90-സ് കാലഘട്ടത്തിലെ ലെജൻട്രി മോഹൻലാലിന്റെ മികച്ച ചിത്രങ്ങൾ

മലയാളത്തിലെ എക്കാലത്തെയും ലെജൻട്രി താരമാണ് മോഹൻലാൽ, മലയാളികളുടെ അഹങ്കാരം കൂടിയാണ് മോഹൻലാൽ. വില്ലൻ വേഷങ്ങളിലൂടെ കടന്ന് വന്ന് പിന്നീട് മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമായിരിക്കുനയാണ് ഇപ്പോൾ മോഹൻലാൽ. ഏത് റോളും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരേ ഒരു നടൻ, എല്ലാ പടങ്ങളും എത്ര നാള് കഴിഞ്ഞാലും മലയാളികൾ നെഞ്ചോട് ചേർത്തു വെക്കും.

സിനിമയിൽ തുടക്കം കുറിച്ച നാളുകളിൽ വൻ വിജയം തീർത്തു എങ്കിൽ, 90-മത്തെ കാലം തേട്ട് ഇന്നുവരെ മലയാളത്തിന്റെ താരരാജാവ് ആണ് മോഹൻലാൽ. ഇപ്പോൾ ഇതാ നടൻ എന്ന വിസ്മയത്തിൽ 90-സ് കാലഘട്ടത്തിലെ മികച്ച 10 സിനിമകൾ.

  1. ഒളിമ്പ്യൻ അന്തോണി ആദം
  2. ചെങ്കോൽ
  3. ആറാം തമ്പുരാൻ
  4. ചന്ദ്രലേഖ
  5. തേന്മാവിൻ കൊമ്പത്ത്
  6. സ്പടികം
  7. കിലുക്കം
  8. വിയറ്റ്നാം കോളനി
  9. ദേവാസുരം
  10. കാലാപാനി

1. ഒളിമ്പ്യൻ അന്തോണി ആദം

മോഹൻലാലിന്റെ സിനിമകിലെ ഏറ്റവും കൂടുതൽ രസകരവും ഇമോഷണലുമായ സിനിമയാണ് ഒളിമ്പ്യൻ അന്തോണി ആദം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം 1999-ൽ ആണ് തിയറ്ററിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ മീന, ജഗതി ശ്രീകുമാർ, അരുൺ കുമാർ, നാസർ, സീമ, മേജർ രവി, കൊല്ലം അജിത്ത്, പൂർണിമ ആനന്ദ്, വത്സല മേനോൻ, കെ.ബി. ഗണേഷ് കുമാർ എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിൽ ഏറെ ചിരി ഉണർത്തിയത് മോഹൻലാലിന്റെയും ജഗതി ശ്രീകുമാറിന്റെയും കോംമ്പോയാണ്.

സിനിമയിലെ എല്ലാ നല്ല ഗാനങ്ങളും, പഴയ ഓർമ്മകളിലേക്ക് തിരികെ കൊണ്ട് വരുന്നത് പോലെയാണ് വീണ്ടും കാണുമ്പോൾ. പോലീസ് ഉദ്യോഗസ്ഥനായ ആൻ്റണി വർഗീസ് എന്നാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ച് ഇരിക്കുന്നത്. മേൽ അധികാരികളുടെ ഉത്തരവ് പ്രകാരം, ഭീകര കുറ്റവാളിയെ പിടിക്കുടാൻ വേണ്ടി അദ്ധ്യാപകന്റെ വേഷത്തിൽ സ്കൂളിൽ ചെല്ലുന്നു. അവിടെ വച്ച് ഒരു വിദ്യാർത്ഥിനിയെ പരിചയപ്പെടുകയും, താൻ അന്വേഷിച്ച് നടക്കുന്ന കുറ്റവാളിയുടെ മകൾ ആണെന്ന് കണ്ടെത്തുന്നു. പിന്നീട് ആ കുട്ടിയെ ഉപയോഗിച്ച് കുറ്റവാളിയെ പിടിക്കുടുന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം.

2. ചെങ്കോൽ

സിബി മലയിൽ സംവിധാനത്തിൽ 2993-ലെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രം ആണ് ചെങ്കോൽ, മോഹൻലാൽ, തിലകൻ, സുരഭി ജാവേരി വ്യാസ, മോഹൻ രാജ്, കവിയൂർ പൊന്നമ്മ എന്നിവർ ആണ് പ്രധാന കഥാപാത്രം അവതരിപ്പിച്ച് ഇരിക്കുന്നത്. സേതു മാധവൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ഇതിവ്യത്തം സേതു ആപത്തത്തിൽ ഒരാളെ കൊലപ്പെടുത്തി, ഏഴ് എട്ട് വർഷത്തിന് ശേഷം ജയിൽ ആകുന്നു. എന്നാൽ പരോൾ കഴിഞ്ഞ് നാട്ടിൽ എത്തുന്ന സേതുവിന്റെ ജീവിതം മുഴുവൻ കുറ്റകൃത്യം വേട്ടയാടുന്നതാണ്.

മോഹൽലാലിൻ്റെയും തിലകൻ്റെയും അതിശക്തമായ അഭിനയമാണ് ചിത്രത്തിൻ്റെ പ്രധാനമായും നിൽക്കുന്നത്,കൂടാതെ കിരീടം എന്ന സിനിമയുടെ തുടർച്ച കൂടിയാണ് ചെങ്കോൽ. കീരിക്കാടൻ ജോസ്, ശാന്തി കൃഷ്ണൻ, ഷമ്മി തിലകൻ, കൊച്ചിൻ ഹനീഫ, മണിയൻപിള്ള രാജു, സങ്കരടി, ശാന്തകുമാരി, മാമുക്കോയ, മേഘനാഥൻ, നന്ദു, കുണ്ടറ ജോണി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് അഭിനയതാക്കൾ.

3. ആറാം തമ്പുരാൻ

ഒരു ഗ്രാമീണ മാസ് ഡയലോഗ് കൊണ്ട്, പ്രേക്ഷകരിൽ ഇടം നേടിയ മോഹൻലാലിന്റെ ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാലിലും മഞ്ജു വാര്യരും ആദ്യമായിട്ട് ഒന്നിച്ച ചിത്രം കൂടി ആണ് ഇത്, മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് ആറാം തമ്പുരാൻ. നന്ദകുമാർ എന്ന വ്യക്തിയുടെ ബിസിനെസ്സിൽ ലാഭമുണ്ടാക്കിയതിന്, ജഗന്നാഥന് കണിമംഗലം കോവിൽ വാങ്ങി കൊടുക്കുന്നു.

കോവിലിൽ എത്തുന്ന ജഗന്നാഥൻ അവിടത്തെ ജനങ്ങളുടെ തമ്പുരാൻ ആവുന്നു, വർഷങ്ങളോളം നടക്കാതിരുന്ന ക്ഷേത്രത്തിലെ ഉത്സവം ജഗന്നാഥൻ മുൻകൈ എടുത്തു നടത്തുന്നു. ശത്രുക്കളിൽ നിന്ന് ക്ഷേത്രം ഉത്സവം നടത്താൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ.

നരേന്ദ്രൻ പ്രസാദ്, സൈകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചി ഹനീഫ, കുതിരവട്ടം പപ്പു, ഇന്നസെന്റ്, അഗസ്റ്റിൻ, ബോബി കൊട്ടാരക്കര, കുഞ്ചൻ, കലാഭവൻ മണി, മണിയൻപിള്ള രാജു, രഘു, ശ്രീവിദ്യ, കെ.ബി ഗണേഷ് കുമാർ, സുബൈർ, സാദിഖ് എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്.

4. ചന്ദ്രലേഖ

സംവിധായകൻ പ്രിയദർശന്റെ കൂട്ട്ക്കെട്ടിൽ, മോഹൻലാലിനെ നായകനാക്കി 1997-ൽ റിലീസ് ചെയ്ത ചിത്രം ആണ് ചന്ദ്രലേഖ. ബോക്‌സ് ഓഫീസിൽ നിന്ന് വൻ കളക്ഷൻ ആണ് ചന്ദ്രലേഖ നേടി എടുത്തത്. ചിത്രത്തിൽ മോഹൻലാൽ, ഇന്നസെൻ്റ്, ശ്രീനിവാസൻ എന്നിവരുടെ മികച്ച പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നത്. കടം തിരിച്ചടയ്ക്കാൻ പണമില്ലാത്തതിനാൽ അപ്പുകുട്ടൻ എന്ന വ്യക്തി മുംബൈയിൽ എത്തുന്നു, അവിടെ വാഹന അപകടത്തിൽ പെട്ട ചന്ദ്ര എന്ന സ്ത്രീയെ ആശുപത്രിയിൽ കൊണ്ട് പോകുന്നു.

എന്നാൽ അവളുടെ ബന്ധുക്കൾ അപ്പുകുട്ടൻ ഭർത്താവ് ആണെന്ന് തെറ്റിദ്ധരിക്കുന്നു. ശ്രീനിവാസൻ, സുകന്യ, പൂജ ബത്ര, നെടുമുടി വേണു, കുതിരവട്ടം പപ്പു, ഇന്നസെന്റ്, സുകുമാരി, കൊച്ചി ഹനീഫ, മാമുക്കോയ, മണിയൻപിള്ള രാജു, ടി പി മാധവൻ, മുകേഷ്, റീന, അഗസ്റ്റിൻ, ശ്രീരാമൻ, എം ജി സോമൻ എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് നിന്ന് അതിഥിയായി അനിൽ കപൂർ ആൽഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

5. തേന്മാവിൻ കൊമ്പത്ത്

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ കോമഡി ചിത്രം ആണ് തേന്മാവിൻ കൊമ്പത്ത്. ഈ ചിത്രത്തിൽ എക്കാലത്തെയും മികച്ച ഓൺ-സ്ക്രീൻ ജോഡികൾ ആണ് മോഹൻലാലും ശോഭനയും. ചിത്രത്തിൽ കോമഡിയും റൊമാൻ്റിക്കും നിറഞ്ഞത് ആണെങ്കിലും ചില സീനുകൾ മാത്രം ഫൈറ്റും സങ്കടകരമായ രംഗങ്ങളും ആണ്. മാണിക്ക്യൻ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്, മാണിക്ക്യൻ ജോലിചെയ്യുന്ന വീട്ടിലേക്ക് തന്റെ പ്രണയണിയെ വേലക്കാരിയായി കൊണ്ടുപോകുന്നു.

എന്നാൽ ആ വീട്ടിലെ ഉടമയ്ക്ക് ഒരു പെൺകുട്ടി പ്രണയം തോന്നുന്നു, എന്നാൽ ഇക്കാര്യ അറിഞ്ഞ ഇരുവർക്കിടയിൽ അകൽച്ച സംഭവിക്കുന്നതാണ് കഥ. ശ്രീനിവാസൻ, കുതിരവട്ടം പപ്പു, നെടുമുടി വേണു, കെ.പി.എ.സി ലളിത, കവിയൂർ പൊന്നമ്മ, ഗീത, സങ്കരടി, സുകുമാരി, ശരത് സക്സേന, സോണിയ, നന്ദു എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

6.സ്പടികം

ബോക്സ്‌ ഓഫീസിൽ 8 കോടിയ്ക്ക് മുകളിൽ വാരി കൂട്ടിയ മോഹൻലാലിന്റെ ചിത്രം ആയിരുന്നു സ്പടികം. ഭദ്രൻ സംവിധാനം ചെയ്ത് 1995-ലാണ് ചിത്രം റിലീസ് ചെയ്തത്, ആടുതോമ എന്ന പവർ ഫുൾ മാസ് ക്യാരക്ടർ ഇതിഹാസ പെർഫോമൻസാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. അദ്ധ്യാപകനായ ചാക്കോ മാസ്റ്റർ മകനെ സ്‌കൂളിലെ മറ്റ് കുട്ടികളുമായി താരതമ്യം പെടുത്തുകയും, അപമാനം കൊണ്ട് തോമ നാട് വിടുകയും ചെയ്യുന്നു.

പിന്നീട് വർഷം ശേഷം തിരികെ എത്തുന്ന തോമയോട് തൻ്റെ തെറ്റുകൾ മനസ്സിലാക്കി പശ്ചാത്തപിക്കുന്നതാണ് ഇതിവ്യത്തം. മലയാള സിനിമകളിലെ മാസ്റ്റർ ക്ലാസ് സിനിമകളിൽ ഒന്ന് ആണ് സ്പടികം. സ്പടികം ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തെലുങ്കിലും തമിഴിലും കന്നഡയിലും റീമേക്ക് ചെയ്തിട്ടുണ്ട്. ചിത്രം റിലീസ് ചെയ്ത് 25-മത്തെ വാർഷിക ദിനത്തിൽ 2020-ൽ വീണ്ടും ചിത്രം തിയറ്ററിൽ റിലീസ് ചെയ്തിരുന്നു.

ചിത്രത്തിൽ തിലകൻ, ഉർവ്വശി, ചിപ്പി, നെടുമുടി വേണു, രാജൻ പി ദേവ്, കെ.പി.എ.സി ലളിത, ഇന്ദ്രൻസ്, എൻ. എഫ് വർഗീസ്, രഘു, കൊല്ലം അജിത്ത്, പറവൂർ ഭരതൻ, മണിയൻപിള്ള രാജു, ശ്രീരാമൻ, എൻ.എൽ ബാലകൃഷ്ണൻ തുടങ്ങിയവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.

7. കിലുക്കം

കാണുന്നവരിൽ ചിരി ഉണർത്തുന്ന മോഹൻലാലിന്റെയും ജഗതി ശ്രീകുമാരിന്റെയും ഹിറ്റ്‌ സിനിമയാണ് കിലുക്കം, 1991-ൽ പ്രിയദർശൻ സംവിധാനം ചെയ്ത് പുറത്ത് ഇറക്കിയ ചിത്രമാണ്. ഊട്ടിയിലെ പ്രകൃതി ദൃശ്യങ്ങളിൽ നിന്ന് ഒരു നല്ല സിനിമയാണ് കിലുക്കം, നന്ദിനി എന്ന പെൺകുട്ടി തൻ്റെ യഥാർത്ഥ പിതാവിനെ തേടി ഊട്ടിയിൽ എത്തുന്നു. ഊട്ടിയിൽ എത്തിയ നന്ദിനി മാനസികനില തെറ്റിയ ആളായി ടൂറിസ്റ്റ് ഗൈഡർ ആയ ജോജിയെ കമ്പിളിപ്പിക്കുന്നു.

സത്യം മനസ്സിലാക്കിയ ജോജി നന്ദിനിയെ അവളുടെ അച്ഛന്റെ അടുത്തേക്ക് വിരുന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം. ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രം അവതരിപ്പിച്ച് ഇരിക്കുന്നത് രേവതിയാണ്, ജോജി ആയി എത്തിയിരിക്കുന്നത് മോഹൻലാലും. ജഗതി ശ്രീകുമാർ, തിലകൻ, ഇന്നസെന്റ്, ടി.പി മാധവൻ, സീനത്ത്, കൊല്ലം തുളസി, ശരത് സക്സേന, കെ.ബി. ഗണേഷ് കുമാർ, സുകുമാരി, നന്ദു എന്നിവർ ആണ് അഭിനയതാക്കൾ.

8. വിയറ്റ്നാം കോളനി

1992-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മോഹൻലാൽ ചിത്രം ആയിരുന്നു വിയറ്റ്നാം കോളനി. സിനിമയുടെ പേര് പോലെ തന്നെ വിയറ്റ്നാം കോളനിയെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്. സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് ഈ ചിത്രത്തിൽ കനക ആയിരുന്നു നായിക ആയി എത്തിയിരുന്നത്. മലയാളത്തിൽ എവറിസ്റ്റ് ബ്ലോക്ക്‌ബസ്റ്റർ ഹിറ്റുകളിൽ, ഒന്നായ വിയറ്റ്നാം കോളനി ഇന്നും മലയാളികളുടെ പ്രിയമാണ്. ചിത്രം എത്രത്തോളം പ്രിയമോ അത്രയും തന്നെയാണ് എസ്. ബാലകൃഷ്ണ‌ൻ ഒരുക്കിയ മൂന്ന് ഗാനങ്ങളും.

റിയൽ എസ്റ്റേറ്റുക്കാരുടെ നിർദേശം പ്രകാരം, വിയറ്റ്നാം കോളനിയെ ഒഴിപ്പിക്കാൻ വേണ്ടി കൃഷ്ണമൂത്തി അവിടേക്ക് എത്തുന്നു. എന്നാൽ അവിടത്തെ ജനങ്ങളുടെ അവസ്ഥകൾ അറിഞ്ഞ് കൃഷ്ണമൂത്തി അതിൽ നിന്ന് പിന്മാറി, അവരോടൊപ്പം നിൽക്കുന്നതാണ് കഥ. ചിത്രത്തിൽ ഇന്നസെന്റ്, നെടുമുടി വേണു, ദേവൻ, കെ.പി.എ.സി ലളിത, ജഗന്നാഥ വർമ്മ, രഘു, ഫിലോമിന, വിജയരാഘവൽ, ടി.ആർ.ഓമന, വിജയ രംഗരാജു, കവിയൂർ പൊന്നമ്മ എന്നിവർ ആണ് താരങ്ങൾ.

9. ദേവാസുരം

90-കളിലെ മോഹൻലാലിൻ്റെ സൂപ്പർ ഹിറ്റുകളിൽ ഒന്ന് ആണ് ദേവാസുരം, ഐ വി ശശി സംവിധാനം ചെയ്ത് 1993-ൽ പുറത്ത് ഇറക്കിയ ചിത്രമാണ് ഇത്. മംഗലശ്ശേരി നീലകണ്ഠൻ എന്ന് പേര് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് മീശ പിരിച്ച മോഹൻലാലിനെയാണ് ഓർമ വരുന്നത്. അത്തരത്തിൽ ഉള്ള മികച്ച പ്രകടനം ആണ് മോഹൻലാൽ എന്ന നടൻ അവതരിപ്പിച്ച് ഇരിക്കുന്നത്. ശത്രുക്കളായ മംഗലശ്ശേരി നീലകണ്ഠൻ മുണ്ടയ്ക്കൽ ശേക്കരന്റെയും കഥയാണ് ദേവാസുരം, മുണ്ടയ്ക്കൽ ശേക്കരന്റെ കഥാപാത്രം അവതരിപ്പിച്ച് ഇരിക്കുന്നത് നെപോലീൻ ആണ്.

രേവതി, നെടുമുടി വേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നസെൻ്റ്, കൊച്ചിൻ ഹനീഫ, സുബൈർ, നാരായണൻ നായർ, അഗസ്റ്റിൻ, ശാഖ, സത്താർ, സീത, ചിത്ര, ശ്രീരാമൻ, രഘു, ജനാർദ്ദനൻ, ഡൽഹി ഗണേഷ്, മണിയൻപിള്ള രാജു, സങ്കരടി തുടങ്ങിയവർ ആണ് ചിത്രത്തിലെ താരങ്ങൾ. അതേസമയം മോഹൻലാലിനെ നായകനാക്കി 2001-ൽ ദേവാസുരത്തിന്റെ രണ്ടാം ഭാഗം പുറത്ത് ഇറക്കിയിരുന്നു, രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് രാവണപ്രഭു എന്നാണ് പേര്.

10. കാലാപാനി

പ്രിയദർശൻ സംവിധാനം ചെയ്ത്, ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ആണ് കാലാപാനി. മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ഈ ചിത്രത്തിൽ, മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിട്ടുണ്ട്. ട്രെയിനിന്റെ എഞ്ചിനിൽ ബോംബെറിഞ്ഞു എന്ന് ചെയ്യാത്ത ഒരു കുറ്റത്തിന്, ഡോക്ടർ ഗോവർദ്ധനെ പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ അകപ്പെടുത്തുന്നു.

കാലാപാനിയിലെ തടവുകാരെ മൃഗങ്ങളെപ്പോലെ പരിഗണിക്കുന്ന ആ ജയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവ്യത്തം. മാതൃരാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെയും വിലപ്പെട്ട സന്ദേശം കൂടിയാണ് കാലാപാനി. ചിത്രത്തിൽ പ്രഭു, തബു, ശ്രീനിവാസൻ, അന്നു കപൂർ, അമരീഷ് പുരി, വിനീത്, ടിന്നു ആനന്ദ്, നെടുമുടി വേണു, ഡൽഹി ഗണേഷ്, മണിയൻപിള്ള രാജു, പൂജപ്പുര രവി, നാരായണൻ നായർ, ടോം ആൾട്ടർ എന്നിവർ ആണ് അഭിനയിച്ച് ഇരുന്നത്.

Other Related Articles Are :

Share Now