മലയാളി താരം കൃഷ്ണ കുമാറിന്റെ നാല് മക്കളിൽ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അച്ഛനെ പോലെ സിനിമ അഭിനയ മികവ് തെളിയിച്ചവർ ആണ് ആഹാനയും ഹാൻസികയും ഇഷാനിയും. എന്നാൽ ദിയ മാത്രം സിനിമയിൽ ഇതു വരെ അഭിനയിച്ചിട്ടില്ല, സോഷ്യൽ മിഡിയ പോലുള്ള ഇൻസ്റ്റാഗ്രാം യൂട്യൂബ് ആണ് താരം സജീവമായി നിൽക്കുന്നത്. സുഹൃത്തുകൾക്കൊപ്പമുള്ള യാത്ര ഇഷ്ട്ടപെടുന്ന ദിയ എല്ലാം തന്നെ യൂട്യൂബിൽ പങ്കു വെക്കാറുണ്ട്.
ഇന്ന് ദിയ കൃഷ്ണയ്ക്ക് 26 വയസ്സ് തികഞ്ഞിരിക്കുകയാണ്, പിറന്നാൾ ആഘോഷമാക്കൻ താരം പട്ടായയിൽ ആണ് അതും ഭാവി വരൻ ആകാൻ പോകുന്ന അശ്വിൻ ഗണേഷിനൊപ്പം. ഇരുവരുടെ പ്രണയത്തിന് ശേഷം അശ്വിന് ഒത്തുള്ള ആദ്യ പിറന്നാൾ കൂടിയാണ്, ഭാവി ഭർത്താവ് കൂടി ആകാൻ പോകുന്ന അശ്വിൻ ദിയയ്ക്ക് ഒരു ജോഡി ഡയമണ്ട് കമ്മലുകൾ ആണ് സമ്മാനിച്ചിരിക്കുന്നത്.
ഡയമണ്ട് കമ്മലുൽ ധരിച്ച് ദിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ‘ഈ പുതിയ ജോഡി ഡയമണ്ട് കമ്മലുകളോട് പ്രണയത്തിലാണ്! ഈ ജന്മദിനത്തിന് മുമ്പുള്ള സമ്മാനത്തിന് നന്ദി!ഞാൻ നിന്നെ സ്നേഹിക്കുന്നു അശ്വിൻ ഗണേഷ് ‘ എന്ന് അടിക്കുറിപ്പ് നൽകി പങ്കു വച്ചിട്ടുണ്ട്.
അതേസമയം അമ്മ സിന്ധു കൃഷ്ണയും ദിയയ്ക്ക് രണ്ട് സ്വാർണ വളകൾ ആണ് സമ്മാനിച്ചിരിക്കുന്നത്. ദിയയുടെ സഹോദരിമാർ ദിയയ്ക്ക് സോഷ്യൽ മിഡിയയിൽ പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.
തുടക്കം മുതലേ സുഹൃത്തുക്കൾ ആയിരുന്നു ദിയയും അശ്വിനും, ഈ വർഷം ജനുവരി 23-ന് ആയിരുന്നു അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്തത്. അശ്വിൻ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ദിയയുടെ യൂട്യൂബിലൂടെ പുറത്തു വിട്ടിരുന്നു. 22 ലക്ഷം പേർ ആണ് വീഡിയോ കണ്ടത്.
ഇക്കഴിഞ്ഞ ഏപ്രിൽ 8-ന് അശ്വിന്റെയും പിറന്നാൾ കൂടി ആയിരുന്നു. ദിയയും മറ്റ് രണ്ട് സുഹൃത്തും കൂടി ലീല കോവളം എ റാവിസ് ഹോട്ടലിൽ പിറന്നാൾ ആഘോഷിച്ചിരുന്നു. അതേസമയം ദിയ ഈ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു സന്തോഷ വിവരം പങ്കു വച്ചിരുന്നു. ഈ വർഷം സെപ്റ്റംബറിൽ ഇരുവരുടെ വിവാഹമോ നിച്ഛയമോ ഉണ്ടാകും എന്നുള്ള സൂചനയാണ് താരം തന്നിരിക്കുന്നത്. അശ്വിൻ ഒപ്പമുള്ള ദിയയുടെ ചിത്രം ആയത് ആരാധകർ അവർക്ക് രണ്ട് പേർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്. എന്തായാലും ആ ഒരു ദിവസത്തിനായിട്ട് കൃഷ്ണ കുമാറിന്റെ ഫാമിലിയെ സ്നേഹിക്കുന്ന മലയാളികൾ കാത്തിരിക്കുകയാണ്.
യൂട്യൂബർ എന്നതിലൂപരി ദിയ ഇൻസ്റ്റാഗ്രാമിൽ ഒ ബൈ ഓസി എന്ന പേരിൽ, ആഭരണ ബിസിനെസ്സ് കൂടി ദിയയ്ക്ക് ഉണ്ട്. രണ്ട് ലക്ഷത്തിന് മുകളിൽ ആണ് ആ പേജ് ആൾക്കാർ ഫോളോ ചെയ്യുന്നത്.
ഇനി 4 മാസം കൂടി, വിവാഹ ഒരുക്കങ്ങൾ ഇന്ന് തൊട്ട് തുടക്കായി; ദിയ കൃഷ്ണ
ഇനി മുതൽ സോഷ്യൽ മിഡിയയിൽ ഏറെ ചർച്ചയാവുന്ന വിവാഹമാണ് ദിയ കൃഷ്ണയുടേത്, സെപ്റ്റംബർ ആണെങ്കിലും തിയതി ഇത് വരെ താരകുടുംബം വ്യക്തമാക്കിട്ടില്ല. എന്നിരുന്നാലും ദിയ വിവാഹത്തിന്റെ ഒരുക്കങ്ങൾ ഇന്ന് തൊട്ട് തുടക്കമിട്ട് തുടങ്ങി.
‘വിവാഹ ഒരുക്കങ്ങൾ തുടങ്ങി..’ എന്ന് ക്യാപ്ഷൻ നൽകി കൊണ്ട്, അശ്വിന്റെയും ദിയയുടെയും വിവാഹ വസ്ത്രത്തിന്റെ അളവ് എടുക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി താരം എത്തിയിരുന്നു. സൻടിന്നി എന്ന് പേരുള്ള ബോട്ടികിലാണ്, ദിയയും അശ്വിനും വിവാഹത്തിന് വേണ്ടിയുള്ള വസ്ത്രത്തിന്റെ അളവ് എടുക്കുന്നത്.
ഈ അടുത്തിടെ യൂട്യൂബർ കൂടിയായ അമ്മ സിന്ധു കൃഷ്ണ, ദിയയുടെ വിവാഹത്തെ പറ്റി ആരാധകർ ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയിരുന്നു. ‘ഓസിയുടെ കല്യാണം സെപ്റ്റംബർ ആണ്, വിവാഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനി വരാനുള്ള വ്ലോഗിൽ ഉണ്ടായിരിക്കും. അല്ലെങ്കിൽ ഓസിയുടെ വ്ലോഗിൽ കാണിക്കും ‘ എന്നാണ് സിന്ധു കൃഷ്ണ വെളിപ്പെടുത്തിയത്.
More From Flixmalayalam :
- മലയാളത്തിൽ ഭാവി ലേഡി സൂപ്പർ സ്റ്റാർ ആകാൻ പോകുന്ന നായിക, ആരാണ് എന്ന് മനസ്സിൽ ആയോ?
- പട്ടായയിൽ പിറന്നാൾ ആഘോഷമാക്കി ദിയ, ഭാവി വധുവിന് നൽകിയ സമ്മാനം ഡയമണ്ട്
- യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘ഗർർർ’ റിലീസ് തിയതി പുറത്ത്
- മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു.
- ടോക്കിയോയിൽ നിന്നുള്ള തൻ്റെ പ്രിയപ്പെട്ട ഡയറി നിമിഷങ്ങൾ പങ്കു വച്ച് രശ്മിക മന്ദന്ന
- ജിത്തു ജോസഫ് വേഷമിടുന്ന വെബ് സീരീസിന് തുടക്കം, അനുപമയുടെ നായകനായി ധ്രുവ വിക്രം
- ആടുജീവിതം തുടങ്ങിയപ്പോൾ ഞാൻ വിവാഹിതൻ അല്ല, മാക്രോ ലെൻസ് ഉപയോഗിച്ചാണ് ഷൂട്ട് ഉണ്ടാക്കിയത്; പൃഥ്വിരാജ്
- പ്രേമലു പ്രശംസിച്ച രാജമൗലി, വീണ്ടും ചിരിയുമായി ധ്യാൻ, സെൽവ രാജിനൊപ്പം കാർത്തി
- ഇരട്ട വേഷത്തിൽ അർജുൻ വിജയുടെ 36-മത്തെ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ
- വിനീത് ഏട്ടൻ പറഞ്ഞ ഡയലോഗ് അന്ന് മനസിലാക്കിയില്ല, വിവാഹശേഷം മാധ്യമങ്ങളോട് സംസാരിച്ച് വധുവരന്മാർ