക്കുന്നത്.
ഈ അടുത്തിടെയാണ് രശ്മികയുടെയും ദേവരകൊണ്ടയുടെയും പ്രണയ വാർത്തകൾ സോഷ്യൽ മാധ്യമങ്ങളിൽ നിറയുന്നത്. ഫെബ്രുവരിയിൽ ഇരുവരുടെയും വിവാഹ നിശ്ചയം ഉണ്ടാകും എന്നും, ഈ വർഷം തന്നെ വിവാഹവും ഉണ്ടാകും എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകൾക്ക് എതിരെ ഇരുവരും പ്രതികരിക്കുകയോ ചെയ്തട്ടില്ല എന്നത് ആണ് സത്യം. എന്നിരുന്നാലും ‘ഗീതാഗോവിന്ദം’, ഡിയർ കമ്രടെ ‘ എന്നി ചിത്രങ്ങളിലെ ഇരുവരുടെ ജോഡികൾ ഇഷ്ട്ടപ്പെടാത്തവരായിട്ട് ആരുമില്ല.
More From Flix Malayalam :
- രാവണപ്രഭു തൊട്ട് തുടങ്ങിയതല്ലേ, മോഹൻലാലുമായുള്ള സൗഹൃതത്തെ കുറിച്ച് സിദ്ദിഖ്
- ദൃശ്യം സിനിമയ്ക്ക് ആ പേര് അല്ല ആദ്യം വച്ചത്, പിന്നീട് മാറ്റിയതാണ്; ജീത്തു ജോസഫ്
- ഉർവശി തന്നെ പറഞ്ഞു ഇവൾക്ക് ഇട്ട് പിടയ്ക്കണ്ടേ, അവർ അതുല്യ പ്രതിഭയാണ്; ജയറാം
- വൺ. പ്രിൻസസ്സ് സ്ട്രീറ്റിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയത് സോണി മ്യൂസിക്
- പ്രേമലു പ്രശംസിച്ച രാജമൗലി, വീണ്ടും ചിരിയുമായി ധ്യാൻ, സെൽവ രാജിനൊപ്പം കാർത്തി
- ആടുജീവിതം തുടങ്ങിയപ്പോൾ ഞാൻ വിവാഹിതൻ അല്ല, മാക്രോ ലെൻസ് ഉപയോഗിച്ചാണ് ഷൂട്ട് ഉണ്ടാക്കിയത്; പൃഥ്വിരാജ്
- ജിത്തു ജോസഫ് വേഷമിടുന്ന വെബ് സീരീസിന് തുടക്കം, അനുപമയുടെ നായകനായി ധ്രുവ വിക്രം
- അമരൻ ചിത്രം ഒടിടി തൂക്കിയത് കോടികൾക്ക്