പൃഥ്വിരാജിന് ഇനി ചെയ്യാനുള്ള മേക്കപ്പ് ഒന്നുമില്ല, എല്ലാം ചെയ്തു കഴിഞ്ഞു ; രഞ്ജിത്ത് അമ്പാടി

ആടുജീവിതം എന്നൊരു പുസ്തകത്തെ അടിസ്ഥാനമാക്കി ബ്ലെസി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ആടുജീവിതം. മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം മാർച്ച് 28-ന് ലോകമെമ്പാടും തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

ചിത്രത്തിൽ യഥാർത്ഥ നജീബിന്റെ വേഷം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് ആണ്, അദ്ദേഹത്തിന്റെ സിനിമയിലെ ഓരോ ലൂക്കും ആചര്യപെടുത്തുന്ന രീതിയിൽ ആണ് മേക്കഓവർ ചെയ്തിരിക്കുന്നത്. മികച്ച ആർട്ടിസ്റ്റിന് ദേശീയ അവാർഡ് ലഭിച്ച രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്, ഇപ്പോൾ ഇതാ പൃഥ്വിരാജിന്റെ മേക്കഓവറിനെ കുറിച്ച് അദ്ദേഹം അടുത്തിടെ സംസാരിക്കുകയുണ്ടായി.

പൃഥ്വിരാജിന് ഇനി മേക്കപ്പ് ചെയ്യാൻ ഒന്നും ഇല്ല എന്നും, ചെയ്തിട്ടുള്ള ഓരോ മേക്കപ്പ് ഒരു സിനിമയ്ക്ക് ആവശ്യം വരുകയൊള്ളു എന്ന് അദ്ദേഹം പറയുകയുണ്ടായി.

‘ആടുജീവിതത്തിൽ പൃഥ്വിരാജിന് ഇനി മേക്കപ്പ് ചെയ്യാൻ ഉള്ളത് ആയിട്ട് ഒന്നും ഇല്ല, എല്ലാം ചെയ്തിട്ടുണ്ട്. ചില സിനിമകൾക്ക് മാത്രമേ മേക്കപ്പിന് വേറെ തരത്തിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമുള്ളൂ, ഇതങ്ങനെയല്ല ഇതിനകത്ത് ചെയ്യാത്ത വർക്കുകൾ ഇല്ല. ഈ സിനിമയിൽ ചെയ്തിട്ടുള്ള ഒന്നോ രണ്ടോ സീനുകളിൽ ചെയ്തിട്ടുള്ള മേക്കപ്പ്, ഒരു സിനിമയ്ക്ക് ആവശ്യമുള്ളു. അദ്ദേഹത്തിന്റെ കൈ ആയിക്കോട്ടെ നഖം ആയിക്കോട്ടെ പല്ല്, താടി, മുടി മീശ, സ്കിൻ ട്ടോൺ നമ്മുടെ ബോഡിയിൽ ഉള്ള പല ഭാഗങ്ങളും ചെയ്തിട്ടുണ്ട്’.’

‘ഇത് പോലെ ഒരു ഷൂട്ടിങ്ങിന് ഇടയിൽ അത്യാവശ്യമാണ് മൊബൈൽ ഫോൺ, എന്നാൽ നഖം വച്ചത് കൊണ്ട് സമയ ചെലവിന് മൊബൈൽ പോലും അദ്ദേഹത്തിന് നോക്കാൻ പറ്റില്ല. ഫോണിൽ വർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് രണ്ട് വിരലിലെ നഖം മാറ്റും, ഷൂട്ടിങ്ങിന് മുന്നേ ആ സ്പോട്ടിൽ വെയ്ക്കും. പിന്നെ നഖം ഉള്ളത് കൊണ്ട് ഓരോ ഷോട്ടിലും ഞാൻ ആണ് പല്ല് വച്ച് കൊടുക്കുന്നത്, വസ്ത്രം വരെ നടക്കാനും ഇരിക്കാനും ബുദ്ധിമുട്ടാണ്. ഒറ്റയ്ക്ക് ടോയ്‌ലറ്റിൽ പോകാൻ വരെ ബുദ്ധിമുട്ടായിരുന്നു അദ്ദേഹത്തിന് ‘, രഞ്ജിത്ത് അമ്പാടി പറഞ്ഞു.

More From Flixmalayalam :

Share Now